Search
  • Follow NativePlanet
Share
» »ഈ ചരിത്രസ്മാരകങ്ങൾ കാണാത്ത യാത്രികനാണോ?

ഈ ചരിത്രസ്മാരകങ്ങൾ കാണാത്ത യാത്രികനാണോ?

ഒരു സഞ്ചാരി എന്ന നിലയിൽ കണ്ടിരിക്കേണ്ട ഇന്ത്യയിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളെ അറിയാം...

കോട്ടകളിലും കൊട്ടാരങ്ങളിലും തുടങ്ങി ഇന്ത്യയുടെ ചരിത്രം തേടുന്നവർ കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങളുണ്ട്. കാലപ്പഴക്കത്തിൽ കാഴ്ചകൾ പലതും വ്യക്തമല്ലെങ്കിലും ചരിത്രം മുഴുവൻ ഭദ്രമായി ഇരിക്കുന്ന കുറച്ചിടങ്ങൾ. മതത്തിന്റെയും വേർതിരിവിന്‍റെയും വേലിക്കെട്ടുകൾക്കിടയിൽ പെടാതെ ഇന്നും ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഇടങ്ങൾ. ഒരു സഞ്ചാരി എന്ന നിലയിൽ കണ്ടിരിക്കേണ്ട ഇന്ത്യയിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളെ അറിയാം...

 താജ്മഹൽ

താജ്മഹൽ

മുഗൾ വാസ്തുവിദ്യയുടെ ഇന്നത്തെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് പ്രണയത്തിന്റെ സ്മാരകമായ താജ്മഹൽ എന്ന ലോക വിസ്മയം. ഇന്ത്യയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്ന ഏറ്റവും വലിയ സ്മാരകമായ ഇത് അന്നും ഇന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. അത്ഭുതപ്പെടുത്തുന്ന നിർമ്മാണ വിദ്യയുയും അലങ്കാരങ്ങളും ഒക്കെയാണെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണിതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

താജ്മഹലിനെ ഫ്രെയിമിലാക്കാം അഞ്ച് വഴികളിലൂടെ താജ്മഹലിനെ ഫ്രെയിമിലാക്കാം അഞ്ച് വഴികളിലൂടെ

ഹംപി

ഹംപി

കരിങ്കല്ലിൽ ചരിത്രം കോറിയിട്ട ഒരു നാട്..ഹംപി...സഞ്ചാരികൾക്കും ചരിത്രകാരൻമാർക്കും ഒരിക്കലും അവഗണിക്കുവാൻ പറ്റാത്ത ഇവിടം ലോകത്തെമ്പാടു നിന്നുള്ളവരുടെയും പ്രിയപ്പെട്ട കേന്ദ്രമാണ്. ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട വിജയനഗര സാമ്രാജ്യത്തിന്റെ അവസാന ഭരണകേന്ദ്രങ്ങളിലൊന്നായിരുന്ന ഇവിടം ഇന്ന് കല്ലുകളിൽ ചരിത്രമെഴുതിയ നാടാണ്. യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടുത്തെ കാഴ്ചകൾ അതിമനോഹരമാണ്. അത്ഭുതപ്പെടുത്തുന്ന നിർമ്മാണ ശൈലിയിലുള്ള ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഒക്കെ ഇവിടുത്തെ കാഴ്ചകളിൽ ചിലത് മാത്രമാണ്.

വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപി

ഫത്തേപൂര്‍ സിക്രി

ഫത്തേപൂര്‍ സിക്രി

മുഗൾ സാമ്രാജ്യത്തിൻറെ അഭിമാനസ്തംഭങ്ങളിലൊന്നായിരുന്ന ഫത്തേപൂർ സിക്രി ഇന്നും കാലത്തിന്റെ ഇടപെടലുകളെ അതിജീവിച്ച് നിൽക്കുന്ന ഒരു സ്മാരകമാണ്. ഇരട്ട നഗരങ്ങളായിരുന്ന ഫത്തേപൂരിനെയും സിക്രിയെയും ചേർത്ത് അക്ബർ ചക്രവർത്തിയാണ് ഫത്തേപൂർ സിക്രി എന്ന പേരിൽ മുഗൾ സാമ്രാജ്യത്തിന് ഒരു തലസ്ഥാനം സൃഷ്ടിക്കുന്നത്. തലസ്ഥാനമായി മാറിയെങ്കിലും വളരെ പെട്ടന്നു തന്നെ ഉപേക്ഷിക്കപ്പെട്ട ഒരു നഗരമാണിത്. ഇന്ന് സന്ദർശകരുടെ പ്രിയപ്പെട്ട ഇടമാണെങ്കിലും പഴയ പഴയ പ്രൗഡി ഇതിനവകാശപ്പെടാനില്ല.

