Search
  • Follow NativePlanet
Share
» »ദേശീയഗാനം വിവർത്തനം ചെയ്ത ഈ നാട് പക്ഷേ അറിയപ്പെടുന്നത് മറ്റൊരു കാര്യത്തിലാണ്!

ദേശീയഗാനം വിവർത്തനം ചെയ്ത ഈ നാട് പക്ഷേ അറിയപ്പെടുന്നത് മറ്റൊരു കാര്യത്തിലാണ്!

ആന്ധ്രയിലെ ചൂടിനെ തകർക്കുവാൻ പോകാൻ പറ്റിയ മദനപ്പള്ളിയുടെ വിശേഷങ്ങളിലേക്ക്...

പേരുകേട്ടാൽ ഒരു കൊച്ചു ഗ്രാമം....അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ...ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മദനപ്പള്ളി ഒരു തനി കാർഷിക ഗ്രാമമാണെങ്കിലും ഇവിടെ എത്തിയാൽ അങ്ങനെയല്ല തോന്നുക. നമ്മുടെ രാജ്യത്തെ ഏറ്റവും ഗുണമേന്മയുള്ള പഴങ്ങളും പച്ചക്കറികളും ഒക്കെ ഇ്നന് കൃഷിചെയ്യുന്ന ഈ നാട് ഓരോ ദിവസവും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആന്ധ്രയിലെ ചൂടിനെ തകർക്കുവാൻ പോകാൻ പറ്റിയ മദനപ്പള്ളിയുടെ വിശേഷങ്ങളിലേക്ക്...

മദനപ്പള്ളി

മദനപ്പള്ളി

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഒരു ചെറിയ നഗരമാണ് മദനപ്പളളി. കാർഷിക കാര്യങ്ങൾക്ക് പേരുകേട്ടിരിക്കുന്ന ഇവിടം ആ അടുത്ത കാലത്തായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിട്ടുണ്ട്. ആന്ധ്രയുടെ ചൂടിൽ നിന്നും രക്ഷപെടുക എന്ന ഉദ്ദേശത്തിലാണ് ഇവിടം സഞ്ചാരികൾ തിരഞ്ഞെടുക്കുന്നത്.

PC:IM3847

മര്യാദ രാമണ്ണ നഗരം

മര്യാദ രാമണ്ണ നഗരം

ആദ്യ കാലങ്ങളിൽ ഇവിടം മര്യാദ രാമണ്ണ നഗരം എന്നായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതലാണ് ഇവിടം മദനപ്പള്ളി എന്ന പേരിലേക്കു മാറുന്നത്. എന്താണ് ഇതിനു പിന്നിലെ കഥയെന്ന് ആർക്കുമറിയില്ല.

PC:J929

ഏറ്റവും വരുമാനമുള്ള നഗരം

ഏറ്റവും വരുമാനമുള്ള നഗരം

ചിറ്റൂർ ജില്ലയുടെ പകുതിയിലധികം നീണ്ടു കിടക്കുന്ന ഇവിടം രാജ്യത്തെ ഏറ്റവും വരുമാനമുള്ള സ്ഥലം കൂടിയാണ്.

PC:wikimedia

മദനപ്പള്ളി തക്കാളി

മദനപ്പള്ളി തക്കാളി

ഏറ്റവും ഗുണമേന്മയുള്ള പച്ചക്കറികളും പഴങ്ങളും കൃഷിചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മദനപ്പള്ളി. അതിനൊത്ത കൃഷി രീതികളും സാഹചര്യങ്ങളുമാണ് ഇവിടെയുള്ളത്. മദനപ്പള്ളിയിൽ ഉത്പാദിപ്പിക്കുന്ന തക്കാളികളാണ് ഗുണമേന്മയുടെ കാര്യത്തില്‍ ഏറെ പ്രശസ്തിനേടിയിരിക്കുന്നത്.

ഹോഴ്സ്ലി ഹിൽസ്

ഹോഴ്സ്ലി ഹിൽസ്

ആന്ധ്രയുടെ ഊട്ടി എന്നറിയപ്പെടുന്ന ഹോഴ്സ്ലി ഹിൽസ് ആണ് ഇവിടുത്തെ ആകർഷണം. എപ്പോഴും വരണ്ട്, ചൂടു നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടുത്തെ സ്വർഗ്ഗമാണ് ഹോഴ്സ്ലി ഹിൽസ്. ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും ഇടയ്ക്കിടെ വിരുന്നു വരുന്ന കോടമഞ്ഞും ഒക്കെയാണ് ഇവിടെയുള്ളത്.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 4321 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ കാലാവസ്ഥ മാത്രമല്ല ഈ പ്രദേശത്തിന്റെ പ്രത്യേകത. ആന്ധ്രാപ്രദേശില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത പ്രകൃതിഭംഗിയാണ് ഇവിടെയുള്ളത്.

