Search
  • Follow NativePlanet
Share
» »വൺവേ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തു പോകാം.. ഇനി തിരികെ വരാൻ തോന്നിയില്ലെങ്കിലോ...

വൺവേ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തു പോകാം.. ഇനി തിരികെ വരാൻ തോന്നിയില്ലെങ്കിലോ...

By Elizabath Joseph

യാത്രയ്ക്കൊരുങ്ങുമ്പോൾ സാധാരണയായി മടക്കടിക്കറ്റ് വരെ ബുക്ക് ചെയ്തിറങ്ങുന്നവരാണ് നമ്മൾ. കാണാനുള്ള ഇടങ്ങളും പോകേണ്ട സ്ഥലങ്ങളും ഒക്കെ കൃത്യമായി തരം തിരിച്ച് വളരെ ആസൂത്രണത്തോടെ മാത്രം യാത്ര പുറപ്പെടുന്നവർ. എന്നാൽ എല്ലാ യാത്രകളും ഇങ്ങനെയൊരു പ്ലാനിങ്ങിൽ ഒതുക്കി തീർക്കുവാൻ പറ്റിയതാണെന്ന് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. കടലിലേക്ക് കാലെടുത്തു വയ്ക്കുന്ന പോലെയാണ് ചില സ്ഥലങ്ങള്‍... മുന്നോട്ടു വലിച്ചോണ്ടു പോകുന്നത് നമ്മള്‍ പോലും അറിയില്ല. ഒടുവിൽ കരയിൽ നിന്നും ഏറെ ദൂരം മുന്നിട്ടു എന്നു മനസ്സിലാകുമ്പോൾ മാത്രമായിരിക്കും തിരിച്ചു വരുവാൻ ശ്രമിക്കുക. അങ്ങനെയുള്ള യാത്രകളിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം കൃത്യമായ പ്ലാനിങ്ങോടെ പോകാതെയിരിക്കുക എന്നതാണ്. വൺവേ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തു പോകേണ്ട കുറച്ചിടങ്ങൾ നമുക്ക് പരിചയപ്പെടാം....

യാത്രയാവട്ടെ ഒരു നീണ്ട യാത്ര!

യാത്രയാവട്ടെ ഒരു നീണ്ട യാത്ര!

കൃത്യമായ പ്ലാനിങ്ങില്ലാതെ പോകുന്ന യാത്രകൾ പരാജയമാണെന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ മുൻകൂട്ടി പറഞ്ഞുറപ്പിച്ചതുപോലെ സ്ഥലങ്ങൾ കാണാൻ ചെല്ലുമ്പോൾ അതിനെ നമുക്ക് മുഴുവനായി അറിയുവാൻ സാധിക്കില്ല എന്നതാണ് സത്യം. മറിച്ച് യാത്രകളെ മനസ്സിനു വിട്ടുകൊടുത്ത് പോയാലോ....! ഓരോ സ്ഥലവും അതിന്റെ പൂർണ്ണതയിൽ ആസ്വദിച്ചു മാത്രമേ നമ്മൾ തിരികെ വരൂ എന്നത് നൂറു ശതമാനം ഉറപ്പാണ്. എപ്പോൾ, എങ്ങനെയൊക്കെ പോയി എവിടമൊക്കെ കണ്ട് തിരിച്ചുവരുമെന്ന് അറിയാത്ത യാത്രകൾ ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ നോക്കാം...

ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീർ

ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീർ

മുൻധാരണകളൊന്നും ഇല്ലാതെ പോയാൽ അടിച്ചുപൊളിച്ചു തിരികെ വരാൻ പറ്റിയ ഇടമാണ് കാശ്മീർ. ഒരു ജിപ്സിയേപ്പോലെ പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ലാതെ ആഘോഷമായി പോയി കാഴ്ചകളൊക്കെ കണ്ട് ഇഷ്ടംപോലെ സമയമെടുത്ത് മാത്രം വരേണ്ട ഇടമാണിത്.

