» »ലോകത്തെ ഭീതിപ്പെടുത്തുന്ന ബാന്‍ഗഡ് കോട്ടയെക്കുറിച്ചുള്ള ഒന്‍പത് രഹസ്യങ്ങള്‍

ലോകത്തെ ഭീതിപ്പെടുത്തുന്ന ബാന്‍ഗഡ് കോട്ടയെക്കുറിച്ചുള്ള ഒന്‍പത് രഹസ്യങ്ങള്‍

Written By: Elizabath Joseph

ലോകം എത്ര പുരോഗതിയിലേക്ക് കുതിച്ചാലും ചില വിശ്വാസങ്ങള്‍ നമ്മളെ വിട്ടു പോകില്ല. കുട്ടിക്കാലത്ത് മുത്തശ്ശനും മുത്തശ്ശിയും ഒക്കെ പറഞ്ഞുതന്ന പേടിപ്പിക്കുന്ന കഥകള്‍ ഒക്കെയും ഇപ്പോഴും മനസ്സിന്റെ ഏതോ കോണില്‍ സൂക്ഷിക്കുന്നവരാണ് നമ്മളൊക്കയും. പേടിപ്പിക്കുന്ന പ്രേതകഥകള്‍ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ച് ഇരിക്കുമെങ്കിലും കേട്ട് കഴിഞ്ഞാല്‍ ഭീതി വിട്ടൊഴിയാതെ രാത്രിയില്‍ അനങ്ങുന്ന രൂപങ്ങളിലും ചലിക്കുന്ന നിഴലുകളിലുമെല്ലാം കഥയെ പുനസൃഷ്ടിക്കാനായിരിക്കും നമ്മള്‍ ശ്രമിക്കുക.
നമ്മുടെ രാജ്യത്ത് ഒരിടമുണ്ട്. വികസനവും ശാസ്ത്രവും എത്ര കണ്ട് മുന്‍പോട്ട് കുതിച്ചാലും അവയ്ക്ക് ഇനിയും വിശദീകരിക്കാനാവാത്ത കുറേ സമസ്യകള്‍ ഇവിടെയുണ്ട്. അത്തരത്തില്‍ ഒന്നാണ് രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഭാംഗഡ് കോട്ട. നേരം ഇരുട്ടിക്കഴിഞ്ഞാല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാത്ത ഭാംഗഡ് കോട്ടയെക്കുറിച്ചുള്ള വിശേഷങ്ങള്‍!!

ഭാംഗഡിനെക്കുറിച്ചല്‍പം

ഭാംഗഡിനെക്കുറിച്ചല്‍പം

രാജസ്ഥാനിലെ ഭാംഗഡ് കോട്ടയുടെ ചരിത്രം രാജാ മാധോ റാവ് സിങ്ങിന്റെ ഭരണകാലത്താണ് തുടങ്ങുന്നത്. 1631 ല്‍ ആണ് അദ്ദേഹം ഈ കോട്ട നിര്‍മ്മിക്കുന്നത്.
അംബര്‍ രാജ്യത്തിലെ (ഇപ്പോഴത്തെ ജയ്പൂര്‍) രാജാവും മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ജനറലുമായിരുന്ന മാന്‍സിംഗിന്റെ മകന്‍ മധോ സിംഗ്. ഡെല്‍ഹിയില്‍ നിന്നും 235 കിലോ മീറ്ററും ജയ്പൂരില്‍ നിന്നും 40 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. സാധാരണയായി സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഈ കോട്ടയ്ക്കുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിലാണ് ഇവിടെ രാത്രികാലങ്ങളില്‍ പ്രവേശനം തടഞ്ഞിരിക്കുന്നത്.

