Search
  • Follow NativePlanet
Share
» »എത്ര ധൈര്യമുണ്ടെങ്കിലും ഈ സ്ഥലങ്ങൾ നിങ്ങളെ പേടിപ്പിക്കും...തീർച്ച!!

എത്ര ധൈര്യമുണ്ടെങ്കിലും ഈ സ്ഥലങ്ങൾ നിങ്ങളെ പേടിപ്പിക്കും...തീർച്ച!!

Written By:

ബീച്ചുകളും കോട്ടകളും വ്യത്യസ്ത രുചികളും മാത്രം നോക്കി നടക്കുന്ന ഒരു സഞ്ചാരിയാണോ... ഉള്ളിലെ ആ സാഹസികനെ, ആ ധൈര്യശാലിയെ ഒന്നു പുറത്തേക്ക് വലിച്ചിട്ട് സാഹസികത അളക്കണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അതിനു പറ്റിയ സ്ഥലം ഗുജറാത്താണ്.
സൂര്യൻ കടലിൽ താഴുമ്പോഴേക്കും ഒറ്റപ്പെടുന്ന ഭീകര സ്ഥലങ്ങള്ഡ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ധീരൻമാർ പോലും കടന്നു പോകുവാൻ പേടിക്കുന്ന വഴികളും ധാരാളം കഥകളുറങ്ങുന്ന പരിസരവും ഒക്കെയാകുമ്പോൾ പേടി പതിൻമടങ്ങ് വർധിക്കും.

എത്ര വലിയ ധീരനാണെന്ന് അവകാശപ്പെടുന്നയാളെപ്പോലും ഭയപ്പെടുത്തുന്ന ഗുജറാത്തിലെ ചില സ്ഥലങ്ങളെ അറിയാം...

ജിടിയു ക്യാംപസ് അഹ്മദാബാദ്

ജിടിയു ക്യാംപസ് അഹ്മദാബാദ്

ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഗുജറാത്ത് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന ജി.ടി.യു. എല്ലായ്പ്പോഴും ആളും അനക്കവും തുറന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുമായ കെട്ടിടങ്ങളിൽ സാധാരണ ഗതിയിൽ പ്രേതാനുഭവങ്ങൾ ഉണ്ടാകാറുള്ളതല്ല. അതിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇവിടെയുള്ളത്. ആത്മാക്കളുടെ സാന്നിധ്യം ഉൾപ്പെടെ വിവിധ തരത്തിലുള്ള നെഗറ്റീവ് അനുഭവങ്ങൾ ആളുകൾക്ക് ഇവിടെ നിന്നും ഉണ്ടായിട്ടുണ്ട്. ക്യാംപസിലെ ഏറ്റവും തിരക്കുള്ള സമയങ്ങളിൽ പോലും ഒരു സ്ത്രീയുടെ സാന്നിധ്യം ഇവിടെ പലപ്പോളും അറിയാറുണ്ട് എന്നാണ് ഇവിടുള്ളവർ പറയുന്നത്.
ലിഫ്റ്റിൽ കയറുന്നവർക്ക് തങ്ങളുടെ അടുത്ത് ഒരാളുടെ സാന്നിധ്യം പലപ്പോളും ഉണ്ടാകാറുണ്ട്. വലിച്ചടയ്ക്കപ്പെടുന്ന ജനാലകളും ആരും കയറാത്ത മുറികളിൽ എത്ര അടുക്കി വെച്ചാലും അലങ്കോലമായിക്കിടക്കുന്ന ഫർണിച്ചറുകളുമെല്ലം ഇവിടുത്തെ അദ‍ൃശ്യ ശക്തിയുടെ സാന്നധ്യത്തെയാണ് സൂചിപ്പിക്കുന്നത്.

