Search
  • Follow NativePlanet
Share
» »ഇങ്ങനെ പോയാൽ അധികകാലം കാണില്ല ഈ സ്ഥലങ്ങൾ

ഇങ്ങനെ പോയാൽ അധികകാലം കാണില്ല ഈ സ്ഥലങ്ങൾ

തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒക്കെയൊന്ന് മാറി രക്ഷപെടുവാന്‍ ഏറ്റവും സഹായിക്കുന്നവയാണ് യാത്രകൾ. നഗരത്തിന്റെ മാലിന്യങ്ങളിൽ നിന്നും ഒന്നു പുറത്തു കടന്ന് കുറച്ച് ശുദ്ധവായു ഒക്കെ ശ്വസിക്കുവാൻ വേണ്ടി ഒരു യാത്ര പോകുന്നത് ഒരു വലിയ സംഭവമൊന്നും അല്ല ഇപ്പോൾ. എന്നാൽ പട പേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഭക്തിക്കും വിനോദ സഞ്ചാരത്തിനും ഒക്കെയായി പലയിടങ്ങളിലും പോകുമ്പോൾ നാട്ടിലേക്കാളും വലിയ മാലിന്യങ്ങളാണ് ഇവിടെയുള്ളത്. വൃത്തിഹീനമായി കിടക്കുന്ന പരിസരങ്ങളും വെള്ളക്കെട്ടുകളും ഒക്കെയായി യാത്രയുടെയും തീർഥാടനത്തിന്റെയും മൊത്തം മൂഡും നശിപ്പിക്കുന്ന കുറച്ച് സ്ഥലങ്ങൾ. ഇവിടെ മുൻപേയെത്തി പോയവരുടെ അശ്രദ്ധ കൊണ്ട് വീണ്ടു വീണ്ടും മാലിന്യത്തിലേക്ക് കൂപ്പുകുത്തുന്ന കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

കാശി

കാശി

ഭാരതത്തിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിലൊന്നാണ് വാരണാസി എന്നും ബനാറസ് എന്നും ഒക്കെ അറിയപ്പെടുന്ന കാശി. വര്‍ഷം തോറും വിദേശികളടക്കം ലക്ഷക്കണക്കിനാളുകൾ എത്തിച്ചേരുന്ന ഇവിടം ഇപ്പോൾ മുഴുവൻ മാലിന്യമയമാണ്. പുണ്യനദിയായ ഗംഗയുടെ തീരത്തെ ഈ പട്ടണത്തെ തീർഥാടകർ ബാക്കിയാക്കിയ സാധനങ്ങളും പൂജകളുടെയും ഹോമങ്ങളുടെയും അവശിഷ്ടങ്ങളും ഗംഗാ നദിയുടെ തീരത്ത് മൃതദേഹം സംസ്കരിച്ചതിന്റെ ഒഴുകി നടക്കുന്ന അവശിഷ്ടങ്ങളുമെല്ലാം ചേർത്ത് ഒരു മാലിന്യക്കൂമ്പാരമാക്കി മാറ്റിയിരിക്കുകയാണ്.

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരംവാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

PC:Bgabel

മോക്ഷം തേടിയെത്തുന്ന മൃതദേഹങ്ങൾ

മോക്ഷം തേടിയെത്തുന്ന മൃതദേഹങ്ങൾ

ലോകത്തിലെ തന്നെ ഏറ്റവും പുണ്യ ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടെ വെച്ച് മരണപ്പെട്ടാൽ മോക്ഷഭാഗ്യം ലഭിക്കും എന്ന വിശ്വാസമാണ് ആളുകളെ മരണം തേടിയെത്തുവാൻ പ്രേരിപ്പിക്കുന്നത്. ഇവിടെ എത്തി മരണം വരിക്കുന്നവരെ ഇവിടുത്തെ പ്രത്യേക ഘട്ടുകളിൽ കത്തിക്കുകയും മൃതദേഹങ്ങളുടെ ബാക്കി ഭാഗം ഗംഗയിലൂടെ ഒഴുകി നടക്കുന്ന കാഴ്ച ഇവിടെ സ്ഥിരമാണ്. മാത്രമല്ല ചിതാഭസ്മം ഒഴുക്കിവിടുമ്പോളും ഇവിടെ ധാരാളം മാലിന്യങ്ങൾ അവശേഷിക്കുന്നു.

PC:Wikicomman

എന്തൊക്കെയായാലും

എന്തൊക്കെയായാലും

എത്ര മാലിന്യം നിറഞ്ഞ ഇടമാണന്ന് പറഞ്ഞാലും ഭക്തിയുടെയും തീർഥാടനത്തിന്‍റെയും പേരിൽ ഇവിടെ എത്തുന്ന ആളുകൾക്ക് ഒരു കുറവുമില്ല. വൈകുന്നേരങ്ങളിലെ ഗംഗാ ആരതി കാണുവാനും ഇവിടുത്തെ പ്രത്യേക പൂജകളിൽ പങ്കെടുക്കുവാനും ക്ഷേത്ര സന്ദർശനം നടത്തുവാനും ഒക്കെ ധാരാളം ആളുകൾ ഇവിടെ എത്തുന്നു.

