Search
  • Follow NativePlanet
Share
» »ഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രം

ഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രം

മഹാകാലേശ്വര്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും

വിശ്വാസങ്ങളും മിത്തുകളും ഒന്നിക്കുന്ന ആരാധനാസ്ഥാനങ്ങളാണ് ദ്വാദശജ്യോതിർലിംഗ ക്ഷേത്രങ്ങള്‍. വിശ്വാസത്തിന്റെ പരംപൊരുളായ മഹാദേവന്റെ ശക്തിസ്ഥാനങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന ജ്യോതിര്‍ലിഗ ക്ഷേത്രങ്ങള്‍ അതിശയകരമായ ശക്തി ഉള്‍ക്കൊള്ളുന്ന കേന്ദ്രങ്ങളാണെന്നാണ് വിശ്വാസം. അതില്‍ ഏറ്റവും പ്രസിദ്ധമാണ് ധ്യ പ്രദേശിലെ മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം. 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലും വെച്ച് ഏക സ്വയംഭൂ ശിവലിംഗം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് വേറെയും പ്രത്യേകതകളുണ്ട്. മഹാകാലേശ്വര്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും

 ജ്യോതിര്‍ലിംഗ ക്ഷേത്രം

ജ്യോതിര്‍ലിംഗ ക്ഷേത്രം

ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്ന് എന്ന നിലയിലാണ് മഹാകാലേശ്വര്‍ ക്ഷേത്രം വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ പ്രസിദ്ധമായിരിക്കുന്നത്. ഉജ്ജയിനിയിലെ ഏറ്റവും പുണ്യസ്ഥാനങ്ങളിലൊന്നായ ഈ ക്ഷേത്രം തീര്‍ത്ഥാടക സ്ഥാനം കൂടിയാണ്. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷം ഇവിടെ പ്രാര്‍ത്ഥിക്കുവാനും ആഗ്രഹ സാഫല്യത്തിനുമായി എത്തുന്നത്.

 ദക്ഷിണദിക്കിലേക്ക്

ദക്ഷിണദിക്കിലേക്ക്

12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ തെക്ക് ദിശയിലേക്ക് അഥവാ ദക്ഷിണദിക്കിലേക്ക് ദര്‍ശനമായിരിക്കുന്ന ഏക ക്ഷേത്രം കൂടിയാണ് മഹാകാലേശ്വര്‍ ക്ഷേത്രം, പ്രാചീന ഗ്രന്ഥങ്ങളിലും മറ്റും അവന്തി എന്നു വിശേഷിപ്പിച്ചിരുന്ന ഉജ്ജയിനിലെ രാജാവായിരുന്ന ചന്ദ്രസേനനായി ശിവന്‍ മഹാകാലേശ്വരനായി അവതരിച്ചു എന്നാണ് വിശ്വാസം. ഉജ്ജൈനിൽ താമസിക്കുന്നവർ മഹാകാലേശ്വര്‍ തങ്ങളുടെ രാജാവാണെന്ന് വിശ്വസിക്കുന്നു, അതിനാൽ അവര്‍ രാജാവായി ദൈവത്തെ ആരാധിക്കുന്നു. എന്നാല്‍ എപ്പോഴാണ്, എങ്ങനെയാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത് എന്നതിനെക്കുറിച്ചുള്ള ചരിത്രമോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ദക്ഷിണാമൂര്‍ത്തി എന്നും ഇവിടുത്തെ ശിവനെ വിശേഷിപ്പിക്കാറുണ്ട്.

അഞ്ച് നിലകളുള്ള ക്ഷേത്രം

അഞ്ച് നിലകളുള്ള ക്ഷേത്രം

സാധാരണ ക്ഷേത്രനിര്‍മ്മിതികളില്‍ നിന്നും വ്യത്യസ്തമായി അഞ്ച് നിലകള്‍ ഈ ക്ഷേത്രത്തിനു കാണുവാന്‍ സാധിക്കും. എന്നാല്‍ അതിലൊന്ന് ഭൂമിക്കടിയിലാണുള്ളത്. പിച്ചളകൊണ്ടുള്ള വിളക്കുകളുടെ പ്രകാശത്തിലാണ് ഇവിടേക്കു പോകുവാന്‍ സാധിക്കുക. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ. തടാകത്തിന് സമീപം കൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ട വിശാലമായ മുറ്റത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വീണ്ടും സമര്‍പ്പിക്കാവുന്ന വഴിപാട്

