Search
  • Follow NativePlanet
Share
» »തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

ലോക്ഡൗണില്‍ മനുഷ്യര്‍ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുമ്പോള്‍ നല്ലകാലം പ്രകൃതിയു‌‌‌ടേതാണ്. മലിനീകരണങ്ങളും ബഹളങ്ങളും ഒന്നുമില്ലാതെ പ്രകൃതി ഈ സമയം ആസ്വദിക്കുകയാണ് എന്നു തന്നെ പറയാം. പൂത്ത് തളിര്‍ത്ത് കായ്ച്ച് മരങ്ങളും ചെ‌ടികളും ഈ കാലത്ത് ഒന്നുകൂടി സൗന്ദര്യമുള്ളവരായി. ഇതുവരെയറിയാത്ത സ്വാതന്ത്ര്യം അനുഭവിച്ച് മൃഗങ്ങള്‍ കാ‌ട്ടില്‍ നിന്നും നാട്ടിലെത്തിയ വാര്‍ത്തകളും നമ്മള്‍ കണ്ടു. ഇനി മൃഗശാലയിലാവട്ടെ, അടിക്കപ്പെ‌ട്ടു കിടക്കുകയാണെങ്കിലും അവി‌ടെയും അവ സന്തോഷത്തിലാണ്. ഇങ്ങനെ ഒട്ടേറെ മാറ്റങ്ങളിലൂടെ പ്രകൃതി മുന്നോ‌ട്ട് പോവുകയാണ്. ഇതാ ഈ കാലയളവില്‍ പ്രകൃതിയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം

തിരിച്ചെത്തിയ ഗംഗാ ഡോള്‍ഫിനുകള്‍

തിരിച്ചെത്തിയ ഗംഗാ ഡോള്‍ഫിനുകള്‍

നമ്മു‌ടെ രാജ്യത്ത് പ്രകൃതി ഒട്ടേറെ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പ്രകൃതി സ്വയം നവീകരിക്കപ്പെടുന്നതിന്‍റെ അടയാളങ്ങളായാണ് ഇവയെ കണക്കാക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മടങ്ങിയെത്തിയ ഗംഗാ ഡോള്‍ഫിനുകള്‍. ഏകദേശം മുപ്പതോളം വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അവ കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ജലമലിനീകരണം കൂടുന്ന സാഹചര്യത്തില്‍ മടങ്ങിയ അവ ലോക്ഡൗണില്‍ നദിയിലെ മസിനീകരണ തോത് കുറഞ്ഞതിനു ശേഷമാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടുത്തെ മലിനീകരണ തോത് വലിയി രീതിയില്‍ താഴുവാന്‍ തുടങ്ങിയ വാര്‍ത്തകള്‍ വന്നിരുന്നു.

തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

തെളിഞ്ഞൊഴുകുന്ന ഗംഗ‌

തെളിഞ്ഞൊഴുകുന്ന ഗംഗ‌

മനുഷ്യരുടെ സാമീപ്യം അകന്നതോടെ നദികളെല്ലാം പഴയ ശുദ്ധിയിലേക്ക് വന്നിരിക്കുകയാണ്. സ്ഫടികം പോലെ തെളിഞ്ഞൊഴുകുന്ന ഗംഗാ നദിയാണ് ഇപ്പോള്‍ താരം. ഋഷികേശിലാണ് ഗംഗാ നദിക്ക് ഇത്രയും വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്. മാലിന്യമുക്തമായ ഗംഗയുടെ അടിത്തട്ടിലെ കല്ലുകള്‍ പോലും കാണുന്ന വിധത്തിലാണ് നദി തെളിഞ്ഞിരിക്കുന്നത് എന്നാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോകളില്‍ പറയുന്നത്.

മുംബൈയിലെ ഡോള്‍ഫിനുകള്‍‌

മുംബൈയിലെ ഡോള്‍ഫിനുകള്‍‌

വ്യവസായ നഗരമായ മുംബൈ വ്യവസായ മാലിന്യത്തിനും പേരുകേട്ട നഗരമാണ്. ഓരോ ദിവസവും അളവില്ലാത്ത വിധത്തിലാണ് ഇവിടെ മാലിന്യങ്ങള്‍ പുറന്തള്ളിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ കാലയളവില്‍ ഇതിനെല്ലാം മാറ്റമുണ്ടായി. വ്യവസായങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചപ്പോഴേയ്ക്കും ആകാശവും നദിയും എല്ലാം തെളിഞ്ഞു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ ഡോള്‍ഫിനുകള്‍ പ്രത്യക്ഷപ്പെട്ടത്. ജലഗതാതഗതം കുറഞ്ഞതും മാലിന്യത്തോത് താഴേക്കായതുമാണ് നദിയില്‍ ഡോള്‍ഫിനുകളെ കണ്ടെത്തുവാന്‍ കാരണമായത്.

