Search
  • Follow NativePlanet
Share
» » തുളസിദാസ്‌ ജയന്തിയുടെ നാളുകളിൽ നമുക്ക് ആ കവി ജീവിച്ച സ്ഥങ്ങളിലേക്കു തിരിച്ചു പോകാം

തുളസിദാസ്‌ ജയന്തിയുടെ നാളുകളിൽ നമുക്ക് ആ കവി ജീവിച്ച സ്ഥങ്ങളിലേക്കു തിരിച്ചു പോകാം

തുളസീദാസിനെക്കുറിച്ചും അദ്ദേഹത്തിൻറെ ജീവിതകാലത്തെക്കുറിച്ചും അദ്ദേഹം സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചും ഒക്കെ കൂടുതലറിയാനായി തുടർന്നു വായിക്കാം

എക്കാലത്തെയും മികച്ച കവികളിലൊരാളാണ് തുളസിദാസ്. ഒരു കവി എന്നതിലുപരി അദ്ദേഹമൊരു സാമൂഹ്യപരിഷ്കർത്താവും തത്ത്വചിന്തകനും ആയിരുന്നു. അതുകൊണ്ടുതന്നെ ആളുകൾ ഇദ്ദേഹത്തെ ഭക്തിപുരസരം ഗോസ്വാമി തുളസീദാസ് എന്നാണ് വിളിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിൽ ജനിച്ച ഇദ്ദേഹം ശ്രീരാമ ഭഗവാന്റെ ജീവിതം വിവരിക്കുന്ന ഇതിഹാസപൂരിതമായ രാമചരിത്മാനാസ എന്ന സാഹിത്യ കൃതിയുടെ പേരിൽ ലോകമെമ്പാടും അറിയപ്പെടുന്നു.. ഒരു ശ്രീരാമ ഭക്തനായിരുന്ന ഇദ്ദേഹം തന്റെ ജീവിതകാലഘട്ടത്തിലെ ഏറിയ പങ്കും ചിലവഴിച്ചത് തൻറെ സ്രഷ്ടാവായ ശ്രീരാമ ഭഗവാനെകുറിച്ച് എഴുതാനും പഠിക്കാനും വേണ്ടിയായിരുന്നു

രാമായണത്തിന്റെ രചയിതാവായിരുന്ന വാൽമീകിയുടെ അവതാരമാണ് ഇദ്ദേഹമെന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ചിലവഴിച്ചത് വാരാണസി ദേശത്തിൻറെ അതിരുകൾക്കുള്ളിലാണ്. ശ്രീരാമനെ ജീവിതത്തിലേക്ക് ആവാഹിച്ച് രക്ഷനേടാനായി ഭാരതത്തിൻറെ മറ്റ് പല ദേശങ്ങളിലേക്കും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഗസ്റ്റ് 17നായിരുന്നു തുളസീദാസ് ജയന്തി... ആത്മാർപ്പണത്തിന്റെയും ദിവ്യത്വത്തിൻറെയും പരമകോടിയിൽ എത്തിയ ഒരാളാണ് തുളസിദാസ് എന്ന് നമുക്കെല്ലാവർക്കുമറിയാം. ശ്രീരാമനെ അന്വേഷിച്ചുനടന്ന അദ്ദേഹത്തിൻറെ ജീവിതയാത്രയിൽ തുളസിദാസ് സന്ദർശിച്ച സ്ഥലങ്ങളൊക്കെ നിങ്ങൾക്കും സന്ദർശിക്കാൻ ആഗ്രഹമുണ്ടോ...? എങ്കിലിതാ താഴെപ്പറയുന്ന പറയുന്ന വിശുദ്ധ സ്ഥലങ്ങളിലേക്ക് നമുക്കും യാത്ര തിരിക്കാം.. തുളസീദാസിനെക്കുറിച്ചും അദ്ദേഹത്തിൻറെ ജീവിതകാലത്തെക്കുറിച്ചും അദ്ദേഹം സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചും ഒക്കെ കൂടുതലറിയാനായി തുടർന്നു വായിക്കാം

