Search
  • Follow NativePlanet
Share
» »കര്‍ണ്ണാടകയിലെ വെളിപ്പെടുത്താത്ത രഹസ്യ കേന്ദ്രങ്ങള്‍

കര്‍ണ്ണാടകയിലെ വെളിപ്പെടുത്താത്ത രഹസ്യ കേന്ദ്രങ്ങള്‍

യാത്രകളുടെയും സ്ഥലങ്ങളുടെയും കാര്യത്തില്‍ കര്‍ണ്ണാടകയോട് കിടിപിടിച്ചു നില്‍ക്കുന്ന ഇടങ്ങള്‍ വളരെ കുറവാണ്. കാടും മലകളും തീര്‍ഥാടന കേന്ദ്രങ്ങളും കല്ലില്‍ കവിതയെഴുതി നാടുകളും ഒക്കെയായി എന്നും അതിശയിപ്പിക്കുന്ന ഒരു കൂട്ടം കാഴ്ചകള്‍ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ കര്‍ണ്ണാടകയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ എവിടെ പോകണം എന്നല്ല, എവിടെയൊക്കെ പോകണം എന്നായിരിക്കും ചിന്തിക്കുക. കാരണം കണ്ടു തീര്‍ക്കുവാന്‍ സാധിക്കാത്തത്രയും കാഴ്ചകള്‍ ഇവിടെയുണ്ട്. എന്നാല്‍ ഇത്രയൊക്ക സ്ഥലങ്ങള്‍ക്കിടയില്‍ സഞ്ചാരികള്‍ അറിയപ്പെ‌ടാതെ പോയ ഇടങ്ങള്‍ നിരവധിയുണ്ട്. കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ഇത്തരം ഇടങ്ങള്‍ വളരെ കുറച്ച് സഞ്ചാരികളുടെ കണ്ണിലേ പെട്ടിട്ടള്ളൂ എന്നതാണ് യാഥാര്‍ഥ്യം. എത്തിച്ചേരുമ്പോള്‍ തന്നെ ഇതുവരെ തോന്നിക്കാത്ത ഒരു മാന്ത്രികത തോന്നിപ്പിക്കുന്ന ഈ ഇടങ്ങള്‍ അതിശയിപ്പിക്കും എന്നതില്‍ സംശയമില്ല. ഇതാ കര്‍ണ്ണാടക യാത്രയില്‍ തീര്‍ച്ചയായൂം പോയിരിക്കേണ്ട അറിയപ്പെടാത്ത ഇടങ്ങള്‍ പരിചയപ്പെടാം...

ഫോറസ്റ്റ് ഷ്രൈന്‍സ്, ഗെരുസൊപ്പ

ഫോറസ്റ്റ് ഷ്രൈന്‍സ്, ഗെരുസൊപ്പ

കര്‍ണ്ണാടകയിയെ ട്രാവല്‍ ഡെസ്റ്റിനേഷനുകളിലൊന്നും ഇടംപിടിക്കാത്ത സ്ഥലമാണ് ഗെരുസൊപ്പയിലെ ഫോറസ്റ്റ് ഷ്രൈന്‍സ്. വിശാലമായ പച്ചപ്പിനു നടുവില്‍ അതിമനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ജൈന ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. നിറയെ കൊത്തുപണികള്‍ നിറഞ്ഞതാണ് ഇവിടുത്തെ തൂണുകള്‍.

മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടിനുള്ളിലൂടെ നടന്ന് വേണം ക്ഷേത്രത്തിനടുത്തെത്തുവാന്‍. ചെറിയൊരു സാഹസിക യാത്രയായിത്തന്നെ ഇതിനെ കാണാം. ചെന്നഭൈരവദേവി നിര്‍മ്മിച്ച ഈ ക്ഷേത്ര സമുച്ചയത്തില്‍ ഒരു കാലത്ത് 100ല്‍ അധികം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു.

ജോഗ് വെള്ളച്ചാട്ടത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഗെരുസോപ്പ സ്ഥിതി ചെയ്യുന്നത്.

