Search
  • Follow NativePlanet
Share
» »എന്തിനു വിദേശത്തു പോകണം... അതിലും മികച്ച സ്ഥലങ്ങൾ ഇവിടെയുണ്ട്!

എന്തിനു വിദേശത്തു പോകണം... അതിലും മികച്ച സ്ഥലങ്ങൾ ഇവിടെയുണ്ട്!

മലയാളികളെ കൊതിപ്പിച്ചതുപോലെ ഒരു വിദേശരാജ്യവും ആരെയും കൊതിപ്പിച്ചിട്ടുണ്ടാവില്ല.

അതുകൊണ്ടുതന്നെ കടൽക്കടന്ന് പറന്ന് ഒരിക്കലെങ്കിലും യൂറോപ്പും അമേരിക്കയും സ്വിറ്റ്സർലന്റും ഒക്കെ കാണണമെന്ന് ആഗ്രഹിക്കാത്തവരും കാണില്ല. പലപ്പോളും സാഹചര്യങ്ങൾ അനുകൂലമല്ലാത്തതുകൊണ്ടു മാത്രമായിരിക്കും ഇത്തരം കൊതിപ്പിക്കുന്ന യാത്രകൾ വേണ്ടന്ന് വയ്ക്കുക. എന്നാൽ എത്ര യൂറോപ്യൻ രാജ്യങ്ങളും അമേരിയ്ക്കയും ഒക്കെ കൺമുന്നിൽ നിന്നാലും അതിനെയെല്ലാം മറികടക്കുന്ന സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ബീച്ചുകളും കായലുകളും കുന്നുകളും ഒക്കെയായി ഫ്രാൻസ് മുതൽ റോം വരെയുള്ള സ്ഥലങ്ങൾക്ക് പകരം നിൽക്കുന്ന നമ്മുടെ ഇടങ്ങളെ പരിചയപ്പെടാം...

പോണ്ടിച്ചേരി... എല്ലാ കോണിലും ഫ്രാൻസിനെ തിരയുന്ന ഇടം

പോണ്ടിച്ചേരി... എല്ലാ കോണിലും ഫ്രാൻസിനെ തിരയുന്ന ഇടം

ഒരു കാലത്ത് ഫ്രാൻസിന്റെ കോളനിയായിരുന്നതു കൊണ്ടു തന്നെ ആ അധിനിവേശത്തിന്റെ സ്മരണകളും അടയാളങ്ങളും ഇന്നും കാണപ്പെടുന്ന ഇടമാണ് പോണ്ടിച്ചേരി. ഫ്രഞ്ച് ഓർമ്മകളുണർത്തുന്ന പോണ്ടിച്ചേരിയെന്ന പേരു മാറി 2006 ൽ പുതുച്ചേരി ആയെങ്കിലും ഈ നാടിന് വലിയ മാറ്റങ്ങളൊന്നും പറയുവാനില്ല. ഇവിടുത്തെ ടൂറിസം തന്നെ ഫ്രഞ്ചിന്റെ മറ്റൊരു പതിപ്പ് എന്ന നിലയിലാണ്.

തമിഴ് സംസ്കാരത്തിന്റെ മറ്റൊരു വകഭേദമാണ് ഇവിടെയുള്ളത്. പഴമയും പ്രൗഡിയും ഒരുപോലെ സമ്മേളിക്കുന്ന ഇവിടെ ഒരു ഫ്രഞ്ച് കോളനിയുടെ എല്ലാ കാഴ്ചകളും കാണാം.

കൊളോണിയൽ മാതൃകയിലുള്ള മഞ്ഞച്ചായമടിച്ച കെട്ടിടങ്ങളും വിദേശ മാതൃകയിലുള്ള ദേവാലയങ്ങളും ഫ്രഞ്ച് യുദ്ധ സ്മാരകവും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

അരബിന്ദോ ആശ്രമം, ഓറോവിൽ, റോക്ക് ബീച്ച്, അരികമേട്, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു കാഴ്ചകൾ.

PC:SM14

ഫ്രാൻസ്

ഫ്രാൻസ്

ഫ്രാൻസ്

തകർന്നടിഞ്ഞ റോം പോലെ ഒരു ഹംപി

തകർന്നടിഞ്ഞ റോം പോലെ ഒരു ഹംപി

ഒരു സംസ്കാരം മുഴുവനായും തകർന്നടിഞ്ഞെങ്കിലും കല്ലിൽ കെട്ടിയ നഗരത്തെ കാണാനെത്തുന്നവരാണ് ഹംപിയുടെ ആകർഷണം. കിഴക്കിന്റെ റോം എന്നൊരു വിളിപ്പേരു കൂടി ഹംപിയ്ക്കുണ്ട്. റോമിനെ പോലെ തന്നെ തകർന്ന അവശിഷ്ടങ്ങളിലൂടെ അറിയപ്പെടുന്ന നാടാണ് ഹംപിയും. വിരൂപാക്ഷ ക്ഷേത്രവും കൽരഥവും സംഗീതം പൊഴിക്കുന്ന തൂണുകളും വലിയ വലിയ നിർമ്മിതികളും ക്ഷേത്രങ്ങളും ഒക്കെയാണ് ഇവിടുത്തേത്.