Pc: rajaraman sundaram

പേരുവന്ന കഥ

പേരുവന്ന കഥ

ആന്ധ്രയിലെ മറ്റു സ്ഥലങ്ങള്‍ക്കൊന്നുമില്ലാത്ത തരത്തില്‍ ഈ സ്ഥലത്തിനു മാത്രം വ്യത്യസ്തമായ പേരു വന്നിതിനു പിന്നില്‍ ഒരു കഥയുണ്ട്. കടപ്പ ജില്ലയിലെ കളക്ടറായിരുന്ന ഡബ്ലു ഡി ഹോഴ്സ്ലിയില്‍ നിന്നുമാണ് ഈ സ്ഥലത്തിന് ഈ പേരുലഭിക്കുന്നത്. സമതലത്തില്‍ താമസിച്ചുകൊണ്ടിരുന്ന അദ്ദേഹം ഇവിടെ അതിമനോഹരമായ ഒരു ബംഗ്ലാവ് നിര്‍മ്മിക്കുകയും ഇവിടേക്ക് താമസം മാറുകയും ചെയ്തുവത്രെ. അതിനുശേഷമാണ് ഇവിടം ഇത്ര പ്രശസസ്തമായ സ്ഥലമായി മാറിയതെന്നാണ് കരുതപ്പെടുന്നത്.
പ്രാദേശികമായി ഇവിടം യെനുഗുല്ല മല്ലമ്മ കൊണ്ട എന്നാണ് അറിയപ്പെടുന്നത്. മല്ലമ്മ എന്നു പേരായ ഒരു സ്ത്രീ ഇവിടെ ഈ മലനിരകളില്‍ താമസിച്ചിരുന്നു എന്നും ആനകളെ അവര്‍ തീറ്റിപ്പോറ്റിയെന്നും ആളുകള്‍ വിശ്വസിക്കുന്നു. തെലുഗു ഭാഷയില്‍ യെനുഗുലു എന്നാല്‍ ആന എന്നാണ് അര്‍ഥം.

PC: NAYASHA WIKI

ജൈവവൈവിധ്യത്തിന്റെ കലവറ

ജൈവവൈവിധ്യത്തിന്റെ കലവറ

ജൈവവൈവിധ്യത്തിന്റെ കലവറ എന്നു വിശേഷിപ്പിക്കാന്‍ പറ്റിയ സ്ഥലമാണ് ഹോഴ്‌സ് ലി ഹില്‍സ്. ലോകത്തിലെ ഏറ്റവും വലിയ ആല്‍മരവും ഏറ്റവും പഴക്കം ചെന്ന യൂക്കാലിപ്റ്റസ് മരങ്ങളും ഇവിടെ കാണാന്‍ സാധിക്കും. മാത്രമല്ല, കാടിന്റെ സാന്നിധ്യത്തോടൊപ്പം ഒട്ടേറം വൃക്ഷങ്ങളും ഇവിടെയുണ്ട്. 113 തരത്തിലുള്ള പക്ഷികളാണ് ഇവിടെ അധിവസിക്കുന്നതായി കണക്കെടുപ്പില്‍ കണ്ടെത്തിയിരിക്കുന്നത്.റാപ്പല്ലിങ്, ഷൂട്ടിങ്, അമ്പെയ്ത്ത്,വാള്‍ ക്ലൈംബിങ്, വാട്ടര്‍ വാക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

PC: Jyothirmayi V

മദനപ്പള്ളി പട്ട്

മദനപ്പള്ളി പട്ട്

ആന്ധ്രാ പ്രദേശിലെ പോച്ചംപള്ളി പട്ടിനെക്കുറിച്ചു കേട്ടിട്ടില്ലേ?പട്ടിന്‍റെ മേന്മ കൊണ്ട് ഇന്ത്യയിലെ സിൽക്ക് സിറ്റി എന്നറിയപ്പെടുന്ന നാടാണ് പോച്ചാംപള്ളി.
പോച്ചംപള്ളിയോളം തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ മദനപ്പളളി പട്ടും. ഗുണമേന്മയേറിയ പട്ട് സാരികളാണ് ഇവിടുത്തെ പ്രത്യേകത.

ദേശീയഗാനം വിവർത്തനം ചെയ്തയിടം

ദേശീയഗാനം വിവർത്തനം ചെയ്തയിടം

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തോട് ചേർന്നു നിൽക്കുന്ന ഇടം കൂടിയാണ് മദനപ്പള്ളി. പ്രമുഖ തത്വചിന്തകനും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഋഷിവാലി സ്‌കൂളിന്റെ സ്ഥാപകനുമായ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ജന്മനാടാണ് ഇത്. ഇപ്പോള്‍ ഇദ്ദേഗത്തിന്റെ ജന്മഗൃഹം പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയിട്ടുണ്ട്. രബീന്ദ്രനാഥ ടാഗോര്‍ നമ്മുടെ ദേശീയ ഗാനം ബംഗാളിയില്‍ നിന്നും ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തത് ഇവിടെവച്ചാണത്രേ, അദ്ദേഹം അതിന് ഈണമിട്ടതും ഇവിടെവച്ചുതന്നെയാണ്.

PC:Adityamadhav83

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ആന്ധ്രയിലെ മറ്റു സ്ഥലങ്ങള്‍ പോലെതന്നെ മദനപ്പള്ളിയിലും വേനല്‍ക്കാലത്ത് നല്ല ചൂട് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ശീതകാലത്ത് മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ശീതകാലം തന്നെയാണ് മദനപ്പള്ളി സന്ദര്‍ശത്തിന് അനുയോജ്യമായ സമയം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് മദനപ്പള്ളി സ്ഥിതി ചെയ്യുന്നത്. ചിറ്റൂരിൽ നിന്നും ഇവിടേക്ക് 93 കിലോമീറ്റർ ദൂരമുണ്ട്. തിരുപ്പതിയിൽ നിന്നും 115 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നും 157 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാൽ തീരുമാനമായി..ലോകം അവസാനിക്കുന്നതിന്റെ ഒടുവിലത്തെ സൂചനയാണത്രെ ഇത്!!ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാൽ തീരുമാനമായി..ലോകം അവസാനിക്കുന്നതിന്റെ ഒടുവിലത്തെ സൂചനയാണത്രെ ഇത്!!

കോവിലൂർ..കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം കോവിലൂർ..കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം

ഇവിടെ മാത്രമല്ല, അങ്ങ് ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രംഇവിടെ മാത്രമല്ല, അങ്ങ് ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X