Search
  • Follow NativePlanet
Share
» »ആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ആഭിചാരമാണ് ഇവിടെയെല്ലാം

ആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ആഭിചാരമാണ് ഇവിടെയെല്ലാം

ചാത്തനും മറുതയും..ചുട്ടകോഴിയെ പറപ്പിക്കലും വേഷം മാറിവന്ന പേടിപ്പിക്കലും....മുട്ടയിലെ മന്തവാദവും കൂടോത്രവും....ഒരു ശരാശരി മലയാളിക്ക് ആഭിചാരങ്ങളെക്കുറിച്ചും ദുർമന്ത്രവാദത്തെക്കുറിച്ചുമുള്ള അഴിവുകൾ ഇവിടെ തീരുകയാണ്. എന്നാൽ കേരളത്തിന്‍റെ പുറത്തേയ്ക്ക് ഒന്നു കടന്നാൽ കാര്യങ്ങൾ ഒരുപടി മുകളിലാണ്. ശത്രുക്കളെ ഇല്ലാതാക്കാനും ഇഷ്ടകാര്യങ്ങൾ നടക്കാനും ഒക്കെയായി ദുർമന്ത്രവാദത്തെ കൂട്ടുപിടിക്കുന്നവർ അത്രയധികമുണ്ട്. എന്നാൽ ഈ ദുർമന്ത്രവാദത്തിനു മാത്രമായി ഒരു നാടുള്ള കഥയറിയുമോ? ഒരു ഗ്രാമം നിറയെ ദുർമന്ത്രവാദികളും ആഭിചാരങ്ങളും നടക്കുന്ന ഒരിടം...അതെ...അതും നമ്മുടെ നാട്ടിലുണ്ട്...

ആഭിചാര ക്രിയകളുടെ തലസ്ഥാനം

ആഭിചാര ക്രിയകളുടെ തലസ്ഥാനം

ഇന്ത്യയിടെ ആഭിചാര ക്രിയകളുടെയും ദുരാചാരങ്ങളുടെയും നാട് എന്നറിയപ്പെടുന്ന ഇടമാണ് ആസാമിലെ ഒരു ഗ്രാമമായ മയോങ്. മത്രവാദവും ആഭിചാരവും ഒന്നും ഇവിടെ നിലനിൽക്കുന്നില്ല എന്നു പറയുമ്പോഴും ഇവ തേടി എത്തുന്ന ആളുകൾക്ക് ഇവിടെ ഒരു പഞ്ഞവുമില്ല എന്നതാണ് യാഥാർഥ്യം.

 മയോങ് എന്നാൽ

മയോങ് എന്നാൽ

ഗുവാഹത്തിയിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ പേരു കേൾക്കുമ്പോൾ പ്രത്യേകതയൊന്നും തോന്നില്ല. സാധാരണ ഏതൊരു വടക്കു കിഴക്കൻ ഗ്രാമത്തെയും പോലെ ഒരിടം. പക്ഷേ, ഇവിടെ എത്തിയാൽ മാത്രമേ ഈ ഗ്രാമത്തിന്റെ ഭീകരത മനസ്സിലാക്കാുവാൻ സാധിക്കുകയുള്ളൂ.

മായ എന്ന വാക്കിൽ നിന്നുമാണ് ഈ സ്ഥലത്തിന് മയോങ് എന്ന പേരു ലഭിച്ചത്. മൊറിഗാവോങ് ജില്ലയിലാണ് ഇവിടമുള്ളത്.

നരബലിയും

നരബലിയും

ഇവിടെ നടത്തിയിട്ടുള്ള ചരിത്രപഠനങ്ങളും ഖനനങ്ങളിലും കണ്ടെത്തിയ മറ്റൊരു കാര്യം കൂടിയുണ്ട്. പണ്ട് ഇവിടം നരബലി നടത്തിയിരുന്ന ഇടമായിരുന്നു എന്നതാണത്. മൂർച്ചയേറിയ ആയുധങ്ങളും പീഠങ്ങളും ഒക്കെ ഇവിടെ നിന്നും കണ്ടെടുത്തു എന്നത് ഇതിനെ തെളിവായി ചരിത്രകാരൻമാർ പറയുന്നു.

ചികിത്സിക്കുവാനും മന്ത്രവാദം

ചികിത്സിക്കുവാനും മന്ത്രവാദം

മയോങ് ഗ്രാമക്കാരുടെ ജീവിതം മുഴുവൻ ഒരു മന്ത്രവാദമയമാണ് എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം എല്ലാത്തിനും എപ്പോഴും മന്ത്രവാദത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഇവർ. ഒരു രോഗം വന്നാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടതിനു പകരം മന്ത്രവാദം വഴി അസുഖം ഇല്ലാതാക്കാനാണ് ഇവർ ശ്രമിക്കുന്നത്. നടുവിന് വേദന വന്നാൽ പുറത്ത് ചെമ്പുപാത്രം വെച്ച് മന്ത്രം ചൊല്ലി വേദന കളയുന്ന വിദ്യയും ഇവർക്കുണ്ട്.