PC:Abhironi1

ഭയപ്പെടുത്തുന്ന ചരിത്രം

ഭയപ്പെടുത്തുന്ന ചരിത്രം

1613 ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ കോട്ട. രാജസ്ഥാനിലെ മറ്റു കോട്ടകള്‍ പോലെതന്നെ നിര്‍മ്മാണശൈലിയിലും രീതികളിലും ഒക്കെ ഏറെ മനോഹരമായിരുന്നുവത്രെ ഭാംഗഡ് കോട്ട.
പ്രകൃതി ദത്തമായ ജലധാരകള്‍, വെള്ളച്ചാട്ടങ്ങള്‍, മനോഹരമായ ഹവേലികള്‍ തുടങ്ങിയവയാല്‍ ഒരുകാലത്ത് ആകര്‍ഷകമായിരുന്ന കോട്ടയും പരിസരവും പിന്നീട് എല്ലാവരും ഉപേക്ഷിച്ച് പോകുകയായിരുന്നു. ഇതിനെക്കുറിച്ച് പ്രാദേശികമായും അല്ലാതെയും ഒട്ടേറെ കഥകളാണ് പ്രചരിക്കുന്നത്. എന്തുതന്നെയായാലും ഇതിനെ ഒരു പ്രേതനഗരമായാണ് ആളുകള്‍ പരിഗണിക്കുന്നത്.

PC:Himanshu Yogi

എന്തുകൊണ്ട് പ്രവേശനമില്ല

എന്തുകൊണ്ട് പ്രവേശനമില്ല

സൂര്യാസ്തമയം കഴിഞ്ഞാല്‍ പിന്നെ ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ്‌സഥാപനമായ പുരാവസ്തുവകുപ്പാണ് സന്ധ്യമയങ്ങിയാല്‍ ഇവിടേക്കുള്ള സന്ദര്‍ശനം വിലക്കിയിരിക്കുന്നത്. കോട്ടയും അതിനോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലും രാത്രി കാലങ്ങളില്‍ വിശദീകരിക്കുവാന്‍ കഴിയാത്ത പല കാര്യങ്ങള്‍ക്കും വേദിയാകുന്നുണ്ടെന്നാണ് ഇവിടെ എത്തുന്നവര്‍ പറയുന്നത്.
പ്രകൃതിശക്തികള്‍ക്കും അതീതമായ എന്തൊക്കയോ ഇവിടെ നടക്കുമത്രെ. കോട്ടയും കോട്ടയോടു ചേര്‍ന്നുള്ള സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് രാത്രികാലങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നാണ് പുരാവസ്തു വകുപ്പ് ഇതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.
ഇരുട്ടില്‍ ഇവിടെ എത്തിയാല്‍ പിന്നെ എന്താണ് ഉണ്ടാലുകയെന്ന് പറയാന്‍ പറ്റില്ലത്രെ. ആരോ തങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലും കട്ടികൂടിയ വായുവുമൊക്കെ ഇവിടെ അനുഭവിക്കാന്‍ കഴിയും. ഇക്കാരണങ്ങളാല്‍ തന്നെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ രാത്രികാലങ്ങളില്‍ പ്രവേശനം വിലക്കിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ ഇവിടെ തങ്ങിയിട്ടുള്ളവരെ കാണാതാവുകയോ ഇല്ലാത്തവര്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്.

PC: Rakami Art Studio

അനുഭവങ്ങള്‍ കഥ പറയുന്നു

അനുഭവങ്ങള്‍ കഥ പറയുന്നു

ഇവിടെ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കേള്‍ക്കുന്ന കഥകളിലൊന്നാണ് ഇവിടെ സന്ദര്‍ശിക്കാനെത്തിയ നാലു യുവാക്കളുടെ കഥ. ഭാംഗഡ് കോട്ടയില്‍ രാത്രി കാലം ചിലവഴിക്കാം എന്ന് പന്തയംവെച്ച് നാലു സുഹൃത്തുക്കള്‍ ഇവിടെ എത്തുകയുണ്ടായി. രാത്രി എങ്ങനെയൊക്കയോ ഇവര്‍ കോട്ടക്കുള്ളില്‍ കടന്നുകൂടി. എന്നാല്‍ പിന്നീട് ഇവരെ കാത്തിരുന്നത് ഭീതിജനകമായ കുറേ മണിക്കൂറുകളായിരുന്നു. വിശദീകരിക്കാന്‍ പറ്റാത്ത പലതും ഇവര്‍ അനുഭവിക്കുകയുണ്ടായി. എന്തുതന്നെയായാലും നാലുപേരില്‍ ഒരാള്‍ മാത്രമേ അടുത്ത സൂര്യോദയം കണ്ടിട്ടുള്ളൂ. പുറത്ത് ജീവനോടെ എത്തിയ ഒരാള്‍ക്കാകട്ടെ, സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അയാളും മരിക്കുകയാണുണ്ടായത്.

