Search
  • Follow NativePlanet
Share
» »മഴയുടെ സൗന്ദര്യത്തെ ആസ്വദിക്കാനായി ഇങ്ങോട്ടേക്ക് യാത്ര ചെയ്യാം

മഴയുടെ സൗന്ദര്യത്തെ ആസ്വദിക്കാനായി ഇങ്ങോട്ടേക്ക് യാത്ര ചെയ്യാം

ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. അതുകൊണ്ടുതന്നെ ഈ സംസ്ഥാനത്തിൽ നിരവധി മൺസൂൺ ഡെസ്റ്റിനേഷനുകൾ ഉണ്ടെന്ന കാര്യം നമുക്കറിയാവുന്നതാണ്. അതിലൊന്നാണ് ഏവർക്കും പ്രിയപ്പെട്ട മാംഗ്ലൂർ. പടിഞ്ഞാറൻ തീരമേഖലയുടെ പരിസരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ആകർഷകമായ പ്രകൃതി ദൃശ്യങ്ങളുടെ ഉത്തമ ഉദാഹരണമാണ്. ഇടതൂർന്ന വനാന്തരങ്ങളുടെയും ഉയരമേറിയ ഹിൽ സ്റ്റേഷനുകളുടെയുമൊക്കെ നാടായ ഇങ്ങോട്ടേക്ക് ഈ മഴക്കാലത്തിലൊന്ന് യാത്ര ചെയ്താലോ...? മഴയുടെ നിശ്വാസങ്ങളെ തൊട്ടറിഞ്ഞുകൊണ്ട് ഈ വാരാന്ത്യ നാളുകളിൽ നമുക്ക് മംഗളൂരുവിൻറെ പരിസരങ്ങളിൽ ചിലവഴിക്കാം. മഴയുടെ സൗന്ദര്യത്തെ പൂർണ്ണമായും ആസ്വദിച്ചുകൊണ പ്രകൃതിയെ വാരിപ്പുണരാനായി ഈ യാത്ര നമ്മെ സഹായിക്കും. മഴക്കാലത്ത് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കു വേണ്ടി മാംഗ്ലൂരിലെ ആകർഷകമായ ചില സ്ഥലങ്ങളെ പരിചയപ്പെടാം

അഗുംബെ

അഗുംബെ

മാംഗ്ലൂരിൽ നിന്നുള്ള ദൂരം - 98 കി.മീ.

അഗുംബെ എന്ന സ്ഥലത്തെ ഈ പട്ടികയിൽ ചേർക്കാതെ നമുക്ക് യാത്ര ആരംഭിക്കാനാവില്ല. കർണാടകയിൽ മാത്രമല്ല നമ്മുടെ രാജ്യത്തിനകത്തുതന്നെ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇത്.. അതിനാൽ തന്നെ "തെക്ക് ഭാഗത്തിന്റെ ചിറാപുഞ്ചി" എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് അത്യാകർഷകമായ മഴക്കാടുകളും മനോഹരമായ വെള്ളച്ചാട്ടങ്ങളും മനംകവരുന്ന വ്യൂ പോയ്ന്റുകളും ഒക്കെയുണ്ട്. വൈവിധ്യമാർന്ന വന്യജീവി സമ്പത്ത് കൈമുതലായുള്ള ഈ സ്ഥലത്ത് വന്നെത്തി എല്ലാം മറന്നു വിശ്രമിക്കാനായി ഏതൊരാളും ആഗ്രഹിക്കും. പച്ചപ്പിനെ മടിയിൽ ആശ്വാസവാനായിരുന്നുകൊണ്ട് മഴയുടെ സൗന്ദര്യത്തെ പൂർണ്ണമായി ആസ്വദിക്കാൻ ഇവിടെയെത്തുന്ന ഒരാൾക്ക് കഴിയും. മഴക്കാടുകളെയും വൈവിധ്യമാർന്ന വന്യജീവികളേയുമൊക്കെ കൂടാതെ ഇവിടെ നിങ്ങൾക്ക് ബർക്കാനാ വെള്ളച്ചാട്ടവും, അഗുംബെ ക്ഷേത്രവും, സിരിമനെ വെള്ളച്ചാട്ടവുമൊക്കെ സന്ദർശിക്കാവുന്നതാണ്