 മന്ത്രവാദം...അതും ഒരു ആഘോഷം

മന്ത്രവാദം...അതും ഒരു ആഘോഷം

മന്ത്രവാദത്തെയും ആഭിചാരങ്ങളെയും ഒകു കർമ്മതോ തൊഴിലായോ അല്ല ഇവിടെയുള്ളവർ കണക്കാക്കുന്നത്. അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് മന്ത്രവാദം. അതുകൊണ്ടുതന്നെ ഇതിനെ ഒരു ഉത്സവമാക്കി കാണുന്നവരാണ് ഇവിടെയുള്ളവരിൽ അധികവും.

മയോങ് പൊബിതോര

മയോങ് പൊബിതോര

ദുഷ്ടശക്തികളെ കൂട്ടുപിടിച്ച് നടത്തുന്ന ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് മയോങ് പൊബിതോര എന്നറിയപ്പെടുന്നത്. മന്ത്രവാദത്തിൽ കൂടുതൽ ശക്തി നേടിയെടുക്കു, ഈ മേഖലയിൽ കൂടുതൽ പ്രശസ്തരാവുക തുടങ്ങിയവയാണ് ഈ ഉത്സവത്തിലൂടെ അവർ ലക്ഷ്യമിടുന്നത്.

തേടിയെത്തുന്ന സഞ്ചാരികൾ

തേടിയെത്തുന്ന സഞ്ചാരികൾ

ഇവിടുത്തെ ആഭിചാര ക്രിയകളുടെയ ശക്തിയെയും ഫലങ്ങളെയും കുറിച്ചൊക്കെ കേട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ സഞ്ചാരികൾ എത്താറുണ്ട്. ‌‌

മന്ത്രവാദം പഠിക്കാം

മന്ത്രവാദം പഠിക്കാം

ആഭിചാരക്രിയകൾ ചെയ്യുവാൻ മാത്രമല്ല, ഇതെക്കുറിച്ച് പഠിക്കുവാനും മന്ത്രവാദിയാകുവാനും ഒക്കെ ധാരാളം ആളുകൾ ഇവിടം അന്വേഷിച്ച് എത്തുന്നു.

നൂറിലധികം മന്ത്രവാദികൾ

നൂറിലധികം മന്ത്രവാദികൾ

ഇവിടെ എവിടെ തിരിഞ്ഞാലും മന്ത്രവാദികൾ ആണെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. ഈ ചെറിയ ഗ്രാമത്തിൽ മാത്രം നൂറിലധികം മന്ത്രവാദികളാണ് ജീവിക്കുന്നത്. ദുർന്ത്രവാദം മാത്രം തൊഴിലാക്കിയവരാണ് ഇവർ എന്നതാണ് മറ്റൊരു യാഥാർഥ്യം.

PC: Travelling Slacker

നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങൾ

നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങൾ

ബ്രഹ്മപുത്രാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൻറെ ചരിത്രം നോക്കിയാൽ നൂറ്റാണ്ടുകളായി മന്ത്രവാദം നടത്തുന്നവരാണ് ഇവരെന്ന് മനസ്സിലാകും.

ആടിനെ പട്ടിയാക്കും...പട്ടിയെ ആടാക്കാം

ആടിനെ പട്ടിയാക്കും...പട്ടിയെ ആടാക്കാം

ഇവരുടെ വിശ്വാസമനുസരിച്ച് എന്തും മന്ത്രവാദത്തിലൂടെ സാധിക്കും എന്നാണ്. രോഗങ്ങൾ ഭേദമാക്കുവാനും മരിച്ചവരെ ജീവിപ്പിക്കുവാനും എന്തിനധികം ആടിനെ പട്ടിയാക്കുവാനും പട്ടിയെ ആടാക്കുവാനും മന്ത്രവാദം മാത്രം മതിയത്രെ ഇവർക്ക്.

അടിമകൾ ചാത്തൻമാർ

അടിമകൾ ചാത്തൻമാർ

ദുർമന്ത്രവാദത്തിൽ പ്രഗത്ഭരായ ഇവിടുത്തെ മന്ത്രവാദികൾക്ക് ചാത്തൻമാർ സഹായികളായി ഉണ്ടത്രെ. മന്ത്രവാദത്തിന്റെ വിജയത്തിനും മറ്റുമായി ഇവരാണ് സഹായിക്കുന്നത് എന്നാണ് വിശ്വാസം.

