Search
  • Follow NativePlanet
Share
» »വെറുതേ കാശ് അങ്ങോട്ടേയ്ക്ക് കൊടുത്ത് പേടിക്കണോ?ഇന്ത്യയിലെ പ്രേതബാധയുള്ള ഹോട്ടലുകൾ!

വെറുതേ കാശ് അങ്ങോട്ടേയ്ക്ക് കൊടുത്ത് പേടിക്കണോ?ഇന്ത്യയിലെ പ്രേതബാധയുള്ള ഹോട്ടലുകൾ!

By Elizabath Joseph

പേടിപ്പിക്കുന്ന കോട്ടകളുടെയും പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളുടെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. മനുഷ്യരായി ജനിച്ചവർ അടുത്തുകൂടെ പോകുവാൻ ഭയപ്പെടുന്ന സ്ഥലങ്ങളും പട്ടാപ്പകൽ പോലും പേടിക്കേണ്ട ഇടങ്ങളും ഒക്കെയായി കഥകൾ ധാരാളമുണ്ട് നമ്മുടെ ചുറ്റിലും. എന്നാൽ കാശ് അങ്ങോട്ടേയ്ക്ക് കൊടുത്ത് പേടിക്കേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലല്ലോ... എന്നാൽ പേടിക്കണമെന്ന്, അതും അത്രയും കാശ് കൊടുത്ത് പേടിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഒരു വഴിയുണ്ട്. പ്രേതങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രശസ്തമായ ചില ഹോട്ടലുകളെ പരിചയപ്പെടാം. പക്ഷേ, ഇത്രയും പൈസ ചിലവഴിച്ച് പേടിക്കണോ എന്ന് ആലോചിച്ച് ഉറപ്പിച്ചതിനു ശേഷം മാത്രമാകാം ഇവിടേക്കുള്ള യാത്ര

ഹോട്ടൽ ബ്രിജ് രാജ് ഭവൻ കോട്ട, രാജസ്ഥാൻ

ഹോട്ടൽ ബ്രിജ് രാജ് ഭവൻ കോട്ട, രാജസ്ഥാൻ

രാജസ്ഥാനിലെ ഹെറിറ്റേജ് ഹോട്ടൽ എന്നാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും സഞ്താരികൾക്കും സമീപവാസികൾക്കും ഇവിടം പേടിപ്പെടുത്തുന്ന , പ്രേതങ്ങൾ വസിക്കുന്ന ഇടം തന്നെയാണ്. മേജർ ചാൾസ് ബർട്ടന്റെ വാസസ്ഥലമായിരുന്നു സ്വാതന്ത്ര്യത്തിനു മുൻപേ ഈ ഹോട്ടൽ. 1857 ലെ ശിപായി ലഹളയുടെ സമയത്ത് കൊല്ലപ്പെട്ട മേജറിന്റെ ആത്മാവ് ഇന്നും ഇവിടെ വസിക്കുന്നുണ്ട് എന്നാണ് വിശ്വാസം. അദ്ദേത്തോടൊപ്പം രണ്ടു പുത്രൻമാരെയും കലാപകാരികൾ കൊലപ്പെടുത്തിയിരുന്നു, പിന്നീട് ബ്രിട്ടീഷ് സൈന്യം തൊട്ടടുത്തുള്ള പള്ളി സെമിത്തേരിയിൽ എന്നാ വിധ ബഹുമതികളോടെയും അദ്ദേഹത്തെ സംസ്കരിക്കുകയും കൊട്ടാരം കോട്ടാ മഹാരാജാവിന് വിട്ടു നല്കുകയും ചെയ്കു. പിന്നീട് മഹാരാജാവ് ക1ട്ടാരം പുനർനിർമ്മിക്കുകയും അവകാശികൾ കൈമാറി ഇന്ന് അതൊരു ഹോട്ടലായി മാറുകയും ചെയ്തു.

കാവൽക്കാരെ നിയന്ത്രിക്കുന്ന പ്രേതം

കാവൽക്കാരെ നിയന്ത്രിക്കുന്ന പ്രേതം

ഹോട്ടലിൽ താമസിക്കുന്നവർക്ക് യാതൊരു ഉപദ്രവവും മേജറിന്റെ പ്രേതം ചെയ്യാറില്ലത്രെ. പകരം ഇവിടുത്തെ കാവൽക്കാരാണ് അദ്ദേഹത്തിന്റെ ഇരകൾ. രാത്രിയിൽ ഉറങ്ങരുതെന്നും പുകവലിക്കരുതെന്നും ഒക്കെ ഫറയുന്ന പ്രേതത്തെയാണ് ഇവർ കാണുന്നതത്രെ. ഉറങ്ങി കിടക്കുന്ന കാവൽക്കാരെ തട്ടി എണീപ്പിക്കുവാനും പ്രേതം മടിക്കാറില്ല.