പമ്പ

പമ്പ

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പമ്പാ നദി. ശബരിമലയിലെ അയ്യന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്നു. കേരളത്തിലെ നീളം കൂടി മൂന്നാമത്തെ നദിയായ പമ്പയെ ദക്ഷിണ ഗംഗ എന്നും വിളിക്കാറുണ്ട്. ശബരിമല കൂടാതെ വേറെയും തീർഥാടന കേന്ദ്രങ്ങൾ പമ്പാ നദിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

പമ്പയുടെ തീരം

പമ്പയുടെ തീരം

ശബരിമല തീർഥാടനത്തിനെത്തുന്നവർ പമ്പാ നദിയിൽ മുങ്ങിക്കുളിച്ചാണ് മല കയറുവാൻ തുടങ്ങുന്നത്. പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന ഈ ആചാരം ഇന്ന് പക്ഷേ പമ്പയെ മുറിവേൽപ്പിക്കുന്ന തരത്തിലാണുള്ളത്. ഇവിടെ എത്തുന്ന തീർഥാടകർ ഉപേക്ഷിക്കുന്ന തോർത്തും വസ്ത്രങ്ങളും ചെരുപ്പും ഒക്കെയായി പമ്പ ഇന്നും മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. തങ്ങൾക്കു മാത്രമലല്, നാളെ ഇവിടെ എത്തുന്നവർക്കും വേണ്ട ഇടങ്ങളാണ് എന്ന തിരിച്ചറിവിൽ ഇവിടം മലിനമാക്കാതിരിക്കുവാൻ ഇവിടെ എത്തുന്നവര്‍ ശ്രദ്ധിച്ചാൽ മാത്രമേ ഇവിടം സംരക്ഷിക്കുവാൻ സാധിക്കൂ.

PC:Adarshjchandran

പ്രത്യേകതകൾ

പ്രത്യേകതകൾ

ഒരു പ്രത്യേക തീർഥാടന കാലയളവിൽ മാത്രം കോടിക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന തീർഥാടന കേന്ദ്രമാണ് ശബരിമല. പത്തനംതിട്ടയിൽ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു വർഷത്തിൽ 1ദ കോടിയിലധികം വിശ്വാസികൾ സന്ദർശിക്കുന്നുണ്ട്.

PC:Avsnarayan

മറീന ബീച്ച് ചെന്നൈ

മറീന ബീച്ച് ചെന്നൈ

ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബീച്ചാണ് ചെന്നൈ നഗരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറീന ബീച്ച്. 12 കിലോമീറ്റർ നീളത്തിൽ നീണ്ടു കിടക്കുന്ന ഈ ബീച്ച് ബംഗാൾ കടൽത്തീരത്തിന്റെ ഭാഗമാണ്.
ചെന്നൈയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ ബീച്ചുള്ളത്

പ്ലാസ്റ്റിക്കിൽ കുരുങ്ങിയ ബീച്ച്

പ്ലാസ്റ്റിക്കിൽ കുരുങ്ങിയ ബീച്ച്

ഇവിടെ എത്തുന്ന സഞ്ചാരികളുടെ ശ്രദ്ധക്കുറവ് മൂലം ഒരു മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്ന ഇടമാണ് മറീന ബീച്ച്. സഞ്ചാരികൾ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, ബോട്ടിലുകൾ, ചെരിപ്പുകൾ, വസ്ത്രങ്ങള്‍ ഒക്കെയും ഈ പ്രദേശത്തെ കൂടുതൽ മലിനമാക്കിക്കൊണ്ടിരിക്കുന്നു. മാലിന്യങ്ങൾ ഇതിനായി ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കാം എന്നു സ‍ഞ്ചാരികൾ തീരുമാനിച്ചാൽ ഇവിടുത്തെ മാലിന്യ പ്രശ്നത്തിന് ഒരു പരിധി വരെ തടയിടാൻ സാധിക്കും.

മുടിയും രക്തവും വീണില്ല.. എന്നിട്ടും ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല.. കാരണം ഇതാണ്മുടിയും രക്തവും വീണില്ല.. എന്നിട്ടും ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല.. കാരണം ഇതാണ്

ദൈവം വാക്കു പാലിച്ചപ്പോൾ വിശ്വാസി തിരികെ നല്കിയത് ഇത്.. കഥയല്ല.. സത്യം... കല്ലിലെഴുതിയ സത്യംദൈവം വാക്കു പാലിച്ചപ്പോൾ വിശ്വാസി തിരികെ നല്കിയത് ഇത്.. കഥയല്ല.. സത്യം... കല്ലിലെഴുതിയ സത്യം

PC: SriniG

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X