Search
  • Follow NativePlanet
Share
» »ഓണക്കാലത്തെ മഴയാത്ര! ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍, ഒഴിവാക്കാം അപകടങ്ങള്‍

ഓണക്കാലത്തെ മഴയാത്ര! ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍, ഒഴിവാക്കാം അപകടങ്ങള്‍

നിലവില്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ടെങ്കിലും കരുതലോടെയിരിക്കേണ്ട ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

കേരളത്തില്‍ മഴ തകര്‍ത്തുപെയ്തുകൊണ്ടിരിക്കുകയാണ്, ഓണത്തിനുള്ള ആഘോഷങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും കുറവൊന്നുമില്ലെങ്കിലും മഴക്കാലത്തെ യാത്രകളില്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ഒരുപാടുണ്ട്. പ്രത്യേകിച്ച് ഈ ഓണക്കാലത്ത് കുട്ടികളും കുടുംബവുമായി യാത്രകള്‍ പ്ലാന്‍ ചെയ്തു കാത്തിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍. നിലവില്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ടെങ്കിലും കരുതലോടെയിരിക്കേണ്ട ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാം

മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാം

മിക്കപ്പോഴും ഓണസദ്യയൊക്കെ കഴിഞ്ഞ് അതിന്റെ ആലസ്യം മാറുവാനായി വൈകിട്ടൊരു യാത്ര നാട്ടില്‍ പതിവാണ്. യാത്ര പോകുന്നത് കുഴപ്പമില്ലെങ്കിലും ഇറങ്ങുന്നതിനു മുന്‍പ് കാലാവസ്ഥാ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും നോക്കി വേണം പുറപ്പെടുവാന്‍. കേരളത്തിലെ മിക്ക ഹില്‍സ്റ്റേഷനുകളെയും മഴ വലിയ രീതിയില്‍തന്നെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ യാക്ര പോകുവാന്‍ ഉദ്ദേശിക്കുന്ന ഇടങ്ങളില്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ടോ എന്നു നോക്കാം. അതാതാ് ജില്ലകളുടെ കളക്ടര്‍മാരുടെ ഔദ്യോഗിക പേജുകളില്‍ ഇതു സംബനധിച്ചുള്ള അറിയിപ്പുകള്‍ ഉണ്ടായിരിക്കും.

PC:Sonika Agarwal

നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാനല്ല, അനുസരിക്കാനാണ്

നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാനല്ല, അനുസരിക്കാനാണ്

യാത്ര പോകുവാനാണ് തീരുമാനമെങ്കില്‍ പോകുന്ന ഇടത്തെ അവസ്ഥ എന്താണെന്ന് അറിഞ്ഞിരിക്കുക. കാറ്റും മഴയും ഉള്ള സമയത്ത് ട്രക്കിങ്ങിനായി പോകുന്നതും പരിചിതമല്ലാത്ത കുന്നും മലയം കയറുന്നതുമെല്ലാം അറിഞ്ഞുകൊണ്ട് അപകടത്തെ ക്ഷണിച്ചുവരുത്തലാണ്. മാത്രമല്ല, മഴക്കാലങ്ങളില്‍ വെള്ളച്ചാട്ടം അതീവഭംഗിയുള്ളതായി മാറുന്നതിനൊപ്പംതന്നെ അപകടകാരികളും ആകുന്നു. അതിനാല്‍ വെള്ളച്ചാട്ടങ്ങളിലേക്ക് പോകാതിരിക്കുക. പ്രദേശവാസികളുടെ മുന്നിറിയിപ്പുകള്‍ മാനിക്കുക. പുഴകളിലും മറ്റും ഇറങ്ങാതിരിക്കുക. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക.