ജാലിയൻ വാലാബാഗ്

ജാലിയൻ വാലാബാഗ്

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന് തുറക്കുന്ന ഇടമാണ് പ‍ഞ്ചാബിലെ ജാലിയൻ വാലാബാഗ്. 1919 ഏപ്രിൽ 13 ന് നിരായുധരായ പതിനായിരത്തിലധികം ആളുകൾക്കിടയിലേക്ക് ബ്രിട്ടീഷുകാർ നടത്തിയ വെടിവെയ്പ്പും അതിനെ തുടർന്നുണ്ടായ മരണങ്ങളുമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക് ഏറെ കരുത്തു പകർന്ന ഈ സംഭവത്തിന്റെ സ്മാരകമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്.

PC:Daniel Mendes

ഗേറ്റ് വേ ഓഫ് ഇന്ത്യ

ഗേറ്റ് വേ ഓഫ് ഇന്ത്യ

മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. അറബിക്കടിലനോട് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ സ്മാരകം ജോർജ് അഞ്ചാമൻ രാജാവിന്റെയും ക്യൂൻ മേരിയുടെയും ഇന്ത്യാ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ്. 1924 ലാണ് ഇതിൻരെ നിർമ്മാണം പൂർത്തീകരിക്കുന്നത്.

കുത്തബ് മിനാർ

കുത്തബ് മിനാർ

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഉയരമേറിയ നിർമ്മിതികളിലൊന്നായ കുത്തബ് മിനാർ കഥകളും മിത്തുകളും ധാരാളമുള്ള ഒരു നിർമ്മിതിയാണ്. ചുവന്ന മണൽക്കല്ലിൽ ഇറാനിയൻ വാസ്തു വിദ്യയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇത് ഇന്ത്യയിൽ ഏറ്റവും അധികം സന്ദർശകർ തേടിയെത്തുന്ന ഇടം കൂടിയാണ്. ലോകത്തിലെ പുരാതനമായ ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നായ ഇത് യുനസ്കോയുടെ പൈതൃക സ്മാരകങ്ങളിലൊന്നു കൂടിയാണ്.

ചെങ്കോട്ട‍

ചെങ്കോട്ട‍

ചരിത്രത്തിലെ ഭരണാധികാരികളുടെ കൈകടത്തലുകൾ കൊണ്ട് നശിപ്പിക്കപ്പെട്ട സ്മാരകങ്ങളുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ഒരിടമാണ് ഡെൽഹിയിലെ ചെങ്കോട്ട. കാലത്തിന്റെ അടയാളങ്ങൾക്ക് കീഴ്പ്പെട്ട ഈ സ്മാരകം പക്ഷേ, സഞ്ചാരികളുടെ പ്രിയ ഇടം തന്നെയാണ്. രണ്ടു കിലോമീറ്ററോളം വിസ്തൃതിയിൽ കിടക്കുന്ന ഈ കോട്ട യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നു കൂടിയാണ്. ഷാജഹാൻ ചക്രവർത്തിയാണ് ഇത് നിർമ്മിച്ചത്.

ഖജുരാഹോ ക്ഷേത്രങ്ങൾ

ഖജുരാഹോ ക്ഷേത്രങ്ങൾ

ചുവരുകളിൽ കാമസൂത്ര കൊത്തിവെച്ചിരിക്കുന്ന ഇടം എന്ന നിലയിൽ പ്രസിദ്ധമായ ക്ഷേത്രമാണ് മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രങ്ങൾ. കാലത്തിന്റെ യവനികയ്ക്കുള്ളിൽ മറഞ്ഞു കിടക്കപ്പെട്ട് അവിചാരിതമായി കണ്ടെത്തിയ ഈ ക്ഷേത്രക്കൂട്ടം ഭാരതീയ കലകളെ ലോകത്തിനു മുന്നിൽ എടുത്തുയർത്തിയ ഒന്നു കൂടിയാണ്.

