Search
  • Follow NativePlanet
Share
» »ഒറ്റരാത്രി കൊണ്ട് കോടീശ്വരനാക്കുന്ന സ്ഥലങ്ങള്‍...അതും ഇന്ത്യയില്‍!!

ഒറ്റരാത്രി കൊണ്ട് കോടീശ്വരനാക്കുന്ന സ്ഥലങ്ങള്‍...അതും ഇന്ത്യയില്‍!!

ഒറ്റരാത്രി കൊണ്ട്, അല്ലെങ്കില്‍ നേരം ഇരുട്ടിവെളുക്കുന്നതിനു മുന്‍പ് നിങ്ങളെ കോടീശ്വരരാാക്കാന്‍ വേണ്ട നിധി ഒളിച്ചിരിക്കുന്ന കുറേയധികം സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇതിന്റെ വിശേഷങ്ങളിലേക്ക്...

By Elizabath

ഹേയ്! കേട്ടപാടേ ചാടിപ്പോകാന്‍ വരട്ടെ!! ഒറ്റരാത്രി കൊണ്ട് എങ്ങനെ കോടീശ്വന്‍ ആകാനാ എന്നാണോ സംശയം...അതോ ഇത്രയും നാള്‍ ജീവിച്ചിട്ടും ഇതൊക്കെ ഇപ്പോഴാണോ അറിയുന്നത്...അറിയാന്‍ വൈകി പോയി എന്നാണോ...? എന്തുതന്നെയായാലും സംഗതി സത്യമാണ്. ഒറ്റരാത്രി കൊണ്ട്, അല്ലെങ്കില്‍ നേരം ഇരുട്ടിവെളുക്കുന്നതിനു മുന്‍പ് നിങ്ങളെ കോടീശ്വരരാാക്കാന്‍ വേണ്ട നിധി ഒളിച്ചിരിക്കുന്ന കുറേയധികം സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇതിന്റെ വിശേഷങ്ങളിലേക്ക്...

ചാര്‍മിനാര്‍ ടണല്‍ ഹൈദരാബാദ്

ചാര്‍മിനാര്‍ ടണല്‍ ഹൈദരാബാദ്

സുല്‍ത്താന്‍ മുഹമ്മദ് ക്വില്‍ കുത്തബ് ഷാ നിര്‍മ്മിച്ച പ്രശസ്തമായ തുരങ്കമാണ് ചാര്‍മിനാര്‍ ടണല്‍. ചാര്‍മിനാറിനെയും ഗോല്‍കോണ്ട കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ രഹസ്യതുരങ്കം അടിയന്തരഘട്ടങ്ങളില്‍ രാജകുടുംബാംഗങ്ങള്‍ക്ക് രക്ഷപെടുന്നതിനുള്ള വഴി എന്ന നിലയിലാണ് നിര്‍മ്മിച്ചത്.
ചാര്‍മിനാറില്‍ നിന്നും ഗോല്‍കോണ്ടയിലേക്കുള്ള ഈ രഹസ്യപാതയില്‍ വിവിധ ഇടങ്ങളിലായി സ്വര്‍ണ്ണവും രത്‌നവും അപൂര്‍വ്വങ്ങളായ ആഭരണങ്ങളും വിലപിടിപ്പുള്ള കല്ലുകളും ഒക്കെ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

