Search
  • Follow NativePlanet
Share
» »ദുര്‍ഗ്ഗാ ദേവിയുടെയും അവതാരങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന നഗരങ്ങള്‍

ദുര്‍ഗ്ഗാ ദേവിയുടെയും അവതാരങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന നഗരങ്ങള്‍

ദുര്‍ഗ്ഗാ ദേവിയുടെയും അവതാരങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന നഗരങ്ങള്‍ പരിചപ്പെടാം.

വീണ്ടുമൊരു നവരാത്രിക്കാലം കൂടി വരികയാണ്. പ്രാര്‍ത്ഥനയുടെയും പൂജകളുടെയും ആ ഒന്‍പത് ദിനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് വിശ്വാസികള്‍. ദുര്‍ഗ്ഗാ ദേവിയ്ക്കും ഒന്‍പത് അവതാരങ്ങള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ ആഘോഷം ഇന്ത്യ മുഴുവനും ആഘോഷിക്കുന്നു. ഇതാ നമ്മുടെ രാജ്യത്ത് . ദുര്‍ഗ്ഗാ ദേവിയുടെയും അവതാരങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന നഗരങ്ങള്‍ പരിചപ്പെടാം.

ത്രിപുര

ത്രിപുര

ദുര്‍ഗ്ഗാ ദേവിയുടെ മറ്റൊരു നാമമായ ത്രിപുര സുന്ദരിയില്‍ നിന്നുമാണ് വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ത്രിപുരയ്ക്ക് പേരുലഭിച്ചത്. കൃത്യനായി പറഞ്ഞാല്‍ പഴയ നഗരമായ ഉദയ്പൂരിലെ ത്രിപുര സുന്ദരി ക്ഷേത്രത്തിന്റെ പേരിലാണ് സംസ്ഥാനം അറിയപ്പെടുന്നത്. അഗർത്തലയിൽ നിന്ന് 55 കിലോമീറ്റർ അകലെ ഒരു കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രകൃതിഭംഗിക്ക് പേരുകേട്ടിരിക്കുന്ന സ്ഥലമാണ് ത്രിപുര. ഇവിടുത്തെ കൃഷിരീതികള്‍ക്കും ഉദ്യാനങ്ങള്‍ക്കുമെല്ലാം ലോകമെമ്പാടും ആരാധകരുണ്ട്. ഇവിടുത്തെ ഗോത്രസംസ്കാരം , അവരുടെ ഭക്ഷണരീതികള്‍ എന്നിവയും പ്രസിദ്ധമാണ്.

PC:wikimedia

ശ്രീനഗര്‍

ശ്രീനഗര്‍

ശ്രീനഗര്‍ എന്ന സ്ഥലപ്പേരിന് ദുര്‍ഗാ ദേവിയുമായുള്ള ബന്ധം അറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇവിടുത്തെ വിശ്വാസങ്ങളനുസരിച്ച് ശാരിക ദേവി ക്ഷേത്രത്തിൽ സ്വയംഭൂവായ ശ്രീചക്രത്തിന്റെ രൂപത്തിൽ ശ്രീ ലക്ഷ്മി ദേവിയുടെ ഭവനമാണെന്ന് വിശ്വസിക്കപ്പെടുന്നു.
കാശ്മീന്‍റെ തലസ്ഥാനമായ ശ്രീനഗര്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്. ദാല്‍ തടാകം, ശിക്കാര വള്ളങ്ങള്‍, മുഗള്‍ ഉദ്യാനങ്ങള്‍ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ഝലം നദിയുടെ ഇരുകരകളിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

PC:Amit Jain

മുംബൈ

മുംബൈ

ഉറങ്ങാത്ത നഗരമെന്നും സ്വപ്നം കാണുന്നവരുടെ നഗരമെന്നുമെല്ലാം അറിയപ്പെടുന്ന മുംബൈയ്ക്കും അതിന്റെ പേരിനു പിന്നില്‍ ദുര്‍ഗാ ദേവിയുമായുള്ള ബന്ധം ഉണ്ട്. സവേരി ബസാറിനടുത്തുള്ള മുംബാ ദേവി ക്ഷേത്രത്തിൽ നിന്നാണ് നഗരത്തിന് പേരു ലഭിക്കുന്നത്. ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ ക്ഷേത്രം ഇവിടെ നിര്‍മ്മിക്കപ്പെട്ടത്.

പലപല മിശ്രിതങ്ങളുട‌െ ഒരു കൂട്ടമാണ് മുംബൈ. ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ ഇവിടം ബോളിവുഡ്, ഭക്ഷണം, പഴയകാല നിര്‍മ്മിതികള്‍, നൈറ്റ് ലൈഫ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ നഗരത്തിനുണ്ട്.

