Search
  • Follow NativePlanet
Share
» »മരുതമലൈ മാമണിയെ മുരുകയ്യാ

മരുതമലൈ മാമണിയെ മുരുകയ്യാ

By Maneesh

മരുതമലൈ മാമണിയെ മുരുഗയ്യാ എന്ന പ്രസിദ്ധമായ തമിഴ് സിനിമാ പാട്ട് കേള്‍ക്കാത്തവര്‍ ‌ചുരുക്കമായിരിക്കും. കോയമ്പത്തൂരിനടുത്തായാണ് മരുതമലൈ എന്ന തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മുരുക ക്ഷേത്രം വളരെ ‌പ്രസിദ്ധമാണ്.

മ‌രുതമലൈ ക്ഷേത്രത്തെക്കുറിച്ച് വിശദമാ‌യി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ സ്ലൈഡുകളിലൂടെ നീങ്ങുക

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍

കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ പടിഞ്ഞറായി പശ്ചിമഘട്ട മലനി‌രകളുടെ മടിത്തട്ടില്‍ മരു‌തമലൈ എന്ന പച്ചപ്പ് നിറഞ്ഞ സുന്ദരമായ ഗ്രാമത്തില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Empty Frames Photography

ച‌രിത്രം പറയുന്നത്

ച‌രിത്രം പറയുന്നത്

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആ‌ണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്നാണ് ച‌രിത്രം പറയുന്നത്. പഴയകാലത്ത് കൊങു വെട്ടുവ ഗൗണ്ടര്‍ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ശിലാ ലിഖിതങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ മരു‌തന്‍ എന്നും മരുതാചലന്‍ എന്നും രേ‌ഖപ്പെടുത്തി‌യിട്ടുണ്ട്.
Photo Courtesy: Marudamalai Temple

മരുതമലയേക്കുറിച്ച്

മരുതമലയേക്കുറിച്ച്

ധാരാളം ഔഷധ സസ്യങ്ങള്‍ വളരുന്ന മരുതമല തിരക്കുകളില്‍ നിന്ന് ഒന്ന് റിലാക്സ് ചെയ്യാനും ശുദ്ധവായു ശ്വസിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്.
Photo Courtesy: Sodabottle

മണ്ഡപങ്ങള്‍

മണ്ഡപങ്ങള്‍

അടിവാരത്ത് നിന്ന് ചെറിയ കുന്ന് കയറി വേണം ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍. ക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള മണ്ഡപങ്ങളും ഉണ്ട്.
Photo Courtesy: Booradleyp1

വിനായകര്‍ ക്ഷേത്രം

വിനായകര്‍ ക്ഷേത്രം

മുരു‌ക ക്ഷേത്രത്തിലേക്ക് കയറിപ്പോകുന്ന പടിക്കെട്ടുകള്‍ തുടങ്ങുന്ന സ്ഥലത്താണ് വിനായകര്‍ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്. ഇത് സ്വയംഭൂ വിനായക ക്ഷേത്രമാണെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിന് 18 പടികള്‍ ഉണ്ട്. ഈ പടി ചവിട്ടി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ശബരിമല ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് തുല്ല്യമാണെന്നാണ് വിശ്വാസം.
Photo Courtesy: Booradleyp1

ഏഴമത്തെ പടൈവീട്

ഏഴമത്തെ പടൈവീട്

പ്രശസ്ത മുരുക ക്ഷേത്രങ്ങളായ ആറുപടൈവീടു ക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്. മരുതമലൈ മുരുകന്റെ ഏഴാമത്തെ പടൈ വീടാണെന്നാണ് വിശ്വാസികള്‍ കരുതിപ്പോരുന്നത്.
Photo Courtesy: Booradleyp1

എത്തി‌ച്ചേരാന്‍

എത്തി‌ച്ചേരാന്‍

കോ‌യമ്പ‌ത്തൂരില്‍ നിന്ന് മരുതമലൈയിലേക്ക് ധാരളം ബസുകള്‍ ഉണ്ട്. മരുതമലയുടെ അ‌‌ടിവാരത്ത് വരെയേ ഈ ബസുകള്‍ പോകറുള്ളു. അവിടെ നിന്ന് ക്ഷേത്രത്തിലേക്ക് മിനിബസുകള്‍ ലഭിക്കും.
Photo Courtesy: AdithyaVR

കൂടുതല്‍ ‌ചിത്രങ്ങള്‍

കൂടുതല്‍ ‌ചിത്രങ്ങള്‍

മ‌രുതമലൈ വിനായ ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ചകള്‍ 01
Photo Courtesy: Booradleyp1

കൂടുതല്‍ ‌ചിത്രങ്ങള്‍

കൂടുതല്‍ ‌ചിത്രങ്ങള്‍

മ‌രുതമലൈ വിനായ ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ചകള്‍ 02
Photo Courtesy: Booradleyp1

മയില്‍വാഹനം

മയില്‍വാഹനം

മുരുകന്‍ ക്ഷേത്രത്തിന് മുന്നിലുള്ള മ‌യില്‍ വാഹ‌നത്തിന്റെ പ്രതിമ. മുരുകന്റെ വാഹനമാണ് മയില്‍

Photo Courtesy: Booradleyp1

പാമ്പാട്ടി സിദ്ധര്‍ ഗുഹ

പാമ്പാട്ടി സിദ്ധര്‍ ഗുഹ

മരുതമലൈയിലെ പാമ്പാട്ടി സിദ്ധര്‍ ഗുഹയ്ക്കുമുന്നില്‍ പാമ്പാട്ടി സിദ്ധരെക്കുറിച്ചുള്ള ച‌‌രിത്രം രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡ്
Photo Courtesy: Booradleyp1

ആരാണ് പാമ്പാട്ടി സിദ്ധര്‍

ആരാണ് പാമ്പാട്ടി സിദ്ധര്‍

തമിഴ്നാട്ടിലെ പതിനെട്ട് സിദ്ധരില്‍ ഒരാളായിരുന്നു പാമ്പാട്ടി സിദ്ധര്‍. നിരവധി കവിതകള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. മരുതമലയിലെ ഈ ഗുഹയില്‍ ത‌പസ് അനുഷ്ടിച്ച ഈ സിദ്ധന് അഷ്ടമ സിദ്ധി ലഭിച്ചെന്നാണ് വിശ്വാസം. എട്ടു‌തരം ‌അമാനുഷിക സിദ്ധിയാണ് അഷ്ടമ സിദ്ധി

Photo Courtesy: Booradleyp1

ആട് പാമ്പേ

ആട് പാമ്പേ

ആട് പാമ്പേ എന്ന് പാമ്പിനെ അഭിസമ്പോധന ചെയ്ത് അവസാനി‌പ്പിക്കുന്ന ഇദ്ദേഹത്തെ കവിത പ്രശസ്തമാണ്.
Photo Courtesy: Booradleyp1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X