വീണ്ടും സമര്‍പ്പിക്കാവുന്ന വഴിപാട്

ഒരിക്കല്‍ ദേവനു സമര്‍പ്പിച്ചാല്‍ പിന്നീട് ആ അര്‍ച്ചമ ദൈവത്തിനര്‍പ്പിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ ഇവിടെ ദ്വനു സമര്‍പ്പിക്കുന്ന വഴിപാട് വീണ്ടും സമര്‍പ്പിക്കുവാന്‍ സാധിക്കും.ടട

ഇന്നും സ്വാധീനിക്കുന്ന ശക്തി

ഇന്നും സ്വാധീനിക്കുന്ന ശക്തി

കാലം എത്ര പുരോഗതിയോടെ മുന്‍പോട്ടു പോയാലും ഉജ്ജയിനില്‍ നിന്നുള്ളവര്‍ക്ക് എല്ലാം മഹാകാലേശ്വര്‍ ക്ഷേത്രമാണ്. അവരുടെ ജീവിതത്തെ അത്രയധികം സ്വാധീനിക്കുന്ന, ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മിതിയാണിത്. എത്ര തിരക്കാണെങ്കില്‍ പോലും മഹാകാലേശ്വരനെ സ്മരിക്കാത്ത ഒരുദിനം ഇവര്‍ക്കില്ല.

 ശക്തിപീഠങ്ങളിലൊന്ന്

ശക്തിപീഠങ്ങളിലൊന്ന്

ഭാരതത്തിലെ 18 ശക്തിപീഠങ്ങളിലൊന്നായി അറിയപ്പെടുന്ന ക്ഷേത്രം കൂടിയാണ് മഹാകാലേശ്വര ക്ഷേത്രം. തന്റെ പിതാവിനാല്‍ അവഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രാണന്‍ ത്യജിച്ച പാര്‍വ്വതിയുമായി ബന്ധപ്പെട്ടതാണ് ഇത്. സതീദേവിയുടെ ആത്മാഹുതിയെതുടർന്ന് കുപിതനായ ശിവൻ ദേവിയുടെ ശരീരവും വഹിച്ച് അലഞ്ഞു തിരിയുവാൻ തുടങ്ങി. ഇത് കണ്ട വിഷ്ണു ശിവനെ ഇതിൽ നിന്നും മോചിതനാക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. ശരീരം 51 ഭാഗങ്ങളായി ഭൂമിയുടെ വിവധ ഭാഗങ്ങളിൽ പതിച്ചു. ഈ സ്ഥലങ്ങളാണ് ശക്തി പീഠം എന്ന പേരിൽ അറിയപ്പെടുന്നത്.
മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ സതീദേവിയുടെ മേല്‍ച്ചുണ്ടാണ് പതിച്ചത് എന്നാണ് വിശ്വാസം.

ശൂന്യമായ ശ്രീകോവിലിലെ അദൃശ്യ വിഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രംശൂന്യമായ ശ്രീകോവിലിലെ അദൃശ്യ വിഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രം

ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശില,തിരുനെ‌ട്ടൂരപ്പന്‍ അത്ഭുതമാണ്ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശില,തിരുനെ‌ട്ടൂരപ്പന്‍ അത്ഭുതമാണ്

ഇവിടുത്തെ പുഷ്പാജ്ഞലിയില്‍ ശമിക്കാത്ത രോഗവും ദുരിതവുമില്ല, വിശ്വാസം മാത്രം മതി!!ഇവിടുത്തെ പുഷ്പാജ്ഞലിയില്‍ ശമിക്കാത്ത രോഗവും ദുരിതവുമില്ല, വിശ്വാസം മാത്രം മതി!!

വിശ്വാസങ്ങളുടെ തുടക്കം ഇവിടെ നിന്നും.. ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന കാടിനുള്ളിലെ ക്ഷേത്രങ്ങള്‍വിശ്വാസങ്ങളുടെ തുടക്കം ഇവിടെ നിന്നും.. ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന കാടിനുള്ളിലെ ക്ഷേത്രങ്ങള്‍

PC: Wikipedia

Read more about: temples shiva temples epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X