PC:Raj Rana

ചണ്ഡീഗഡ്

ചണ്ഡീഗഡ്

വളരെ ആധുനിക നഗരങ്ങളിലൊന്നായ ചണ്ഡീഗഡ് നഗരത്തിനും പേരില്‍ ദുര്‍ഗാ ദേവിയുടെ ഒരു സാന്നിധ്യമുണ്ട്. നഗരത്തിവ്‍റെ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ചണ്ഡി ദേവിയുടെ ഒരു ആരാധനാലയത്തില്‍ നിന്നുമാണ് നഗരത്തിന് പേരുലഭിക്കുന്നത്. ഈ ക്ഷേത്രം പ്രദേശവാസികള്‍ക്കിടയില്‍ മാത്രമല്ല, സഞ്ചാരികളുടെയും ഇടയില്‍ ക്ഷേത്രം പ്രസിദ്ധമാണ്.
ഇന്ത്യയിലേറ്റവും ശുദ്ധവായുവുള്ള നഗരങ്ങളിലൊന്നായ ചണ്ഡിഗഡ് അതിന്റെ പച്ചപ്പിന് പ്രസിദ്ധമാണ്.

മംഗലാപുരം

മംഗലാപുരം

കര്‍ണ്ണാടകയിലെ മംഗലാപുരം നഗരത്തിനും ദുര്‍ഗ്ഗാ ദേവിയുമായി ബന്ധമുണ്ട്. ഒൻപതാം നൂറ്റാണ്ടിൽ ആലുപ രാജവംശത്തിലെ രാജാവായ കുന്ദവർമനാണ് ഇവിടെ മംഗളാദേവിയുടെ ക്ഷേത്രം പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തില്‍ നിന്നുമാണ് നഗരത്തിന് പേരുലഭിച്ചതെന്നാണ് ചരിത്രം പറയുന്നത്.

PC:Sid Arya

ഐആര്‍സിടിസി നവരാത്രി സ്പെഷ്യല്‍ വൈഷ്ണോ ദേവി ക്ഷേത്ര തീര്‍ത്ഥാടനം- ബുക്കിങ്, ടിക്കറ്റ് നിരക്ക്, യാത്രാ തിയതിഐആര്‍സിടിസി നവരാത്രി സ്പെഷ്യല്‍ വൈഷ്ണോ ദേവി ക്ഷേത്ര തീര്‍ത്ഥാടനം- ബുക്കിങ്, ടിക്കറ്റ് നിരക്ക്, യാത്രാ തിയതി

പാട്ന

പാട്ന

ഇന്ത്യന്‍ വിശ്വാസങ്ങളനുസരിച്ച് ശക്തിപീഠ സ്ഥലങ്ങളില്‍ ഒന്നാണ് പാട്ന. സതീദേവിയുടെ വലതുടയാണ് ഇവിടെ വീണതെന്നാണ് പറയപ്പെടുന്നത്. ദേവിയുടെ പേരില്‍ തന്നെ ഇവിടെ സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തില്‍ നിന്നുമാണ് സ്ഥലത്തിന് പേരുലഭിച്ചത്.
ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ് പാട്ന.

PC:Sidhant Shreshtha

നൈനിറ്റാള്‍

നൈനിറ്റാള്‍

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായ നൈനിറ്റാള്‍ ദുർഗ്ഗാദേവിയുടെ മറ്റൊരു അവതാരമായ നൈനാ ദേവിയുടെ പേരില്‍ നിന്നുമാണ് ഈ പേരു ലഭിക്കുന്നത്. ശക്തിപീഠ ക്ഷേത്രമായ ഇവിടെ സതീദേവിയുടെ കണ്ണുകള്‍ വീണ സ്ഥലമായാണ് വിശ്വാസങ്ങള്‍ പറയുന്നത്.
നൈനിറ്റാള്‍ തടാകത്തിന്‍റെ തീരത്തു തന്നെയാണ് ക്ഷേത്രമുള്ളത്. കൊളോണിയല്‍ കാലത്തെ നിര്‍മ്മിതികള്‍ക്കും ഇവിടം പ്രസിദ്ധമാണ്.

നവരാത്രിയുടെ പുണ്യവുമായി ഈ ക്ഷേത്രങ്ങള്‍.. പരിചയപ്പെടാം മലമുകളിലെ വിശുദ്ധ കേന്ദ്രങ്ങളെനവരാത്രിയുടെ പുണ്യവുമായി ഈ ക്ഷേത്രങ്ങള്‍.. പരിചയപ്പെടാം മലമുകളിലെ വിശുദ്ധ കേന്ദ്രങ്ങളെ

ഇന്ത്യയില്‍ മാത്രമല്ല, ബ്രിട്ടനിലും നേപ്പാളിലും വരെയുണ്ട് ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍ഇന്ത്യയില്‍ മാത്രമല്ല, ബ്രിട്ടനിലും നേപ്പാളിലും വരെയുണ്ട് ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍

Read more about: temple mumbai navaratri mangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X