 രാജ്കോട്ട് റോഡ് ബഗോധര

രാജ്കോട്ട് റോഡ് ബഗോധര

അഹമ്മദാബാദിനെയും രാജ്കോട്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചെറിയ ഏരിയയാണ് ദേശീയപാത 8Aയിലെ ബഗോധര. വണ്ടികൾ കടന്നു പോകുമ്പോഴുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം ഈ പ്രദേശത്ത് വൻതോതിൽ വർധിച്ചപ്പോഴാണ് ആളുകൾ ഇവിടുത്തെ അദൃശ്യ ശക്തികളെക്കുറിച്ച് മനസ്സിലാക്കുന്നത്. ഇവിടെ എത്തുമ്പോൾ തങ്ങൾക്ക് ചെറിയ മയക്കം അനുഭവപ്പെടുമെന്നും പിന്നീട് അതിൽ നിന്നും ഞെട്ടി ഉണരുമ്പോഴേക്കും വാഹനത്തിന്റെ നിയന്ത്രണം കയ്യിൽ നിന്നും പോയിട്ടുണ്ടായിരിക്കുകയും ചെയ്യുമെന്നാണ് ഈ റൂട്ടിൽ അപകടത്തിനിരയായവർ പറയുന്നത്.
അകലെ നിന്നും ഈ റൂട്ടിൽ വരുമ്പോൾ സ്ത്രീ രൂപങ്ങളെയും യാചകരെയും കണാറുണ്ടെന്നും വണ്ടി അടുത്തെത്തുമ്പോൾ ആ രൂപങ്ങൾ അപ്രത്യക്ഷമാകുമെന്നുമാണ് ഡ്രൈവർമാർ പറയുന്നത്.

 സിഗ്നേച്ചർ ഫാം, അഹമ്മദാബാദ്

സിഗ്നേച്ചർ ഫാം, അഹമ്മദാബാദ്

കാഴ്ചയിൽ ആധുനിക രൂപമാണെങ്കിലും പ്രേത കഥകളുടെ കാര്യത്തിൽ കുറച്ച് പഴഞ്ചനാണ് അഹമ്മദാബാദിലെ സിഗ്നേച്ചർ ഫാം. ഗുജറാത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടം ആളുകളുടെയും മൊബൈൽ സിഗ്നലുകളുടെയും അസാന്നിധ്യം കൊണ്ടുമാണ് ശ്രദ്ധേയമായിരിക്കുന്നത്.
പൊട്ടി തകർന്നു കിടക്കുന്ന ശില്പങ്ങളും പ്രതിമകളുമാണ് ഈ സ്ഥലത്തെ ഏറ്റവും പേടിപ്പിക്കുന്ന കാഴ്ചകൾ. കൃത്യം നടുവിൽ നിന്നും മുറിച്ച നിലയിലുള്ള ബുദ്ധന്റെ പ്രതിമകൾ വരെ ഇവിടെയുണ്ട്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ കുതിരകൾ കരയുന്ന ശബ്ദവും പേടിച്ചോടുന്ന അവയുടെ കുളമ്പടി ശബ്ദവും ഇവിടെ കേൾക്കാറുണ്ടെന്ന് പലരും അവകാശപ്പെടുന്നു. ഒരിക്കൽ ഒരു വലിയ ഗ്രാമമായിരുന്ന ഇവിടെ കൂട്ടക്കൊല നടക്കുകയും ഒന്നൊഴിയാതെ എല്ലാ ഗ്രാമീണരെയും കൊലപ്പെടുത്തുകയും ചെയ്തുവത്രെ. അതിനു ശേഷമാണ് ഇവിടം ഇങ്ങനെയായതെന്നാണ് പറയപ്പെടുന്നവത്.

അവാധ് കൊട്ടാരം, രാജ്കോട്ട്

അവാധ് കൊട്ടാരം, രാജ്കോട്ട്

അജ്ഞാതനായ ഉടമസ്ഥന്റെ കീഴിലുള്ള വലിയ കൊട്ടാരമാണ് അനവാധ് കൊട്ടാരം.പതിറ്റാണ്ടുകളായി ആരും വാസമില്ലാത്ത ഇതിന്റെ പരിസരത്തുകൂടി പോകുവാൻ പോലും പേടിക്കുന്നവരാണ് ഇവിടുത്തെ ഗ്രാമീണർ.
ഒരുപാട് കാലങ്ങൾക്കു മുൻപ് ഈ കൊട്ടാരത്തിൽ വെച്ച് ഒരുപെൺകുട്ടിയെ നിർദയമായി ബനാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ചുകളഞ്ഞുവത്രെ. അതിനു ശേഷം ആ പെണ്‍കുട്ടിയുടെ പ്രതികാര ദാഹിയായ ആത്മാവ് ഈ പരിസരത്തുകൂടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നുണ്ടെന്നാണ് വിശ്വാസം. സൂര്യാസ്തമയത്തിനു ശേഷം ഒറ്റയ്ക്ക് ആരും ഇവിടെ പ്രവേശിക്കാറില്ല.

