» »നിഴല്‍ നിലത്ത് വീഴാ ക്ഷേത്രം: തഞ്ചൈ പെരിയ കോവില്‍ നിഗൂഢതകള്‍

നിഴല്‍ നിലത്ത് വീഴാ ക്ഷേത്രം: തഞ്ചൈ പെരിയ കോവില്‍ നിഗൂഢതകള്‍

Written By: Elizabath

ഒന്നല്ല,ഒരുപാട് പ്രത്യേകതകളുണ്ട് തമിഴ്‌നാട്ടിലെ ബൃഹദീശ്വര ക്ഷേത്രത്തിന്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുമ്പോഴും നിത്യേന പൂജകള്‍ നടക്കുന്ന ഈ ക്ഷേത്രത്തിന് പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ബിഗ് ടെമ്പിള്‍ എന്നറിയപ്പെടുന്ന തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാം...

ദക്ഷിണമേരു അഥവാ ബൃഹദീശ്വര ക്ഷേത്രം

ദക്ഷിണമേരു അഥവാ ബൃഹദീശ്വര ക്ഷേത്രം

ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതുപോലെ ധാരാളം പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. ദക്ഷിണ മേരു എന്നും തിരുവുടയാര്‍ കോവില്‍ എന്നും പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു.

PC:Vignesh js

ബിഗ് ടെമ്പിള്‍

ബിഗ് ടെമ്പിള്‍

ആറു വര്‍ഷവും 275 ദിവസവും കൊണ്ടി നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ബിഗ് ടെമ്പിള്‍ എന്നും അറിയപ്പെടുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായാണ് ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നത്. 66മീറ്റര്‍ ഉയരമുള്ള ഗോപുരത്തിനു മുകളില്‍ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്.

PC:Thamizhpparithi Maari

മകുടത്തിന്റെ നിഴല്‍ നിലത്തുവീഴാ ക്ഷേത്രം

മകുടത്തിന്റെ നിഴല്‍ നിലത്തുവീഴാ ക്ഷേത്രം

81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച് നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം.

PC:Thamizhpparithi Maari

ലോകത്തിലെ ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്ന്

ലോകത്തിലെ ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്ന്


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

PC:Venkatesh L

ലോകത്തിലെ ആദ്യത്തെ കരിങ്കല്‍ ക്ഷേത്രം

ലോകത്തിലെ ആദ്യത്തെ കരിങ്കല്‍ ക്ഷേത്രം

ലോകത്തില്‍ ആദ്യമായി പൂര്‍ണ്ണമായും കരിങ്കല്ലില്‍ കൊത്തിയ ക്ഷേത്രമെന്ന വിശേഷണവും ബൃഹദീശ്വര ക്ഷേത്രത്തിന് സ്വന്തമാണ്. ഇവിടേക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നും നിര്‍മ്മാണത്തിനായി കല്ലുകള്‍ എത്തിക്കുകയായിരുന്നുവത്രെ.

PC:IM3847

ഭരതനാട്യത്തിന്റെ ശില്പാവിഷ്‌കാരം

ഭരതനാട്യത്തിന്റെ ശില്പാവിഷ്‌കാരം

ചോല വാസ്തുവിദ്യയുടെ എല്ലാത്തരം അടയാളങ്ങളും ഇവിടെ കാണാന്‍ സാധിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്‌കാരം. നാട്യശാസ്ത്രത്തില്‍ ഭരതമുനി വിവരിച്ചിരിക്കുന്ന കരണങ്ങളാണ് ഇവിടെ ശില്പരൂപത്തില്‍ കൊത്തിയിരിക്കുന്നത്.

PC:IM3847

ക്ഷേത്രത്തിന്റെ യഥാര്‍ഥ പേര്

ക്ഷേത്രത്തിന്റെ യഥാര്‍ഥ പേര്

ബൃഹദീശ്വര ക്ഷേത്രത്തിന്റെ യഥാര്‍ഥ പേര് രാജരാജേശ്വര്‍ എന്നാണത്രെ. വലിയ ദൈവം എന്ന അര്‍ഥത്തില്‍ മറാഠികളാണ് ഈ ക്ഷേത്രത്തിന് ബൃഹദീശ്വര ക്ഷേത്രം എന്ന പേരു നല്കുന്നത്.

