പുരാണങ്ങളിലെ പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് ശ്രീകൃഷ്ണന്റെ ദ്വാരക. അദ്ദേഹത്തിന്റെ ജീവിതത്തിലെ പലപ്രധാനപ്പെട്ട സംഭവങ്ങള്‍ക്കും സാക്ഷിയായ ദ്വാരകയില്‍ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പത്തെ പവിത്രമായ ഹിന്ദു സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ അതേപടി സൂക്ഷിച്ചിരിക്കുന്ന ദ്വാരക കൃഷ്ണഭക്തരുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഭാരതത്തിലെ ഏഴു പുരാതന നഗരങ്ങളില്‍ ഏറ്റവും പേരുകേട്ടതാണ് ദ്വാരക.
ഒട്ടേറെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളുമുള്ള ദ്വാരകയില്‍ കണ്ടുതീര്‍ക്കാന്‍ ഏറെ കാഴ്ചകളുണ്ട്. ഗുജറാത്തിലെ ദ്വാരക സന്ദര്‍ശിക്കുമ്പോള്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.
നാഗേശ്വര്‍ ജ്യോതിര്‍ലിംഗ് ശിവക്ഷേത്രം
സൗരാഷ്ട്രയില്‍ നിന്നും ദ്വാരകയിലേക്കുള്ള വഴിമധ്യേയാണ് ഈ ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ബേഡ് ദ്വാരക ഐലന്‍ഡ്
ദ്വീപിനു ചുറ്റുമായി ചെറിയ ചെറിയ ക്ഷേത്രങ്ങള്‍ കാണാന്‍ സാധിക്കും. ഭക്തര്‍ക്കു പുറമേ പ്രകൃതിഭംഗി ആസ്വദിക്കാന്‍ താല്പര്യമുള്ളവരും ഇവിടെ എത്തിച്ചേരാറുണ്ട്.
പവിഴപ്പുറ്റുകള്‍ ധാരാളം കാണപ്പെടുന് ഇവിടെ വെളുത്തമണലാണുള്ളത്.
ദ്വാരകാധീശ് ക്ഷേത്രം
അഞ്ച് നിലകളിലായി പണിതീര്‍ത്തിരിക്കുന്ന ഈ പുരാതന ക്ഷേത്രത്തിലെ 56 നടകളുള്ള പടി ഏറെ പ്രശസ്തമാണ്.
കൃഷ്ണന്റെ ചെറുമകനായ വജ്രാനഭ രാജാവാണ് ക്ഷേത്രം പണികഴിപ്പിച്ചത്.
ക്ഷേത്രത്തിന്റെ പ്രവേശന കവാടം മോക്ഷ ദ്വാര്‍ എന്നാണ് അറിയപ്പെടുന്നത്.
ശ്രീ ശങ്കരാചാര്യര്‍ സന്ദര്‍ശിച്ചതായി കരുതപ്പെടുന്ന ഇവിടെ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ സ്മാരകം കാണാന്‍ സാധിക്കും.
രുക്മിണി ക്ഷേത്രം
ഒരു കലാപ്രേമിയെ സംബന്ധിച്ചെടുത്തോളം കൃഷ്ണന്റെ പ്രണയത്തെക്കുറിക്കുന്ന ചിത്രങ്ങളും പടങ്ങളും കാണാന്‍ കഴിയുക എന്നത് അപൂര്‍വ്വകാഴ്ചയായിരിക്കും. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇത് നഗരത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ഭാഗീരഥി നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.
സ്വാമി നാരായണ്‍ ക്ഷേത്രം
ധ്യാനിക്കാനായി ഇവിടെ എത്തുന്നവരും കുറവല്ല.
ഗീതാ മന്ദിര്‍
പ്രശസ്തമായ ബിര്‍ളാ കുടുംബമാണ് 1970 ല്‍ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.
ഗോപി തലാവ്
ഈ കായലിന്റെ തീരത്തെ മണ്ണ് ചന്ദനംപോലെ തോന്നിക്കുന്നതിനാല്‍ ഇവിടെയെത്തുന്ന ഭക്തര്‍ ഇത് തിലകം തൊടാനായി കൊണ്ടുപോകാറുണ്ട്.
ഗോമതി ഘട്ട്
ദ്വാരകാ ബീച്ച്
ക്ഷേത്രത്തിലെ ആരതിക്കു ശേഷമാണ് ഇവിടെ തിരക്ക് അനുഭവപ്പെടുന്നത്.
ലൈറ്റ് ഹൗസ്



Click it and Unblock the Notifications













