Search
  • Follow NativePlanet
Share
» »വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ സ്ഥലങ്ങൾ ഇവിടെയാണ്!!

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ സ്ഥലങ്ങൾ ഇവിടെയാണ്!!

തലയോട്ടികൾ നിറഞ്ഞു കിടക്കുന്ന തടാകം,കാരണമറിയാതെ പതിനായിരക്കണക്കിനാളുകൾ ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിച്ചു പോയ ഗ്രാമം, ഓഫ് ചെയതു വെച്ചാലും വണ്ടി തനിയെ നിരങ്ങിക്കയറുന്ന കുന്ന്... ഏതോ ഹോളിവുഡ് സിനിമയിലെ കഥ പോലെ തോന്നുന്നില്ലേ.... എത്ര വലിയ പേടിപ്പിക്കുന്ന കഥകളേക്കാളും വിസ്മയങ്ങൾ നിറഞ്ഞതാണ് നമ്മുടെ രാജ്യത്തെ ചില ഇടങ്ങൾ. ശാസ്ത്രം കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും ഈ 21-ാം നൂറ്റാണ്ടിലും കണ്ടെത്തുവാൻ പറ്റാത്ത നിഗൂഢതകൾ ഇനിയും നമ്മുടെ നാട്ടിലുണ്ട്. വിശ്വസിക്കുവാൻ പോലും പ്രയാസമുള്ള സംഭവങ്ങൾ കൺമുന്നിൽ നടക്കുന്ന ചില ഇടങ്ങൾ പരിചയപ്പെടാം....

കാലവന്തിൻ ദുർഗ്

കാലവന്തിൻ ദുർഗ്

ഇതൊക്കെ ചെറുത് എന്നു പറയുന്നതുപോലെയാണ് പേടിപ്പിക്കുന്ന സ്ഥലങ്ങളിലെ കാലന്തിൻ ദുർഗിന്റെ സ്ഥാനം. ആദ്യം കേൾക്കുമ്പോൾ ഭയങ്കര സംഭവമായി തോന്നുമെങ്കിലും ബാക്കി ഇടങ്ങളെ അറിഞ്ഞാൽ ഇതൊക്കെയെന്ത് എന്നായിപ്പോകും.

സ്വർഗ്ഗത്തിന്റെ കവാടം എന്നറിയപ്പെടുന്ന കാലവന്തിൻ ദുർഗ് മഹാരാഷ്ട്രയിൽ മതേരാനും പൻവേലിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ദുര്‍ഘടമായ പാതകളിലൊന്നായ ഇത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. രണ്ടായിരത്തി അഞ്ഞൂറിലധികം വർഷം പഴക്കം ഇതിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Niteshsavane143

2300 അടി ഉയരെ

2300 അടി ഉയരെ

സമുദ്ര നിരപ്പിൽ നിന്നും 2300 അടി ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പാറകൾ വെട്ടിയുടണ്ടാക്കിയ പടികളിലൂടെ കുത്തനെയുള്ള കയറ്റം കയറിയാലെ കോട്ടയുടെ മുകളിൽ എത്തുവാൻ സാധിക്കൂ. വളഞ്ഞു പുളഞ്ഞ പടികൾ കയറി പോകുവാൻ വേണ്ട ത് അസാമാന്യമായ ധൈര്യമാണ്. ഈ കോട്ട ഉപേക്ഷിക്കപ്പെട്ട ചരിത്രം ഇന്നും അജ്ഞാതമാണ്.

ലോങ്വാലാ ബാറ്റിൽ ഫീൽഡ്

ലോങ്വാലാ ബാറ്റിൽ ഫീൽഡ്

താർ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ലോങ്വാലാ ബാറ്റിൽ ഫീൽഡ് അധികമാരും കേട്ടിരിക്കുവാൻ സാധ്യതയുള്ള ഒരിടമല്ല. 1971 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം നടന്ന പ്രധാന ഇടങ്ങളിലൊന്നാണ് ലോങ്വാലാ ബാറ്റിൽ ഫീൽഡ്.

പ്രഭാത സമയങ്ങളിൽ ഇവിടെ ആത്മാക്കളുടെ ശല്യം ഉണ്ടാകാറുണ്ട് എന്നാണ് വിശ്വാസം. രാജസ്ഥാനിലെ ജയ്സാൽമീറിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഇന്ത്യയിലെ അവസാന ടൂറിസ്റ്റ് ഗ്രാമം കൂടിയാണ്.