ഹോട്ടൽ രാജ്കിരൺ ലോണവാല

ഹോട്ടൽ രാജ്കിരൺ ലോണവാല

ഉറങ്ങിക്കിടക്കുന്ന ആളുകളുടെ മുറിയിൽ കയറി അവരുടെ ബെഡ്ഷീറ്റ് വലിച്ച് എടുക്കുന്ന പ്രേതത്തിന്റെ കഥയാണ് രാജ്കിരൺ ഹോട്ടലിനു പറയുവാനുള്ളത്. മഹാരാഷ്ട്രയിലെ ലോണവാലയ്ക്ക് സമീപത്തുള്ള രാജ്കിരൺ ഹോട്ടലിലെ റിസപ്ഷനു തൊട്ടടുത്തുള്ള മുറികളിലുള്ളവർക്കാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. മുറിയുടെ നടുവിലും കാലിന്റെ അടിയിലും ഒരു പ്രത്യേക നീലവെളിച്ചം കണ്ടാതായും ഇവിടെ താമസിച്ച് പ്രേതാനുഭവം ഉണ്ടായവർ പറയുന്നുണ്ട്. ആളുകളുടെ പരാതിയും പ്രേതത്തിന്റെ ഉപദ്രവവും വർധിച്ചതിനെ തുടർന്ന് ഈ മുറി ഇപ്പോൾ അധികൃതർ ആളുകൾക്ക് നല്കാറില്ല.

PC:Ravinder Singh Gill

ഹോട്ടൽ ലേക്ക് വ്യൂ ഊട്ടി

ഹോട്ടൽ ലേക്ക് വ്യൂ ഊട്ടി

നിർമ്മാണത്തിലും ഭംഗിയിലുമെല്ലാം ഊട്ടിയിലെ മറ്റു ഹോട്ടലുകളിൽ നിന്നും ഏറെ വ്യത്യസ്സത പുലർത്തുന്ന ഒന്നാണ് ഹോട്ടൽ ലേക്ക് വ്യൂ. സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഹോട്ടലാണെങ്കിലും ഇവിടുത്തെ പ്രദേശവാസികൾക്ക് ഈ ഹോട്ടലിനെക്കുറിച്ച് അത്ര നല്ല കഥയല്ല പറയുവാനുള്ളത്. അർധരാത്രികളിലും പൗർണ്ണമി നാളുകളിലും ഹോട്ടലിലിനുള്ളിൽ നിന്നും നിലവിളകളും മറ്റു ശബ്ദങ്ങളും കേൾക്കാറുണ്ടത്രെ.

ഗോസ്റ്റ് ഹോട്ടൽ ഗോവ

ഗോസ്റ്റ് ഹോട്ടൽ ഗോവ

പേരിൽ തന്നെ പ്രേതസാന്നിധ്യമുള്ള ഹോട്ടലാണ് ഗോവയിലെ ഗോസ്റ്റ് ഹോട്ടൽ. പൂർണ്ണമായും ഒരു ഹോട്ടൽ എന്നു പറയുവാൻ സാധിക്കാത്ത ഇത് നിർമ്മിക്കുന്നത് റഷ്യക്കാരാണ്. പിന്നീട് നിയമനടപടികളിൽ കുടുങ്ങി അവർ നാട്ടിലേക്ക് തിരികെ പോവുകയാണുണ്ടായത്. പിന്നീട് ഇവിടെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്. ഹോടട്ലിന്റെ പണിതീരാത്ത ഭാഗങ്ങളിൽ പ്രേതങ്ങളെ കണ്ടുവെന്നും ഹോട്ടലിനു ചുറ്റുമുള്ള കാടുകളിൽ നിന്നും പേടിപ്പിക്കുന്ന ശബ്ദങ്ങൾ കേട്ടുവെന്നും ആളകൾ പരാതിപ്പെടാൻ തുടങ്ങി. ഇതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ല എങ്കിലും പ്രദേശവാസികൾക്ക് ഈ ഹോട്ടൽ പേടിപ്പിക്കുന്ന ഒരു സാന്നിധ്യം തന്നെയാണ്.