PC:Dibakar Roy

കടലും സുരക്ഷിതമല്ല

കടലും സുരക്ഷിതമല്ല

കാടും മലയും പറ്റില്ലെങ്കില്‍ കടലില്‍ പോകാം അത് അപകടമല്ലല്ലോ എന്നുകരുതി ബീച്ചിലേക്ക് പോകുമ്പോഴും ശ്രദ്ധിക്കുവാനുണ്ട്. മഴക്കാലത്ത് കടല്‍ വളരെ പെട്ടന്നാണ് ക്ഷോഭിക്കുന്നത്. പ്രത്യേകിച്ചെന്തെങ്കിലും ചെയ്യുവാന്‍ കഴിയുന്നതിനു മുന്‍പേ അവിടെ സംഭവിക്കുവാനുള്ളത് സംഭവിച്ചെന്നിരിക്കും. അതിനാല്‍ മഴക്കാലത്ത് കടലില്‍ പോകുന്നവരും. ഓണത്തിന് ബീച്ച് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുമെല്ലാം മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക, നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

PC:Zedong Li

മണ്‍സൂണ്‍ ചെക്കപ്പ് നടത്തണം

മണ്‍സൂണ്‍ ചെക്കപ്പ് നടത്തണം

മഴക്കാലത്ത് യാത്രപുറപ്പെടുന്നതിനു മുന്‍പ് വാഹനം മൊത്തത്തില്‍ ഒരു ചെക്കിങ് നടത്തണം. നാലു ടയറുകളും ഓക്കെ അല്ലേയെന്നും ബ്രേക്കും ലൈറ്റുകളും വൈപ്പറും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നുറപ്പു വരുത്തുവാനും മറക്കരുത്. ഇതോടൊപ്പം മറക്കാതെ ചെയ്യേണ്ട ഒരു കാര്യം സ്റ്റെപ്പിനി ടയര്‍ വാഹനത്തില്‍ ഉണ്ടെന്നു ഉറപ്പുവരുത്തുകയും അത് കാറ്റ് നിറച്ച് ഏതുസമയത്തും ഉപയോഗിക്കുവാന്‍ തയ്യാറാക്കി വയ്ക്കുകയും വേണം.

PC:Satwik Hegde

മറക്കരുത് ഫസ്റ്റ് എയ്ഡ് കിറ്റ്

മറക്കരുത് ഫസ്റ്റ് എയ്ഡ് കിറ്റ്

യാത്രകളില്‍ നമ്മള്‍ പലപ്പോഴും മറക്കുന്ന ഒന്നാണ് ഫസ്റ്റ് എയ്ഡ് കിറ്റ്. പെട്ടന്ന് ഒരു അത്യാവശ്യമുണ്ടായാല്‍ ഉപോഗിക്കുവാന്‍ കഴിയുന്ന സാധനങ്ങള്‍ ‍ഒരു ഫസ്റ്റ് എയ്ഡ് ബോക്സില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ബാന്‍ഡേജ്, കത്രിക, ബാന്‍ഡ് എയ്ഡ്‍,ആന്‍റി സെപ്റ്റിക് വൈപ്പുകള്‍, വേദനസംഹാരികള്‍, സാനിറ്റൈസര്‍ എന്നിങ്ങനെ വളരെ കുറച്ച് സാധനങ്ങള്‍ മാത്രം സൂക്ഷിച്ചാല്‍ മതിയെങ്കിലും ഇക്കാര്യത്തില്‍ വളരെ അലംഭാവം കാണിക്കുന്നവരാണ് നമ്മള്‍.

യാത്രയിലെ പ്രഥമ ശുശ്രൂഷാ ബോക്സ്.. ബാന്‍ഡേജ് മുതല്‍ കത്രിക വരെ...കരുതണം ഈ കാര്യങ്ങള്‍<br />യാത്രയിലെ പ്രഥമ ശുശ്രൂഷാ ബോക്സ്.. ബാന്‍ഡേജ് മുതല്‍ കത്രിക വരെ...കരുതണം ഈ കാര്യങ്ങള്‍

വസ്ത്രങ്ങള്‍ ശ്രദ്ധിക്കാം

വസ്ത്രങ്ങള്‍ ശ്രദ്ധിക്കാം

മഴക്കാലത്ത് യാത്രയ്ക്കിറങ്ങുമ്പോള്‍ വസ്ത്രങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. കോട്ടണ്‍ വസ്ത്രങ്ങള്‍ ഒഴിവാക്കി സിന്തറ്റിക് അല്ലെങ്കില്‍ വെള്ളം പിടിക്കാത്ത പെട്ടന്ന് ഉണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കുവാന്‍. ഇത് ശരീരത്തിനും ഗുണം മാത്രമേ ചെയ്യു. റെയിന്‍കോട്ടും ബാഗിനുള്ള റെയിന്‍കവറും കരുതുവാന്‍ മറക്കരുത്. മറ്റൊന്ന് ചെരിപ്പാണ്. മഴയത്തിടുന്ന തരത്തിലുള്ള ചെരിപ്പുകളും യാത്രയില്‍ കരുതണം.