സിധ്റോട്ട്, വഡേധര

സിധ്റോട്ട്, വഡേധര

വഡോധരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് സിധ്റോട്ട്. വൈകുന്നേരങ്ങളിൽ കൂട്ടുകാരൊത്ത് കുറച്ച് സമയം ചിലവഴിക്കുന്ന യുവാക്കളാണ് ഇവിടെ പ്രധാനമായും എത്തുന്നവർ. കേൾക്കുമ്പോൾ പ്രത്യേകിച്ച് കുഴപ്പമൊന്നും തോന്നുന്നില്ലെങ്കിലും ഗുജറാത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഒരിടമാണിത്.
പകുതി മുഖവുമായി ചുരിദാർ ധരിച്ചെത്തി ആളുകളെ പേടിപ്പിക്കുന്ന ഒരു പെൺകുട്ടിയാണ് ഇവിടുത്തെ താരം. ഇവിടെ ഇരിക്കുന്നവരോട് എണീറ്റ് പോകുവാൻ പറയുകയും ഗ്രാമത്തിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്ത ശേഷം അവൾ അപ്രത്യക്ഷയാകും.

 ഡുമാസ് ബീച്ച്, സൂററ്റ്

ഡുമാസ് ബീച്ച്, സൂററ്റ്

ഗുജറാത്തിലെ സൂററ്റിൽ നിന്നും 21 കിലോമീറ്റർ അകലെ അറബിക്കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഡുമാസ് ബീച്ചാണ് ഗുജറാത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം. ഗുജറാത്തിലെ സൂറത്തിനു സമീപം സ്ഥിതി ചെയ്യുന്ന കറുത്ത മണലുകൾ നിറഞ്ഞ ഡുമാസ് അല്ലെങ്കിൽ ദുമാസ് ബീച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ്. രാത്രികാലങ്ങളിലെ പേടിപ്പിക്കുന്ന ശബ്ദങ്ങളിൽ തുടങ്ങുന്നതാണ് ഇവിടുത്തെ പാരനോമിയൽ ആക്ടിവിറ്റികൾ. പകൽ സമയങ്ങളിൽ മറ്റേതു ബീച്ചിനെ പോലെയും തന്നെ സഞ്ചാരികളാൽ നിറഞ്ഞ ഒരിടം തന്നെയാണ്. ആളുകളും ബഹളങ്ങളും കുട്ടികളും കച്ചവടക്കാരും ഒക്കെയായി ബഹളം തന്നെയായിരിക്കും ഇവിടെ. എന്നാൽ നേരം ഇരുട്ടാൻ തുടങ്ങിയാൽ കാര്യങ്ങളൊക്കെയും മാറിമറിയും. സൂര്യൻ അസ്തമിക്കുമ്പോഴേക്കും ഇവിടെ മറ്റൊരു അന്തരീക്ഷമായിരിക്കും. പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയും അതിനെ കീറിമുറിച്ചു കൊണ്ട് ഉയർന്നു വരുന്ന വിചിത്ര ശബ്ദങ്ങളും ഉച്ചത്തിലുള്ള ചിരികളും അപരിചിതരുടെ സംസാരങ്ങളും ഒക്കെയായി ഇവിടെ പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷത്തിലേക്ക് മാറും. രാത്രിയായാൽ ഇവിടുത്തെ നായകളിലും ഈ മാറ്റങ്ങൽ വരും. അന്തരീക്ഷത്തിലേക്ക് നോക്കി വെറുതെ കുരയ്ക്കുക, അദൃശ്യമായ എന്തിനെയോ കണ്ട് പേടിക്കുന്ന പോല നിൽക്കുക, ശൂന്യതയിലേക്ക നോക്കി കുരയ്ക്കുക ഒക്കെ ഇവിടം കാണാം. ഇവിടെ വന്നിട്ടുള്ള പലർക്കും വിദേശികൾക്കും സ്വദേശികൾക്കും ഉൾപ്പെടെ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ഈ പ്രദേശത്തിന്റെ ബീകരത വർധിപ്പിക്കുന്നു. എന്തുതന്നെയായാലും ഈ സ്ഥലത്തിന് ഒരു തരത്തിലുള്ള നെഗറ്റീവ് എനർജി ഉണ്ട് എന്നത് എല്ലാവരും സമ്മതിച്ചിട്ടിച്ചുള്ള കാര്യമാണ്.
PC:Nicole De Khors
https://burst.shopify.com/photos/beach-sunset?q=beach

Read more about: gujarat beach haunted places

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more