Search
  • Follow NativePlanet
Share
» »മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ശിവനും പാർവ്വതിയും...എറണാകുളത്തെ അപൂർവ്വ ക്ഷേത്രങ്ങൾ

മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ശിവനും പാർവ്വതിയും...എറണാകുളത്തെ അപൂർവ്വ ക്ഷേത്രങ്ങൾ

എറണാകുളം എന്ന പേരു എങ്ങനെ ഉണ്ടായി എന്നന്വേഷിച്ചാൽ മാത്രം മതി ഈ വാണിജ്യ നഗരത്തിന് ക്ഷേത്രങ്ങളുമായും കേരള സംസ്കാരവുമായും ഉള്ള ബന്ധം മനസ്സിലാകുവാൻ. ഒരു വ്യവസായ നഗരം ആയി വികസനത്തിലേക്ക് കുതിച്ചു കയറുമ്പോളും ഇന്നും ഇവിടെ നിലനിൽക്കുന്ന നാടിന്റെ നൻമയും പരിശുദ്ധിയും ഇവിടുത്തെ ക്ഷേത്രങ്ങളുടെ കൂടി കഴിവാണെന്നു പറഞ്ഞാലും അത്ഭുതപ്പെടാനില്ല. കാരണം അത്രയധികമുണ്ട് ഈ നാടിന് ക്ഷേത്രങ്ങളുമായുള്ള ബന്ധം...

എറണാകുളത്തപ്പന്റെ ക്ഷേത്രം

എറണാകുളത്തപ്പന്റെ ക്ഷേത്രം

എറണാകുളം എന്നു പറയുമ്പോൾ ഇവിടുത്തുകാർക്ക് ആദ്യം ഓർമ്മ വരിക എറണാകുളത്തപ്പനെ തന്നെയാണ്. കൊച്ചി കായലിനെ നോക്കി നിൽക്കുന്ന എണണാകുളത്തപ്പനെ മറന്നൊരു ദിനം ഇവർക്കില്ല. ശിവനെ തമിഴിൽ ഇറയനാർ എന്നാണ് പറയുന്നത് ഇറയനാറിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുളം ഇറയനാർ കുളവും ആ സ്ഥലം കാലക്രമേണ എറമാകുളവുമായി മാറുകയായിരുന്നു.

PC:Ssriram mt

എറണാകുളത്തപ്പൻ ക്ഷേത്രം

എറണാകുളത്തപ്പൻ ക്ഷേത്രം

കൊച്ചി ദർഹാർ ഹാളിനു സമീപത്തായാണ് എറണാകുളത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. 1846 ലാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. ഉഡുപ്പി മാധവ സമ്പദായത്തിൽ നിർമ്മിച്ചിരിക്കുന്ന ഹനുമാൻ ക്ഷേത്രം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.

PC:Ssriram mt

അയ്മുറി മഹാദേവക്ഷേത്രം

അയ്മുറി മഹാദേവക്ഷേത്രം

കേരളത്തിലെ ഏറ്റവും വലിയ നന്ദി വിഗ്രഹം സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് പെരുമ്പാവൂരിനടുത്തുള്ള അയ്മുറി മഹാദേവക്ഷേത്രം. കോടനാട്-പെരുമ്പാവൂർ റൂട്ടിലാണ് ഈ ക്ഷേത്രമുള്ളത്.

PC:Dvellakat

ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം

ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം

കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്ന ക്ഷേത്രമാണ് ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം. ഒരു മഹാക്ഷേത്രത്തിന്റെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ അർധനാരീശ്വര രൂപത്തിലാണ് പ്രതിഷ്ഠയുള്ളത്. ഒരേ ശ്രീകോവിലിൽ പടിഞ്ഞാറേയ്ക്ക് ദർശനം നല്തി ശിവനും കിഴക്കു ദർശനം നല്കി പാർവ്വതി ദേവിയുമാണ് ഇവിടെയുള്ളത്. ശനീശ്വര പ്രതിഷ്ഠ കൂടാതെ നവഗ്രഹ പ്രതിഷ്ഠയും ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. ശനിയാഴ്ചകളിലാണ് ഇവിടെ ഏറ്റവും അധികം വിശ്വാസികൾ എത്താറുള്ളത്.

