Search
  • Follow NativePlanet
Share
» »മൈസൂർ ദസറ 2022; 412-ാം ദസറ വിശേഷങ്ങൾ, പ്രധാന തിയതിയും പരിപാടികളും

മൈസൂർ ദസറ 2022; 412-ാം ദസറ വിശേഷങ്ങൾ, പ്രധാന തിയതിയും പരിപാടികളും

മൈസൂർ ദസറയുടെ (Mysore Dasara) ചരിത്രത്തിനും മൈസൂർ നഗരത്തിന്‍റെ ചരിത്രത്തിനും ഏകദേശം ഒരേ പഴക്കം തന്നെയാണ്. ഒരിക്കലും വേർതിരിച്ചു നിർത്തുവാൻ സാധിക്കാത്ത വിധത്തില്‍ മൈസൂരും ദസറയും പരസ്പരം ചേർന്നു നിൽക്കുകയാണ്. ദസറക്കാലത്ത് തിരിച്ചറിയുവാൻ സാധിക്കാത്ത വിധത്തിൽ മൈസൂർ നഗരത്തിന്റെ മുഖം മാറും. ലൈറ്റുകളാൽ അലംക‍ൃതമായി നിൽക്കുന്ന മൈസൂരിന്റെ ഭംഗി ഏറ്റവുമധികം ആസ്വദിക്കുവാൻ സാധിക്കുന്നതും ഈ കാലത്ത് തന്നെയാണ്.
2022 ലെ മൈസൂർ ദസറ ആഘോഷങ്ങൾക്ക് സെപ്റ്റംബർ 26-ാം തിയതി തന്നെ തുടക്കമായിട്ടുണ്ട്.

 മൈസൂർ ദസറ 2022

മൈസൂർ ദസറ 2022

2022 സെപ്റ്റംബർ 26 മുതൽ 2022 ഒക്ടോബർ 05 വരെ മൈസൂർ ദസറ ആഘോഷിക്കുന്നത്. പ്രകാശപൂരിതമായ മൈസൂർ കൊട്ടാരവും നഗരം തന്നെയാണ് സാധാരണക്കാരായ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. കർണ്ണാടക സംസ്ഥാനത്തിന്റെ ചരിത്രവും സംസ്കാരവും ഐതിഹ്യവും വിശദീകരിക്കുന്ന തരത്തിൽ അരങ്ങേറുന്ന പരിപാടികളും ഈ കാലയളവിൽ ഇവിടെ കാണാം. ചാമുണ്ഡി കുന്നിന് മുകളിലുള്ള ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടത്തുന്ന പ്രത്യേക ചടങ്ങുകളോടെയാണ് ഓരോ വർഷവും ദസറ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.

PC:Abhishek Cumbakonam Desikan

412-ാമത് ദസറ

412-ാമത് ദസറ


2022 ലെ മൈസൂർ ദസറ ചരിത്രത്തിലെ 412-ാമത് ദസറയാണ് ഇപ്പോൾ നടക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗര രാജാക്കന്മാരാണ് മൈസൂർ ദസറ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് 1610 മുതല്‍ മൈസൂരിലെ വോഡയാർ ഭരണാധികാരികൾ ശ്രീരംഗപട്ടണിൽ വെച്ച് ഇത് തുടർന്നുപോന്നു

PC:Raghavendra Prasad

മൈസൂർ ദസറ 2022: പ്രധാന തിയതികൾ

മൈസൂർ ദസറ 2022: പ്രധാന തിയതികൾ

പത്ത് ദിവസം നീണ്ടു നിൽക്കുന്ന മൈസൂര്‍ ദസറ ചടങ്ങിലെ പ്രധാന പരിപാടികളുടെ തിയതികൾ ഇങ്ങനെയാണ്
• മൈസൂർ ദസറ ഘോഷയാത്ര (ജംബോ ഘോഷയാത്ര (സവാരി) )- 05 ഒക്ടോബർ 2022 ഉച്ചയോടെ ജംബോ സഫാരി ആരംഭിക്കും.
• മൈസൂർ ദസറ ടോർച്ച് ലൈറ്റ് പരേഡ് - 05 ഒക്ടോബർ 2022 വൈകുന്നേരം
• മൈസൂർ ദസറ 2022 കൊട്ടാരം വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ച കാഴ്ച സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 04 വരെ 07.00 PM മുതൽ 09.00 PM വരെയും ഒക്ടോബർ 05-ന് 07.00 PM മുതൽ 10.00 PM വരെയും ആയിരിക്കും സമയം.
ഒക്‌ടോബർ 05-ന് വിജയദശമി ഘോഷയാത്രയുടെ ദിനത്തിൽ കൊട്ടാരത്തിനകത്ത് പ്രവേശനം സന്ദർശകർക്ക് അനുവദിക്കുന്നതായിരിക്കില്ല.