PC:Shashidhara halady

മണ്ഡൽപാട്ടി

മണ്ഡൽപാട്ടി

മാംഗ്ലൂരിൽ നിന്നുള്ള ദൂരം - 160 കി.മീ

അധികമാർക്കും അറിയാത്ത കർണാടകയിലെ ഒരു കൊച്ചു സ്വർഗ്ഗമാണ് മണ്ഡൽപാട്ടി. പ്രകൃതിയുടെ പച്ചവിരിപ്പിനാൽ അനുഗ്രഹീതമായ ഈ സ്ഥലത്ത് അതുല്യമായ കാലാവസ്ഥയാണുള്ളത്. തിരക്കുകുറഞ്ഞ മൺസൂൺ ഡെസ്റ്റിനേഷനുകൾ തിരയുന്നവർക്ക് ഏറ്റവും അനുയോജ്യമായ ലക്ഷ്യസ്ഥാനമാണ് മാംഗ്ലൂരിനടുത്തുള്ള മണ്ടൽപാട്ടി പ്രദേശം. ഓഫ്ബീറ്റ് യാത്രകർക്കിടയിൽ ഏറെ പ്രസിദ്ധി നേടിയ ഈ സ്ഥലം വശ്യചാരുതയാർന്ന ഭൂപ്രകൃതി ദൃശ്യങ്ങളാൽ സമൃദ്ധമാണ്. മഴത്തുള്ളികളെ ചേർത്തുവയ്ക്കുന്ന ഇവിടുത്തെ മനോഹരമായ പുൽമേടുകളും മൂടൽമഞ്ഞു നിറഞ്ഞ അന്തരീക്ഷ വ്യവസ്ഥിതിയുമൊക്കെ അനുഗ്രഹീതമായ ഒരു യാത്രാനുഭവം എല്ലാവർക്കും പകർന്നു തരുന്നു. നിരവധി ട്രെക്കിംഗ് വീഥികളും ക്യാമ്പിംഗ് സ്ഥാനങ്ങളുടെയുമൊക്കെ സാന്നിധ്യമുള്ളതിനാൽ മാംഗ്ലൂരുവിൽ വന്നെത്തുന്ന ഓരോ യാത്രികരും തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത് .

കുടജാദ്രി

കുടജാദ്രി

മാംഗ്ലൂരിൽ നിന്നുള്ള ദൂരം - 165 കി.മീ.

ആകർഷകമായ ഒരു ട്രക്കിംഗ് കേന്ദ്രമെന്ന നിലയിൽ എല്ലാവരുടെയും മനസ്സിൽ ഇടംപിടിച്ച സ്ഥലമാണ് കുടജാദ്രി. ട്രക്കിംഗും ക്യാമ്പിംഗും ഒക്കെ ചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ പറുദീസയായ ഈ സ്ഥലം കർണാടകയിലെ വിവിധ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നു. പടിഞ്ഞാറൻ മലനിരകളുടെ മടിയിലായി സ്ഥിതിചെയ്യുന്ന ഇവിടെ അവിസ്മരണീയമായ കാഴ്ചകൾ പകർന്നുനൽകുന്ന നിരവധി വെള്ളച്ചാട്ടങ്ങളും പുൽമേടുകളും ഘോരവനങ്ങളും, അരുവികളുമൊക്കെയുണ്ട്. ഇവിടുത്തെ പുരാതനമായ കോട്ടകളും ക്ഷേത്രങ്ങളുമൊക്കെ ഏവരെയും വിസ്മയപ്പെടുത്തുന്നതാണ്. പ്രകൃതിസ്നേഹികളുടെ സാന്നിധ്യം കുടജാദ്രിയുടെ പ്രദേശങ്ങളിൽ എപ്പോഴുമുണ്ട്. വിനോദസഞ്ചാരികൾ, ഫോട്ടോഗ്രാഫർമാർ, ഹൈക്കർമാർ, സീസണൽ ടൂറിസ്റ്റുകൾ എന്നിവർക്കെല്ലാം തന്നെ ഈ സ്ഥലം തികച്ചും അനുയോജ്യമാണ്.

മൺസൂൺ കാലങ്ങളിൽ കുടജാദ്രി മലനിരകൾ പച്ചപ്പുനിറഞ്ഞ സസ്യസമ്പത്തിനാൽ അനുഗ്രഹീതമാണ്. അതുകൊണ്ടുതന്നെ ഈ കാലയളവിൽ ഇവിടം സന്ദർശിക്കുന്നത് വഴി ഭൂമിയിൽ നിന്ന് സ്വർഗത്തിലേക്കെത്തിയ അനുഭൂതി പകർന്നു തരുന്നു. ഇവിടെയെത്തിയാൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ മൂകാംബിക നാഷണൽ പാർക്കും നഗരാ കോട്ടയും അരിശിനഗുണ്ടി വെള്ളച്ചാട്ടവും, അയൺ പില്ലറുമൊക്കെ ഉൾപ്പെടുന്നു.

അപ്പോൾ എത്രയും പെട്ടെന്ന് ഇങ്ങോട്ട് യാത്ര തിരിക്കുകയല്ലേ...?