PC:Gmuralidharan

ശില്പവിദ്യയുടെ വിസ്മയം

ശില്പവിദ്യയുടെ വിസ്മയം

വാസ്തുവിദ്യയുടെയും കൊത്തുപണികളുടെയും അത്ഭുതകരമായ സമ്മേളനമാണ് ഇവിടെ കാണാന്‍ സാധിക്കുക.

PC:Sanika Jag

130,000 ടണ്‍ കരിങ്കല്ല്

130,000 ടണ്‍ കരിങ്കല്ല്

ബൃഹദീശ്വര ക്ഷേത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദദേശം 130,000 ടണ്‍ കരിങ്കല്ല് മാത്രം വേണ്ടി വന്നുവത്രെ ഇവിടുത്തെ പ്രധാന ക്ഷേത്രത്തിന്റെ നിര്‍മ്മിതിക്ക്.

PC: Thamizhpparithi Maari

13 അടി ഉയരമുള്ള ശിവലിംഗം

13 അടി ഉയരമുള്ള ശിവലിംഗം

പ്രധാന പ്രതിഷ്ഠയായ ശിവനെ ഇവിടെ ലിംഗരൂപത്തില്‍ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒറ്റക്കല്ലിലുള്ള ശിവലിംഗത്തിന് 8.7 മീറ്റര്‍ ഉയരമുണ്ട്.

PC:Harish Aluru

ഒറ്റക്കല്ലിലെ നന്ദി

ഒറ്റക്കല്ലിലെ നന്ദി

ഇവിടുത്തെ ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച നന്ദി മഹാനന്ദി എന്നാണ് അറിയപ്പെടുന്നത്. 12 അടി ഉയരവും 20 അടി നീളവും ഇതിനുണ്ട്. ഏകദേശം 25 ടണ്ണോളം ഭാരവും ഇതിനുണ്ട്.

PC:Aruna

ചുമര്‍ ചിത്രങ്ങള്‍

ചുമര്‍ ചിത്രങ്ങള്‍

ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇവിടെ കാണുന്ന മനോഹരങ്ങളായ ചുവര്‍ചിത്രങ്ങള്‍.
മാര്‍ക്കണ്ഡേയപുരാണം, തിരുവിളയാടല്‍ പുരാണം എന്നിവയുടെ കഥ പറയുന്ന ചുമര്‍ചിത്രങ്ങള്‍ ഇവിടെ കാണാം.

PC:Ankushsamant

ആയിരം വര്‍ഷത്തെ പഴക്കം

ആയിരം വര്‍ഷത്തെ പഴക്കം

എഡി 1010 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്. രാജരാജചോളന്‍ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം പണിയുന്നത്. യുനസ്‌കോയുടെ ലോക പൈതൃക സ്മരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ബൃഹദീശ്വര ക്ഷേത്രം ചോള രാജവംശകാലത്തെ തമിഴ് വാസ്തുവിദ്യയുടെ ഉത്തമഉദാഹരണം കൂടിയാണ്.

PC:IM3847

നൂറോളം ഭൂഗര്‍ഭ വഴികള്‍

നൂറോളം ഭൂഗര്‍ഭ വഴികള്‍

ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ഭൂഗര്‍ഭ പാതയില്‍ വഴി തെറ്റിയാല്‍ അപകടമാണെന്നതാണ് ഇതിനു കാരണം.

PC:IM3847

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇടമാണ് തഞ്ചാവൂര്‍. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയത്. ഈ സമയങ്ങളില്‍ മികച്ച കാലാവസ്ഥയായിരിക്കും. അതിനാല്‍ മറ്റു മാസങ്ങളെ അപേക്ഷിച്ച് സ്ഥലങ്ങള്‍ കൂടുതല്‍ കാണാനും സാധിക്കും.

PC:Nandhinikandhasamy

Please Wait while comments are loading...