Search
  • Follow NativePlanet
Share
» »മാർവാന്തേ- സൗപർണ്ണിക നദി 'യു ടേൺ' എടുക്കുന്ന ബീച്ച്

മാർവാന്തേ- സൗപർണ്ണിക നദി 'യു ടേൺ' എടുക്കുന്ന ബീച്ച്

കർണ്ണാടകയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി അറിയപ്പെടുന്നതാണ് മരവാന്തെ. ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും ആകർഷണങ്ങളെക്കുറിച്ചും വായിക്കാം.

കർണ്ണാടകയിലെ ബീച്ചുകളുടെ പട്ടിക ഓർത്താൽ ആദ്യം വരിക ഗോകർണ്ണയാണ്. മുരുഡേശ്വറും കൗപയും മംഗലാപുരവും കർവാറും പിന്നെ ഇപ്പോൾ ട്രെൻഡിൽ നിൽക്കുന്ന സെന്റ് മേരീസ് ഐലൻഡും ഒക്കെ ലിസ്റ്റിൽ ആദ്യം തന്നെ ഇടം പിടിക്കും. പക്ഷേ അപ്പോൾ പിറകിലാവുന്നത് കർണ്ണാടകയിലെ ഏറ്റവും മനോഹരമായ ബീച്ച് എന്നറിയപ്പെടുന്ന മാർവാന്തേ ബീച്ചാണ്. റോഡിന്റെ ഒരുവശത്ത് സൗപർണ്ണിക നദിയും മറുവശത്ത് കടലുമുള്ള മാർവാന്തേയുടെ ദൃശ്യമാണ് ഏറ്റവും പ്രശസ്തം.
പൻവേൽ-ഇടപ്പള്ളി ഹൈവേയിൽ വാഹന യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ മാർവാന്തേയുടെ വിശേഷങ്ങൾ...

മാർവാന്തേ

മാർവാന്തേ

കർണ്ണാടകയിലെ ഏറ്റവും മികച്ച ബീച്ച് എന്ന നിലയിൽ തിരഞ്ഞടുക്കപ്പെട്ടിട്ടുള്ള ഒന്നാണ് മാർവാന്തേ ബീച്ച്. ദേശീയ പാത 66 ന് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഈ വഴിയുള്ള യാത്രികരുടെ പ്രധാന ആകർഷണം കൂടിയാണ്. തികച്ചും ശാന്തമായി കിടക്കുന്ന ഇവിടെ വന്ന് വെറുതെയിരിക്കുവാൻ പോലും ആളുകൾക്കിഷ്ടമാണ്.

PC:Ppyoonus

പഞ്ചാരമണലും പ്രകൃതിഭംഗിയും

പഞ്ചാരമണലും പ്രകൃതിഭംഗിയും

മറ്റു ബീച്ചുകളെ അപേക്ഷിച്ച് മാലിന്യങ്ങൾ ഒന്നും അടിഞ്ഞിട്ടില്ലാത്തതിനാൽ തീർത്തും ശുദ്ധമായ ഒരന്തരീക്ഷമാണ് ഇവിടെ എത്തുന്നവർക്കു ലഭിക്കുന്നത്. അതൊടൊപ്പം ഇതിൻരെ പരിസര പ്രദേശങ്ങളുടെ കാഴ്ചയും പ്രകൃതി ഭംഗിയും ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കുവാനുണ്ട്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി സ്ഥിതി ചെയ്യുന്നതിനാൽ വ്യത്യസ്തമായ ഒന്തരീക്ഷമാണ് ഇവിടെയുള്ളത്.

PC: Rayabhari

 പൻവേൽ-എടപ്പള്ളി ഹൈവേയിൽ

പൻവേൽ-എടപ്പള്ളി ഹൈവേയിൽ

മനോഹരമായ ദൃശ്യങ്ങൾ കൊണ്ടു സമ്പന്നമായ പൻവേൽ-എടപ്പള്ളി ദേശീയപാതയിലാണ് മാർവന്തേ ബീച്ചുള്ളത്. ഉഡുപ്പി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേരുവാനും എളുപ്പമാണ്.
PC:Ashwin Kumar
https://commons.wikimedia.org/wiki/Category:Maravanthe_Beach#/media/File:Maravanthe_Beach_(8321056203).jpg

മാരസ്വാമി ക്ഷേത്രം

മാരസ്വാമി ക്ഷേത്രം

മാർവന്തേ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മാരസ്വാമി ക്ഷേത്രം. മൂന്നു ശ്രീകോവിലും മൂന്നു പ്രതിഷ്ഠകളുമാണ് ഇതിനുള്ളത്. വിഷ്ണുവിന്റെ മൂന്ന് അവതാരങ്ങളായ വരാഹ, നരസിംഹം, വിഷ്ണു എന്നീ മൂന്ന് പ്രതിഷ്കളാണ് ഇവിടുത്തേത്. വരാഹസ്വാമി ക്ഷേത്രം എന്നും അറിയപ്പെടുന്ന ഇത് ഇന്ത്യയിലെ അപൂര്‍വ്വ ക്ഷേത്രമായാണ് അറിയപ്പെടുന്നത്. ആമ, മുതല, മത്സ്യം എന്നിവ ഇവിടുത്തെ ആരാധനയുടെ ഭാഗമാണ്.

PC:Ashwin Kumar

സൗപർണ്ണിക നദി യൂ ടേൺ എടുക്കുന്നിടം

സൗപർണ്ണിക നദി യൂ ടേൺ എടുക്കുന്നിടം

മുൻപ് പറഞ്ഞതുപോലെ അറബിക്കടലിന് സമാന്തരമായാണ് സൗപർണ്ണിക നദി ഇതിലേ ഒഴുകുന്നത്. മാരസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുകൂടി വളഞ്ഞൊഴുകി ഇതിനെ ഒരു ചെറിയ ദ്വീപാക്കി മാറ്റുകയാണ് സൗപർണ്ണിക ചെയ്യുന്നത്. പിന്നീട് ഇത് അറബിക്കടലിൽ ചേരുന്നു. കുഡ്രു എന്നാണ് ഈ ചെറിയ ദ്വീപ് അറിയപ്പെടുന്നത്. ഇവിടെ നിന്നും നോക്കിയാൽ അകലെ കുടജാദ്രി മലനിരകളുടെ ദൃശ്യവും മറ്റും കാണാം.

PC:Ashwin Kumar

ഇവിടെ എത്തിയാൽ

ഇവിടെ എത്തിയാൽ

ബീച്ചിലെ കാഴ്ചകൾ ആസ്വദിക്കുക എന്നതാണ് ഇവിടെ എത്തിയാൽ ചെയ്യാനുള്ള കാര്യം. കൂടാതെ ഇവിടുത്തെ പ്രാദേശിക രുചികൾ അറിയാൻ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരങ്ങളും ഉണ്ട്. മാത്രമല്ല, ഇവിടെ കടലിൽ മീന്‍ പിടിക്കുവാൻ പോകുന്ന മത്സ്യത്തൊഴിലാളികൾക്കൊപ്പം ഒരു തുക നല്കിയാൽ കടലിൽ പോകാനുള്ള അവസരം ലഭിക്കും. രാവിലെ 4.00 മുതല്‍ ഉച്ച വരെയാണ് ഇതിന്റെ സമയം.

PC:Ppyoonus

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ദേശീയ പാത 66 ലാണ് മാർവാന്തേ സ്ഥിതി ചെയ്യുന്നത്. ഉഡുപ്പിയിൽ നിന്നും 55 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മംഗലാപുരത്തു നിന്നും 109 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നും 434 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X