ശ്രീ നഗറിലെ ദാൽ തടാകത്തിലൂടെ ശിക്കാരയിലൂടെയുള്ള യാത്രയും ഗോണ്ടോള കേബിള്‍ കാർ റൈഡും സോൻമാർഗിലെ വൈറ്റ് വാട്ടർ റാഫ്ടിങ്ങും ശ്രീനഗറിലൂടെയുള്ള നടത്തവും മഞ്ഞി മലകളിലേക്കുള്ള ട്രക്കിങ്ങും ഒക്കെ ആസ്വദിക്കണമെങ്കിൽ ടിക്കറ്റും എടുത്ത് പോയാൽ എങ്ങനെ ശരിയാവാനാണ് ഭായ്!

PC:Rajeev Rajagopalan

തിരിച്ചുവരാനേ തോന്നിപ്പിക്കാത്ത ലക്ഷദ്വീപ്

തിരിച്ചുവരാനേ തോന്നിപ്പിക്കാത്ത ലക്ഷദ്വീപ്

ഒരു യാത്രകളും അവസാനിക്കരുതേ എന്ന് ആഗ്രഹിക്കുമ്പോളും വീടിനുള്ളിലെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാൻ കൊതിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ഇവിടെയെത്തിയാൽ ആരും തിരികെ മടങ്ങാനേ ശ്രമിക്കില്ല. അത്രയധികം ശക്തമായി സഞ്ചാരികളെ പിടിച്ചു നിർത്തുന്ന ഒരിടമാണ് ലക്ഷദ്വീപ്. പേരു ലക്ഷദ്വീപ് എന്നാണെങ്കിലും ആകെയുള്ള 36 ദ്വീപുകളിൽ ആൾത്താനസം വെറും പത്തെണ്ണത്തിലേയുള്ളൂ. എന്നാൽ മനസ്സിനെ നിറയ്ക്കുന്ന കാഴ്തകൾ കൊണ്ട് അമ്പരപ്പിക്കുന്ന ലക്ഷദ്വീപിൽ വെള്ളത്തിലൂടെയുള്ള സാഹസിക വിനോദങ്ങളും ദ്വീപിന്റെ സ്വന്തം രുചികളും കടമത്ത് ദ്വീപിലെ സൺബാത്തും മിനിക്കോയിലെ വൈകുന്നേരങ്ങളും ഒക്കെ ആസ്വദിക്കാതെ മടങ്ങിവരരുത്!

ലക്ഷദ്വീപ് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

PC:Manvendra Bhangui

നീലഗിരി

നീലഗിരി

നീലഗിരിയുടെ സഖികളേ... ഈ പാട്ടുകേൾക്കാത്ത ആരും കാണില്ല. നീലഗിരിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഊട്ടിയും പൈക്കര വെള്ളച്ചാട്ടവും ഡൊഡ്ഡബെട്ടയും സിംസ് പാർക്കും പിന്നെ എങ്ങോട്ടുകൊണ്ടു പോകുന്നു എന്നറിയാത്ത കുറേയധികം നാട്ടുവഴികളും ചേരുമ്പോളാണ് ഊട്ടിയുടെ ചിത്രം പൂർണ്ണമാവുക. നീലഗിരി മൗണ്ടെയ്‍ൻ റെയിൽവേയിലൂടെുള്ള യാത്രയും കോടമഞ്ഞു നിറഞ്‍ പ്രഭാതങ്ങളും രാത്രികളും ഒക്കെയുള്ള ഊട്ടിലെ എങ്ങനെ വിട്ടുപോരാനാണ്....

PC:Dibesh Thakuri

 ഗോവ

ഗോവ

കടൽത്തീരങ്ങളും കടൽത്തിരകളും മാറിമാറി വിളിക്കുന്ന ഇടമാണ് ഗോവ. ബീച്ചുകളിലെ ആഘോഷങ്ങളും പോർച്ചുഗീസ് സംസ്കാരത്തോട് ചേർന്നു കിടക്കുന്ന നഗരങ്ങളും ഉറങ്ങാത്ത, ഉറങ്ങുവാൻ അനുവദിക്കാത്ത രാത്രികളും ഒക്കെയാണ് ഗോവയെ എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. ഒറ്റ ദിവസം കൊണ്ടു മുതൽ ആഴ്ചകളെടുത്തു വരെ ആളുകൾ ഗോവയിൽ കറങ്ങാനെത്താറുണ്ട്. എന്നാൽ എത്ര കണ്ടാലും അറിഞ്ഞാലും ഇടമാണ് ഗോവയെന്നതാണ് സത്യം.