PC: Nidhi Chaudhry

കോട്ടയുടെ സമീപത്തെ ക്ഷേത്രങ്ങള്‍

കോട്ടയുടെ സമീപത്തെ ക്ഷേത്രങ്ങള്‍

കോട്ടയില്‍ ധാരാളം പ്രേതങ്ങള്‍ ഉണ്ട് എന്നു തന്നെയാണ് ഇവിടുത്തെ ഗ്രാമവാസികള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ കോട്ടയോട് ചേര്‍ന്നുള്ള ക്ഷേത്രങ്ങളാണ് ഇവയില്‍ നിന്നും ഗ്രാമവാസികളെ രക്ഷിക്കുന്നതത്രെ. ഹനുമാന്‍ ക്ഷേത്രം,മംഗളാദേവി ക്ഷേത്രം,കൃഷ്ണ കേശവ ക്ഷേത്രം,സോമേശ്വര്‍ ക്ഷേത്രം തുടങ്ങിയവയാണ് കോട്ടയ്ക്കു സമീപത്തെ പ്രസിദ്ധ ക്ഷേത്രങ്ങള്‍. കോട്ടയെ നാലുവശങ്ങളില്‍ നിന്നും ചുറ്റുന്ന രീതിയിലാണ് ഈ ക്ഷേത്രങ്ങളുള്ളത്.

PC: Vivek Moyal

തുറന്ന മേല്‍ക്കൂരയുള്ള ക്ഷേത്രങ്ങള്‍

തുറന്ന മേല്‍ക്കൂരയുള്ള ക്ഷേത്രങ്ങള്‍

ഭംഗഡ് കോട്ടയുടെയും ഇവിടുത്തെ ക്ഷേത്രങ്ങളുടെയും മറ്റൊരു പ്രത്യേകതയാണ് തുറന്ന മേല്‍ക്കൂരകള്‍. ഇവിടെ കോട്ടയുടെ ഒരു ഭാഗവും അടഞ്ഞ നിലയില്‍ നമുക്ക് കാണാന്‍ സാധിക്കില്ല. കോട്ടയ്ക്കുള്ളലെ കെട്ടിടങ്ങളും ഇങ്ങനെ തുറന്ന നിലയില്‍ തന്നെയാണുള്ളത്. കുറേ തവണ ഇവിടുത്തെ ആളുകള്‍ ചേര്‍ന്ന് ഇതിന് മേല്‍ക്കൂര നിര്‍മ്മിച്ചെങ്കിലും കാരണമൊന്നുമില്ലാതം അത് തകര്‍ന്നുവീഴുകയായിരുന്നു. ആളുകള്‍ ഇവിടംവിട്ടു പോകാന്‍ ഇതും ഒരു കാരണമാണ്.