PC:Ayush 1988

അന്നു രാത്രി

അന്നു രാത്രി

ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതി വെച്ചിരിക്കുന്ന ചരിത്രമാണ് ലോംഗിവാലയുടേത്.

1971 ഡിസംബർ 5ന് രാത്രി 2000ത്തോളം പട്ടാളക്കാരും 45യുദ്ധ ടാങ്കുകളുമായി പാകിസ്താൻ സൈന്യം നടത്തിയ അധിനിവേശ ശ്രമത്തെ 120 ഇന്ത്യൻ പട്ടാളക്കാർ വ്യോമ സേനയുടെ സഹായത്തോടെ ചെറുത്തു നിന്ന് കഥയാണ് ഈ നാടിന്റേത്. 6 മണിക്കൂർ നീണ്ട പോരാട്ടത്തിൽ കനത്ത നാശ നഷ്ടങ്ങൾ ഏൽപ്പിച്ചു പാക്കിസ്ഥാനെ മയക്കി അടക്കുവാൻ നമ്മുടെ സൈനികർക്കു കഴിഞ്ഞു. പാകിസ്താന്റെ 200ഓളം പട്ടാളക്കാർ കൊല്ലപ്പെടുകയും 43 ടാങ്കുകൾ തകർക്കപ്പെടുകയും ചെയ്തതായി കരുതപ്പെടുന്നു. നമ്മുടെ നഷ്ടം 2 പട്ടാളക്കാരുടെ ജീവനായിരുന്നു.

PC:ikipedia

https://en.wikipedia.org/wiki/Battle_of_Longewala#/media/File:Longewala.jpg

ധനുഷ്കോടി

ധനുഷ്കോടി

ദുരന്തങ്ങൾ ഒരു നാടിനെ സ്നേഹിച്ച കഥയാണ് ധനുഷ്കോടിയുടേത്. ഉപേക്ഷിക്കപ്പെട്ട പ്രേതനഗരം എന്നാണ് സഞ്ചാരികൽ ഈ നാടിനെ വിളിക്കുന്നത്. ആദ്യം ചുഴലിക്കാറ്റും പിന്നീട് സുനാമിയും ചേർന്ന് ഒരു നാടിനെ ഇല്ലാതാക്കിയതിന്റെ ചിത്രമാണ് ഇവിടുത്തേത്. ധനുഷ്‌കോടിയുടെ ഇന്നു കാണുന്ന ഉപേക്ഷിക്കപ്പെട്ട അവസ്ഥയ്ക്ക് കാരണമായത് 1964 ഡിസംബറില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റാണ്. ഡിസംബര്‍ 22ന് ആരംഭിച്ച മഴയും കടല്‍ ക്ഷോഭവും അവസാനിച്ചത് ധനുഷ്‌കോടിയിലെ ജീവന്റെ ശേഷിപ്പുകളെ എടുത്തുകൊണ്ടായിരുന്നു.

അവസാന ട്രെയിന്‍ യാത്ര

അവസാന ട്രെയിന്‍ യാത്ര

അന്ന് ഡിസംബര്‍ 22ന് പാമ്പനില്‍ നിന്നും ധനുഷ്‌കോടിയിലേക്കുള്ള ട്രയിന്‍ അതിന്റെ യാത്രക്കാരുമായി യാത്ര ആരംഭിച്ചിരുന്നു. ഏകദേശം 11.55 ഓടെ രാമേശ്വരം പിന്നിട്ടു. പെട്ടന്നു വന്ന കടല്‍ക്ഷോഭം ധനുഷ്‌കോടിയേയും തീവണ്ടിയേയും ബാക്കി വെച്ചില്ല. 140 ല്‍ അധികം ആളുകളുമായി സഞ്ചരിച്ച തീവണ്ടി അപ്പാടെ കടലെടുത്തു. ഭവനങ്ങളും ആരാധനാലയങ്ങളും കടലെടുത്തപ്പോള്‍ കൂടെപ്പോയത് രണ്ടായിരത്തോളം മനുഷ്യജീവനുകളുമായിരുന്നു.