PC: Tati

അജന്ത എല്ലോറ ഗുഹകൾ

അജന്ത എല്ലോറ ഗുഹകൾ

മഹാരാഷ്ട്രയിലെ അജന്ത എല്ലോറ ഗുഹകൾ പ്രാചീന ഭാരതീയ വാസ്തുവിദ്യയുടെ മേൻമ ഉയർത്തിക്കാണിക്കുന്ന നിർമ്മിതികളിലൊന്നാണ്. ആറാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട എല്ലോറ ഗുഹാസമുച്ചയത്തിൽ 34 എണ്ണമാണുള്ളത്. ബുദ്ധ ഹിന്ദു ജൈന മതങ്ങളുടെ മിശ്രണമാണ് ഇവിടെ കാണുവാൻ സാധിക്കുക. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇവിടുത്തെ കൈലാസ ക്ഷേത്രമാണ്.
രണ്ടാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലുമായി നിർമ്മിക്കപ്പെട്ട 30 ഗുഹകൾ ചേരുന്നതാണ് അജന്ത ഗുഹകൾ.

കൊണാർക്ക് സൂര്യ ക്ഷേത്രം

കൊണാർക്ക് സൂര്യ ക്ഷേത്രം

13-ാം നൂറ്റാണ്ടിലെ നിർമ്മിതിയായ കൊണാർക്ക് സൂര്യ ക്ഷേത്രം യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു നിർമ്മിതിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ഒരു ക്ഷേത്ര നിർമ്മിതി കൂടിയാണിത്. സൂര്യദേവനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം അതിശയിപ്പിക്കുന്ന ഒരു നിർമ്മിതയാണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

റാണി കി വാവ്

റാണി കി വാവ്

പടവു കിണറുകൾ കൊണ്ട് ചരിത്രം സൃഷ്ടിച്ച ഗുജറാത്തിലെ ഏറ്റവും മനോഹരമായ നിർമ്മിതകളിലൊന്നാണ് റാണി കി വാവ്. പുതിയ 100 രൂപ കറൻസിയിലെ ചിത്രമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ഇത് സോലങ്കി രാജവംശത്തിലെ ഭീംദേവ് ഒന്നാമന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ നിർമ്മിച്ചതാണ് എന്നാണ് ചരിത്രം പറയുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014 ലാണ് റാണി കി വാവ് ഇടംപിടിക്കുന്നത്. പിന്നീട് 201 6 ൽ ഇവിടം രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകങ്ങളുടെ പട്ടികയിലും ഇടംനേടിയിരുന്നു.

നൂറു രൂപയിലെ കാഞ്ചൻജംഗയെ മാറ്റി ഇടംപിടിച്ച പടവ് കിണർ..അത്ഭുതപ്പെടുത്തും ഈ കഥ!! നൂറു രൂപയിലെ കാഞ്ചൻജംഗയെ മാറ്റി ഇടംപിടിച്ച പടവ് കിണർ..അത്ഭുതപ്പെടുത്തും ഈ കഥ!!

നിലയ്ക്കലിനെ ഒരു കലാപഭൂമിയാക്കിയവര്‍ അറിയണം ഈ നാടിനെക്കുറിച്ച്...അതിന്‍റെ ചരിത്രത്തെക്കുറിച്ച്...നിലയ്ക്കലിനെ ഒരു കലാപഭൂമിയാക്കിയവര്‍ അറിയണം ഈ നാടിനെക്കുറിച്ച്...അതിന്‍റെ ചരിത്രത്തെക്കുറിച്ച്...

കുറച്ച് മുന്നോട്ട് നീങ്ങിയാൽ എത്തുന്നതങ്ങ് പാക്കിസ്ഥാനിൽ...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ ഇതാണ്...കുറച്ച് മുന്നോട്ട് നീങ്ങിയാൽ എത്തുന്നതങ്ങ് പാക്കിസ്ഥാനിൽ...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ ഇതാണ്...

നാഗങ്ങൾ ഭൂമിയിൽ വന്നതെങ്ങനെ? കടലിലെ ഉപ്പും ഭൂമിയിലെ നാഗങ്ങളും തമ്മിലെന്താണ് ബന്ധം? കേരളത്തിലെ ആദ്യ നാഗക്ഷേത്രം പറയും ഇതിനുള്ള ഉത്തരം!!നാഗങ്ങൾ ഭൂമിയിൽ വന്നതെങ്ങനെ? കടലിലെ ഉപ്പും ഭൂമിയിലെ നാഗങ്ങളും തമ്മിലെന്താണ് ബന്ധം? കേരളത്തിലെ ആദ്യ നാഗക്ഷേത്രം പറയും ഇതിനുള്ള ഉത്തരം!!

PC:Santanu Sen

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X