വിശ്വാസങ്ങളുടെ കാര്യത്തിൽ കടത്തിവെട്ടുവാൻ പറ്റാത്ത നാടാണ് തമിഴ്നാട്. അത്യപൂർവ്വങ്ങളായ ക്ഷേത്രങ്ങളും അതിലും മാഹാത്യം നിറഞ്ഞ നിർമ്മാണ രീതികളും ഒക്കെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ തേടിയെത്തുന്നവയാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ. അത്തരത്തിൽ ഒരു ക്ഷേത്രമാണ് കോയമ്പത്തൂരിന് സമീപം മരുതമലൈയിൽ സ്ഥിതി ചെയ്യുന്ന മുരുകൻ ക്ഷേത്രം. മുരുക ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മരുതമലൈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

മരുതമലൈ ക്ഷേത്രം
തമിഴ്നാട്ടിൽ കോയമ്പത്തൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് മരുതമലൈ മുരുകൻ ക്ഷേത്രം. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.

കുന്നിൻ മുകളിലെ ക്ഷേത്രം
മറ്റേതു മുരുകൻ ക്ഷേത്രത്തെയുംപോലെ ഒരു വലിയ കരിങ്കൽ കുന്നിൻരെ മുകളിലായാണ് മരുതമനൈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ദ്രാവിജ വാസ്തുവിദ്യയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. മരുതമലൈ എന്നുപേരുള്ള കുന്നിന്‍മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 700 പടികൾ കയറിയാണ് ക്ഷേത്രത്തിലെത്തേണ്ടത്. സ്വന്തം വാഹനത്തിൽ വരുവാനും അല്ലെങ്കിൽ ബസിലെ ആശ്രയിക്കുവാനുമുള്ള സൗകര്യങ്ങളുമുണ്ട്.
PC:AdithyaVR

മുരുകന്റെ ഏഴാമത്തെ പടൈ വീട്
ഇവിടുത്തെ വിശ്വാസം അനുസരിച്ച് മരുതമലൈ ക്ഷേത്രം മുരുകന്റെ ഏഴാമത്തെ വീടായാണ് കരുതിപ്പോരുന്നത്. മുരുകന്റെ ആറുപടൈ ക്ഷേത്രം കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം ഈ ക്ഷേത്രത്തിനാണുള്ളത്.

വിശുദ്ധ ജലവും ഔഷധങ്ങളും
ഈ കുന്നിൻമുകളിലെ ക്ഷേത്രത്തിനു സമീപം ധാരാളം ജലാശയങ്ങളും അപൂർവ്വങ്ങളായ ഔഷധച്ചെടികളും കാണുവാൻ സാധിക്കും. മരുധ തീർഥം, സ്നേക്ക് ചാമേഴ്സ് സ്പ്രിംഗം, തുടങ്ങിയവയാണ് ഇവിടുക്കെ ജലാശയങ്ങൾ.

പാമ്പാട്ടി സിദ്ധർ ഗുഹ
തമിഴ്നാട്ടിലെ 18 സിദ്ധരിൽ ഒരാളായ പാമ്പാട്ടി സിദ്ധരുടെ ഗുഹ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. 12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹം ഇവിടെ തപസ്സു ചെയ്തുവെന്നും മുരുകൻ നാഗത്തിന്റെ രൂപത്തിൽ അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്നുമാണ് വിശ്വാസം. ക്ഷേത്രത്തിൻരെ പ്രധാന കോവിലിൽ നിന്നും ഇവിടുത്തെ ഗുഹയിലേക്ക് ഒരു രഹസ്യ പാതയുണ്ട് എന്നും പറയപ്പെടുന്നു.
PC:Booradleyp1

സന്ദർശന സമയം
എല്ലാ ദിവസവും വിശ്വസികൾക്ക് ഈ ക്ഷേത്രം സന്ദർശിക്കാം. എന്നിരുന്നാലും പൂജയ്ക്കായി ക്ഷേത്രം തുറന്നിരിക്കുക രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.00 വരെയും ഉച്ചകഴിഞ്ഞ് 2.00 മുതൽ വൈകിട്ട് 8.30 വരെയാണ്. ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് ഇവിടെ സന്ദർശിച്ച്, സമീപത്തെ കാഴ്ചകൾ ഒക്കെ കണ്ട് തിരിച്ചിറങ്ങാം. ദർശന സമയം ക്ഷേത്രത്തിലെ തിരക്കിനെക്കൂടി ആശ്രയിച്ചിരിക്കും.
PC:Ravidreams

ആഘോഷങ്ങൾ
ചിത്തിര പൗർണ്ണമി, വൈകാശി വിശാഖം, ആടി കൃതിഗൈ, ഐപ്പാലി സഷ്ടി, തിരു കാർത്തിക,തൈ പൂസം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.
PC:Booradleyp1

വരാൻ യോജിച്ച സമയം
വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടെ എത്തുവാൻ സാധിക്കുമെങ്കിലും തണുപ്പു കാലങ്ങളിൽ വരുന്നതായിരിക്കും നല്ലത്. കോയമ്പത്തൂരിലെ പകൽചൂടിനെ നേരിടുവാന്‍ പറ്റും എന്നുണ്ടെങ്കിൽ ഏതു സമയവും തിരഞ്ഞെടുക്കാം. നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്. അല്ലെങ്കിൽ തൈപ്പൂസം ആഘോഷം നടക്കുന്ന ജനുവരി-ഫെബ്രുവരി മാസവും യാത്രയ്ക്ക് തിരഞ്ഞെടുക്കാം.
PC: Booradleyp1

വിശ്വാസികളല്ലാത്തവർക്ക്
വിശ്വാസികളെ കൂടാതെ ധാരാളം വിനോദ സഞ്ചാരികളും ഇവിടെ എത്താറുണ്ട്. കുന്നിമ്‍റെ മുകളിൽ നിന്നുള്ള സൂര്യോദയ-അസ്തമയ കാഴ്ചകളും കോയമ്പത്തൂര്‍ നഗരത്തിന്റെ മനോഹരമായ ആകാശക്കാഴ്ചയുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
PC:Aswin Ram

എത്തിച്ചേരുവാൻ
പശ്ചിമഘട്ടത്തിന്റെ ഭാഗമായി നിലനിൽക്കുന്ന കുന്നിനു മുകളിലാണ് മരുതമലൈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരിൽ നിന്നും 31 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രമുള്ളത്. കോയമ്പത്തൂർ ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ ഇവിടെ നിന്നും 31 കിലോമീറ്റർ അകലെയാണ്.
സമീപത്തെ മറ്റിടങ്ങൾ
വെലിൻഗിരി ഹിൽ ടെംപിൾ, സെന്റ് ആന്‍റണി ചർച്ച്, ഭുവനേശശ്വരി അമ്മന്ഡ കോവിൽ, ശ്രീ കൃഷ്ണ ക്ഷേത്രം. അയ്യപ്പൻ ക്ഷേത്രം തുടങ്ങിയവയാണ് സമീപത്തെ ക്ഷേത്രങ്ങൾ.
കേറി വാ മക്കളേ...ബാംഗ്ലൂരേക്ക് പെട്ടെന്ന് എത്തുന്ന പൊളി റൂട്ട്