Search
  • Follow NativePlanet
Share
» »ഹിറ്റ്ലർക്കയച്ച കത്തു മുതൽ രാജ് ഘട്ട് വരെ...ഗാന്ധിജിയെ അടയാളപ്പെടുത്തുന്ന ഇടങ്ങളിതാ!

ഹിറ്റ്ലർക്കയച്ച കത്തു മുതൽ രാജ് ഘട്ട് വരെ...ഗാന്ധിജിയെ അടയാളപ്പെടുത്തുന്ന ഇടങ്ങളിതാ!

തന്‍റെ ജീവിതം കൊണ്ട് സന്ദേശം നല്കിയ അപൂർവ്വം മഹാന്മാരിലൊരാളാണ് മഹാത്മാ ഗാന്ധി. രാഷ്ട്ര പിതാവെന്ന് വിളിക്കപ്പെടുമ്പോഴും ഒരു ലോക നേതാവായാണ് ജനഹൃദയങ്ങളിൽ ഇന്നും മഹാത്മാ ഗാന്ധി ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അടയാളങ്ങള്‍ ഇന്നും സൂക്ഷിക്കുന്ന പല സ്മാരകങ്ങളും മ്യൂസിയങ്ങളും ഇവിടെയുണ്ട്. അതിൽ പ്രധാനപ്പെട്ട ചില ഇടങ്ങളെ പരിചയപ്പെടാം...

കവർ ചിത്രം Government of India

ആഗാ ഖാൻ പാലസ്

ആഗാ ഖാൻ പാലസ്

ഗാന്ധിജിയുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഇടങ്ങളിലൊന്നാണ് പുണെ- അഹമ്മദ് നഗർ റോഡിലുള്ള ആഗാ ഖാന്‍ പാലസ്. മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന ഇടം എന്നതിലുപരിയായി ഗാന്ധിജിയുടെ ജീവിതത്തോട് ചേർന്നു നില്ല പല സംഭവങ്ങളും നടന്ന ഇടം കൂടിയാണ് ആഗാ ഖാൻ പാലസ്. ഗാന്ധിജിയുടെ ഭാര്യ കസ്തൂർബാ ഗാന്ധിയും സെക്രട്ടറി മഹാദേവ് ദേശായിയും മരണത്തിന് കീഴടങ്ങിയതും ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ഗാന്ധിജി, സരോജിനി നായിഡു, മീരാബഹൻ, മഹാദേവ് ദേശായി, കസ്തുർബാ ഗാന്ധി എന്നിവരെ ബ്രിട്ടീഷുകാർ തടവിലാക്കിയതുമൊക്കെ ഇവിടെയാണ്.
ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഈ കൊട്ടാരത്തിൽ വർഷത്തിൽ ഒരു ലക്ഷത്തോളം സഞ്ചാരികൾ എത്തുന്നു.
ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ചെരുപ്പ് തുടങ്ങിയവയൊക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രാവിലെ 9.00 മുതൽ വൈകീട്ട് 6.00 വരെയാണ് സമയം. ദേശീയ അവധി ദിവസങ്ങളിൽ പ്രവേശനമില്ല.

PC: Khushroo Cooper

സബർമതി ആശ്രമം

സബർമതി ആശ്രമം

ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും സ്ഥലങ്ങളിലൊന്നാണ് അഹമ്മദാബാദിനു സമീപം സബർമതിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സബർമതി ആശ്രമം. 1917 ലാണ് ഗാന്ധിജി ഈ ആശ്രമം സ്ഥാപിക്കുന്നത്. ഗാന്ധിജിയുടെ ജീവിതത്തിലെ മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പല പ്രധാന സംഭവങ്ങൾക്കും സാക്ഷി കൂടിയായ ഈ ആശ്രമത്തിൽ നിന്നുമാണ് അദ്ദേഹം ദണ്ഡി യാത്രയ്ക്ക് തുടക്കം കുറിച്ചത്.
മ്യൂസിയം, ലൈബ്രറി, ഫോട്ടോ ഗാലറികൾ, ഓഡിറ്റോറിയം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.
രാവിലെ 8.00 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്ന സമയം.

