Search
  • Follow NativePlanet
Share
» »ഉള്‍പ്രദേശത്തെ സ്വര്‍ഗ്ഗങ്ങള്‍ തേടിച്ചെല്ലാം...!!

ഉള്‍പ്രദേശത്തെ സ്വര്‍ഗ്ഗങ്ങള്‍ തേടിച്ചെല്ലാം...!!

By Elizabath

മനശ്ശാന്തി തേടി യാത്ര ചെയ്യുന്നതില്‍ താല്പര്യം കണ്ടെത്താറുള്ള ഒരാളാണോ നിങ്ങള്‍? ചെല്ലുന്നിടങ്ങളില്‍ ആളുകളുടെ തിരക്ക് സഹിക്കാന്‍ വയ്യാതെ യാത്ര ഉപേക്ഷിച്ചിട്ടുണ്ടോ..ഈ ചോദ്യങ്ങള്‍ക്കെല്ലാം അതെ എന്നാണ് ഉത്തരമെങ്കില്‍ ഒരു കാര്യം ഉറപ്പാണ്..ആള്‍ക്കൂട്ടങ്ങളെ വെറുക്കുന്ന ഒരാളാണ് നിങ്ങള്‍. എല്ലാ സ്ഥലങ്ങളും ഇങ്ങനെയല്ലേ എന്നു ചോദിച്ചാല്‍ തെറ്റി..ആളുകള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ധാരാളം സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്.

ഇതുവരെ നടത്തിയ യാത്രകളില്‍ നിന്നും വ്യത്യസ്തമായുള്ള ഒന്നാവട്ടെ ഈ യാത്ര...

ലെയ്റ്റ്‌മോസിയാങ്, മേഘാലയ

ലെയ്റ്റ്‌മോസിയാങ്, മേഘാലയ

വെള്ളച്ചാട്ടങ്ങള്‍ ഇത്രമനോഹരമാണോ എന്നു തോന്നും മേഘാലയയിലെ ലെയ്റ്റ്‌മോസിയാങില്‍ എത്തുമ്പോള്‍. വെള്ളച്ചാട്ടത്തിന്റെ സമീപത്തുള്ള ഗുഹകളിലൂടെ വെള്ളത്തിലേക്ക് ഇറങ്ങാനുള്ള ഇവിടുത്തെ അവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

PC:Rajesh Dutta

ഹാഫ്‌ളോങ്

ഹാഫ്‌ളോങ്

ആസാമിലെ ഏക ഹില്‍ സ്റ്റേഷനായ ഹാഫ്‌ളോങ് ഇവിടെയെത്തുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്.

ഉറുമ്പുകളുടെ മല എന്ന് പ്രദേശിക ഭാഷയില്‍ അര്‍ഥമുള്ള ഹാഫ്‌ളോങില്‍ എന്താണ് കാണേണ്ടത് എന്നൊരു ചോദ്യമില്ല.മലകളും താഴ്‌വരകളും കുന്നുകളും തടാകങ്ങളുമൊക്കെ നിറഞ്ഞ ഇവിടം യാത്രക്കാരെ സന്തോഷിപ്പിക്കും.

PC:PhBasumata

ഡോ. സലിം അലി ബേഡ് സാങ്ച്വറി

ഡോ. സലിം അലി ബേഡ് സാങ്ച്വറി

ബീച്ചുകളും പാര്‍ട്ടികളും മാത്രമാണ് ഗോവയെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അകന്നാല്‍ തീര്‍ത്തും ശാന്തമായ ഒരിടമാണ് ഗോവ. അവിടെ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ് ഡോ. സലിം അലി ബേഡ് സാങ്ച്വറി. നഗരത്തില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന ഈ പക്ഷി സങ്കേതം നിങ്ങളുടെ ഗോവന്‍ ദിനങ്ങളെ മാറ്റിമറിക്കും എന്നതില്‍ സംശയമില്ല.

PC:likeaduck

ബദാമി ഗുഹകള്‍

ബദാമി ഗുഹകള്‍

പ്രാര്‍ഥനകളോടൊപ്പം ഒരു യാത്രയാണ് താല്പര്യമെങ്കില്‍ കര്‍ണ്ണാടകയിലെ വാതാപി ഗുഹകള്‍ സന്ദര്‍ശിക്കാം. നിങ്ങള്‍ ചരിത്രത്തെയും പൈതൃകത്തെയും സ്‌നേഹിക്കുന്ന ഒരാള്‍കൂടിയാണെങ്കില്‍ പറയുകയും വേണ്ട്. അജന്ത എല്ലോറ ഗുഹകള്‍ക്ക് സമാനമായ വാതാപി ഗുഹകള്‍ ക്ഷേത്രങ്ങള്‍ കൂടിയാണ്.

