ആഗ്രയുടെ കഥകളിൽ ഏറ്റവുമധികം നിറഞ്ഞു നിൽക്കുന്ന ഇടമാണ് താജ്മൽ. ഒരു പക്ഷേ, ആഗ്ര എന്നു കേട്ടാൽ താജ്മഹല്‍ എന്നു മാത്രം ഓർമ്മിക്കുന്നവരായിരിക്കും അധികവും. താജ്മഹലിന്റെ പ്രൗഢിയിൽ വേണ്ടത്ര പ്രശസ്തി കിട്ടാതെ പോയ ഒരുപാടിടങ്ങളുണ്ട് ആഗ്രയിൽ. അതിലൊന്നാണ് ഫത്തേപൂർ സിക്രിയിലെ പാഞ്ച് മഹൽ.
അക്ബർ ചക്രവർത്തിയുടെ കാലത്ത് സ്ഥാപിക്കപ്പെട്ട പാഞ്ച് മഹൽ കാഴ്ചയിൽ തന്നെ ഏറെ വ്യത്യസ്ഥത പുലർത്തുന്നു. പാഞ്ച്മഹലിന്‍റെ വിശേഷങ്ങളറിയാം...

പാഞ്ച് മഹൽ, ഫത്തേപൂർ
ഫത്തേപൂർ സിക്രിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് പാഞ്ച് മഹൽ. നിർമ്മാണത്തിലും രൂപത്തിലും മാത്രമല്ല, നിർമ്മാണോദ്യേശത്തിലും ഈ നിർമ്മിതി വേറിട്ടു നിൽക്കുന്നു. അഞ്ച് നിലകളിലായി ഉയർന്നു നിൽക്കുന്ന ഈ മാളികയ്ക്ക് പ്രത്യേകതകൾ ഏറെയുണ്ട്.

റാണിമാർക്ക് ഉല്ലസിക്കുവാൻ
അക്ബർ ചക്രവർത്തിയുടെ പ്രിയങ്കരികളായ പത്നിമാർക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന ഉല്ലാസപ്പുര എന്നുമിതിനെ വിളിക്കാം. പത്നിമാർക്കും അവരുടെ പരിചാരകർക്കും അന്തപുരത്തിലെ സ്ത്രീകൾക്കും വേണ്ടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. രെഹം അഥവാ സെനാന ക്വാർട്ടേഴ്സിനോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമയം രസകരമായി ചിലവഴിക്കുന്നതിനായി അവർ ഈ സ്ഥലം ഉപയോഗപ്പെടുത്തിയിരിക്കുന്നു.
PC: Bijendra01

ബുദ്ധ ക്ഷേത്രത്തിന്റെ മാതൃകയിൽ
പുരാതനമായ ബുദ്ധ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ മാളികയും നിർമ്മിച്ചിരിക്കുന്നത്. എവിടെ നോക്കിയാലും കാണുവാൻ സാധിക്കുന്ന തൂണുകളാണ് ഇതിന്റെ പ്രത്യേകത. അഞ്ച് നിലകളും മുകളിലേക്ക് പോകുമ്പോൾ വലുപ്പം ഒന്നിനു പിറകേ ഒന്നായി കുറഞ്ഞു വരുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മിതി. ഇന്ന് ഫത്തേപൂർ സിക്രിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് ഈ മാളികയാണ് എന്നതിൽ തർക്കമില്ല.

176 തൂണുകള്‍
അഞ്ച് നിലകളിലായി ഉയർന്നു നിൽക്കുന്ന മാളികയെ താങ്ങിയിരിക്കുന്നത് ഇതിന്റെ തൂണുകളാണ്. തൂണുകൾക്കിടിൽ ജാലികളും കാണാം. ഓരോന്നിനെയും വേർതിരിച്ചു കാണിക്കുവാനും താങ്ങി നിർത്തുവാനുമാണ് ജാലികൾ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും താഴത്തെ നിലയിൽ 86 തൂണുകളും രണ്ടാമത്തെ നിലയിൽ 20 ഉം തുർന്ന് 12 ഉം 4ഉം തൂണുകള്‍ വീതമാണുള്ളത്. ആകെ 176 തൂണുകളുണ്ട്.

മുകളിൽ നിന്നും
പാഞ്ച് മഹലിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നും താഴെ നടക്കുന്ന കാഴ്ചകൾ കാണുവാനാണ് സ്ത്രീകൾ ഈ മാളിക ഉപയോഗിച്ചിരുന്നത്. മുകളില്‍ ഒരു മറ ഉള്ളതിനാൽ അവിടെയിരുന്നാൽ താഴെ എന്താണ് നടക്കുന്നതെന്ന് കൃത്യമായി കാണുവാനും അതേസമയം താഴെ നിന്നും ഇവരെ കാണുവാൻ സാധിക്കുകയുമില്ല. വെറുതെ കാറ്റു കൊള്ളുവാനായും റാണിമാർ ഇവിടെ വരാറുണ്ടായിരുന്നു. ഇവിടെ നിന്നും നോക്കിയാൽ താഴെ വലതു ഭാഗത്തായി കോട്ടയുടെ മനോഹരമായ കാഴ്ചകളും കാണുവാൻ സാധിക്കും.
PC:Anupamg

സമയം
രാവിലെ 7 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ് ഇത് സന്ദർശകര്‍ക്കായി തുറന്നിരിക്കുന്ന സമയം. വെള്ളിയാഴ്ചകളിൽ ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഇന്ത്യക്കാരായ സഞ്ചാരികൾക്ക് 20 രൂപയും വിദേശികൾക്ക് 260 രൂപയുമാണ് പ്രവേശന ചാർജ്.
PC:Bruno Girin

എത്തിച്ചേരുവാൻ
ഫത്തേൂർ സിക്രി റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് പാഞ്ച് മഹൽ സ്ഥിതി ചെയ്യുന്നത്.
കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!
ആരവല്ലി മലനിരകളിലെ കടുവകളുടെ താവളമായ നഹർഗഡ് കോട്ട
സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ
PC:Anupamg