PC:Thangaraj Kumaravel

ആൻഡമാൻ

ആൻഡമാൻ

കടലിന്റെ മായക്കാഴ്ചകളില്‍ മനസ്സിനെ കോർത്തിടണമെന്നുണ്ടെങ്കിൽ ഒരൊറ്റ സ്ഥലമേ ഉള്ളൂ. അത് ആൻഡമാനാണ്. കണ്ണടച്ചാൽ കാഴ്ചകൾ നഷ്ടപ്പെടുമോ എന്നു ഭയന്ന് കണ്ണുകളടക്കാതെ, മുഴുവനും തുറന്ന് സഞ്ചരിക്കേണ്ട ഇടം. ആഴ്ചകളെടുത്താലും മുഴുവൻ കണ്ടുതീർക്കുവാൻ പറ്റാത്ത ഇടമാണ് ആൻഡമാൻ. പുറംലോകത്തു നിന്നുള്ള ബന്ധമെല്ലാം വിച്ഛേദിച്ച് കടലിന്റെ യും ദ്വീപുകളുടെയും മാത്രം സ്വന്തമായ നാളുകളാണ് ആൻഡമാനിലെത്തുന്നവരെ കാത്തിരിക്കുന്നത്.

ലഡാക്ക്

ലഡാക്ക്

സമുദ്ര നിരപ്പിൽ നിന്നും 2300 മുതൽ 500 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലഡാക്കിൽ ഒരിക്കലെങ്കിലും എത്തണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. എന്നാൽ ലഡാക്ക് പോലുള്ള ഇടങ്ങളിലേക്ക് കൃത്യമായ പ്ലാനുമായി യാത്ര തിരിക്കുന്നവരാണ് കൂടുതലും. പക്ഷേ, യാതൊരു നിയന്ത്രണങ്ങളുമില്ലാതെ, ചുറ്റിക്കറങ്ങ് ആസ്വദിച്ചു പോകുവാൻ പറ്റി. ഇടം കൂടിയാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. ഓരോ സീസണിലും നിറം മാറുന്ന പാങ്കോങ് തടാകവും ലഡാക്കിലെ കൊട്ടാരവും മാഗ്നറ്റിക് ഹില്ലും സൻസ്കാർ വാലിയും ഒക്കെ ഇവിടെ മിസ് ചെയ്യരുതാത്ത കാഴ്ചകളാണ്.

PC:Michael Scalet

വയനാട്

വയനാട്

ദൈവത്തിൻറെ സ്വന്തം നാട്ടിലെ സ്വർഗ്ഗം ഏതാണ് എന്നു ചോദിച്ചാൽ വയനാട് എന്നു പറയുവാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വരില്ല. ചെമ്പ്ര തടാകവും മാനന്തവാടിയും മീൻമുട്ടിയും സൂചിപ്പാറയും നീലിമലയും ഒക്കെ കണ്ടു കഴിഞ്ഞാൽ പിന്നെ തിരികെ വരാൻ തോന്നുക പോലുമില്ല.

PC:Dhruvaraj S

ചിറാപുഞ്ചി

ചിറാപുഞ്ചി

ലോകത്തിലെ ഏറ്റവും നനവാർന്ന നാടുകളിലൊന്നാണല്ലോ മോഘാലയിലെ ചിറാപുഞ്ചി. വടക്കു കിഴക്കൻ ഇന്ത്യയിൽ ഏറ്റവും അധികം സന്ദർശിക്കേണ്ട ഇടങ്ങളിലൊന്നായ ഇവിടം വിദേശികളടക്കമുള്ളവർ അന്വേഷിച്ചെത്തുന്ന സ്ഥലം കൂടിയാണ്. ജീവനുള്ള വേരുപാലങ്ങളും ക്യാപിങ്ങ് സൈറ്റുകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

മാടി വിളിക്കുവാണെന്ന് തോന്നിയാലും പോയേക്കരുത്!!

പോയാല്‍ പിന്നീട് ഒരു മടങ്ങിവരവ് ഇല്ല.. മരണം ഉറപ്പ്!! ദുരൂഹത നിറഞ്ഞ സ്ഥലങ്ങള്‍ ഇവയാണ്

PC:Subharnab Majumdar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more