PC:Vinay Hegde

ബാന്‍ഡജെ അര്‍ബി വെള്ളച്ചാട്ടം, മണിപ്പാല്‍

ബാന്‍ഡജെ അര്‍ബി വെള്ളച്ചാട്ടം, മണിപ്പാല്‍

പാല്‍ പതഞ്ഞൊഴുകും പോലെ പതിക്കുന്ന ബാന്‍ഡജെ അര്‍ബി വെള്ളച്ചാട്ടം മണിപ്പാലിലെ അപൂര്‍വ്വ കാഴ്ചകളിലൊന്നാണ്. ഒരിക്കലും മറക്കാതെ, മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന തരത്തിലുള്ള ഈ കാഴ്ച തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. ധാരാളം മഴ ലഭിക്കുന്ന ഈ ഇടം ഒരു കുന്നിന്‍ പ്രദേശം കൂടിയാണ്. അതുകൊണ്ടു തന്നെ വളരെ വേഗത്തില്‍ മഴവെള്ളം താഴേയ്ക്കിറങ്ങുന്നത് കാണാം. ഈ വെള്ളച്ചാലുകള്‍ ചേര്‍ന്ന് ഒരു വഴി തന്നെ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ഹൈക്ക് ചെയ്താണ് കുന്നിനു മുകളിലേക്ക് എത്തേണ്ടത്.

ദക്ഷിണ കന്നഡ ജില്ലയില്‍ ബല്‍ത്തങ്ങാടിയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Sumesh Always

ഷെട്ടിഹള്ളിയിലെ ദേവാലയം

ഷെട്ടിഹള്ളിയിലെ ദേവാലയം

മഴക്കാലത്ത് വെള്ളത്തിനടിയിലാവുകയും മഴ കഴിയുമ്പോള്‍ പുറത്തുവരുകയും ചെയ്യുന്ന വിചിത്ര ദേവാലയമാണ് കര്‍ണ്ണാടകയിലെ ഷെ‌ട്ടിഹള്ളിയിലുള്ള ദേവാലയം. വര്‍ഷത്തില്‍ പകുതി സമയം വെള്ളത്തിനടിയിലാണ് ഈ ഒളിച്ചേ കണ്ടേ ദേവാലയം കഴിച്ചുകൂട്ടുന്നത്. മഴക്കാലത്ത് ഹേമവതി ഡാം കര കവിയുമ്പോള്‍ ഈ പ‌‌ള്ളി പൂര്‍ണമാ‌യും വെള്ളത്തില്‍ മുങ്ങി പോകാറുണ്ട്. വേനല്‍ക്കാലത്ത് സന്ദര്‍ശകര്‍ക്ക് ഈ പള്ളി സന്ദര്‍ശിക്കാവുന്നതാണ്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രെഞ്ച് മിഷനറിമാരാണ് ഇവിടുത്തെ റോസറി ചര്‍ച്ച് പണി കഴിപ്പിച്ചത്. ഹേമാവതി ഡാം പണിതതോടെ ഈ പ‌ള്ളിയും പരിസരവും വെള്ളത്തില്‍ മുങ്ങി പോകുകയായിരുന്നു.

ഗോരുര്‍ - ഹേമാവതി റിസേര്‍വയറിന്റെ തീരത്താ‌യാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹേമാവതി ഡാം നിര്‍മ്മിക്കുന്നതിന് മുന്‍പ് സൂര്യകാന്തി കൃഷിക്ക് പേരുകേട്ട ഒരു ഗ്രാമമായിരുന്നു ഈ സ്ഥലം.

PC:Bikashrd

ഹൊയ്സാലേശ്വര ക്ഷേത്രം, ഹാസന്‍

ഹൊയ്സാലേശ്വര ക്ഷേത്രം, ഹാസന്‍

ഹലേബിഡു ക്ഷേത്രം എന്നറിയപ്പെടുന്ന ഹൊയ്സാലേശ്വര ക്ഷേത്രം കര്‍ണ്ണാടകയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. നിര്‍മ്മിതിയിലെ സൂക്ഷ്മതയും വ്യത്യസ്തതയും മാത്രം മതി ഈ സ്ഥലം ഹൃദയത്തില്‍ ഇടം നേടുവാന്‍. കണ്ടുതീര്‍ക്കുവാന്‍ ഒരുപാടുണ്ടിവിടെ. 12-ം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ശിവനാണ് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞുപോയ സമ്പന്നമായ കാലത്തിന്റെ കഥകള്‍ ഇവിടെ കേള്‍ക്കാം.

ബേലൂരാണ് തൊട്ടടുത്തുള്ള പ്രധാന സ്ഥലം.

