» »ശിവലിംഗത്തില്‍ വേട്ടക്കാരനെ കൊത്തിയ ക്ഷേത്രം

ശിവലിംഗത്തില്‍ വേട്ടക്കാരനെ കൊത്തിയ ക്ഷേത്രം

Posted By: Elizabath

ക്ഷേത്രങ്ങള്‍ നിരവധിയുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ അതില്‍ ഏറ്റവും പഴയ ക്ഷേത്രം എതാണ് എന്നു ചോദിച്ചാല്‍ ഉത്തരം അറിയുന്നവര്‍ വളരെ കുറവായിരിക്കും. പുരാതനമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അവയുടെ പഴക്കത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
ചരിത്രം കൂടുതല്‍ പരിശോധിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും പുരാതനമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രയിലാണെന്ന് കാണാം. പഴക്കം കൊണ്ടു മാത്രമല്ല, ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിന്റെ കാര്യത്തിലും ധാരാളം സവിശേഷതകള്‍ കാണാം.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ആരാധിക്കുന്ന ശിവലിംഗം എന്ന പേരും ഇതിന് സ്വന്തമാണ്.

ഇന്ത്യയിലെ ഏറ്റവും പഴയ ക്ഷേത്രത്തിന്റെ ആരും അറിയാത്ത വിശേഷങ്ങള്‍ അറിയാം...

ഇന്ത്യയിലെ ഏറ്റവും പഴയ ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പഴയ ക്ഷേത്രം

ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് ആന്ധ്രയിലെ ഗുഡിമല്ലം ക്ഷേത്രം. പരശുരാമേശ്വര ക്ഷേത്രം എന്നാണ് ഈ ശിവക്ഷേത്രം അറിയപ്പെടുന്നത്. ചിത്രപ്പണികളോടു കൂടിയ ശിവലിംഗമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ ശിവലിംഗം

ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ ശിവലിംഗം

ഇവിടെ കാണപ്പെടുന്ന ശിവലിംഗത്തിന്റെ പഴക്കം പരിശോധിച്ചതുവഴി ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ ശിവലിംഗം ഇതാണെന്നാണ് അറിയപ്പെടുന്നു. ക്രിസ്തുവിനു മുന്നേ മൂന്നാം നൂറ്റാണ്ടില്‍ (ബിസി 3) നിര്‍മ്മിക്കപ്പെട്ടതാണിതെന്നാണ് വിശ്വാസം.

രൂപങ്ങള്‍ കൊത്തിയ ശിവലിംഗം

രൂപങ്ങള്‍ കൊത്തിയ ശിവലിംഗം

മറ്റൊരിടത്തും കാണാനാവാത്ത പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇവിടുത്തെ ശിവലിംഗം. അതിനാല്‍തന്നെ ഇത് കാണാനായി ധാരാളം ആളുകളാണ് ഇവിടെ എത്തുന്നത്. സാധാരണ കാണുന്ന ശിവലിംഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ ശിവന്റെ ഉള്‍പ്പെടെ രൂപങ്ങള്‍ കൊത്തിയിട്ടുണ്ട്.

ശിവലിംഗത്തിലെ വേട്ടക്കാരന്‍

ശിവലിംഗത്തിലെ വേട്ടക്കാരന്‍

ധാരാളം പ്രത്യേകതകള്‍ ഇവിടുത്തെ ശിവലിംഗത്തിനുണ്ട് എന്നു പറഞ്ഞല്ലോ... അതില്‍ ഒന്നാണ് ശിവലിംഗത്തില്‍ കൊത്തിയിരിക്കുന്ന ക്രുദ്ധനായ വേട്ടക്കാരന്റെ രൂപം.
വലതു കയ്യില്‍ ബാണവും ഇടതു കയ്യില്‍ ഒരു പാത്രവുമായുള്ള വേട്ടക്കാരന്റെ രൂപത്തിലുള്ള ശിവനെയാണ് ഈ ശിവലിംഗത്തില്‍ കാണാന്‍ സാധിക്കുന്നത്. കൂടാതെ തോളില്‍ ഒരു മഴുവും കാണാം. കുള്ളനായ ഒരാളുടെ ചുമലില്‍ ചവിട്ടി നില്‍ക്കുന്ന രീതിയിലാണ് ശിവനുള്ളത്.