PC:Matteo Ianeselli

പുരാവസ്തു വകുപ്പ് കണ്ടെത്തിയ ടണല്‍

പുരാവസ്തു വകുപ്പ് കണ്ടെത്തിയ ടണല്‍

ഇതൊക്കെ വെറുതെ പറയുന്നതാണ് എന്നു കരുതിയിരുന്നവര്‍ക്കുള്ള മറുപടിയാണ് ഹൈദരാബാദില്‍ 1936 ല്‍ നടന്ന ഖനന പ്രവര്‍ത്തനങ്ങള്‍. അന്നു നടന്ന ഖനനത്തില്‍ തറനിരപ്പില്‍ നിന്നും 10 അടി താഴ്ചയില്‍ ഒരു കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച സ്ലാബ് കണ്ടെത്തുകയും അത് ഉയര്‍ത്തിയപ്പോള്‍ 30 അടി താഴ്ചയും 15 അടി വിവസ്താരവുമുള്ള ഒരു രഹസ്യതുരങ്കം കണ്ടെത്തുകയുണ്ടായി. ചില സ്ഥലങ്ങളില്‍ ടണലിന്റെ ആഴം 40 അടി വരെയായി കാണാം. കുറച്ചുകൂടി മുന്നോട്ട് പോകുമ്പോള്‍ ടണല്‍ രണ്ടായി പിരിയുന്നും ഉണ്ട്. ഹൈരാബാദിലെ പ്രസിദ്ധമായ ചരിത്രസ്ഥലങ്ങള്‍ക്കു താഴെ കൂടിയാണ് ടണല്‍ കടന്നു പോകുന്നത്. എന്തുതന്നെയായായാലും രഹസ്യതുരങ്കത്തില്‍ വിവിധയിടങ്ങളിലായി നവാബ് സൂക്ഷിച്ചിരിക്കുന്ന നിധി ഇതുവരെയും ആരും കണ്ടെത്തിയിട്ടില്ല.

 കിങ് കോത്തി പാലസ്, ഹൈദരാബാദ്

കിങ് കോത്തി പാലസ്, ഹൈദരാബാദ്

കിങ് കോത്തി പാലസ് അഥവാ നസ്രി ബാഗ് പാലസ് എന്നറിപ്പെടുന്ന കൊട്ടാരം ഹൈദരാബാദിലെ ഏറ്റവുംപ്രശസ്തമായ രാജകൊട്ടാരങ്ങളില്‍ ഒന്നാണ്. ഹൈദരാബാദിലെ ഏഴാമത്തെ നിസാം ആയിരുന്ന ഒസ്മാന്‍ അലി ഖാനാണ് ഈ കൊട്ടാരത്തിന്റെ അവകാശി. തന്റെ 13-ാം വയസ്സിലാണ് ഒസ്മാന് അലി ഖാന്‍ ഈ കൊട്ടാരത്തിലേക്ക് താമസം മാറ്റുന്നത്. കമാല്‍ ഖാന്‍ എന്നയാള്‍ നിര്‍മ്മിച്ച ഈ കൊട്ടാരം നിസാം വിലയ്ക്ക് വാങ്ങുകയായിരുന്നു. കമാല്‍ ഖാന്‍ തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ച കൊട്ടാരത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തിന്റെ പേരിന്റെ ചുരുക്ക രൂപമായിരുന്ന കെകെ എന്നു കൊത്തയിരുന്നു. എന്നാല്‍ മറ്റൊരാളുടെ പേരില്‍ കൊത്തിയ കൊട്ടാര്തതില്‍ താമസിക്കാന്‍ മടി തോന്നിയ നവാബ് രാജാവിന്റെ കൊട്ടാരം എന്നര്‍ഥം വരുന്ന കിങ് കോത്തി എന്ന പേര് പിന്നീട് കൊട്ടാരത്തിന് നല്കുകയായിരുന്നു.

PC:Sarvagyana guru

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍

ഫോബ്‌സ് മാഗസിന്റെ കണക്കുകള്‍ പ്രകാരം എല്ലാക്കാലത്തെയും സമ്പന്നരായ വ്യക്തികളില്‍ അഞ്ചാം സ്ഥാനമാണ് മിര്‍ ഒസ്മാന്‍ അലി ഖാനുള്ളത്. മാത്രമല്ല, ടൈം മാഗസിന്റെ കണക്കു പ്രകാരം 1937 ലെ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയും ഒസ്മാന്‍ അലി ഖാന്‍ ആയിരുന്നുവത്രെ.

PC: Wikipedia

കോത്തി പാലസിന്റെ നിലവറകളില്‍

കോത്തി പാലസിന്റെ നിലവറകളില്‍

തന്റെ സമ്പത്ത് മുഴുവനും ഒസ്മാന്‍ അലി ഖാന്‍ കോത്തി കൊട്ടാരത്തിലെ നിലവറകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിശ്വാസം. ആര്‍ക്കും കണ്ടുപിടിക്കാന്‍ സാധിക്കാത്ത രഹസ്യ ചേംബറുകള്‍ ഇവിടെയുണ്ട്. വജ്രം, മരകകം, ഇന്ദ്രനീലം, മുത്തുകള്‍ , മറ്റു വിലപിടിപ്പുള്ള കല്ലുകള്‍ തുടങ്ങിയവയെല്ലാം ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച വലിയ ട്രങ്ക് പെട്ടികളിലാക്കി പൂട്ടി ഇവിടുത്തെ രഹസ്യ നിലവറകളില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.

