Search
  • Follow NativePlanet
Share
» »ശ്രീരാമന്റെ കാലടികൾ പതിഞ്ഞ രാംചൗര മന്ദിർ

ശ്രീരാമന്റെ കാലടികൾ പതിഞ്ഞ രാംചൗര മന്ദിർ

By Elizabath Joseph

ചരിത്രത്തിന്റെയും പൗരാണികതയുടെയും കാര്യത്തിൽ മറ്റേതു ഇന്ത്യൻ നഗരങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഹിജാപൂർ. മഹാവീരന്റെ ജൻമസ്ഥലം, ശ്രീ ബുദ്ധന്റെ അവസാന പ്രഭാഷണം നടന്ന സ്ഥലം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ബീഹാറിലെ ഈ പട്ടണത്തിനുണ്ട്. ഇതു മാത്രമല്ല ഇവിടുത്തെ പ്രത്യേകത, ശ്രീ രാമന്റെ കാലടികൾ സൂക്ഷിച്ചിരിക്കുന്ന രാംചൗര മന്ദിറാണ് ഇവിടേക്ക് വിശ്വാസികളെ ആകർഷിക്കുന്ന ഘടകം. ശ്രീ രാമന്റെ കാലടികൾ പതിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!

 എവിടെയാണിത് ?

എവിടെയാണിത് ?

ബീഹാറിലെ ഹാജിപൂരിന് സമീപം രാംഭദ്ര എന്ന സ്ഥലത്താണ് പ്രസിദ്ധമായ രാംചൗര മന്ദിർ സ്ഥിതി ചെയ്യുന്നത്.

PC: Abhishek Singh

പുരാണങ്ങളിലെ രാംചൗര മന്ദിർ

പുരാണങ്ങളിലെ രാംചൗര മന്ദിർ

രാമായണത്തിന്റെ സമയം മുതൽ പലയിടങ്ങളിലും ഊ സ്ഥലത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പറയുന്നുണ്ട്. സീതയുടെ സ്വയംവരത്തിൽ പങ്കെടുക്കാനായി ജനക്പുരയിലേക്ക് പോയ രാമനും ലക്ഷ്മണനും വിശ്വാമിത്രനും ഒരു രാത്രി ഇവിടെയാണ് തങ്ങിയതത്രെ. അങ്ങനെയാണ് ഇവിടെ രാമന്റെ കാലടികൾ പതിഞ്ഞത് എന്നാണ് വിശ്വാസം. വാല്മികി രാമായണത്തിലാണ് ഈ കഥ പറയുന്നത്.

PC:Abhishek Singh

പുരാതന നഗരം

പുരാതന നഗരം

ഐതിഹ്യങ്ങളിൽ മാത്രമല്ല, ചരിത്രത്തിലും ഈ നഗരത്തെക്കുറിച്ച് പറയന്നുണ്ട്. പുരാവസ്തു ഗവേഷകരുടെ ഖനനങ്ങളിൽ ഇവിടെ നിന്നും യജ്ഞ ശാലയുടെയും പാതി കത്തിയ വിറകുകളുടെയും നേർച്ചകളുടെയും അവശിഷ്ടങ്ങളും കുടങ്ങളും ഒക്കെ ഇവി

ടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ പുരാതന കാലം മുതൽ തന്നെ ഇവിടെ ആരാധനകളും മറ്റും ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെടുന്നത്.

PC:Abhishek Singh

രാമനവമി

രാമനവമി

രാമൻറെ ജന്മദിനം ആഘോഷിക്കുന്ന രാമനവമിയാണ് പുരാതന കാലം മുതൽ ഇവിടെ ആഘോഷിക്കുന്നത്. ഇവിടുത്തെ ഏറ്റവും വലിയ ചടങ്ങും അതു തന്നെയാണ്. ഇതിൽ പങ്കെടുക്കാനായി ബീഹാറിന്റെയും സമീപ സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ എത്താറുണ്ട്. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ചെറിയ മേളകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്.

PC: Abhishek Singh

പാട്നാ മ്യൂസിയം

പാട്നാ മ്യൂസിയം

ക്ഷേത്രത്തിൻ നിന്നും സമീപ ഭാഗങ്ങളിൽ നിന്നും ഖനനം നടത്തി കണ്ടെത്തിയ പല വിലപ്പെട്ട വസ്തുക്കളും ഇന്ന് പാട്ന മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

യജ്ഞ ശാലയുടെയും പാതി കത്തിയ വിറകുകളുടെയും നേർച്ചകളുടെയും അവശിഷ്ടങ്ങൾ ഒക്കെയും ഇവിടം മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

PC:Manoj nav

എത്തിച്ചേരാൻ

എത്തിച്ചേരാൻ

പാട്ന (10 കിമി), കുമാർ ബജിത്പൂർ (40 കിമീ),മുസാഫർപൂർ (52 കിമീ),ചപ്ര(60 കിമീ), സമഷ്ടിപൂർ(65 കിമീ) തുടങ്ങിയവയാണ് ഹിജാപൂരിന് അടുത്തുള്ള പ്രധാന നഗരങ്ങൾ. ഈ നഗരങ്ങളിൽ നിന്നെല്ലാം ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.

ഹിജാപൂർ ജംങ്ഷൻ റെയിൽ വേ സ്റ്റേഷനാണ് അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ.

21 കിലോമീറ്റർ അകലെയുള്ള ലോക് നായ്ക് ജയപ്രകാശ് എയർപോർട്ട് അഥവാ പാട്നാ എയർപോർട്ടാണ് തൊട്ടടുത്തുള്ള എയർപോർട്ട്.

 വൈശാലി

വൈശാലി

ജൈന മതത്തിലെ പ്രധാനിയായ മഹാവീരന്റെ ജന്‍മ സ്ഥലമെന്ന നിലയിലാണ് വൈശാലി പ്രസിദ്ധമായിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് രാജ്യമായാണ് വൈശാലിയെ കണക്കാക്കുന്നത്. ജൈന-ബുദ്ധ മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ വെശാലി രാജ്യത്തെപ്പറ്റി പറയുന്നുണ്ട്. ബുദ്ധന്റെ കാലത്ത് സമ്പന്നമായ ഒരു രാജ്യമായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ പിന്നോക്ക ജില്ലകളിലൊന്നാണിത്

PC: Neil Satyam

ബുദ്ധമതവും ജൈനമതവും

ബുദ്ധമതവും ജൈനമതവും

ഒറീസയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ബുദ്ധമതവും ജൈനമതവും പാവനമായി കണക്കാക്കുന്ന ഒരിടം കൂടിയതാണ്.

ഗൗതമ ശ്രീബുദ്ധന്‍ തന്റെ ജീവിതത്തിന്റെ കൂടുതല്‍ സമവും ചിലവഴിച്ചത് വൈശാലിയിലാണത്രെ. അതിനാല്‍ത്തന്നെ ബുദ്ധവിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രം കൂടിയാണിത്.

വിഷ്ണുവിന്റെ പാദം പതിഞ്ഞ വിഷ്ണുപാദ ക്ഷേത്രം

PC: Shuklarajrishi

Read more about: bihar temple pilgrimage epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more