മയോങ് സെൻട്രൽ മ്യൂസിയം

മയോങ് സെൻട്രൽ മ്യൂസിയം

മയോങ്ങിന്റെ ചരിത്രം തേടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് മയോങ് സെൻട്രൽ മ്യൂസിയം. ദുർമന്ത്രവാദത്തിന്റെ സ്മാരകം എന്ന നിലയിലാണ് ഇത് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. എല്ലിൻകഷ്ണങ്ങളും തലയോട്ടികളും അസ്ഥികൂടവും മന്ത്രവാദത്തിനുപയോഗിക്കുന്ന സാമഗ്രികളും ഒക്കെ ഇവിടെ പ്രദർശനത്തിനു വെച്ചിട്ടുണ്ട്.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മറ്റേതു വടക്കു കിഴക്കൻ ഗ്രാമങ്ങളെയും പോലെ ശീതകാലമാണ് മയോങ് സന്ദർശിക്കുവാൻ അനുയോജ്യം. പ്രസനന്മായ കാലാവസ്ഥയായിരിക്കുമ ഇവിടെ ആ സമയത്ത്.

ഇവിടെ എത്തിയാൽ

ഇവിടെ എത്തിയാൽ

ഇവിടെ എത്തിയാൽ ഏറ്റവും ആകർഷകമായ കാര്യം ഇവിടുത്തെ വിചിത്രമായ മന്ത്രവാദക്കഥകൾ ഇവരിൽ നിന്നും തന്നെ കേൾക്കാം എന്നതാണ്. മന്ത്രവാദം വഴി സുഖപ്പെട്ട രോഗങ്ങളും ശത്രുക്കളെ ഇല്ലാതാക്കിയ കഥകളും ഒക്കെ ഇവിടെ നിന്നും അറിയാം.

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആസാമിലെ ഗുവാഹത്തിയിൽ നിന്നും 40 കിലോമീറ്റർ അകലെ മൊറിഗാവോങ് ജില്ലയിലാണ് മയോങ് സ്ഥിതി ചെയ്യുന്നത്. ജാഗി റോഡ് റെയിൽ വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. വിമാനത്തെ ആശ്രയിക്കുന്നവർക്ക് ഗുവാഹത്തി ഇന്റർനാഷണൽ എയര്‍പോർട്ടുണ്ട്.

നിംതലഘട്ട്

നിംതലഘട്ട്

മയോങ്ങ് കഴിഞ്ഞാൽ ആഭിചാരക്രിയകൾക്ക് പേരുകേട്ട മറ്റൊരിടമാണ് നിംതലഘട്ട്. കൊൽക്കത്തയിലെ ഒരിടമായ ഇവിടെ അഘേരികളാണ് മന്ത്രവാദപ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നത്. രാത്രികാലങ്ങളിൽ ശ്മശാന ബൂമികളിൽ വെച്ചാണ് ഇവർ ഇത് ചെയ്യുക.

 മണികർണാഘട്ട് വാരണാസി

മണികർണാഘട്ട് വാരണാസി

കാഴ്ചയിൽ തന്നെ ഭീകരത തോന്നിക്കുന്ന ഘോരി സന്യാസികളാണ് വാരണാസിയിലെ മണികർണാഘട്ടിലുള്ളത്. ഇവരുടെ വിഹാരരംഗവും ശ്മശാനഭൂമി തന്നെയാണ്. തലയോട്ടികളിൽ വെള്ളമെടുത്ത് അത് കുടിക്കുന്നവരാണ് ഇവിടെയുള്ള അഗോരികൾ. തലയോട്ടി മാലകളും പേടിപ്പിക്കുന്ന രൂപവും ഒക്കെയാണ് ഇവിടെയുള്ളവർക്കുള്ളത്.

സുൽത്താൻരാശി ഇലാക, ഹൈദരാബാദ്

സുൽത്താൻരാശി ഇലാക, ഹൈദരാബാദ്

സ്ത്രീകളുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കുന്നതിൽ പേരുകേട്ട ഇടമാണ് ഹൈദരാബാദിലെ സുൽത്താൻരാശി ഇലാക. ഇവിടെ എങ്ങനെയാണ് ഇത് നടക്കുന്നത് എന്ന്പുറംലോകത്തിന് വലിയ അറിവുകൾ ഒന്നുമില്ല.

വിചിത്രരൂപികളായ അഘോരികള്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങള്‍

ചൂടുവെള്ളത്തിൽ ചാടുന്ന ആത്മാവും ഭിത്തിയിൽ കയറുന്ന പ്രേതവും..വിചിത്രമാണ് ഈ ആരാധനാലയങ്ങൾ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more