PC: Nidhi Chaudhry

കോട്ടയുടെ ശാപത്തിന്റെ കഥ

കോട്ടയുടെ ശാപത്തിന്റെ കഥ

മാന്ത്രിക വിദ്യയില്‍ അഗ്രഗണ്യനായ മന്ത്രവാദി ബാഗ്രയിലെ രാജകുമാരിയു വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നാല്‍ രാജകുമാരിയെ വിവാഹം കഴിക്കാന്‍ നിരവധി രാജകുടുംബാംഗങ്ങളില്‍ നിന്നും ആലോചനകള്‍ വന്നിരുന്നു. ഒരു ദിവസം സുഹൃത്തുക്കളുമായി പുറത്ത് പോയ രാജകുമാരിയെ മന്ത്രവാദി കാണുകയും ചെയ്തു. അത്തര്‍ വാങ്ങുന്നതിനായി എത്തിയ രാജകുമാരിയെ വശീകരിച്ച് വശത്താക്കുകയും ചെയ്തു. അത്തറിന് പകരം വശീകരണ മന്ത്രം കലര്‍ത്തിയ പാനീയം മന്ത്രവാദി രാജകുമാരിക്ക് നല്‍കി. രാജകുമാരി ഇത് കുടിക്കാന്‍ നിര്‍ബന്ധിതയാവുകയും ചെയ്തു. എന്നാല്‍ മന്ത്രവാദിയുടെ തന്ത്രം മനസ്സിലാക്കിയ രാജകുമാരി ആ പാത്രം തൊട്ടടുത്തുണ്ടായിരുന്ന പാറക്കല്ലിലേക്ക് എറിഞ്ഞു. വശീകരണ മന്ത്രമായതിനാല്‍ അത് ചെന്ന് പതിച്ച പാറക്കല്ലും മന്ത്രവാദിയുടെ നേരെ ഉരുളാന്‍ തുടങ്ങി. അവസാനം പാറക്കല്ല് അയാളെ ഇല്ലാതാക്കി. എന്നാല്‍ മരിക്കുന്നതിനു മുന്‍പ് ബാഗ്ര വൈകാതെ തന്നെ നശിപ്പിക്കപ്പെടുമെന്നും മനുഷ്യവാസത്തിന് പറ്റിയ സ്ഥലമല്ലാതായി മാറുമെന്നും ശപിച്ചു. തുടര്‍ന്ന്, കോട്ട വടക്കു നിന്ന് മുഗളന്‍മാര്‍ ആക്രമിക്കുകയും, നഗരം പിടിച്ചെടുക്കുകയും ചെയ്തു. അക്കാലത്ത് കോട്ട നഗരത്തില്‍ 10,000 ആള്‍ക്കാര്‍ താമസിച്ചിരുന്നു. കോട്ടക്കകത്ത് ഉണ്ടായിരുന്നവര്‍ രാജകുമാരിയും രാജ്ഞിയും ഉള്‍പ്പടെ എല്ലാവരും വധിക്കപ്പെട്ടു. എന്നാല്‍ ഇന്നും പലരും വിശ്വസിക്കുന്നു മാന്ത്രികന്റെ ശാപം നിമിത്തമാണ് ഇത് സംഭവിച്ചതെന്ന്. മാത്രമല്ല രാജകുമാരിയുടേയും മാന്ത്രികന്റേയും പ്രേതം ഇന്നും കോട്ടക്കുള്ളില്‍ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് വിശ്വാസം.

PC:Parth.rkt

ഗുരു ബാലാനാഥിന്റെ ശാപത്തിന്റെ കഥ

ഗുരു ബാലാനാഥിന്റെ ശാപത്തിന്റെ കഥ

അക്കാലത്തെ ഭരണാധികാരിയായിരുന്ന മാധോ സിങ് ആണ് ഭാംഗഡ് കോട്ട പണികഴിപ്പിച്ചത്. കോട്ടയുടെ നിര്‍മ്മാണത്തിനു മുന്‍പ് ഇവിടെ ജീവിച്ചിരുന്ന യോഗിയായിരുന്ന ബാലനാഥില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് അദ്ദേഹം കോട്ട പണിതത്. കോട്ടയുടെ നിഴല്‍ തന്റെ ഭവനത്തിന്റെ മേല്‍ ഒരിക്കലും വീഴരുതെന്നും അങ്ങനെ സംഭവിച്ചാല്‍ അത് കോട്ടയുടെയും പട്ടണത്തിന്റെയും നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വന്ന മാധോ സിങിന്റെ പിന്തുടര്‍ച്ചക്കാര്‍ ഇതൊന്നുമറിയാതെ കോട്ടയുടെ വലുപ്പം വര്‍ധിപ്പിക്കുകയും യോഗിയുടെ വാക്കുപോലെ കോട്ടയും പട്ടണവും നശിപ്പിക്കപ്പെടുകയും ചെയ്തു.
PC: Aabhas

വിദേശികള്‍ക്ക് പ്രവേശനമില്ല

വിദേശികള്‍ക്ക് പ്രവേശനമില്ല

ഭാംഗഡ് കോട്ടയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍ വിദേശികള്‍ക്ക് സാധാരണയായി ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല. കാരണം മുന്‍കാലങ്ങളില്‍ ഇവിടെ കൂടുതലായും എത്തിയിരുന്നതും ഇവിടുത്തെ പാനനോമിയല്‍ ആക്ടിവിറ്റികള്‍ക്ക് ഇരയായിരുന്നതും വിദേശികളായിരുന്നു. അതിനാലാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിദേശികളെ ഇവിടെ അനുവദിക്കാത്തത്.

PC: Arpita Roy08

Read more about: rajasthan travel forts

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...