പുരാണങ്ങളിലെ ധനുഷ്കോടി

പുരാണങ്ങളിലെ ധനുഷ്കോടി

രാവണ‍ൻ തട്ടിക്കൊണ്ടുപോയ സീതയെ തിരിച്ചെത്തിക്കാനായി രാമൻ വാനരൻമാരുടെ സഹായത്തോടെ പണിത സേതു ബന്ധനത്തിന്റെ അറ്റം ഇവിടെ സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. സേതുബന്ധനത്തിന്റെ പണി തുടങ്ങിയപ്പോള്‍ രാമന്‍ തന്റെ ധനുസ്സ് കൊണ്ട് ഇവിടെ അടയാളപ്പെടുത്തിയിരുന്നുവത്രെ. അങ്ങനെ ധനുസ്സിന്റെ അറ്റം എന്ന അര്‍ഥത്തിലാണ് ധനുഷ്‌കോടി ഉണ്ടായത്. ശ്രീലങ്ക വരെ എത്തുന്നു എന്നു വിശ്വസിക്കപ്പെടുന്ന പാറക്കെട്ടുകൾ ഇവിടെ കാണാൻ സാധിക്കും.

രൂപ്കുണ്ഡ്

രൂപ്കുണ്ഡ്

എവിടെ നോക്കിയാലും കാണുന്ന തലയോട്ടികളും അസ്ഥികൂടങ്ങളും. സമുദ്ര നിരപ്പിൽ നിന്നും 5029 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രൂപ്കുണ്ഡ്

തടാകം അറിയപ്പെടുന്നത് തന്നെ അസ്ഥികൂടങ്ങളുടെ തടാകം എന്നാണ്. 1942 ൽ അഞ്ഞൂറിലധികം മനുൽയ്രുടെ അസ്ഥികൂടങ്ങൾ ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടതോടെയാണ് ഇവിടം ശ്രദ്ധാ കേന്ദ്രമാകുന്നത്.

ടിബറ്റിൽ യുദ്ധത്തിനു പോയ കാശ്മീരി പട്ടാളക്കാർക്ക് തിരികെ വന്നപ്പോൾ വഴിതെറ്റി ഇവിടെ എത്തി അപകടത്തിൽ പെട്ടുവെന്നും അവരുടെ അവശിഷ്ടങ്ങളാണ് ഇവിടെ കാണുന്ന അസ്ഥികൂടങ്ങളെന്നുമാണ് വിശ്വാസം. ശാസ്ത്രീയ പരിശേധനകളില്‍ സി.ഇ 12നും 15 നും ഇടയിലുള്ളതായിരിക്കാം ഇവിടുത്തെ അസ്ഥികൂടങ്ങൾ എന്നാണ് കണ്ടെത്തിയത്. ഒരു ക്രിക്കറ്റ് ബോളിനേക്കാളും വലുപ്പത്തിലുള്ള ആലിപ്പഴങ്ങൾ വീണ് ആളുകൾ മരിച്ചതാകാം എന്നും പറയപ്പെടുന്നു.

PC:Schwiki

ബാരെൻ ഐലൻഡ്

ബാരെൻ ഐലൻഡ്

തെക്കേ ഏഷ്യയിലെ ഏറ്റവും സജീവമായ അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ആൻഡമാൻ നിക്കോബാർ ഐലൻഡിലെ ബാരൻ ഐലൻഡ്. പേരി സൂചിപ്പിക്കുന്നതു പോലെ തന്നെ തരിശായി കിടക്കുന്ന ഭൂമിയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. 18 ലക്ഷം വർഷം പഴക്കമുള്ള അഗ്നിപർവ്വതമാണ് ഇവിടുത്തേത് എന്നാണ് വിശ്വാസം. പോർട് ബ്ലെയറിൽ നിന്നും 135 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഇവിടം സന്ദർശിക്കാൻ കഴിയൂ. വിദേശികൾക്കു ബോട്ടുകളിൽ തീരം വരെ എത്താനുള്ള അനുമതിയേ ഉള്ളൂ, ദ്വീപിൽ ഇറങ്ങാനുള്ള അനുമതി ഇല്ല.

PC:Nasa

ഭാംഗഡ് കോട്ട

ഭാംഗഡ് കോട്ട

നേരം ഇരുട്ടിക്കഴിഞ്ഞാല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാത്ത ഒരിടമാണ് ഭാംഗഡ് കോട്ട. വൈകുന്നേരമായാൽ ഇന്ത്യൻ പുരാവസ്തു വകുപ്പ് സഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന ഇവിടം പേടിപ്പെടുത്തുന്ന കഥകൾ ഒട്ടേറെയുള്ള ഇടമാണ്.

