Search
  • Follow NativePlanet
Share
» »ബസ് യാത്രയ്ക്ക് പറ്റിയ ഈ പൊളി റൂട്ടുകൾ അറിയുമോ?

ബസ് യാത്രയ്ക്ക് പറ്റിയ ഈ പൊളി റൂട്ടുകൾ അറിയുമോ?

ബസ് യാത്രയെന്നാൽ മിക്കവർക്കും മനസ്സിൽ ആദ്യം തോന്നുന്ന വികാരം മടുപ്പാണ്. അസൗകര്യങ്ങളുടെ ഒരു കെട്ടുതന്നെ അഴിക്കേണ്ടി വരും ഓരോ യാത്ര കഴിയുമ്പോഴും. വളഞ്ഞു പുളഞ്ഞു കയറങ്ങളും ഇറക്കങ്ങളും താണ്ടി കിതച്ചെത്തുന്ന ബസ് യാത്രകൾ മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്രയൊക്കെ പറഞ്ഞാലും ഒരറ്റത്തുനിന്നും മറ്റേ അറ്റത്ത് എത്തണമെങ്കിൽ ബസ് തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം. കാഴ്ചകൾ കണ്ടും കേട്ടും അറിഞ്ഞും ഒന്നു യാത്ര പോയാൽ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന വഴികൾ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്. ബസിൽ പോകുവാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റൂട്ടുകൾ പരിചയപ്പെടാം...

മുംബൈ- ഗോവ

മുംബൈ- ഗോവ

പച്ചപ്പിന്റെ നിറഞ്ഞ കാഴ്ചകൾ കൊണ്ട് ഏറ്റവും മനോഹരമായ പാതകളിൽ ഒന്നാണ് മുംബൈയിൽ നിന്നും ഗോവയിലേക്കുള്ളത്. പശ്ചിമഘട്ടവും കാടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ടുകൊണ്ട് പ്രകൃതിയെ സ്നേഹിച്ച് നടത്തുവാൻ പറ്റിയ ഒരു റൂട്ടാണിത്.

PC:Yashvadhvani

587 കിലോമീറ്റർ

587 കിലോമീറ്റർ

മുംബൈയിൽ നിന്നും പൂനെ-സതാര വഴിയാണ് ഗോവയിലെത്തുക. 587 കിലോമീറ്റർ ദൂരമാണ് ഈ വഴിയേ യാത്ര ചെയ്യുവാനുള്ളത്. 10 മുതൽ 12 മണിക്കൂർ വരെ ഈ യാത്രയ്ക്കെടുക്കും.

ചെന്നൈ- പുതുച്ചേരി

ചെന്നൈ- പുതുച്ചേരി

കടലിന്റെ തീരത്തെ കാഴ്ചകൾ കണ്ട് യാത്ര പോകുവാൻ താല്പര്യമുളളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ പാതകളിൽ ഒന്നാണ് ചെന്നൈയിൽ നിന്നും പുതുച്ചേരിയിലേക്കുള്ളത്.ഒരു വശത്ത് ബംഗാൾ ഉൾക്കടലിന്റെ സൗന്ദര്യവും മറുവശത്ത് പച്ച നിറഞ്ഞു നിൽക്കുന്ന തോട്ടങ്ങളുടെ കാഴ്ചയുമാണ് കാണുവാൻ സാധിക്കുക.

PC:Sanyam Bahga

152 കിലോമീറ്റർ

152 കിലോമീറ്റർ

ചെന്നൈയിൽ നിന്നും 152 കിലോമീറ്റർ ദൂരമാണ് പോണ്ടിച്ചേരിയിലേക്ക് സഞ്ചരിക്കുവാനുള്ളത്. കടൽത്തീരത്തുകൂടിയാണ് മുഴുവൻ യാത്രയും.

ബാംഗ്ലൂർ-ഊട്ടി

ബാംഗ്ലൂർ-ഊട്ടി

കാഴ്ചകളുടെ വ്യത്യസ്തത കൊണ്ട് ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു റൂട്ടാണ് ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്കുള്ളത്. ബെംഗളുരുവിന്റെ തിരക്കുകളിൽ നിന്നും രക്ഷപ്പെട്ട് ഊട്ടിയുടെ മനോഹരമായ പാതയിലേക്കു കയറുന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

PC:San95660

337 കിലോമീറ്റർ

337 കിലോമീറ്റർ

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് 337 കിലോമീറ്റർ ദൂരമാണുള്ളത്. ബാംഗ്ലൂർ-രാംനഗര-കൊല്ലിഗൽ വഴി മേട്ടുപ്പാളയത്തിലെത്തുന്ന റൂട്ടാണ് ഇവിടെ പരീക്ഷിക്കുവാൻ പറ്റിയത്.

ഡെൽഹി-ലേ

ഡെൽഹി-ലേ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബസ് റൂട്ടുകളിൽ ഒന്നാണ് ഡെൽഹിയിൽ നിന്നും ലേയിലേക്കുള്ളത്. റോഡിന്റെ ഇരുവശത്തുമുള്ള കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കുന്ന ബസ് റൂട്ടാണിത്. ഡെൽഹിയുടെ തിരക്കുകളിൽ നിന്നും ഹിമാലയത്തിന്റെ താഴ്വാരങ്ങളിലേക്കുള്ള യാത്ര മറക്കാനാവാത്ത ഒന്നായിരിക്കും.

PC:McKay Savage

1004 കിലോമീറ്റർ

1004 കിലോമീറ്റർ

നീണ്ട 26 മണിക്കൂർ സമയമെടുത്താൽ മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഒരു പാതയാണ് ഡെൽഹിയിൽ നിന്നും ലേയിലേക്കുള്ളത്. 1004 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

കൊൽക്കത്ത-ഡാർജിലിങ്

കൊൽക്കത്ത-ഡാർജിലിങ്

സിലിഗുരിയിൽ കൂടി കടന്നു പോകുന്നു എന്താണ് കൊൽക്കത്തയിൽ നിന്നും ഡാർജലിങ്ങിലേക്കുള്ള ബസ് റൂട്ടിന്റെ ഏറ്റവും പ്രധാന ആകർഷണം. സ്ഫടികം പോലെ തെളിഞ്ഞ നദിക്കു സമീപത്തുകൂടിയും കാടിനുള്ളിലെ പാതയിലൂടെയും തേയിലത്തോട്ടങ്ങൾ താണ്ടി പോകാൻ ഈ വഴി പ്രയോജനപ്പെടുത്താം

PC:Ru Biswas

 607 കിലോമീറ്റര്‍

607 കിലോമീറ്റര്‍

ഇവിടെയൊക്കെ ഒന്നു പോയില്ലെങ്കിൽ എങ്ങനെയാ?

Read more at: https://malayalam.nativeplanet.com/travel-guide/top-places-road-trip-south-india-003249.html

കൊൽക്കത്തയിൽ നിന്നും കിഷൻഗഞ്ച് -സിലിഗുരി വഴിയാണ് ഡാർജലിങ്ങിൽ എത്തുക. 607 കിലോമീറ്റർ ദൂരം 15 മണിക്കൂറുകൾ കൊണ്ട് പിന്നിടാൻ സാധിക്കും.

ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ !!

വഴി ചോയ്ച്ചു ചോയ്ച്ചു പോകാം!!കേരളത്തിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പ് റൂട്ടുകൾ

ഇവിടെയൊക്കെ ഒന്നു പോയില്ലെങ്കിൽ എങ്ങനെയാ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more