PC:Kate Joie

മഴക്കാലത്ത് യാത്ര പോകാം... പക്ഷേ, ഈ നാടുകള്‍ ഒഴിവാക്കണംമഴക്കാലത്ത് യാത്ര പോകാം... പക്ഷേ, ഈ നാടുകള്‍ ഒഴിവാക്കണം

വഴിയിലിറങ്ങുമ്പോള്‍

വഴിയിലിറങ്ങുമ്പോള്‍

ഓണക്കാലത്ത് വഴിയില്‍ തിരക്ക് വളരെ സ്വഭാവീകമാണ്. അതിനെ അതിന്റേതായ രീതിയില്‍ കാണുക. ഹോണ്‍ അടിച്ചും ബഹളംവെച്ചും ബാക്കിയുള്ളവരുടെ രസം കൂടി കളയാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ട്രാഫിക് നിയമങ്ങള്‍ വീഴ്ചയില്ലാതെ അനുസരിക്കുക. പെട്ടന്നുപോകാനായി ഗ്യാപ്പിലൂടെ വാഹനം മുന്നോട്ടുകയറ്റിപ്പോകുന്നത് വിനയായേക്കാം. മാത്രമല്ല, ബ്ലോക്കില്‍ കിടക്കുമ്പോള്‍ അനാവശ്യമായി ഹോണ്‍ മുഴക്കി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിരിക്കുവാനും ശ്രദ്ധിക്കുക.

PC:Dibakar Roy

വെള്ളക്കെട്ടുകളിലൂടെ പോകുമ്പോള്‍

വെള്ളക്കെട്ടുകളിലൂടെ പോകുമ്പോള്‍

ഒരു ചെറിയ മഴ പെയ്താല്‍ തന്നെ കേരളത്തിലെ റോഡുകളില് വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവായിട്ടുണ്ട്.പരിചയമുള്ള റോഡാണ് എന്നു കരുതി നേരെ വെള്ളക്കെട്ടിലേക്കിറങ്ങരുത്. റോഡിലെ കുഴികളും ഇടിഞ്ഞ വശങ്ങളും അപകടം വരുത്തിവെച്ചേക്കാം. ഈ സമയത്ത് റോഡിനു വശങ്ങളലൂടെ പോകാതെ റോഡിനു മധ്യഭാഗത്തില്‍ കൂടി പോകുന്നത് അപകടം കുറയ്ക്കുവാന്‍ സഹായിക്കും. മാത്രമല്ല, വണ്ടിയുടെ എക്സ്ഹോസ്റ്റിന്‍റെ നിരപ്പില്‍ വെള്ളം റോഡിലുണ്ടെങ്കില്‍ വാഹനം അതിലേക്ക് ഇറക്കാതിരിക്കുന്നതാണ് നല്ലത്. വെള്ളം ഇറങ്ങുന്നതുവരെ കാത്തിരിക്കുകയോ അല്ലെങ്കില്‍ മറ്റു വഴികളിലൂടെ പോവുകയോ ചെയ്യാം
വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ താഴ്ന്ന ഗിയറില്‍ മാത്രമേ വണ്ടിയെടുക്കാവൂ. ബ്രേക്ക് പതിയെ മാത്രം കൊടുക്കുക,

മഴയില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം... ഒഴിവാക്കാം ഈ കാര്യങ്ങള്‍<br />മഴയില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം... ഒഴിവാക്കാം ഈ കാര്യങ്ങള്‍

മഴക്കാലയാത്രകള്‍ക്ക് സുരക്ഷിതം ഈ ഇടങ്ങള്‍...റാണിപുരം മുതല്‍ വര്‍ക്കല വരെ..മഴക്കാലയാത്രകള്‍ക്ക് സുരക്ഷിതം ഈ ഇടങ്ങള്‍...റാണിപുരം മുതല്‍ വര്‍ക്കല വരെ..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X