PC:SUDHIR KUMAR D

ചപ്താല്‍

ചപ്താല്‍

കാശ്മീരില്‍ അധികമാരും എത്തിച്ചേരാത്ത ധാരാളം സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് ചപ്താല്‍ എന്ന സ്ഥലം. ഇത്തിരി സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഇടമായ ചപ്താല്‍. ചക്രവാളങ്ങള്‍ വരെ നീളുന്ന പച്ചപ്പും കല്ലില്‍തട്ടി ഒഴുകുന്ന നദിയുമെല്ലാം ഇവിടുത്തെ രസകരമായ കാഴ്ചകളാണ്.

PC:Atif Gulzar

അരാകുവാലി

അരാകുവാലി

അഴകിന്റെ താഴ് വര എന്ന വാക്കിന് ഏറ്റവും ഏനുയോജ്യമായ സ്ഥലമാണ് ആന്ധ്രാപ്രദേശിലെ അരാകുവാലി എന്ന സ്ഥലം. കാടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ആന്ധ്രയിലെ ഉയരമേറിയ സ്ഥലങ്ങളിലൊന്നുകൂടിയാണ്. കോഫി പ്ലാന്റേഷനുകള്‍, സംരക്ഷിത വനങ്ങള്‍, ട്രക്കിങ് ട്രയലുകള്‍ തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.

PC:Sunny8143536003

സന്‍സ്‌കാര്‍

സന്‍സ്‌കാര്‍

താഴ്‌വരകളും അതിനിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നദിയും കണ്ടുകൊണ്ടൊരു യാത്ര നടത്തിയാലോ.. കാറിന്റെ ചില്ലുകള്‍ ഒരിക്കലും ഉയര്‍ത്താന്‍ തോന്നാതെ, കാറ്റിലലിഞ്ഞൊരു യാത്രയാണ് ജമ്മു കാശ്മീരിലെ കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സന്‍സ്‌കാര്‍ വാഗ്ദാനം ചെയ്യുന്നത്.

PC:Kashmir photographer

നാകോ തടാകം

നാകോ തടാകം

ദേവതകളുടെ സ്വര്‍ഗ്ഗീയ തടാകമെന്ന് കരുതപ്പെടുന്ന ഒന്നാണ് ഹിമാചല്‍ പ്രദേശിലെ നാകോ തടാകം. പ്രകൃതി ഭംഗിയാല്‍ ഇത്രയധികം മനോഹരമായ മറ്റൊരിടം വേറൊന്നുണ്ടോ എന്നു തോന്നിക്കുന്നത്ര ഭംഗിയാണ് ഈ സ്ഥലത്തിന്. തടാകത്തിനു ചുറ്റുമായി 4 ബുദ്ധക്ഷേത്രങ്ങളും ധാരാളം വില്ലോ മരങ്ങളും കാണുവാന്‍ സാധിക്കും.

PC:Snotch

ഇടുക്കി

ഇടുക്കി

ലോണ്‍ലി പ്ലാനറ്റിന്റെ ഏഷ്യയില്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയ സ്ഥലമാണ് നമ്മുടെ സ്വന്തം ഇടുക്കി. വെള്ളച്ചാട്ടങ്ങള്‍കൊണ്ടും വന്യജീവി സമ്പത്തുകൊണ്ടും പ്രകൃതിഭംഗികൊണ്ടും ഇത്രയധികം അനുഗ്രഹീതമായ മറ്റൊരിടം കേരളത്തില്‍ കാണാന്‍ സാധിക്കില്ല.

PC:Rameshng

സ്പിതി വാലി

സ്പിതി വാലി

ഹിമാലയന്‍ യാത്രയില്‍ ആരും കാണാന്‍ കൊതിക്കുന്ന സ്ഥലമാണ് സ്പിതി വാലി. പരുക്കന്‍ മലകളും പുരാതന ആശ്രമങ്ങളും ഗ്രാമങ്ങളും അരുവികളുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് വിരുന്നായി മാറുകയാണ്.

PC:John Hill

ലിറ്റില്‍ ആന്‍ഡമാന്‍

ലിറ്റില്‍ ആന്‍ഡമാന്‍

നഗരജീവിതം മടുത്ത് ഓടിവന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ലിറ്റില്‍ ആന്‍ഡമാന്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഒരുഭാഗം തന്നെയാണ് ഇവിടവും. ആനസവാരിയും ബോട്ടിങ്ങും സര്‍ഫിങ്ങുമൊക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC :Madeleine Deaton

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more