PC:RajeshUnuppally

ആമേട ക്ഷേത്രം

ആമേട ക്ഷേത്രം

തൃപ്പൂണിത്തുറ നടക്കാവിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആമേട ക്ഷേത്രം. സപ്തമാതൃക്കളെ പ്രധാനമായി പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവ്വ ക്ഷേത്രം കൂടിയാണിത്. ഒരിക്കൽ സന്ധ്യാവന്ദനത്തിനായി ഇവിടെ എത്തിച്ചേർന്ന പരശുരാമൻ കായലിൽ ഒരു തേജസ് കാണുകയും അത് അന്വേഷിക്കുവാൻ വെള്ളത്തിലിറങ്ങുകയും ചെയ്തു. അങ്ങനെ പോയപ്പേൾ ആനകളുടെ പുറത്ത് യാത്ര ചെയ്യുന്ന സപ്ത മാതൃക്കളെ അദ്ദേഹം കാണുകയും അദ്ദേഹത്തിനു വേണ്ടി ജലം വഴി മാറിയപ്പോൾ ആമകൾക്ക് സ‍ഞ്ചരിക്കുവാൻ പറ്റാതാവുകയും അവ അവിടെ നിന്നു പോവുകയും ചെയ്തുവത്രെ. അങ്ങനെ ആമ നിന്നയിടമാണ് ആമേടയായി മാറിയത്.

PC:Vineshvinesh

ആവണംകോട് സരസ്വതി ക്ഷേത്രം

ആവണംകോട് സരസ്വതി ക്ഷേത്രം

വിദ്യാരംഭം നടത്തുന്നതിൽ പേരുകേട്ട സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളത്തെ ആവണംകോട് സരസ്വതി ക്ഷേത്രം. നെടുമ്പാശ്ശേരിയിൽ ആവണംകോട് എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം കൂടിയാണിത്.

PC:Ranjith Siji

ആലുവ ശിവക്ഷേത്രം

ആലുവ ശിവക്ഷേത്രം

എറണാകുളത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ആലുവാ ശിവക്ഷേത്രം. പെരിയറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പരശുരാമൻ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വസിക്കുന്നത്. ശിവരാത്രിക്ക് ഇവിടെ എത്തി മരിച്ചവർക്ക് ബലിയർപ്പിച്ചു പ്രാർഥിച്ചാൽ അവർക്ക് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. മഴക്കാലത്ത്‌ പെരിയാർ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട്‌ നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

PC:Aruna

ഇരിങ്ങോൽ കാവ്

ഇരിങ്ങോൽ കാവ്

രണ്ടായിരത്തി എഴുന്നൂറിലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഇരിങ്ങോൾ കാവ് എറണാകുളത്തിന്റെ അഭിമാനമാണ്. ആലുവ-മൂന്നാർ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ കാവിലെ വൃക്ഷങ്ങൾക്ക് ദൈവാംശം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവിടെ മരങ്ങൾ മുറിക്കാറില്ല എന്നു മാത്രമല്ല, താഴെ വീണു കിടക്കുന്ന ഇല പോലും എടുക്കാറില്ല.