വായുമലിനീകരണം കുറഞ്ഞ് ഡെല്‍ഹി

വായുമലിനീകരണം കുറഞ്ഞ് ഡെല്‍ഹി

ഇന്ത്യയിലെ ഏറ്റവും മലിനീകരണം കൂടിയ നഗരങ്ങളിലൊന്നാണ് ഡെല്‍ഹി. വ്യവസായങ്ങളും ജനസാന്ദ്രതയുമെല്ലാം ചേര്‍ന്നാണ് ഡല്‍ഹിയെ ഇങ്ങനെയൊരു അവസ്ഥയിലെത്തിച്ചത്. ഈ ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ വീട്ടിലിരുന്നപ്പോള്‍ പ്രകൃതി അതിനും വഴിയുണ്ടാക്കി. വായുമലിനീകരണം ഇവിടെ ഇപ്പോള്‍ ദിനംപ്രതി കുറഞ്ഞ് വരികയാണ്. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലും വലിയ കുറവാണ് ഇപ്പോഴുള്ളത്. വായു മലിനീകരണം കുറയുവാനും ഇത് കാരണമായി.

തെളിഞ്ഞുകണ്ട പര്‍വ്വത നിരകള്‍

തെളിഞ്ഞുകണ്ട പര്‍വ്വത നിരകള്‍

വായു മലിനീകരണവും പുകയും ഒക്കെ അന്തരീക്ഷത്തില്‍ നിന്നും അപ്രത്യക്ഷമായതോടെ മറനീക്കി വന്ന ഒരു കൂട്ടര്‍ കൂടിയുണ്ട്. ധൗലാധര്‍ പര്‍വ്വത നിരകള്‍. കുറഞ്ഞത് കഴിഞ്ഞ നൂറു കൊല്ലത്തിനിടെ കാണാത്ത ഒരു ദൃശ്യമായിരുന്നു ജലന്ധറില്‍ നിന്നുള്ള ധൗലാധര്‍ പര്‍വ്വത നിരകളു‌ടേത്. ഇതുവരെയും മലിനീകരണം പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും കാരണം ആളുകള്‍ക്ക് ഈ ദൃശ്യം സാധ്യമായിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ പര്‍വീന്‍ കസ്വാന്‍ ട്വിറ്ററില്‍ പങ്കുവെച്ച ധൗലാധര്‍ പര്‍വ്വത നിരകളുടെ ജലന്ധറില്‍ നിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

നാട്ടിലെത്തിയ കാട്ടിലെ മൃഗങ്ങള്‍

നാട്ടിലെത്തിയ കാട്ടിലെ മൃഗങ്ങള്‍

മനുഷ്യര്‍ അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരുന്നതോടെ രാജാക്കന്മാരായി മാറിയത് കാട്ടിലെ മൃഗങ്ങളാണ്. കടുവകളും പുലികളും മറ്റ് അപൂര്‍വ്വ മൃഗങ്ങളും ഒരിക്കലും പുറത്തിറങ്ങാത്ത ജീവികള്‍ വരെ കാടിനു വെളിയിലിറങ്ങിയതും നാട്ടിലേക്ക് വന്നതുമൊക്കെ ലോക്ഡൗണ്‍ കാരണം സംഭവിച്ച മാറ്റങ്ങളാണ്.

നവി മുംബൈയിലെത്തിയ അരയന്നങ്ങള്‍

നവി മുംബൈയിലെത്തിയ അരയന്നങ്ങള്‍

ലോക്ഡൗണില്‍ വിസ്മയിപ്പിക്കുന്ന മറ്റൊരു കൂട്ടം കാഴ്ചകള്‍ക്കാണ് നവി മുംബൈ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇവിടെ വിരുന്നെത്തിയിരിക്കുന്നത് ലക്ഷക്കണക്കിന് രാജഹംസങ്ങളാണ്. ഓരോ വര്‍ഷവും ദേശാ‌ടന പക്ഷികളായി ഇവ എത്തിച്ചേരാറുണ്ടെങ്കിലും ഇത്രയധികം വരുന്നത് ഇതാദ്യമായെന്നാണ് ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പറയുന്നത്. സ്വസ്ഥമായ അന്തരീക്ഷം ആയിരിക്കാം ഇവിടേക്ക് ഇത്ര കൂട്ടത്തോടെ അവയയ ആകര്‍ഷിച്ചതെന്നാണ് വിദഗ്ദര്‍ പറയുന്നത്.

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X