» » പിരമിഡിനുള്ളിലെ പഞ്ചലോഹ നടരാജ വിഗ്രഹത്തിന്റെ രഹസ്യങ്ങള്‍

പിരമിഡിനുള്ളിലെ പഞ്ചലോഹ നടരാജ വിഗ്രഹത്തിന്റെ രഹസ്യങ്ങള്‍

Written By: Elizabath

പിരമിഡുകള്‍... ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിതികളിലൊന്നായി കണക്കാക്കപ്പെടുന്ന പിരമിഡുകള്‍ ആളുകള്‍ക്ക് എന്നും അത്ഭുതം സമ്മാനിച്ചിട്ടുള്ളവയാണ്. ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പിരമിഡുകള്‍ നമ്മുടെ നാട്ടിലും ഉണ്ട് എന്ന് കേട്ടിട്ടുണ്ടോ? ശരിയാണ്..ഈജിപ്തില്‍ കണ്ടുവരുന്ന പിരമിഡുകളുടെ അതേ കണക്കുകളില്‍ നിര്‍മ്മിക്കപ്പെട്ട പിരമിഡ് നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ അതല്ല അത്ഭുതം...ഈ പിരമിഡിനുള്ളിലുള്ളത് പഞ്ചലോഹത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന നടരാജന്റെ പ്രതിമയാണ്...ഈ അത്ഭുത നിര്‍മ്മിതിയുടെ വിശേഷങ്ങളിലേക്ക്...

എവിടെയാണിത്?

എവിടെയാണിത്?

പോണ്ടിച്ചേരിയിലെ ഓറോവിലില്‍ നിന്നും 12 കിലോ മീറ്റര്‍ അകലെയുള്ള പുതുപ്പക്കം ബീച്ചിനു സമീപമാണ് ശ്രീ കര്‍ണേശ്വര്‍ നടരാജ ക്ഷേത്രം എന്ന പിരമിഡ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെ നടരാജന്റെ രൂപത്തിലാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. 2000 ല്‍ പണിത ഒരു ക്ഷേത്രമായിരുന്നു ആദ്യം ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് സുനാമിയില്‍ ഇത് കടലെടുക്കുകയും അതിന്റെ സ്ഥാനത്ത് ഈ പിരമിഡ് ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു....

PC: Official Site

നടരാജര്‍

നടരാജര്‍

ശിവനെ നൃത്തത്തിന്റെ രൂപത്തിലുള്ള നടരാജനായാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. നടനത്തിന്റെ രാജാവ് എന്നാണ് നടരാജന്‍ എന്ന വാക്കിന് അര്‍ഥം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടയാളമായാണ് വിദേശികളുള്‍പ്പെടെയുള്ളവര്‍ നടരാജനെ കാണുന്നത്. ശിവ ആരാധനയില്‍ നടരാജന് ഏറെ പ്രാമുഖ്യം കൊടുക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഈ ആരാധനകളില്‍ ഏറ്റവും ഉത്തമം പോണ്ടിച്ചേരിയിലെ പിരമിഡ് ക്ഷേത്രത്തില്‍ ഇരുന്ന് ധ്യാനിക്കുക എന്നതാണ്.

PC:Official Site

ചെന്നൈയില്‍ നിന്നും എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്നും എത്തിച്ചേരാന്‍

പിരമിഡ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പുതുച്ചേരിയിലെ ഓറോബില്ലില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ്. കൃത്യമായി പറയുകയാണെങ്കില്‍ പുതുക്കുപ്പം എന്ന തീരദേശ ഗ്രാമത്തിലാണ് ശ്രീ കര്‍ണേശ്വര്‍ നടരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ നിന്നും പുതുകുപ്പത്തിലേക്ക് 259 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഏകദേശം ആറു മണിക്കൂറോളം ദൂരം സഞ്ചരിച്ചാലെ ചെന്നൈയില്‍ നിന്നും ഇവിടെ എത്താന്‍ സാധിക്കൂ.

റൂട്ട്

റൂട്ട്

ചെന്നൈയില്‍ നിന്നും രണ്ടു വഴികളാണ് പുതുക്കുപ്പത്തിലേക്കുള്ളത്.
ചെന്നൈയില്‍ നിന്നും പെരുങ്കലത്തൂര്‍-വണ്ടാലൂര്‍-പോത്തേരി-സിങ്കപൊരുമാള്‍-മേല്‍മറവത്തൂര്‍-തിണ്ടാവനം-ചിദംബരം വഴി പുതുക്കുപ്പം എത്താം. ഈ റൂട്ടില്‍ 290 കിലോമീറ്റര്‍ ദൂരമാണുള്ളത്.