PC:Ashwin Kumar

അഗുംബെ

അഗുംബെ

സഞ്ചാരികള്‍ക്ക് അറിയപ്പെടാത്ത ഇടം എന്ന നിലയില്‍ മാറ്റി നിര്‍ത്തുവാന്‍ പറ്റാത്ത ഇടമാണ് അഗുംബെ. മഴയു‌ടെ നാട് എന്നറിയപ്പെടുന്ന അഗുംബെ ഷിമോഗ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നാണ് ഇവിടം അറിയപ്പെടുന്നത്. രാജവെമ്പാലകളുള്ള കാട്, വെള്ളച്ചാട്ടങ്ങള്‍, ട്രക്കിങ്, സണ്‍സെറ്റ് പോയിന്‍റുകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. അഗുംബെയിലെ മറ്റൊരു ആകർഷണമാണ് ഇവിടുത്തെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ. ഇവിടുത്തെ റിസർവ്വ് ഫോറസ്റ്റിനകത്ത് സ്ഥിതി ചെയ്യുന്ന ഈ റിസർച്ച് സെന്റര്‌ 2005 ലാണ് സ്ഥാപിതമാകുന്നത്. മഴക്കാടുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള ഇന്ത്യയിലെ തന്നെ ഏക സ്ഥിരം സംവിധാനമാണ് ഇവിടെയുള്ളത്. ലോകത്തിൽ തന്നെ ഏറ്റവും അധികം രാജവെമ്പാലകൾ അധിവസിക്കുന്ന ആഗുംബേ രാജവെമ്പാലകളുടെ തലസ്ഥാനം എന്നും അറിയപ്പെടുന്നു.

PC:Mylittlefinger

കരിഗട്ടാ ബ്ലാക്ക് ഹില്‍

കരിഗട്ടാ ബ്ലാക്ക് ഹില്‍

കര്‍ണ്ണാടകയിലെ മറ്റൊരു പ്രകൃതി വിസ്മയമാണ് കരിഗ‌‌ട്ടാ ബ്ലാക്ക് ഹില്‍. തടാകങ്ങളും പച്ചപ്പും ഒക്കെയായി മനസ്സിനെ മയക്കുന്ന കാഴ്ചയാണ് ഇവിടെ കാണുവാനുള്ളത്. പക്ഷി നിരീക്ഷണത്തിനും ട്രക്കിങ്ങിനും യോജിച്ച ഇവിടെ ഒരു ക്ഷേത്രവുമുണ്ട്. ശ്രീരംഗപ‌‌ട്ടണയില്‍ നിന്നും കുറച്ചു കിലോമീറ്ററുകള്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ഹൊന്നേരമേഡു, ഷിമോഗ

ഹൊന്നേരമേഡു, ഷിമോഗ

ഷിമോഗയിലെ ഏറ്റവും മനോഹരമായ കാഴ്ചകളുള്ള മറ്റൊരിടമാണ് ഹൊന്നേരമേഡു. അധികമാരും എത്തിയിട്ടില്ലാത്ത സാഹസിക ഇടങ്ങളിലൂടെ സഞ്ചരിക്കണം എന്നാഗ്രഹമുള്ള ആളാണെങ്കില്‍ ധൈര്യമായി ഇവിടം തിരഞ്ഞെടുക്കാം. വളരെ ശാന്തവും അലസവുമായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം പ്രകൃതി സൗന്ദര്യത്താല്‍ നിറഞ്ഞു നില്‍ക്കുന്ന ഇടമാണ്. ശരാവതി നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

PC:Sarthak Banerjee

മാല്‍പേ ബീച്ച്, ഉഡുപ്പി

മാല്‍പേ ബീച്ച്, ഉഡുപ്പി

ബീച്ചുകളുടെ കാര്യത്തില്‍ സമ്പന്നമായ ഇടങ്ങളിലൊന്നാണ് കര്‍ണ്ണാടക. നീണ്ടു നിവര്‍ന്നു കിടക്കുന്ന തീരങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഗോകര്‍ണ്ണയും മംഗലാപുരവും ഒക്കെയാണ് മിക്കപ്പോഴും ഇവിടുത്തെ എണ്ണപ്പെട്ട ബീച്ചുകളുടെ കൂടെ വരിക. എന്നാല്‍ അതിലൊന്നും പെടാത്ത ഒന്നാണ് മാല്‍പേ ബീച്ച്. ഉഡുപ്പിയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്തായാണ് പ്രസിദ്ധമായ സെന്‍റ് മേരീസ് ഐലന്‍ഡ് സ്ഥിതി ചെയ്യുന്നത്.

സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.

ശനിദോഷം അകറ്റി ഐശ്വര്യം നേടാന്‍ ഇരമത്തൂര്‍ ക്ഷേത്രം

കൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാ

Read more about: karnataka village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more