പ്രകൃതി ദത്തമായ ജലധാരകള്‍, വെള്ളച്ചാട്ടങ്ങള്‍, മനോഹരമായ ഹവേലികള്‍ തുടങ്ങിയവ കൊണ്ട് മനോഹരമായിരുന്ന ഇവിടം ഒരിക്കൽ പെട്ടന്ന് എല്ലാവരും ഉപേക്ഷിച്ച് പോകുകയായിരുന്നു. അതിനു ശേഷം ഈ സ്ഥലത്തെ ഒരു പ്രേതനഗരമായാണ് ആളുകൾ കണക്കാക്കുന്നത്.

PC: Vivek Moyal

രാത്രി ഇവിടെ എത്തിയാൽ

രാത്രി ഇവിടെ എത്തിയാൽ

രാത്രി സമയങ്ങളിൽ കോട്ടയ്ക്കുള്ളിൽ സമയം ചിലവഴിച്ചാൽ മറ്റെന്തൊക്കയോ അനുഭവപ്പെടുമത്രെ.

പ്രകൃതിശക്തികള്‍ക്കും അതീതമായ എന്തൊക്കയോ ഇവിടെ നടക്കുമത്രെ. കോട്ടയും കോട്ടയോടു ചേര്‍ന്നുള്ള സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് രാത്രികാലങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നാണ് പുരാവസ്തു വകുപ്പ് ഇതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്

PC:Abhironi1

ഗുരു ബാലാനാഥിന്റെ ശാപത്തിന്റെ കഥ

ഗുരു ബാലാനാഥിന്റെ ശാപത്തിന്റെ കഥ

അക്കാലത്തെ ഭരണാധികാരിയായിരുന്ന മാധോ സിങ് ആണ് ഭാംഗഡ് കോട്ട പണികഴിപ്പിച്ചത്. കോട്ടയുടെ നിര്‍മ്മാണത്തിനു മുന്‍പ് ഇവിടെ ജീവിച്ചിരുന്ന യോഗിയായിരുന്ന ബാലനാഥില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് അദ്ദേഹം കോട്ട പണിതത്. കോട്ടയുടെ നിഴല്‍ തന്റെ ഭവനത്തിന്റെ മേല്‍ ഒരിക്കലും വീഴരുതെന്നും അങ്ങനെ സംഭവിച്ചാല്‍ അത് കോട്ടയുടെയും പട്ടണത്തിന്റെയും നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വന്ന മാധോ സിങിന്റെ പിന്തുടര്‍ച്ചക്കാര്‍ ഇതൊന്നുമറിയാതെ കോട്ടയുടെ വലുപ്പം വര്‍ധിപ്പിക്കുകയും യോഗിയുടെ വാക്കുപോലെ കോട്ടയും പട്ടണവും നശിപ്പിക്കപ്പെടുകയും ചെയ്തു.

PC: Nidhi Chaudhry

മാഗ്നെറ്റിക് ഹിൽ

മാഗ്നെറ്റിക് ഹിൽ

ലഡാക്കിലെത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലൊന്നാണ് മാഗ്നറ്റിക് ഹിൽ. ലേയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. എൻജിൻ ഓഫ് ചെയ്തിട്ടാൽ പോലും വാഹനം തനിയെ നിരങ്ങി കുന്നുകയറി പോകുന്ന കാൻ്ചയാണ് ഇവിടുത്തെ പ്രത്യേകത. ആ പ്രദേശത്തെ പ്രത്യേകമായ കാന്തി ശക്തി കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പറയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും 14000 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാരണങ്ങൾ പലതും പറയുന്നുണ്ടെങ്കിലും ശാസ്ത്രീയമായി ഒന്നും ഇതുവരെയും തെളിയിക്കാനായിട്ടില്ല.

ചന്ദ്രനിലും ചൊവ്വയിലും പോകാം... പക്ഷേ ഈ ദ്വീപിൽ മാത്രം!!

ഡാമിനുള്ളിൽ ഒരു ത്രിഡി കിണർ!!ഞെട്ടണ്ട!! ഈ ഡാം ഇവിടെത്തന്നെയാണ്!!

PC:Rohit Ganda

Read more about: mystery india lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more