Search
  • Follow NativePlanet
Share
» »ക്രിസ്മസും പുതുവർഷവും അടിച്ചു പൊളിക്കാം... കോഴിക്കോടേക്ക് പോകാം

ക്രിസ്മസും പുതുവർഷവും അടിച്ചു പൊളിക്കാം... കോഴിക്കോടേക്ക് പോകാം

ഇതാ ഈ വർഷത്തെ അവസാന ആഘോഷങ്ങളിൽ കോഴിക്കോട് ഒരുക്കിയിരിക്കുന്ന കാഴ്ചകളിലേക്ക്....

മഞ്ഞിൽ കുളിച്ചു നിൽക്കുന്ന കോടഞ്ചേരി.... പച്ചപ്പുമായി കാത്തു നിൽക്കുന്ന കക്കയം..നട്ടുച്ചയ്ക്കു പോലും വെയിൽ കടന്നു വരാൻ മടി കാണിക്കുന്ന ജാനകിക്കാട്...പിന്നെ കോഴിക്കോടുകാരുടെ പച്ചത്തുരുത്തായ പെരുവണ്ണാമൂഴിയും തുഷാരഗിരിയും... ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കുവാൻ കച്ചകൂട്ടി നിൽക്കുന്നവരെ കൊതിപ്പിക്കുന്ന കാഴ്ചകളാണ് കോഴിക്കോടെന്ന മലബാറുകാരുടെ സ്വർഗ്ഗത്തിലുള്ളത്. ഇതാ ഈ വർഷത്തെ അവസാന ആഘോഷങ്ങളിൽ കോഴിക്കോട് ഒരുക്കിയിരിക്കുന്ന കാഴ്ചകളിലേക്ക്....

 കോഴിക്കോട്

കോഴിക്കോട്

മലബാറിന്റെ മാത്രമല്ല, കേരളത്തിന്‍റെ തന്നെ ചരിത്രത്തിലെ പ്രധാന ഇടങ്ങളിലൊന്നാണ് കോഴിക്കോട്. വാസ്കോഡ ഗാമ കാപ്പാട് കപ്പലിറിങ്ങിയതു മുതൽ ചരിത്രത്തിന്റെ ഭാഗമായി മാറിയ കോഴിക്കോടിനെ അടയാളപ്പെടുത്താത്ത ചരിത്ര ഗ്രന്ഥങ്ങൾ ഒന്നും തന്നെയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളും കച്ചവടക്കാരും സ്ഥിരം വന്നിരുന്ന കോഴിക്കോട് ഇന്നും സഞ്ചാരികളുടെയും ഭക്ഷണ പ്രേമികളുടെയും ഏറ്റവും പ്രിയപ്പെട്ട ഇടം കൂടിയാണ്.

PC: Sai K shanmugam

 കോഴിക്കോട് ബീച്ച്

കോഴിക്കോട് ബീച്ച്

ആഘോഷങ്ങൾക്കായി കോഴിക്കോടിനെ തിരഞ്ഞെടുക്കുന്നവർ ആദ്യം കണ്ണിവെയ്ക്കുന്ന ഇടങ്ങളിലൊന്ന് കോഴിക്കോട് ബീച്ചാണ്. നടന്നു കണ്ടു തീർക്കുവാനുള്ള കാഴ്ചകൾ കുറച്ചൊന്നുമല്ല ഇവിടെയുള്ളത്. കൂടുതലൊന്നും പറയാതെ, വെറുതേ ബീച്ചിന്റെ മണൽത്തിട്ടയിലിരുന്ന്, സമയം കളയാൻ വരുന്നവരും ഇവിടെ കുറവൊന്നുമല്ല. ബീച്ചിലെ വൈകുന്നേരങ്ങൾ മാത്രമല്ല, ഇവിടുത്തെ കോഴിക്കോടൻ രുചികളും ഏറെ പ്രസിദ്ധമാണ്. ഉപ്പിലിട്ടതും ഐസ് ഒരതിയും കല്ലുമ്മക്കായും ഒക്കെ ചേർന്ന കോഴിക്കോടൻ രുചികൾ എല്ലാം ഒറ്റ യാത്രയിൽ ഇവിടെ പരീക്ഷിക്കുകയും ചെയ്യാം.

