Search
  • Follow NativePlanet
Share
» »നെഹ്റുട്രോഫി വള്ളംകളി കാണാന്‍ പുന്നമടയ്ക്കു പോകാം... പോക്കറ്റു കാലിയാക്കാതെ കെഎസ്ആര്‍ടിസി പാക്കേജ്

നെഹ്റുട്രോഫി വള്ളംകളി കാണാന്‍ പുന്നമടയ്ക്കു പോകാം... പോക്കറ്റു കാലിയാക്കാതെ കെഎസ്ആര്‍ടിസി പാക്കേജ്

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും പുന്നമടക്കായലിലെ മത്സരയിടത്തേക്ക് പ്രത്യേക സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ലഭ്യമാക്കിയിരിക്കുന്നത്.

നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിലേക്ക് നാട് മെല്ലെ എത്തിക്കൊണ്ടിരിക്കുകയാണ്. മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമെത്തുന്നമത്സരത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി മത്സരത്തിന്‍റെ ടിക്കറ്റ് വില്പന സജീവമായി നടക്കുകയാണ്. കൂടുതല്‍ ആളുകള്‍ക്ക് വള്ളംകളി മത്സരം കാണുവാനായി കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ അവസരമൊരുക്കുകയാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും പുന്നമടക്കായലിലെ മത്സരയിടത്തേക്ക് പ്രത്യേക സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ലഭ്യമാക്കിയിരിക്കുന്നത്.

നെഹ്റു ട്രോഫി വള്ളംകളി 2022

നെഹ്റു ട്രോഫി വള്ളംകളി 2022

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്നാണ് ഈ വള്ളംകളി മത്സരത്തിന് നെഹ്റു ട്രോഫി വള്ളംകളി മത്സരം എന്ന പേരു വന്നത്. സെപ്റ്റംബര്‍ നാലിനാണ് ഈ വര്‍ഷത്തെ മത്സരം നടക്കുന്നത്. ഇത്തവണ . 17 ചുണ്ടൻ വള്ളങ്ങൾ ആണ് നെഹ്റു ട്രോഫിക്കായി മത്സരിക്കുന്നത്.

PC:keralatourism

പാലക്കാട് നിന്ന്

പാലക്കാട് നിന്ന്

കെഎസ്ആര്‍ടിസിയുടെ പാലക്കാട് ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ നെഹ്റു ട്രോഫി വള്ളംകളി യാത്രാ പാക്കേജ് ഒരുക്കുന്നു. ഗോള്‍ഡ്, സില്‍വര്‍ കാറ്റഗറിയിലാണ് ടിക്കറ്റ് നല്കുന്നത്. ഗോള്‍ഡ് കാറ്റഗറിയില്‍ യാത്രയും വള്ളംകളി കാണുവാനുള്ള പാസും ഉള്‍പ്പെടെ 1900 രൂപയും സില്‍വര്‍ കാറ്റഗറിയില്‍ യാത്രയും വള്ളംകളി കാണുവാനുള്ള പാസും 1500 രൂപയുമാണ് നിരക്ക്. ഇതില്‍ മറ്റു ചിലവുകളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.
സെപ്റ്റംബര്‍ നാലാം തിയതി പുലര്‍ച്ചെ നാല് മണിക്ക് പാലക്കാട് നിന്നു പുറപ്പെടുന്ന ബസില്‍ 39 പേര്‍ക്കാണ് അവസരമുള്ളത്. രാത്രി 11 മണിയോടു കൂടി ബസ് തിരികെയെത്തും.
ടിക്കറ്റ് ബുക്കിങ്ങിനും മറ്റ് വിശദാംശങ്ങള്‍ക്കും 9947086128 എന്ന വാട്സ്ആപ്പ് നമ്പറില്‍ മെസേജ് അയക്കാം.

ആലപ്പുഴയില്‍ നിന്ന്

ആലപ്പുഴയില്‍ നിന്ന്

ആലപ്പുഴ ഡിപ്പോയില്‍ നിന്നും വള്ളംകളി കാണുവാന്‍ താല്പര്യമുള്ളവര്‍ക്കായി ബജറ്റ് ടൂറിസം വഴി ടിക്കറ്റെടുക്കുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിയോടു കൂടി ബുക്ക് ചെയ്ത പവലിയമു സമീപം യാത്രക്കാരെ എത്തിക്കുന്ന വിധത്തിലാണ് ബസുകള്‍ ക്രമീകരിച്ചിരിക്കുന്ന്. പവലിയന് 100 മീറ്റര്‍ അടുത്തുവരെ ബസുകള്‍ എത്തും. വള്ളംകളിക്കുള്ള ടിക്കറ്റിനൊപ്പം തന്നെ ബസ് ടിക്കറ്റും എടുക്കുവാന്‍ സാധിക്കും. 500, 1000 രൂപയുടെ ടിക്കറ്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ആലപ്പുഴ ഡിപ്പോയില്‍ ടിക്കറ്റ് വില്പനയ്ക്കായി കൗണ്ടറ്‍ സൗകര്യം ഉടനെ ലഭ്യമാക്കും. സെപ്റ്റംബര്‍ മൂന്ന് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കും.
ഫോണ്‍: 9947110905, 9846475874

എറണാകുളത്തു നിന്ന്

എറണാകുളത്തു നിന്ന്

എറണാകുളത്തു നിന്നും വള്ളംകളി യാത്രയ്ക്കുള്ള പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്. 45 മുതല്‍ 50 യാത്രക്കാര്‍ വരെ ഉണ്ടെങ്കിലേ ഒരു സര്‍വീസ് നടത്തുകയുള്ളൂ. 500, 1000 രൂപയുടെ വള്ളംകളി പാസാണ് യാത്രക്കാര്‍ക്ക് ലഭ്യമായിട്ടുള്ളത്. ബജറ്റ് ടൂറിസത്തിന്‍റെ യാത്രാ നിരക്കിലായിരിക്കും ടിക്കറ്റ് ചാര്‍ജ്. എറണാകുളത്തു നിന്നും യാത്രക്കാര്‍ കുറവാണെങ്കില്‍ ചേര്‍ത്തലയില്‍ നിന്നു സര്‍വീസ് നടത്തുന്നും പരിഗണനയിലുണ്ട്.
ഫോണ്‍: 9846475874
വരും ദിവസങ്ങളില്‍ കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PC:Augustus Binu

നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ 4ന്, ടിക്കറ്റ് വില്പന ആരംഭിച്ചു, 100 രൂപയില്‍ തുടങ്ങുന്ന നിരക്ക്നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ 4ന്, ടിക്കറ്റ് വില്പന ആരംഭിച്ചു, 100 രൂപയില്‍ തുടങ്ങുന്ന നിരക്ക്

ചാംപ്യന്‍സ് ബോട്ട് ലീഗ്: ആവേശത്തിന്‍റെ വള്ളംകളിക്കാലത്തിന് ഇനി ദിവസങ്ങള്‍ മാത്രം... കാത്തിരിക്കാംചാംപ്യന്‍സ് ബോട്ട് ലീഗ്: ആവേശത്തിന്‍റെ വള്ളംകളിക്കാലത്തിന് ഇനി ദിവസങ്ങള്‍ മാത്രം... കാത്തിരിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X