PC:Ranjithsiji

ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം

ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം

ഐതിഹ്യങ്ങളും കഥകളും ധാരാളം ഉറങ്ങുന്ന ഒരിടമാണ് ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം. ചരിത്രപരമായി ഓറെ പ്രത്യേകതകളുള്ള ഇവിടെ നിന്നും ഒട്ടേറെ ശിലാലിഖിതങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പരശുരാമൻ സ്ഥാപിച്ചതാണെന്നാണ് വിശ്വാസമെങ്കിലും ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണ് എന്നു കരുതുന്നവരും ഉണ്ട്. ഇവിടുത്തെ ശ്രീകോവിലിന് ഏകദേശം 700 വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

PC:RajeshUnuppally

 ഉളിയന്നൂർ മഹാദേവക്ഷേത്രം

ഉളിയന്നൂർ മഹാദേവക്ഷേത്രം

പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ആലുവയ്ക്കടുത്ത് ഉളിയന്നൂരിലെ ഉളിയന്നൂർ മഹാദേവക്ഷേത്രം. പെരിയറിൻറെ കരയിൽ നിന്നും മാറി ഒരു ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പെരിയാർ രണ്ടായി പിരിഞ്ഞുണ്ടായതാണ് ഈ ദ്വീപെന്നാണ് കരുതുന്നത്. പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാലയങ്ങളിലും 108 ശിവക്ഷേത്രങ്ങളിലും ഒരു പോലെ ഉൾപ്പെട്ടിരിക്കുന്ന ക്ഷേത്രം കൂടിയാണിത്. ഒരേ ശ്രീ കോവിലിൽ പരസ്പരം നോക്കുന്ന രീതിയിലാണ് ഇവിടെ ശിവനെയും പാർവ്വതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:RajeshUnuppally

ചോറ്റാനിക്കര ഭഗവതിക്ഷേത്രം

ചോറ്റാനിക്കര ഭഗവതിക്ഷേത്രം

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഭഗവതി ക്ഷേത്രങ്ങളിലൊന്നാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. അഞ്ച് ഭാവങ്ങളിലാരാധിക്കുന്ന രാജേരാജേശ്വരിയാണ് വിശ്വാസികൾക്ക് ചോറ്റാനിക്കരയമ്മ. കേരളത്തിൽ ഏറ്റവുമധികം വിശ്വാസികളെത്തുന്ന ക്ഷേത്രം കൂടിയാണിത്.

PC:Roney Maxwell

 വടക്കൻ പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്രം

വടക്കൻ പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്രം

എറണാകുളം ജില്ലയിലെ പുരാതന സരസ്വതി ക്ഷേത്രമാണ് വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണ മൂകാംബികാ ക്ഷേത്രം. വിദ്യാരംഭത്തിനും നവരാത്രിയ്ക്കും ഏറെ പ്രാധാന്യം കല്പിക്കുന്ന ക്ഷേത്രം കൂടിയാണിത്.

PC:Nidhin Chandrasekhar

 ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം

ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം

കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് കൊച്ചി ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം. ദക്ഷിണാമൂർത്തിയായി ശിവനെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്.

PC:RajeshUnuppally

 മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസിദ്ധമായ ക്ഷേത്രമാണ് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം. പിറവത്തിനും രാമമംഗലത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിർമ്മിതിയിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന ഒന്നാണ്. മാനായി വന്ന് സീതയെ മോഹിപ്പിച്ച മാരീചൻ രാമൻരെ അമ്പേറ്റ് വീണത് ഇവിടെയാണെന്നാണ് വിശ്വാസം. അങ്ങനെയാണ് ഈ ക്ഷേത്രത്തിന് മാമ്മലശ്ശേരി എന്ന പേരുവന്നത്.

ആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ഞെട്ടിക്കുന്ന ആചാരങ്ങള്‍.. ആഭിചാരങ്ങളും

ഇരട്ട ഭാവത്തിലിരിക്കുന്ന ശിവനും പടികൾക്കു മുകളിലെ മടത്തിലപ്പനും...അണയാത്ത വിശ്വാസങ്ങളുമായി പെരുവനം ക്ഷേത്രം!!

ശാസ്ത്രവും ക്ഷേത്രവും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നവർ ഇതൊന്ന് വായിക്കണം...!!

PC: PRAVEEN 2987

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X