» »പറക്കാനിതാ ഒന്‍പതിടങ്ങള്‍

പറക്കാനിതാ ഒന്‍പതിടങ്ങള്‍

Written By: Elizabath

സാഹസിക വിനോദങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് പാരാഗ്ലൈഡിംങ്. ആകാശത്തില്‍ പാറിപ്പറന്ന് നടക്കാന്‍ കൊതിയുള്ള ആരും ഒരിക്കലെങ്കിലും പാരാഗ്ലൈഡിങ് പരീക്ഷിക്കുമെന്ന് ഉറപ്പാണ്. കുറച്ചുകാലമായി ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ളസാഹസിക വിനോദങ്ങളിലൊന്നായി മാറുവാനും പാരാഗ്ലൈഡിങ്ങിന് കഴിഞ്ഞിട്ടുണ്ട്. 1940 കളില്‍ തന്നെ ഹിമാചല്‍ പ്രദേശിലും പരിസരങ്ങളിലും പാരാഗ്ലൈഡിങ് തുടങ്ങിയിരുന്നതായി ചരിത്രം പറയുന്നു.
പാരാഗ്ലൈഡിങ്ങിനു മാത്രമായി ഇന്ത്യയില്‍ പലസ്ഥലങ്ങളും ഇന്ന് വന്നിട്ടുണ്ട്. സാഹസികതയെ പ്രണയിക്കുന്നവര്‍ക്ക് പോയി പറന്നു വരാന്‍ പറ്റിയ ഇന്ത്യയിലെ മികച്ച പാരാഗ്ലൈഡിംങ് കേന്ദ്രങ്ങള്‍.

സോലാങ് വാലി

സോലാങ് വാലി

സാഹസിക വിനോദങ്ങള്‍ക്ക് ഏറെ പേരുകേട്ട സ്ഥലമാണ് ഹിമാചല്‍പ്രദേശിലെ സോലാങ് വാലി. തണുപ്പുകാലങ്ങളില്‍ ചുറ്റിലും മഞ്ഞു മൂടുന്ന ഇവിടം സ്‌കേറ്റിങ്ങിനും സ്‌നോ ബോര്‍ഡിങ്ങിനുമാണ് പ്രശസ്തം. എന്നാല്‍ വേനലാകുന്നതോടെ ഇവിടെ പാരാഗ്ലൈഡിങ്ങിനായി നൂറുകണക്കിന് ആളുകളാണ് എത്താറുള്ളത്.

PC: Raman Virdi

ബീര്‍-ബില്ലിങ്ങ്

ബീര്‍-ബില്ലിങ്ങ്

ഹിമാചല്‍ പ്രദേശിലെ ദൗലാധര്‍ പര്‍വ്വത നിരയ്ക്ക് താഴെ സ്ഥിതി ചെയ്യുന്ന ബീര്‍-ബില്ലിങ്ങ് ഇന്ത്യയില്‍ പാരാഗ്ലൈഡിങ്ങിനു പേരുകേട്ട സ്ഥലങ്ങളില്‍ ഒന്നാണ്. ആയിരം അടി ഉയരത്തില്‍ നിന്നുമാണ് ഇവിടെ പാരഗ്ലൈഡിങ് നടത്തുന്നത്.
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ പാരാഗ്ലൈഡിങ് പ്രി വേള്‍ഡ് കപ്പ് മത്സം ഇവിടെയാണ് നടത്താറുള്ളത്.

PC: Travelling Slacker

ആരംഭോല്‍ ബീച്ച്

ആരംഭോല്‍ ബീച്ച്

സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ട ഗോവയിലാണ് ആരംഭോല്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. പാരാഗ്ലൈഡിങ് പരീക്ഷിക്കാവുന്ന ഗോവയിലെ അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണിത്.

കാംഷേട്ട്

കാംഷേട്ട്

മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനുകളിലൊന്നാണ് കാംഷേട്ട്. എല്ലാ സമയത്തും അനുകൂലമായ കാലാവസ്ഥയും മനോഹരമായ ഭൂപ്രകൃതിയും ഇവിടുത്തെ പാരാഗ്ലൈഡിങ്ങിനെ മനോഹരമാക്കി മാറ്റുന്നു. കൂടാതെ പാരഗ്ലൈഡിങ്ങില്‍ പരിശീലനം നല്കുന്ന സ്ഥാപനങ്ങളും ഇന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഋഷികേശ്

ഋഷികേശ്

ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശ് പാരാഗ്ലൈഡിങ്ങിന് മാത്രമല്ല, മറ്റുപല സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ്. വൈറ്റ് വാട്ടര്‍ റാഫ്ട്ടിങ്, കയാക്കിങ് തുടങ്ങിയവയ്‌ക്കെല്ലാം ഋഷികേശ് പ്രസിദ്ധമാണ്. ഇവിടുത്തെ കുഞ്ചാപുരി എന്നറിയപ്പെടുന്ന സ്ഥലത്താണ് പാരാഗ്ലൈഡിങ്ങിനായി ഏറ്റവുമധികം ആളുകള്‍ വരുന്നത്.

നന്ദി ഹില്‍സ്

നന്ദി ഹില്‍സ്

ബെംഗളുരുവിലെ ഏറ്റവും പ്രസിദ്ധമായ സ്ഥലങ്ങളിലൊന്നാണ് നന്ദജിഹില്‍സ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് ശാന്തമായി സമയം ചെലവഴിക്കാനാണ് ആളുകള്‍ ഇവിടെ എത്തുന്നത്. സാഹസിക വിനോദങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഇവിടെ കര്‍ണ്ണാടക സര്‍ക്കാരിന്റെ നേതൃത്യത്തില്‍ പാരാഗ്ലൈഡിങ്ങിനുള്ള സൗകര്യങ്ങള്‍ ഒരുക്കിവരുന്നുണ്ട്.

ഷില്ലോങ്

ഷില്ലോങ്

ഇന്ത്യയില്‍ ഒട്ടും പ്രശസ്തമല്ലാത്ത പാരാഗ്ലൈഡിങ് സെന്ററാണ് ഷില്ലോങ്. വളരെ കുറച്ച് സഞ്ചാരികള്‍ മാത്രം എത്തിച്ചേരുന്ന ഇവിടെ അതിമനോഹരമായ കാഴ്ചകളാണ് പറക്കുന്നവരെ കാത്തിരിക്കുന്നത്.

പാവ്ഗഡ്

പാവ്ഗഡ്

ഗുജറാത്തിലെ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ പാവ്ഗഡ് അവിടുത്തെ മനോഹരമായ ഹില്‍ സ്‌റ്റേഷനുകളില്‍ ഒന്നാണ്. പാവ്ഗഡും സമീപത്തുള്ള ചാംപനീറുെ ഇവിടുത്തെ യുനസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളിലൊന്നാണ്. ഈയടുത്ത കാലത്താണ് പാവ്ഗഡഒരു പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനായി മാറിയത്.

ഗാങ്‌ടോക്ക്

ഗാങ്‌ടോക്ക്

സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്ക് വടക്കു കിഴക്കന്‍ ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇവിടുത്തെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ സാഹസിക ടൂറിസത്തിനുള്ള ധാരാളം സാധ്യതകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇവിടം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പാരാഗ്ലൈഡിങ് കേന്ദ്രം കൂടിയാണ്

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...