PC:Shriram Swaminathan

റോം

റോം

റോം

PC:Rennett Stowe

പോർച്ചുഗലിനൊപ്പം നിൽക്കുന്ന മൂന്നാർ

പോർച്ചുഗലിനൊപ്പം നിൽക്കുന്ന മൂന്നാർ

പടിഞ്ഞാറൻ പോർച്ചുഗലിലെ അസോർസ് എന്നൊരിടമുണ്ട്. പോർച്ചുഗല്‍ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടം. മലിനമാകാത്ത പച്ചപ്പും പ്രകൃതിഭംഗിയും ചേർന്ന ഇവിടം അറ്റ്ലാന്റിക് ഓഷ്യനോട് ചേർന്നാണുള്ളത്. നമ്മുടെ മൂന്നാറിൻറെ അതേ ഭംഗിയാണ് ഈ പ്രദേശത്തിനുള്ളത് എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ഇവിടുത്തെ തേയിലത്തോട്ടങ്ങള്‍ പോലെ പരന്നു കിടക്കുന്ന പച്ചപ്പ് ഇവിടെയുണ്ട്. യൂറോപ്പിൽ പ്ലാന്‍റേഷന്‍ കാണാൻ സാധിക്കുന്ന ഏക സ്ഥലം കൂടിയാണിത്.

PC:Kerala Tourism

 പോർച്ചുഗൽ

പോർച്ചുഗൽ

PC:wikimedia

ഹവായ്ക്ക് പകരം വയ്ക്കുവാൻ സ്കന്ദാഗിരി

ഹവായ്ക്ക് പകരം വയ്ക്കുവാൻ സ്കന്ദാഗിരി

ഹവായ് ദ്വീപുകളുടെ കാഴ്ച ഒരിക്കലെങ്കിലും കൊതിപ്പിക്കാത്തവർ കാണില്ല.അഗ്നിപർവ്വതങ്ങലും ലാവകളും ഒക്കെ ചേർന്ന് തികച്ചും വ്യത്യസ്തമായ ഒരിടം. നമ്മുടെ ബാംഗ്ലൂരിൽ നിന്നും 68 കിലോമീറ്റർ അകലെയുള്ള സ്കന്ദാഗിരിയിൽ അഗ്നി പർവ്വതമൊന്നുമില്ലെങ്കിലും കാഴ്ചയിൽ തനി ഹവായാണ് സ്കന്ദാഗിരി. മുകളിൽ നിന്നുള്ള കാഴ്ചകളിൽ മ‍ഞ്ഞിൽ പൊതിഞ്ഞ കുന്നുകളും മുന്നിലൂടെ പറക്കുന്ന മേഘങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.

PC:myecotrip

ഹവായ്

ഹവായ്

PC:pixaba

സ്കോട്ലൻഡിനെ തോൽപ്പിക്കും കൂർഗ്

സ്കോട്ലൻഡിനെ തോൽപ്പിക്കും കൂർഗ്

ഇന്ത്യയുടെ സ്കോട്ലൻഡ് എന്നാണ് കൂർഗ് അറിയപ്പെടുന്നത്. കാലാവസ്ഥയും കാഴ്ചകളും പച്ചപ്പും ഒക്കെ ഇവിടെ ഏറെക്കുറെ ഒരുപോലെയാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഇത്രയും ചിലവിൽ ഒരിക്കലും സ്കോട്ലൻഡ് കാണാൻ പോകേണ്ട ആവശ്യമേയില്ല. പകരം വളരെ കുറഞ്ഞ ചിലവില്‍ അവിടുത്തേതിലും കിടിലൻ കാഴ്ചകൾ ഇവിടെ ആസ്വദിക്കാം.

PC:pixabay

സ്കോട്ലൻഡ്

സ്കോട്ലൻഡ്

PC:David Parker

നയാഗ്ര ഒഴിവാക്കാം...പകരം നമ്മുടെ അതിരപ്പള്ളി

നയാഗ്ര ഒഴിവാക്കാം...പകരം നമ്മുടെ അതിരപ്പള്ളി

പതഞ്ഞുകുത്തിയൊഴുകുന്ന നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. നയാഗ്രയോട് ഒപ്പമെത്തില്ലെങ്കിലും അതിനു തക്ക കാഴ്ചകളാണ് നമ്മുടെ അതിരപ്പള്ള ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ എണ്ണപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് കാഴ്ചയിൽ മാത്രമല്ല, അനുഭവത്തിലും കിടിലനാണ്. ഏകദേശം 80 അടിയോളം ഉയരത്തിൽ നിന്നാണ് ഇത് താഴേക്ക് പതിക്കുന്നത്.

നയാഗ്ര

നയാഗ്ര

നയാഗ്ര

PC:pixabay

കിഴക്കിന്റെ യഥാർഥ വെനീസ്

കിഴക്കിന്റെ യഥാർഥ വെനീസ്

യഥാർഥ വെനീസിലെ കാഴ്ചകൾ പോലെ കനാലുകളാൽ നിറഞ്ഞതാണ് നമ്മുടെ ആലപ്പുഴയും. ബ്രിട്ടീഷ് ഭരണകാലത്ത് ക്രൂസൺപ്രഭുവാണ് ഇവിടുത്തെ കനാലുകളുടെ ഭംഗി കണ്ട് കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ ആദ്യം വിശേഷിപ്പിച്ചത്.

PC:pixabay

വെനീസ്

വെനീസ്

വെനീസ്

PC:pixabay

Read more about: travel destinations south india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more