PC:Archäologisches Museum Hamburg

ആല്‍വാര്‍ ഫോര്‍ട്ട്. രാജസ്ഥാന്‍

ആല്‍വാര്‍ ഫോര്‍ട്ട്. രാജസ്ഥാന്‍

ബാലാ ക്വില എന്നറിയപ്പെടുന്ന ആല്‍വാര്‍ ഫോര്‍ട്ടും ഇന്ത്യയിലെ നിധി ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണെന്നാണ് ചരിത്രകാരന്‍മാരും ഇതിനെപ്പറ്റി പഠനെ നടത്തുന്നവരും പറയുന്നത്. മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്.

PC:Zeeyanketu

ജഹാംഗീറിന്റെ സ്വത്തുക്കള്‍

ജഹാംഗീറിന്റെ സ്വത്തുക്കള്‍

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാംഗീര്‍ ഒരിക്കല്‍ നടത്തിയ ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട് ആല്‍വാര്‍ കോട്ടയില്‍ അഭയം തേടിയത്രെ. തന്റെ സാമ്രാജ്യത്തില്‍ നിന്നും ഒളിച്ചോടി വനപ്പോള്‍ തന്റെ അളവില്ലാത്ത സ്വത്തുക്കളുെ അദ്ദേഹം കൂടെ കരുതിയിരുന്നു. ഇതില്‍ ഏറിയ പങ്കും ആല്‍വാര്‍ കോട്ടയിലാണെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ കുറെയൊക്കെ കണ്ടെത്തിടിട്ടുണ്ടെങ്കിലും കൂടുതല്‍ ഭാഗവും ഇന്നും പുറത്തുവന്നിട്ടില്ല.

PC:Ashish kalra

ജയ്ഗഡ് ഫോര്‍ട്ട് ജയ്പൂര്‍

ജയ്ഗഡ് ഫോര്‍ട്ട് ജയ്പൂര്‍

പ്രശശ്തമായ ആംബര്‍ കോട്ടയ്ക്ക് സമീപം ചീല്‍ കാ ടീല എന്നു പേരായ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ജയ്ഗഡ് ഫോര്‍ട്ട് തികച്ചും സൈനിക ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ഒന്നാണ്. ജയപുത്രരുടെ സൈനിക പാരമ്പര്യം വിളിച്ചുപറയുന്ന ഈ കോട്ടയില്‍ കലാവിദ്യകളൊന്നും തന്നെ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിധി ശേഖരങ്ങളില്‍ ഒന്ന് ഇവിടെയാണ് കിടക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

PC:A.Savin

ഇന്ദിരാഗാന്ധി നിധി അന്വേഷിച്ച സ്ഥലം

ഇന്ദിരാഗാന്ധി നിധി അന്വേഷിച്ച സ്ഥലം

ഇന്ത്യയുടെ മുന്‍പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്റെ ഭരണകാലത്ത് ഇവിടെ നിധിക്കുവേണ്ടി ഒരു തിരച്ചില്‍ നടത്തിരിയുന്നതായി കഥയുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മാന്‍ സിംഗ് ഒന്നാമന്‍ അഫ്ഗാന്‍ കീഴടക്കാനായി നടത്തിയ യാത്രയില്‍ തന്റെ സ്വത്തുക്കളുടെ ഭൂരിഭാഗവും ജയ്ഗഡ് കോട്ടയില്‍ ആരും കാണാതെ സൂക്ഷിച്ചുവത്രെ. തന്റെം സ്വത്തുക്കളുടെ മുഴുവന്‍ വിവരങ്ങള്‍ അദ്ദേഹം ആരുമായും പങ്കുവെച്ചിട്ടില്ലായിരുന്നു. തന്നില്‍ നിന്നും ആരെങ്കിലും ഇത് തട്ടിയെടുത്താലോ എന്ന ഭീതിയിലാണ് അദ്ദേഹം തന്റെ സ്വത്തുക്കളുടെ പകുതിയിലധികവും ജയ്ഗഡ് ഫോര്‍ട്ടില്‍ ഒളിപ്പിച്ചത്.
എന്നാല്‍ ആര്‍ക്കും അത് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

PC:Acred99

പത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം

പത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം

ഇവിടെ സൂക്ഷിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്ന അമൂല്യമായ സമ്പത്തിന്റെ പേരിലാണ് പത്മനാഭസ്വാമി ക്ഷേത്രം പെട്ടന്ന് ലോകശ്രദ്ധയിലേക്ക് കടന്നു വന്നത്. അനന്തശയനനായ വിഷ്ണുവിനെ ആരാധിക്കുന്ന ഇവിടം ലോകപ്രസിദ്ധമായ ക്ഷേത്രമാണ്.