PC:pɓd pɐɥɐɟ

ടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെ

ജംബോ സവാരി

ജംബോ സവാരി


മൈസൂർ ദസറ നഗരപ്രദക്ഷിണം അഥവാ ജംബൂ സവാരിയാണ് ദസറക്കാലത്തെ പ്രധാന കാഴ്ചകളിലൊന്ന്. ഒക്ടോബർ അഞ്ചാം തിയതി നടക്കുന്ന ജംബൂ സവാരി

അലങ്കരിച്ച ആനയുടെ മുകളിൽ ഏകദേശം 750 കിലോഗ്രാം സ്വർണ്ണ മണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹമാണ് യാത്രയുടെ ആകർഷണം. മൈസൂർ കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച് ബന്നിമണ്ടപ്പ് എന്ന സ്ഥലത്ത് അവസാനിക്കുന്നു. വൈകിട്ട് 5.07ന് തുടങ്ങി 5.18ന് ഈ വർഷത്തെ ജംബോ സവാരി അവസാനിക്കും. രാത്രിയിൽ ബന്നിമണ്ടപ്പിലെ മൈതാനത്ത് പഞ്ചിന കവയത്ത് (ടോർച്ച് ലൈറ്റ് പരേഡ്) എന്ന പരിപാടിയോടെ ദസറ ആഘോഷങ്ങൾ സമാപിക്കും

PC:Ashwin Kumar

മൈസൂർ ദസറ എക്സ്പോ

മൈസൂർ ദസറ എക്സ്പോ

മൈസൂർ ദസറക്കാലത്തെ ഏറ്റവും ആകർഷകമായ കാഴ്ചകളിലൊന്നാണ് ദസറ എക്സ്പോ. ദസറ എ്സിബിഷൻ ഗ്രൗണ്ടിൽ 90 ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോയാണിത്. 143 വാണിജ്യ സ്റ്റാളുകളും 30 ഫുഡ് സ്റ്റാളുകളും 60 ലധികം അമ്യൂസ്‌മെന്റ് ഗെയിമുകളും എക്‌സ്‌പോയിൽ ഉണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആസാദി കാ അമൃത് മഹോത്സവ്, അന്തരിച്ച നടൻ ഡോ. പുനീത് രാജ്കുമാർ, സ്വാതന്ത്ര്യ സമര സേനാനികൾ തുടങ്ങിയവരുടെ മണൽ രൂപങ്ങൾ ഉൾക്കൊള്ളുന്ന ഒരു സാൻഡ് മ്യൂസിയവും എക്‌സ്‌പോയിൽ കാണാം.
പ്രവേശന ഫീസ് മുതിർന്നവർക്ക് 30 രൂപ, കുട്ടികൾക്ക് 20 രൂപ എന്നിങ്ങനെയും പാർക്കിംഗിന് ഇരുചക്രവാഹനങ്ങൾക്ക് 10, രൂപയും. കാറുകൾക്ക് 30 രൂപയും ബസുകൾക്ക് 50 രൂപയും ആയിരിക്കും. ഗാന്ധി ജയന്തി ദിനത്തിലും (ഒക്ടോബർ 2) കന്നഡ രാജ്യോത്സവത്തിലും (നവംബർ 1) സ്കൂൾ കുട്ടികൾക്ക് പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല,

PC:Mahendra Maddirala

മഹിഷാസുരന്റെ മൈസൂരും 750 കിലോയുള്ള ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും...വിചിത്രം ഈ ദസറ!!<br />മഹിഷാസുരന്റെ മൈസൂരും 750 കിലോയുള്ള ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും...വിചിത്രം ഈ ദസറ!!

ദസറക്കാലത്ത് മൈസൂരില്‍ നിന്ന് 13 പ്രത്യേക വിനോദസഞ്ചാര പാക്കേജുമായി കെഎസ്ടിഡിസി, തു‌ടങ്ങുന്നത് 440 രൂപ മുതല്ദസറക്കാലത്ത് മൈസൂരില്‍ നിന്ന് 13 പ്രത്യേക വിനോദസഞ്ചാര പാക്കേജുമായി കെഎസ്ടിഡിസി, തു‌ടങ്ങുന്നത് 440 രൂപ മുതല്

Read more about: mysore dasara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X