സൊറോൺ

സൊറോൺ

തുളസീദാസിന്റെ ഭൂതകാലത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അറിയാൻ ആഗ്രഹിക്കുന്ന, ഓരോ ചരിത്രാന്വേഷിയും സഞ്ചാരപ്രിയരും ഒക്കെ ആദ്യമേ ചെന്നെത്തേണ്ടത് സോറോണിലാണ്.. ഉത്തർപ്രദേശിലെ കസ്ഗഞ്ജ് ജില്ലയിലാണ് സോറോൺ പ്രദേശം സ്ഥിതിചെയ്യുന്നത്. തുൾസിദാസിന്റെ ജന്മസ്ഥലമാണ് സോറോൺ പട്ടണം. അതിനാൽത്തന്നെ ചരിത്രപരമായും മതപരമായും ഏറെ പ്രാധാന്യമുള്ള ഒരു സ്ഥലമായതിനെ കണക്കാക്കിയിരിക്കുന്നു. സോറോണിനുള്ളിൽ നിരവധി ക്ഷേത്രങ്ങളും വിശുദ്ധസ്ഥലങ്ങളുമൊക്കെ നിലകൊള്ളുന്നുണ്ട്. ഇവിടെ നിന്ന് നിങ്ങൾക്ക് തുളസീദാസിന്റെ ജീവിതകാലഘട്ടത്തെ കുറിച്ച് ധാരാളം കാര്യങ്ങൾ പഠിക്കാനാകും.

ഈ പ്രദേശത്തിന്റെ പരിസരത്തിൽ ഒരു പുണ്യതീർത്ഥമുള്ള ഒരു പൊയ്ക നിലകൊള്ളുന്നു. തങ്ങളുടെ മരിച്ചുപോയ ബന്ധുമിത്രാതികളുടെ ചിതാഭസ്മം നിക്ഷേപിക്കാറായി നിരവധി ഭക്തജനങ്ങൾ ഇങ്ങോട്ടേക്ക് വന്നെത്താറുണ്ട്. ബാറഹ് ഭഗവാൻ മന്ദിർ, രഘുനാഥ്ജീ മന്ദിർ, പരശുരാമ മന്ദിർ, ലഡ്യൂ വാലെ ബാലാജി ക്ഷേത്രം എന്നിവയൊക്കെ ഇവിടുത്തെ പ്രധാനപ്പെട്ട സന്ദർശന സ്ഥാനങ്ങളാണ്..


PC:Bijoy Mohan

 തുളസി ഘട്ട്

തുളസി ഘട്ട്

വാരാണസിയിലെ ഗംഗ നദിയുടെ തീരത്തുള്ള ഒരു സ്ഥലമാണ് തുളസി ഘട്ട്. തുളസീദാസ് തന്റെ അമൂല്യവും ഐതിഹാസപൂർണ്ണമായ സാഹിത്യകൃതിയായ രാംചരിത്മാനസ രചിച്ചത് ഇവിടെവച്ചാണ്. അദ്ദേഹത്തിന്റെ ജീവിതകാലത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ഇവിടെയാണ് ചെലവഴിച്ചതെന്ന് പറയപ്പെടുന്നു... മുൻകാലങ്ങളിൽ ഈ സ്ഥലം ലൊറാർക് ഘട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്. വാരണാസിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഇതെന്ന് പറയാതെ വയ്യ..! ഇന്ന് ഈ സ്ഥലം ഭാരതത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വന്നെത്തുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇവിടുത്തെ ഹൈന്ദവ ആഘോഷങ്ങളും ചടങ്ങുകളുമൊക്കെ ലോകമെമ്പാടും ഏറെ പ്രസിദ്ധമാണ്
വാരണാസിയിൽ തുളസിദാസുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥലമാണ് ശങ്കത്മോചൻ ക്ഷേത്രം. ഹനുമാനാണ് ഇവിടത്തെ പ്രതിഷ്ഠ. ആസി നദിക്ക് സമീപത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിൽ തുളസീദാസ് തന്നെയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു.