PC: Ashcoounter

രഹസ്യ അറ

രഹസ്യ അറ

ഏറെ നിഗൂഢതകള്‍ ഉള്ള രഹസ്യ അറയുടെ പേരില്‍ ആണ് പദ്മനാഭപുരം ക്ഷേത്രം പ്രശസ്തമായിരിക്കുന്നത്. മനുഷ്യര്‍ക്ക് ആര്‍ക്കും ഈ അറ തുറക്കാന്‍ കഴിയില്ലെന്നാണ് വിശ്വാസം.

ആറ് അറകളിലായി

ആറ് അറകളിലായി

ആറു അറകളിലായാണ് അളക്കാന്‍ കഴിയാത്തത്രയും നിധി ശേഖരം സൂക്ഷിച്ചിരിക്കുന്നത്. 2011 ല്‍ ഈ ആറു നിലവറകളില്‍ ഒന്നു മാത്രം തുറന്നപ്പോള്‍450 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും ലഭിക്കുകയുണ്ടായി. എതിര്‍പ്പുകളെ തുടര്‍ന്ന് ബാക്കി അറകള്‍ ഇതുവരെയും തുറന്നിട്ടില്ല. ആറാമത്തെ അറ മനുഷ്യര്‍ക്ക് തുറക്കാന്‍ കഴിയില്ല എന്നാണ് വിശ്വാസം.

ആറാമത്തെ അറയില്‍ എന്താണ്

ആറാമത്തെ അറയില്‍ എന്താണ്

ആറാമത്തെ അറ തുറക്കുന്നത് സംബന്ധിച്ച് വിവാദം തുടരുകയാണ്. ശ്രീ പദ്മനാഭന്റെ സ്വന്തം അറയാണ് ആറാമത്തെ അറ എന്നാണ് വിശ്വാസം. അതിനാലാണ് ഈ അറ മനുഷ്യര്‍ തുറക്കാന്‍ പാടില്ലെന്ന് പറയുന്നത്.

അമൂല്യ വസ്തുക്കള്‍

അമൂല്യ വസ്തുക്കള്‍

വിഷ്ണുവിന്റെ ശ്രീ ചക്രം പോലുള്ള അമൂല്യ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് ഈ അറയില്‍ ആണെന്നാണ് വിശ്വാസം.

ആറാമത്തെ അറയില്‍ ഒന്നിലധികം അറകളുണ്ട്. ഇവയില്‍ ആദ്യത്തെ അറ 1931ല്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ തന്നെ മറ്റൊരു അറയുണ്ട്. ആ അറയിലാണ് ദൈവ ചൈതന്യം നില നില്‍ക്കുന്നതെന്ന് പറയപ്പെടുന്നത്.

PC: chetanpathak1974

കൃഷ്ണ റിവര്‍ ട്രഷര്‍

കൃഷ്ണ റിവര്‍ ട്രഷര്‍

പ്രകാശത്തിന്റെ മല എന്നറിയപ്പെടുന്ന ലോക്തതിലെ ഏറ്റവും വലിയ വജ്രക്കല്ലാണ് കോഹിനൂര്‍ രത്‌നം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനു സമീപത്തുള്ള കൊല്ലൂര്‍ ഖനിയില്‍ നിന്നുമാണ് പ്രശസ്തമായ കോഹിനൂര്‍ രത്‌നം ഖനനം ചെയ്ത് എടുത്തത്. ആദ്യം ഇവിടുത്തെ കാകാത്യ രാജാക്കന്‍മാരുടെ അധീനതിയിലായിരുന്നു ഇതുണ്ടായിരുന്നത്. പിന്നീഗ് തുഗ്ലക് വംശവും മുഗള്‍ വംശവും ഉള്‍പ്പെടെ ഒട്ടേറെ കൈകളിലൂടെ കടന്നുപോയ രത്‌നം ഇപ്പോള്‍ ബ്രിട്ടനിലാണ് ഉള്ളത്.