ചെന്നൈയില്‍ നിന്നും കോസ്റ്റ് റോഡ് വഴി മഹാബലിപുരം-കല്‍പ്പാക്കം-മറക്കാനം-പുതുച്ചേരി-ചിദംബരം വഴി ഇവിടെയെത്താം. ഈ റൂട്ടില്‍ 252 കിലോമീറ്റര്‍ ദൂരമാണുള്ളത്.

 ശ്രീ കര്‍ണേശ്വര്‍ നടരാജ ക്ഷേത്രം

ശ്രീ കര്‍ണേശ്വര്‍ നടരാജ ക്ഷേത്രം

ഓറോവില്ലില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ പുതുക്കുപ്പം എന്ന തീരദേശ ഗ്രാമത്തിലാണ് ശീ കര്‍ണേശ്വര്‍ നടരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇവിടെ ആദ്യമായി ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഓരോവില്ലെ ഫൗണ്ടേഷന്റെ ചെയര്‍മാനായിരുന്ന ഡോ. കരണ്‍ സിംഗിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. എന്നാല്‍ 2004 ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ വീശിയടിച്ച സുനാമി ക്ഷേത്രത്തെ പാടെ തകര്‍ത്തു. പിന്നീടാണ് തകര്‍ന്ന ക്ഷേത്രത്തിന്റെ സ്ഥാനത്ത് പിരമിഡ് ആകൃതിയില്‍ നടരാജനെ ആരാധിക്കാന്‍ വേണ്ടി മറ്റൊരു ക്ഷേത്രം നിര്‍മ്മിക്കുന്നത്.

PC: Official Site

ഇന്ത്യയിലെ ആദ്യത്തെ പിരമിഡ് ക്ഷേത്രം

ഇന്ത്യയിലെ ആദ്യത്തെ പിരമിഡ് ക്ഷേത്രം

ഇന്ത്യയില്‍ ആദ്യമായി പിരമിഡിന്റെ ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണ് ഇവിടുത്തേത്. യഥാര്‍ഥ പിരമിഡിന്റെ ആനുപാതിക അളവുകളില്‍ തന്നെയാണ് ഇതും നിര്‍മ്മിച്ചിരിക്കുന്നത്. പിരമിഡിന്റെ ഉയരത്തിന്റെ മൂന്നിലൊന്നു ഭാഗത്തായാണ് ശിവന്റെ തൃക്കണ്ണ് ഉള്ളത്. ഈ പിരമിഡിലെ ഏറ്റവും ഊര്‍ജമുള്ള ഭാഗവും ഇതുതന്നെയാണ്.

PC: Official Site

 ദക്ഷിണാമൂര്‍ത്തി

ദക്ഷിണാമൂര്‍ത്തി

തെക്ക് ദിശയിലേക്കാണ് ക്ഷേത്ത്രതിന്റെ ദര്‍ശനമുള്ളത്. ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് ശിവനെ ദക്ഷിണാമൂര്‍ത്തിയായും ഇവിടെ ആരാധിക്കുന്നുണ്ട്. ക്ഷേത്രത്തിനുള്ളിലേക്ക് കടക്കാന്‍ ഏഴു പടികളാണ് ഉള്ളത്. ക്ഷേത്രനിര്‍മ്മാണത്തിനായി കംപ്രസ്ഡ് സ്റ്റബിലൈസ്ഡ് എര്‍ത്ത് ബ്ലോക്‌സ് എന്ന വസ്തുവാണ് പ്രധാനമായും നിര്‍മ്മിച്ചിരിക്കുന്നത്.

PC: Official Site

ധ്യാനിക്കാനൊരിടം

ധ്യാനിക്കാനൊരിടം

ആളുകള്‍ക്ക് ശാന്തമായി, പുറമെ നിന്നുള്ള മറ്റൊന്നിന്റെയും തടസ്സങ്ങളും ബഹളങ്ങളുമില്ലാത ധ്യാനിക്കാന്‍ ഒരിടം എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആളുകള്‍ക്ക ഇവിടെ വന്ന് ധ്യാനിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ട്. മാത്രമല്ല, മറ്റു ക്ഷേത്രങ്ങളിലെപോലെ ധാരാളം ആചാരങ്ങളും പൂജകളും ഇവിടെയില്ല.