അഞ്ച് അടി നീളം

അഞ്ച് അടി നീളം

സാധാരണ ഒരു മനുഷ്യന്റെയത്രയും ഉയരത്തില്‍ തന്നെയാണ് കട്ടികൂടിയ ഈ ശിവലിംഗമുള്ളത്.

ത്രീമൂര്‍ത്തി സംഗമം

ത്രീമൂര്‍ത്തി സംഗമം

ത്രിമൂര്‍ത്തികള്‍ സംഗമിക്കുന്ന ശിവലിംഗമെന്നും ഇത് അറിയപ്പെടുന്നുണ്ട്. ഏറ്റവും താഴെ ബ്രഹ്മാവും നടുനില്‍ വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.

ആറുപത് വര്‍ഷം കൂടുമ്പോള്‍ വെള്ളത്തിനടിയിലാവുന്ന ശ്രീകോവില്‍

ആറുപത് വര്‍ഷം കൂടുമ്പോള്‍ വെള്ളത്തിനടിയിലാവുന്ന ശ്രീകോവില്‍

ഈ ക്ഷേത്രത്തെ സംബന്ധിച്ച് നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. എല്ലാ ആറുപത് വര്‍ഷം കൂടുമ്പോളും ഇവിടുത്തെ ശ്രീകോവിലില്‍ വെള്ളം കയറുമത്രെ. 225ലാണ് ഇത് അവസാനമായി സംഭവിച്ചത്. കാശിയില്‍ നിന്നും ശിവലിംഗം അഭിഷേകം ചെയ്യാനെത്തുന്ന വെള്ളമാണിതെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

സതവാഹന കാലത്തെ ക്ഷേത്രം

സതവാഹന കാലത്തെ ക്ഷേത്രം

ക്ഷേത്രത്തിന്റെ കാലപ്പഴക്കത്തില്‍ നിന്നും ഡെക്കാന്‍ പ്രദേശം ഭരിച്ചു കൊണ്ടിരുന്ന സതവാഹന കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.

ഉജ്ജയിനിയിലെ ചെമ്പ് നാണയം

ഉജ്ജയിനിയിലെ ചെമ്പ് നാണയം

ഒന്നാം നൂറ്റാണ്ടില്‍ ഉജ്ജയിനിയില്‍ നിന്നും കിട്ടിയ ചെമ്പ് നാണയത്തില്‍ ഇത്തരത്തിലൊരു രൂപം ഉണ്ടായിരുന്നുവത്രം. ക്രിസ്തുവിന് മുന്‍പ് മൂന്നാം നൂറ്റാണ്ടിലുള്ള നാണയങ്ങളായിരുന്നു ഇവ. കൂടാതെ മഥുര മ്യൂസിയത്തില്‍ ഇതു പോലെ തന്നെ രൂപങ്ങള്‍ കൊത്തിയ ശിവലിംഗം കാണാന്‍ സാധിക്കും.

ക്ഷേത്രത്തില്‍ കയറാന്‍

ക്ഷേത്രത്തില്‍ കയറാന്‍

പുലര്‍ച്ചെ ആറു മണി മുതല്‍ വൈകിട്ട് എട്ടു മണിനരെ ഇവിടെ പ്രവേശിക്കാം. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലായതിനാല്‍ പൂജകളൊന്നും ഇവിടെ അനുവദനീയമല്ല.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുപ്പതിയില്‍ നിന്നും 31 കിലോമീറ്ററും റെനിഗുണ്ടയില്‍ നിന്ന് 18 കിലോമീറ്ററും അകലെയാണ് ഗുഡിമല്ലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബസുകള്‍ ഉണ്ടെങ്കിലും എല്ലാ സമയത്തും ലഭ്യമല്ല. ഓട്ടോയ്ക്ക് 250 രൂപ കൊടുത്താല്‍ തിരുപ്പതിയില്‍ നിന്നും ക്ഷേത്രത്തിലെത്താം.

Read more about: temples epic shiva temples

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...