PC:Chris 73

കൃഷ്ണ നദി

കൃഷ്ണ നദി

കോഹിനൂര്‍ രത്‌നം ഉള്‍പ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ പത്ത് രത്‌നങ്ങളില്‍ ഏഴെണ്ണവും സംഭാവന ചെയ്ത സ്ഥലമാണ് ആന്ധ്രാപ്രദേശ്. ഗുണ്ടൂര്‍, കൃഷ്ണ എന്നിവിടങ്ങളാണ് ഇതിനു പിന്നിലെ സ്ഥലങ്ങള്‍. കൃഷ്ണ നദി അറിയപ്പെടുന്നത് തന്നെ സ്വര്‍ണ്ണനിധി എന്ന പേരിലാണ്. ഒരു കാലത്ത് ലോകത്തിലെ തന്നെ മികച്ച വജ്രങ്ങള്‍ ഇവിടെ നിന്നായിരുന്നു ലഭിച്ചിരുന്നത്.

PC:Zeman

 സോന്‍ബന്ദര്‍ ഗുഹകള്‍

സോന്‍ബന്ദര്‍ ഗുഹകള്‍

ഇന്ത്യയില്‍ അളക്കാനാവത്ത നിധി സൂക്ഷിച്ചിരിക്കുന്നു എന്ന കരുതപ്പെടുന്ന മറ്റൊരു സ്ഥലമാണ് ബീഹാറിലെ റാജ്ഗിറിന് സമീപമുള്ള സോന്‍ബന്ദര്‍ ഗുഹകള്‍. ഒരു മലഞ്ചെരുവിന് സമീപം കല്ലില്‍ കൊത്തിയിരിക്കുന്ന രണ്ടു ഗുഹകളിലായാണ് നിധി ഒളിപ്പിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.

ഗുഹിയിലെ ഭിത്തികളില്‍ ഒളിപ്പിച്ചിരിക്കുന്ന സ്വര്‍ണ്ണം

ഗുഹിയിലെ ഭിത്തികളില്‍ ഒളിപ്പിച്ചിരിക്കുന്ന സ്വര്‍ണ്ണം

സോന്‍ബന്ധര്‍ എന്നാല്‍ നിധി അല്ലെങ്കില്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നാണ് അര്‍ഥം. ഈ ഗുഹയുടെ ചുവരുകളിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ചതുരാകൃതിയില്‍ ഒന്നരമീറ്ററോളം ഉയരത്തിലാണ് ഈ പ്രത്യേക മുറി ഉള്ളത്. ഗുഹയുടെ കവാടങ്ങളില്‍ എഴുതിയിരക്കുന്ന രഹസ്യസന്ദേശം വായിക്കാനായാല്‍ കവാടം തനിടെ തുറക്കുമെന്നാണ് വിശ്വാസം.

PC:Rembrandt

ശ്രീ മൂകാബിക ക്ഷേത്രം

ശ്രീ മൂകാബിക ക്ഷേത്രം

പശ്ചിമഘട്ടത്തിന്റെ താഴ്വാരങ്ങളില്‍ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ ശ്രീ മൂകാബിക ക്ഷേത്രവും നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്. സൗപര്‍ണ്ണിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം വിദ്യാദേവതയെ ആരാധിക്കുന്നവരുടെ ഇഷ്ടസങ്കേതമാണ്. ദക്ഷിണ കന്നഡ ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Rojypala

കൊല്ലൂരിലെ നിധി

കൊല്ലൂരിലെ നിധി

ഒരു കാലത്ത് ഇവിടം ഭരിച്ചിരുന്ന രാജാക്കന്‍മാര്‍ തങ്ങളുടെ സ്വത്ത് മുഴുവനും ക്ഷേത്രത്തിലെ ഒരു രഹസ്യ അറയില്‍ സൂക്ഷിച്ചതായാണ് ചരിത്രം പറയുന്നത്. ഒട്ടേറെ ആഭരണങ്ങളും വിലമതിക്കാനാവാത്ത സ്വര്‍ണ്ണവും മറ്റ് അമൂല്യവസ്തുക്കളും ഒക്കെ സര്‍പ്പകാവലില്‍ ക്ഷേത്രത്തിലെ രഹസ്യഅറയില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നതായാണ് വിശ്വാസം.

PC:tesoro.jpg

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X