PC:Dwivedi Ashok

ചിത്രകൂട്ട് ധാം

ചിത്രകൂട്ട് ധാം

ശ്രീരാമനുമായി ബന്ധമുള്ള ഒരു സ്ഥലം തുളസീദാസ് സന്ദർശിക്കാതിരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..! ഉത്തർപ്രദേശിലെ പഴക്കം ചെന്ന ഒരു നഗരമാണ് കർവീ എന്ന് വിളിക്കപ്പെടുന്ന ചിത്രകൂട്ട് ധാം. തന്റെ പ്രവാസകാലത്തു ശ്രീരാമൻ ഏതാനും ദിവസങ്ങൾ ഇവിടെ ചിലവഴിച്ചു എന്നാണ് പറയപ്പെടുന്നത്. ഹനുമാൻ തുളസീദാസിനോട് ഇങ്ങോട്ടേക്ക് പുറപ്പെടണമെന്ന് നിർദ്ദേശിച്ചുവത്രെ. ഇവിടെ വച്ചാണ് രാമന്റെ ധർമ്മബോധത്തോടും ചിന്തകളോടും അദ്ധേഹം കൂടുതൽ അടുത്തത്.

ഇന്ന് ചിത്രകൂട് ധാം ഹിന്ദുക്കളുടെ ഇടയിൽ ഏറ്റവും വിശിഷ്ടമായൊരു തീർത്ഥാടന കേന്ദ്രമാണ്. എല്ലാ വർഷവും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ സന്ദർശനത്തിനായി എത്തുന്നത്. രാമഗത്, കാമഗഗിരി, ജാനകി കുണ്ഡ് എന്നിവയാണ് ഇതിന്റെ പരിസരങ്ങളിലുള്ള മറ്റ്പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

PC- Ken Wieland

അയോദ്ധ്യ

അയോദ്ധ്യ

ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തരിൽ ഒരാളായ തുളസീദാസിനെ ഒഴിച്ചു നിർത്തിയാൽ അയോദ്ധ്യ എന്ന നാട് പൂർണ്ണമാകുമോ...? ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യ, ലോകത്തെ ഏറ്റവും മഹോന്നതമായ പുണ്യസ്ഥലങ്ങളിലൊന്നായി കണക്കാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ, തുളസീദാസിന് തന്റെ സ്രഷ്ടാവിന്റെ വീട്ടിലേക്കു പോകാതിരിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ.. തന്റെ ബാല്യകാലം മുഴുവനും തുളസീദാസ് ചെലവഴിച്ചത് അയോധ്യയിലാണ്. ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും തത്ത്വജ്ഞാനത്തെക്കുറിച്ചമൊക്കെ അദ്ധേഹം പഠിച്ചു തുടങ്ങിയത് ഇവിടെ നിന്നാണ്. രാംഖോട്ട്, രാം പൈദി ഘട്ട്, കനാക് ഭവൻ ക്ഷേത്രം എന്നിവയൊക്കെ തുളസീദാസുമായി ബന്ധപ്പെട്ടു നിൽക്കുന്ന അയോദ്ധ്യയിലെ പ്രധാന സന്ദർശന കേന്ദ്രങ്ങളാണ്.