PC:Ekuttan

കല്ലായി

കല്ലായി

കോഴിക്കോട് തടിവ്യവസായത്തിന്റെ നട്ടെല്ലെന്നാണ് കല്ലായി അറിയപ്പെടുന്നത്. കല്ലായി പുഴയുടെ തീരത്തുള്ള ഈ ഗ്രാമം ഒരു കാലത്ത് കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ ഇടങ്ങളിൽ ഒന്നു കൂടിയായിരുന്നു. ഇന്ന് പഴയ പ്രതാപമില്ലെങ്കിലും കോഴിക്കോടിന്റെ ഗ്രാമീണ കാഴ്ചകൾ കാണുവാനായി ഒരുപാട് ആളുകള്‍ ഇവിടെ എത്തുന്നു. കല്ലായി പാലത്തിൽ നിന്നുള്ള അസ്തമയ കാഴ്ചയാണ് ഇവിടെ കണ്ടിരിക്കേണ്ടത്.കോഴിക്കോട് നിന്ന് ബേപ്പൂർ റൂട്ടിൽ 10 മിനിറ്റ് പോയാൽ കല്ലായിലെത്താം.

അമരാദ് വെള്ളച്ചാട്ടം

അമരാദ് വെള്ളച്ചാട്ടം

കോഴിക്കോട്ടെ കാഴ്ചകളിൽ തീരെ പരിചയമില്ലാത്ത ഒരിടമാണ് അമരാദ് വെള്ളച്ചാട്ടം. താമരശ്ശേരിയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള ഈ വെള്ളച്ചാട്ടം കോഴിക്കോട്ടെ ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളിൽ പ്രധാനിയാണ്. താമരശ്ശേരിയിലെ കാട്ടിപ്പാരയിൽ നിന്നും നടക്കുവാനുള്ള ദൂരമേ ഇവിടേക്കൊള്ളൂ.

കൂരാച്ചുണ്ട്

കൂരാച്ചുണ്ട്

കോഴിക്കോടിന്റെ തനി ഗ്രാമീണ കാഴ്ചകൾ കാണുവാൻ പറ്റിയ ഇടമാണ് കൂരാച്ചുണ്ട്. ചുറ്റോടു ചുറ്റും നിറഞ്ഞു നിൽക്കുന്ന തെങ്ങിൻ തോട്ടങ്ങളും കാപ്പിയും റബറും കുരുമുളകും ഒക്കെയായി പച്ചപ്പ് മാത്രമാണ് ഇവിടുത്തെ പ്രത്യേകത. കോഴിക്കോട് നിന്നും മലപ്പുറത്തു നിന്നും കണ്ണൂരിൽ നിന്നും ഒറ്റ ദിവസത്തെ യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ പ്രദേശവും കൂടിയാണ് ഇത്. നാടൻ കാഴ്ചകളും പ്രകൃതി ഭംഗിയും ആണ് ഈ പ്രദേശത്തിന്റെ ഹൈലൈറ്റ്,

PC:Shagin sunny

തുഷാരഗിരി

തുഷാരഗിരി

കോഴിക്കോട് ജില്ലയുടെ സിഗ്നേച്ചർ കാഴ്ചയാണ് തുഷാരഗിരി വെള്ളച്ചാട്ടം. വെള്ളച്ചാട്ടവും പാറക്കെട്ടുകളും വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതയും പാലവും ഒക്കെയായി മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്.
അഞ്ചു വെള്ളച്ചാട്ടങ്ങൾ ചേർന്ന തുഷാരഗിരി വെള്ളച്ചാട്ടം മനംമയക്കുന്ന കാഴ്ചകൽ കൊണ്ടു സമ്പന്നമാണ്. കോഴിക്കോട്ടുനിന്നു താമരശേരി, കോടഞ്ചേരി വഴി തുഷാരഗിരിയിലെത്താം.

PC:നിരക്ഷരൻ

പെരുവണ്ണാമൂഴി

പെരുവണ്ണാമൂഴി

കോഴിക്കോടുകാരുടെ തുരുത്ത് എന്നറിയപ്പെടുന്ന സ്ഥലമാണ് പെരുവണ്ണാമൂഴി. പശ്ചിമ ഘട്ടത്തിലെ കാഴ്ചകളാണ് ഇവിടെ പ്രധാനമായും ഉള്ളത്. പെരുവണ്ണാമൂഴി അണക്കെട്ട്, റിസർവ്വോയർ, മലബാർ വന്യജീവി സങ്കേതം, പൂന്തോട്ടം, മുതല വളർത്തൽ കേന്ദ്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. കോഴിക്കോട് നിന്നും 55 കിലോമീറ്റർ അകലെയാണ് പെരുവണ്ണാമൂഴി സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ഇവിടേക്ക് ധാരാളം ബസുകളുണ്ട്.

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

മൂന്നൂറ് രൂപയ്ക്ക് ഒന്നര മണിക്കൂർ കടൽ യാത്രയുമായി ക്ലിയോപാട്രമൂന്നൂറ് രൂപയ്ക്ക് ഒന്നര മണിക്കൂർ കടൽ യാത്രയുമായി ക്ലിയോപാട്ര

PC:Sajetpa

Read more about: kozhikode new year celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X