PC:Sanyam Bahga

സേവാഗ്രാം

സേവാഗ്രാം

തന്റെ ആശയങ്ങൾക്കും പ്രവർത്തികള്‍ക്കും ഉതകുന്ന രീതിയിൽ ഗാന്ധിജി നിർമ്മിച്ച ആശ്രമമാണ് സേവാഗ്രാം. ലാളിത്യത്തിന്റെ മാതൃകയായാ സേവാഗ്രാം യഥാർഥത്തിൽ ഒരു കൂട്ടം കുടിലുകളാണ്. സേവനത്തിനായുള്ള ഗ്രാമം എന്നാണ് സേവാഗ്രാം എന്ന വാക്കിന്‍റെ അർഥം. വാർധയിൽ നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗാന്ധിജിയുടെ
ശിഷ്യനായ വാർധയിലെ സേത്ത് ജംനാലാൽ ബജാജിന്റെ 300 ഏക്കർ സ്ഥലത്താണ് ആശ്രമം നിലകൊള്ളുന്നത്. ഇതിനു തൊട്ടടുത്തായി ഒരു മ്യൂസിയവും സ്ഥിതി ചെയ്യുന്നു.
മഹാരാഷ്ട്രയിലെ വാർധ ടൗണിൽ നിന്ന് 8 കിലോമീറ്ററും നാഗ്പൂരിൽ നിന്ന് 75 കിലോമീറ്ററും അകലെയാണ് സേവാഗ്രാം.

PC:Kailash Mohankar

രാജ്ഘട്ട്

രാജ്ഘട്ട്

മഹാത്മാ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് രാജ് ഘട്ട്. ഡൽഹിയിൽ യമുനാ നദിയുടെ തീരത്ത് ഗാന്ധി മാര്‍ഗ്ഗിലാണ് രാജ് ഘട്ട് സ്ഥിതി ചെയ്യുന്നത്. 1984 ജനുവരി 31നാണ് വെടിയേറ്റുമരിച്ച ഗാന്ധിജിയുടെ ഭൗതികശരീരം ഇവിടെയാണ് സംസ്കരിച്ചത്. കറുത്ത മാർബിളിൽ ചതുരാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ശവകുടീരത്തിനു സമീപം ഒരു കെടാവിളക്കും സൂക്ഷിച്ചിരിക്കുന്നു. ഇതിനോട് ചേർന്ന് ഒരു വലിയ പൂന്തോട്ടവുംനടപ്പാതയും ഒക്കെ ഒരുക്കിയിരിക്കുന്നു.

PC:Pinakpani

തമുക്കം പാലസ്, മധുരൈ

തമുക്കം പാലസ്, മധുരൈ

17-ാം നൂറ്റാണ്ടിലെ ഒരു കൊട്ടാരമായിരുന്ന തമുക്കം പാലസ് ഇന്ന് ഗാന്ധിജിയുടെ സ്മരണകളുറങ്ങുന്ന ഒരിടമാണ്. കൊല്ലപ്പെടുന്ന സമയത്ത് ഗാന്ധിജി ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ രക്തം പുരണ്ട ഒരു ചെറിയ കഷ്ണം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധിജി ഹിറ്റ്ലർക്ക് അയച്ച കത്തും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടെ പ്രവേശനം.

PC: Suresh, Madurai

മഗൻ സംഗ്രഹാലയ

മഗൻ സംഗ്രഹാലയ

വാര്‍ധയിലാണ് ഗാന്ധിജിയുടെ പേരിലുള്ള മറ്റൊരു സ്മാരകമായ മഗൻ സംഗ്രഹാലയ സ്ഥിതി ചെയ്യുന്നത്. ഗ്രാമീണ വ്യവസായം, കൃഷി, ഡയറി തുടങ്ങിയ കാര്യങ്ങളിലെ ഗവേഷണം, വികസനം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ. ഗാന്ധിയന്‍ സാമ്പത്തിക ശൈലിയിലെ വിദഗ്ധരായ ഡോ. കെ സി കുമരപ്പ, ആര്യനായകം എന്നിവരാണ് ഇതിനെ ഇന്നു കാണുന്ന രീതിയിൽ വളർത്തിയെടുത്തത്.

രാഷ്ട്രപിതാവിന്‍റെ സ്മരണകളുറങ്ങുന്ന രാജ് ഘട്ട്രാഷ്ട്രപിതാവിന്‍റെ സ്മരണകളുറങ്ങുന്ന രാജ് ഘട്ട്

PC: Muk.khan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X