PC:Ramnath Bhat

പ്രയാഗ്

പ്രയാഗ്

ഭാരതത്തിന്റെ ദേവാലയം എന്നു വിളിക്കപ്പെടുന്ന ഒരേയൊരു തലസ്ഥാന നഗരിയാണ് പ്രയാഗ്. രാജ്യത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പുണ്യസ്ഥലങ്ങളിലൊന്നാണിക്. അലഹബാദ് എന്ന പേരിൽ കൂടി അറിയപ്പെടുന്ന പ്രയാഗ് പ്രദേശേം നിലകൊള്ളുന്നത് മൂന്ന് പ്രധാന നദികളായ ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനത്തായാണ്. വേദ കാലഘട്ടം മുതൽക്കേ ഈ സ്ഥലം നിലനിന്നുപോരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീരാമന് സ്വയം സമർപ്പിച്ചുകൊണ്ട് ജീവിതം മുഴുവൻ നശിപ്പിക്കരുതെന്നു തുളസീദാസിന്റെ ഭാര്യ ആരാഞ്ഞപ്പോൾ അദ്ധേഹം വീടുവിട്ടിറങ്ങിയത് അലഹബാദിലേക്കാണ്. ഈ സ്ഥലത്തിൻറെ അങ്കണങ്ങളിൽ നിന്നുകൊണ്ട് അദ്ധേഹം വർഷങ്ങളോളം ധ്യാനിക്കുകയും ആരാധനയർപ്പിക്കുകയും ചെയ്തിട്ടുണ്ട്
അലഹബാദിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ത്രിവേണി സംഗവും അലഹബാദ് കോട്ടയുമാണ്.

PC:Anonymous

ഫത്തേഹ്പൂർ സിക്രി

ഫത്തേഹ്പൂർ സിക്രി

നിങ്ങളിപ്പോൾ ആലോചിക്കുന്നുണ്ടാകും ഫത്തേഹ്പൂർ സിക്രിക്ക് എങ്ങനെയാണ് തുളസിദാസുമായി ബന്ധമെന്ന്...? ഇത് തീർച്ചയായുമൊരു ഒരു മതപ്രാധാന്യതയുള്ള സ്ഥലമല്ല. ഇത് ശ്രീരാമനുമായി ഒരു വിധത്തിലും ബന്ധപ്പെട്ടിരിക്കുന്നതുമല്ല.. മുഗൾ രാജാവായിരുന്ന അക്ബർ ചക്രവർത്തി തുളസീദാസിനെ തടവിലാക്കി പാർപ്പിച്ചിരുന്ന സ്ഥലമാണ് ഫത്തേപൂർ സിക്രി. ഇവിടെ വച്ചാണ് ഹനുമാൻ ചാലിസ എന്ന മഹത്തായ കൃതി അദ്ധേഹം എഴുതി പൂർത്തിയാക്കിയത്. പിന്നീട് അദ്ദേഹത്തിന്റെ മഹത്യം തിരിച്ചറിഞ്ഞ അക്ബർ ചക്രവർത്തി ഒരു പുണ്യാത്മാവിനെ തടവിലാക്കിയതിനുള്ള തന്റെ തെറ്റ് മനസ്സിലാക്കിക്കൊണ്ട് അദ്ദേഹത്തോട് ക്ഷമ ചോദിച്ചെന്ന് ചരിത്രത്തിൽ പറയുന്നു..

ഇപ്പോൾ എന്ത് തോന്നുന്നു? തുളസീദാസ് എന്ന മഹാത്മാവിനെ പറ്റി തിരഞ്ഞു നടക്കുന്ന ഒരാൾക്ക് ഫത്തേഹ്പ്പൂർ സിക്രിയിലേക്കുള്ള യാത്ര ഒഴിവാക്കാനാകുമോ ? തുളസീദാസിന്റെ ജീവിത കാലഘട്ടത്തെ കുറിച്ചു പഠിക്കാനായി നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഫത്തേപൂർ സിക്രിയെ കൂടെ കൂട്ടുച്ചേർക്കാൻ മറന്നുപോകരുത്.

ദൈവത്തിന്റെ താഴ്വര കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂദൈവത്തിന്റെ താഴ്വര കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ

പുറ്റിൽ വസിക്കുന്ന ദേവി മുതൽ കേരളത്തിന്‍റെ സംരക്ഷണത്തിനായി തീർത്ത ക്ഷേത്രം വരെ..തീരാത്ത അത്ഭുതങ്ങൾ!! പുറ്റിൽ വസിക്കുന്ന ദേവി മുതൽ കേരളത്തിന്‍റെ സംരക്ഷണത്തിനായി തീർത്ത ക്ഷേത്രം വരെ..തീരാത്ത അത്ഭുതങ്ങൾ!!

PC:Bruno Girin

Read more about: travel temples monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X