» » ഗംഗയും കാവേരിയും സംഗമിക്കുന്ന ക്ഷേത്രം!!

ഗംഗയും കാവേരിയും സംഗമിക്കുന്ന ക്ഷേത്രം!!

Written By: Elizabath

കാശിയുടേതിന് തുല്യമായ ക്ഷേത്രം ഇവിടെയുണ്ടെങ്കില്‍ പിന്നെ എന്തിന് കാശി വരെ പോകണം.. ഒന്നല്ല..കാശി വിശ്വനാഥ ക്ഷേത്രത്തിന് സമാനമായ ആറ് ക്ഷേത്രങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നാഗപട്ടണം ജില്ലയില്‍ മലിയാടുംതുറൈയില്‍ സ്ഥിതി ചെയ്യുന്ന മയൂരനാഥസ്വാമി ക്ഷേത്രം.

മയൂരരൂപത്തില്‍ ശിവനെ ആരാധിക്കുന്നിടം

മയൂരരൂപത്തില്‍ ശിവനെ ആരാധിക്കുന്നിടം

ഇവിടുത്തെ പ്രതിഷ്ഠ ശിവലിംഗമാണെങ്കിലും അറിയപ്പെടുന്നത് മയൂരനാഥര്‍ എന്നാണ്. കാരണം ശിവന്റെ പത്‌നിയായ പാര്‍വ്വതി ദേവി ശിവനെ മയിലിന്റെ രൂപത്തിലാണ് ആരാധിക്കുന്നത്.

PC:Wikipedia

വാസ്തുവിദ്യയും ശില്പചാരുതയും ചേര്‍ന്നയിടം

വാസ്തുവിദ്യയും ശില്പചാരുതയും ചേര്‍ന്നയിടം

തമിഴ്‌നാട്ടിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഇവിടുത്തെ മയൂരനാഥര്‍ ക്ഷേത്രം. അതിനു കാരണം ഇവിടുത്തെ വാസ്തുവിദ്യയും ശിലപചാരുതയുമാണെന്ന് നിസംശയം പറയാന്‍ സാധിക്കും. ഒറ്റനോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC:Ssriram mt

പ്രശസ്തമായ രാജഗോപുരം

പ്രശസ്തമായ രാജഗോപുരം

രാജഗോപുരത്തെക്കുറിച്ചു പറഞ്ഞില്ലെങ്കില്‍ ക്ഷേത്രവിവരണണം പൂര്‍ത്തിയാകില്ല. ഒന്‍പതു നിലകളിലായി 165 അടി ഉയരത്തിലാണ് ഇവിടുത്തെ രാജഗോപുരം സ്ഥിതി ചെയ്യുന്നത്. ധാരാളം ചിത്രങ്ങളും കൊത്തുപണികളുമെല്ലാം ഗോപുരത്തില്‍ കാണുവാന്‍ സാധിക്കും.

PC:Ssriram mt

വിശാലമായ ക്ഷേത്രക്കുളം

വിശാലമായ ക്ഷേത്രക്കുളം

ക്ഷേത്രത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്നാണ് ഇവിടുത്തെ ക്ഷേത്രക്കുളം. സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഏറെ വലുതാണ് ഇവിടുത്തേത്.

PC:Wikipedia

പാപങ്ങളില്‍ നിന്നു മുക്തി നേടാം

പാപങ്ങളില്‍ നിന്നു മുക്തി നേടാം

ഇവിടുത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങി നിവര്‍ന്നാല്‍ പപങ്ങളില്‍ നിന്ന് വിമുക്തി നേടാന്‍ കഴിയുമെന്നാണ് വിശ്വാസം. തമിഴ്മാസമായ ഐപ്പയിയിലെ അമാവാസി ദിവസം ക്ഷേത്രക്കുളത്തില്‍ കുളിച്ചുകയറാനായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. ആ പ്രത്യേകദിവസം ഗംഗയിലെ ജലം കാവേരി നദിയിലെ ജലവുമായി ഈ ക്ഷേത്രക്കുളത്തില്‍ വെച്ച് ചേരുമെന്ന് കരുതപ്പെുന്നു.

pc:Mayavaram

ഉത്സവങ്ങള്‍

ഉത്സവങ്ങള്‍

ധാരാളം ഉത്സവങ്ങളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. തമിഴ്മാസമായ വൈകാശിയിലാണ് ഇവിടുത്തെ ബ്രഹ്മോത്സവം. വൈകാശിയില്‍ തന്നെ നടക്കുന്ന തുലാ ഉത്സവത്തിന് പതിനായിരക്കണക്കിനാളുകളാണ് വിവിധ ദേശങ്ങളില്‍ നിന്നായി ഇവിടെ എത്തുന്നത്.

PC:Ssriram mt

മഹാക്ഷേത്രം

മഹാക്ഷേത്രം

വലുപ്പത്തിന്റെ കാര്യത്തില്‍ ഒരു മഹാക്ഷേത്രം തന്നെയാണിതെന്നു പറയാം. 35000 ചതുരശ്ര വിസ്തീര്‍ണ്ണത്തില്‍ അഞ്ച് പ്രകാരങ്ങളും ഒന്‍പതു നിലകളുള്ള ഗോപുരങ്ങളുമെല്ലാം ചേര്‍ന്ന ഒരു മഹാക്ഷേത്രം തന്നെയാണിത്.

PC:Ssriram mt

ചോളസാമ്രാജ്യ നിര്‍മ്മിതി

ചോളസാമ്രാജ്യ നിര്‍മ്മിതി

ചോള രാജാക്കന്‍മാരുടെ കാലത്താണ് ക്ഷേത്രം നിര്‍മ്മച്ചതെന്ന് കരുതപ്പെടുന്നു.

PC:Wikipedia

ദക്ഷയാഗ്നം നടന്നയിടം

ദക്ഷയാഗ്നം നടന്നയിടം

പാര്‍വ്വതിയുടെ പിതാവായ ദക്ഷന്‍ യാഗം നടത്തിയത് ക്ഷേത്രത്തില്‍ നിന്നും വെറും എട്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് എന്നാണ് വിശ്വാസം.

PC:Ssriram mt

അരികിലെ പ്രശസ്ത ക്ഷേത്രങ്ങള്‍

അരികിലെ പ്രശസ്ത ക്ഷേത്രങ്ങള്‍

മയൂരനാഥര്‍ ക്ഷേത്രത്തിനു സമീപമായി ധാരാളം പ്രശസ്ത ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. സപ്തമാതാക്കള്‍ ശിവനെ ആരാധിച്ച വല്ലാലര്‍ കോവില്‍, ദക്ഷിണാമൂര്‍ത്തീ ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ടവ.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...