PC: Official Site

സമീപ സ്ഥലങ്ങള്‍

സമീപ സ്ഥലങ്ങള്‍

വിനോദസഞ്ചാരിത്തിന് ഏറെ പ്രാധാന്യം നല്കുന്ന സ്ഥലമാണല്ലോ പോണ്ടിച്ചേരി. അതിനാല്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് പോകാനായി ധാരാളം സ്ഥലങ്ങളുണ്ട്. ദേവാലയങ്ങളും സ്മാരകങ്ങളും ബീച്ചും മ്യൂസിയവുമൊക്കയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:Aravind Sivaraj

ബസലിക്ക ഓഫ് ദ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്

ബസലിക്ക ഓഫ് ദ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്

ഗോഥിക് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബസലിക്ക ഓഫ് ദ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന്തതിലാണ് നിര്‍മ്മിക്കുന്നത്. ക്രൈസ്തവരുടെ പ്രമുഖ തീര്‍ഥാടന കേന്ദജ്രങ്ങളിലൊന്നു കൂടിയാണ് ഇവിടം. ഗ്ലാസ് പാനലുകളില്‍ യേശുവിന്റെയും മറ്റ് വിശുദ്ധരുടെയും ജീവചരിത്രങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇവിടുത്തെ മനോഹരമായ കാഴ്ചയാണ്.

PC: technicolorcavalry

ഓറോവില്‍

ഓറോവില്‍

വിശ്വമാനവിക ഗ്രാമമാണ് ഓറോവില്‍ 49 രാജ്യങ്ങളില്‍ നിന്നായി അന്‍പതിനായിരത്തോളം ആളുകള്‍ താമസിക്കുന്ന ഒരു ആശ്രമമാണ്. പോണ്ടിച്ചേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഓറോവില്‍ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്.

അരബിന്ദോയുടെ ശിഷ്യയായ മിറ അല്‍ഫാന്‍സ എന്ന ഫ്രഞ്ച് വനിത 1968ല്‍ ആണ് ഇത് സ്ഥാപിക്കുന്നത്. ആത്മീയതയിലൂടെ മാനവിക ഐക്യം സാധ്യമാക്കുക എന്ന ലക്ഷ്യമായിരുന്നു ഒറോവില്‍ സ്ഥാപിക്കുന്നതിന് പിന്നിലെ ലക്ഷ്യം.

PC: Santoshnc

അരികമേട്

അരികമേട്

പോണ്ടിച്ചേരിയില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അരിക്കമേട് പ്രാചീന റോമന്‍ കേന്ദ്രമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ത്യറോമന്‍ വാണിജ്യബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന പല സൂചനകളും ചരിത്രകാരന്‍മാര്‍ക്ക് ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.

റോമന്‍നഗരം നിലനിന്നിരുന്ന തമിഴ്‌നാട് ഗ്രാമം

PC:Jayaseerlourdhuraj

ആയി മണ്ഡപം

ആയി മണ്ഡപം

നെപ്പോളിയന്‍ മൂന്നാമന്റെ കാലത്ത് പണികഴിപ്പിച്ച സ്മാരകങ്ങളില്‍ ഒന്നാണ് പോണ്ടിച്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ആയി മണ്ഡപം. ഭാരതി പാര്‍ക്കിനു നടുവിലായി സ്ഥിതി ചെയ്യുന്ന മണ്ഡപത്തിന് ആയി എന്ന സ്ത്രീയുടെ പേരില്‍ നിന്നാണ് പേരു ലഭിക്കുന്നത്.

PC:BishkekRocks

ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍

ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍

ഒന്നാം ലോകമഹായുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികര്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സ്മാരകമാണ് ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍. 1971 ലാണ് ഈ സ്മാരകം നിര്‍മ്മിച്ചത്. എല്ലാ വര്‍ഷവും ജൂലൈ 14ന് ഇവിടം മനോഹരമായി അലങ്കരിച്ച് സൈനികരെ സ്മരിക്കാറുണ്ട്.

PC: Rafimmedia

മനകുള വിനായകാര്‍ ക്ഷേത്രം

മനകുള വിനായകാര്‍ ക്ഷേത്രം

പോണ്ടിച്ചേരിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ഗണേശനു സമര്‍പ്പിച്ചിരിക്കുന്ന വിനായകാര്‍ ക്ഷേത്രം. ചെന്നൈയില്‍ നിന്ന് 165 കിലോമീറ്ററും വില്ലുപ്പുരത്തില്‍ നിന്ന് 35 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അകദേശം ഏഴര കിലോയോളം സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന രഥമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. നൂറുകണക്കിന് ഭക്തരാണ് ഓരോ ദിവസവും ഈ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്.

PC:Prabhupuducherry

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരിയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് പോണ്ടിച്ചേരി ബീച്ച്. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഈ ബീച്ചുള്ളത്. ഇവിടെ എത്തുന്നവര്‍ പോണ്ടിച്ചേരി ബീച്ച് സന്ദര്‍ശിക്കാതെ മടങ്ങിയാല്‍ അത് വലിയൊരു നഷ്ടമായിരിക്കും.

PC: Karthik Easvur

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...