PC:Jayeshj

സക്ലേശ്പൂർ

സക്ലേശ്പൂർ

മാംഗ്ലൂരിൽ നിന്നുള്ള ദൂരം - 130 കി.മീ

മൺസൂൺ കാലത്ത് പൂത്തു തളിർത്തു നിൽക്കുന്ന മറ്റൊരു സൗന്ദര്യദേശം ഹാസ്സൻ ജില്ലയിലെ ഹിൽസ്റ്റേഷനായ സക്ലേശ്പൂരാണ്. കാപ്പിത്തോട്ടങ്ങളുടെ പേരിൽ ഏറെ പ്രസിദ്ധമാണ് ഈ സ്ഥലം.. പശ്ചിമഘട്ടത്തിലെ മലനിരകളിൽ സ്ഥിതി ചെയ്യുന്നതിനാൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന വനപ്രദേശങ്ങളും പച്ചപ്പുനിറഞ്ഞ സസ്യസമ്പത്തുമൊക്കെ ഇവിടുത്തെ ആകർഷണതകളാണ്. അതുകൊണ്ടുതന്നെ ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ക്യാമ്പ് ചെയ്യാൻ താല്പര്യം ഉള്ളവർക്കും ഒക്കെ ഈ സ്ഥലം പൂർണ്ണമായും അനുയോജ്യമാണ്. മഴക്കാലങ്ങളിൽ ഈ സ്ഥലം ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട സ്ഥാനമായി മാറുന്നു. നിങ്ങൾ ഇതുവരെ ഈ അത്ഭുത ദേശത്ത് വന്നിട്ടില്ല എങ്കിൽ മഴക്കാലത്ത് തീർച്ചയായും ഇങ്ങോട്ട് ഒരു യാത്ര പ്ലാൻ ചെയ്യേണ്ടത് അനിവാര്യമാണ്

PC:L. Shyamal

ചിക്കമംഗളൂർ

ചിക്കമംഗളൂർ

മംഗലൂരിൽ നിന്നും ചിക്കമംഗളൂർ വരെയുള്ള ദൂരം - 150 കിലോമീറ്റർ

ചിക്കമംഗളൂർ എന്ന സ്ഥലത്തെ കൂടി കൂട്ട് ചേർത്തില്ലെങ്കിൽ ഈ പട്ടിക ഒരിക്കലും പൂർണമാകില്ല. ഇവിടുത്തെ സ്വർഗീയ സമ്പന്നമായ പരിസ്ഥിതി എല്ലാവരിലും ഉല്ലാസം ജനിപ്പിക്കുന്നതാണ്.. മറ്റ് പല മൺസൂൺ ലക്ഷ്യസ്ഥാനങ്ങളെയും കണക്കിലെടുക്കുമ്പോൾ ഈ സ്ഥലത്തെ വേർതിരിച്ചു നിർത്തുന്ന അനവധി പ്രത്യേകതകൾ ഇവിടെയുണ്ട്. ഇവിടുത്തെ പരിസരങ്ങളിൽ നിങ്ങൾക്ക് ചരിത്രപരവും മതപരവുമായ നിരവധി കാര്യങ്ങളെ കണ്ടെത്താനാവും. ആത്മീയതയും ചരിത്രസമ്പത്തും പ്രകൃതി വൈഭവങ്ങളുമൊക്കെ ഒത്തു ചേർന്ന് നിൽക്കുന്ന മറ്റൊരു സ്ഥലം നിങ്ങൾക്ക് ഇതുവരെ നിങ്ങൾക്ക് കണ്ടെത്താനായിട്ടില്ല എങ്കിൽ എത്രയും പെട്ടെന്ന് ചിക്കമഗളൂരിലേക്ക് യാത്രയാരംഭിക്കേണ്ടതാണ്. മൺസൂൺ കാലത്ത് തന്നെ ഇവിടേക്ക് വന്നെത്തണം എന്നതിൻറെ പ്രധാന കാരണം ഈ സീസണിൽ മാത്രം കാണാൻ കഴിയുന്ന വശ്യ സൗന്ദര്യമാർന്ന സസ്യസമ്പത്താണ്. പച്ചപ്പ് നിറഞ്ഞ ഇവിടുത്തെ ഭൂപ്രകൃതിയിൽ മഴക്കാലത്ത് വന്നു നിൽക്കുന്നത് ഏവർക്കും ആനന്ദം പകരുന്ന ഒന്നാണ്. അപ്പോൾ ചിക്കമഗളൂരിനെക്കുറിച്ച് എന്ത് പറയുന്നു.? ഉടൻ തന്നെ ഇങ്ങോട്ട് യാത്രയാരംഭിക്കുകയല്ലേ...!

PC:Rajarshi MITRA

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more