ഹോട്ടൽ സാവോയ്, മസൂറി

ഹോട്ടൽ സാവോയ്, മസൂറി

മസൂറിയിലെ ഏറ്റവും പഴയ ഹോട്ടലുകളിൽ ഒന്നാണ് ഹോട്ടൽ സാവോയ്. ഹോട്ടലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്ന അജ്ഞാതയായ സ്ത്രീയുടെ ശബ്ദമാണ് ഇവിടുത്തെ പ്രധാന പ്രശ്നം. 1910 ൽ സാവോയിലെ ഒരു മുറിയിൽ ലേഡി ഗാര്‍നെറ്റ് എന്നു പേരായ ഒരു സ്ത്രീയെ വിഷം കഴിച്ചു മരിച്ച നിലയിൽ കാണപ്പെടുന്നത്. കൊലപ്പെടുത്തിയതാണ് എന്ന് അഭ്യൂഹങ്ങൾ ധാരാളമുണ്ടായിരുന്നുവെങ്കിലും അതിനു പിന്നിലെ ആളെ കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് അവരെ ചികിത്സിച്ച ഡോക്ടറെയും ഇതേ ഹോട്ടലിൽ ഇതേ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്നും ഈ സ്ത്രീയുടെ ശബ്ദം ഹോട്ടലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകൾ കേൾക്കാറുണ്ടത്രെ.

ഫേൺ ഹിൽ ഹോട്ടൽ ഊട്ടി

ഫേൺ ഹിൽ ഹോട്ടൽ ഊട്ടി

1844 ൽ നിർമ്മിക്കപ്പെട്ട ഫേൺ ഹിൽ ഹോട്ടൽ ഊട്ടിയിലെ മറ്റൊരു മനോഹരമായ ഹോട്ടലാണ് ബ്രിട്ടീഷ് ശൈലിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ഹോട്ടലിലെ പ്രേതബാധ ആദ്യം ശ്രദ്ധയിൽ പെടുന്നത് ഒരു സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു. ബോളിവുഡ് സിനിമയായ റാസിന്റെ ചിത്രീകരണ സമയത്ത് അതിന്റെ കൊറിയോഗ്രഫറും കൂട്ടരുമാണ് ആദ്യം ഇതിനെക്കുറിച്ച് പറയുന്നത്. രാത്രിയിൽ ഉറങ്ങുമ്പോൾ അവരുടെ റൂമിന്റെ മുകളിലത്തെ മുറിയിൽ നിന്നും ഉപകരണങ്ങൾ വലിച്ചു നീക്കുന്ന ശബ്ദം കേട്ടുവത്രെ. ഇതിനെക്കുറിച്ച് തിരക്കുവാൻ റിസപ്ഷനിൽ വിളിച്ചുവെങ്കിലും ആരും ഫോണെടുത്തില്ല. പിറ്റേന്ന് രാവിലെ ഇതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് അവർ ഹോട്ടലിനു മുകളിലെ നില ഇല്ല എന്ന് മനസ്സിലാക്കുന്നത്.

ട്രിഡന്റ് ഹോട്ടൽ മുംബൈ

ട്രിഡന്റ് ഹോട്ടൽ മുംബൈ

മുംബൈയിൽ നരിമാന്‍ പോയിന്‍റിലെ ട്രിഡന്റ് ഹോട്ടലിൽ 13-ാം നിലയിലെ മുറി അന്വേഷിച്ചാൽ അങ്ങനെ ഒരു നിലയേ ഇല്ല എന്നുള്ള ഉത്തരമായിരിക്കും ലഭിക്കുക. ഇവിടെ മാത്രമല്ല, സമീപത്തെ പ്രധാനപ്പെട്ട മിക്ക ഹോട്ടലുകാരും തങ്ങളുടെ നമ്പറിൽ നിന്നും 13 മനപൂർവ്വം ഒഴിവാക്കാറുണ്ട്. പാരനോമിയൽ ആക്ടിവിറ്റികളും പ്രേതങ്ങളും ഭൂതങ്ങളും ഒക്കെയായി ബന്ധപ്പെട്ടതാണ് ഈ നമ്പർ എന്നാണ് വിശ്വാസം.

പോയാല്‍ പിന്നീട് ഒരു മടങ്ങിവരവ് ഇല്ല.. മരണം ഉറപ്പ്!! ദുരൂഹത നിറഞ്ഞ സ്ഥലങ്ങള്‍ ഇവയാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more