Search
  • Follow NativePlanet
Share
» »വെള്ളക്കടുവകളെ കാണാൻ പോകണം ഈ കാടുകളിൽ

വെള്ളക്കടുവകളെ കാണാൻ പോകണം ഈ കാടുകളിൽ

വെള്ളക്കടുവകൾ...പതിനായ്യായിരത്തിലൊന്നിൽ മാത്രം കടുവകൾക്ക് സംഭവിക്കുന്ന ജീൻ വ്യതിയാനത്തിലടെ പിറവിയെടുക്കുന്ന അപൂർവ്വ ജീവി.... ബംഗാൾ കടുവകൾ തമ്മില്‌ ഇണചേരുമ്പോള്‌ മാത്രം അതും അത്യപൂർവ്വമാിയ ജന്മമെടുക്കുന്ന വെള്ളക്കടുവകൾ കണ്ണുകൾക്ക് ഒരു വിരുന്നാണ് എന്നതിൽ സംശയമില്ല. അഴകളവുകളും ആഢ്യത്വം നിറഞ്ഞ നടപ്പും തലയെടുപ്പും ഒന്നു നോക്കിയിരിക്കുവാൻ തന്നെ തോന്നിപ്പിക്കും. മൃഗശാലകളിൽ ഇതിനെ കാണാൻ കഴിയുമെങ്കിലും കടുവയെ കടുവയുടെ മടയിൽ പോയി നേരിട്ട് കാണാൻ പറ്റിയ അഞ്ചിടങ്ങളാണുള്ളത്. പ്രകൃതി ദത്തമായി വെള്ളക്കടുവകളെ കാണുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...

 മുകുന്ദ്പൂർ. മധ്യപ്രദേശ്

മുകുന്ദ്പൂർ. മധ്യപ്രദേശ്

ഇന്ത്യയിൽ ആദ്യമായി വെള്ളക്കടുവകളെ കണ്ടെത്തിയ ഇടമാണ് മുകുന്ദ്പൂർ. മഹാരാഷ്ട്രയിൽ റേവാ സത്നയിൽ വിന്ധ്യ നിരകളോട് ചേർന്ന് കിടക്കുന്ന മുകുന്ദ്പൂരാണ് ആ നാട്. ഇന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവകളുടെ സങ്കേതവും ഇവിടെ തന്നെയാണ്. 25 ഹെക്ടർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം റേവയിൽ നിന്നും 20 കിലോമീറ്റർ അകലെയാണുള്ളത്.

റേവയെന്ന നാട്ടുരാജ്യത്തിലെ രാജാവായിരുന്ന മാർത്താണ്ഡ സിംഗിന് ഒരിക്കൽ ഈ വനത്തിലെ വേട്ടയാടലിനിടെ അവിചാരിതമായി ഒരു വെള്ളക്കടുവയെ ലഭിക്കുകയുണ്ടായി. അതിന് കൊട്ടാരത്തിലേക്ക് കൊണ്ടുവന്ന അദ്ദേഹം അതിന് മോഹൻ എന്നു പേരിട്ട് വളർത്തി. പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ അതിനെ മൃഗശാലയിലേക്ക് മാറ്റി. എന്നാല്‍1976 ൽ ഇതിനെ മൃഗശാലയിൽ നിന്നും കാണാതായി. കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും അക്കാലത്ത് വളരെ ബഹളങ്ങൾ സൃഷ്ടിക്കുവാൻ കടുവകളുടെ തിരോത്ഥാനത്തിന് കഴിഞ്ഞു. പിന്നീട് വെള്ളക്കടുവകളെ സംരക്ഷിക്കുന്നതിന് പല നടപടികൾ വരികയും സർക്കാർ ഇതിനെ സപ്തനക്ഷത്ര പദവിയോടെ മുകുന്ദ്പൂർ വന്യജീവി സംരക്ഷണ കേന്ദ്രമായി മാറ്റുകയും ചെയ്തു.

ബാന്ധവ്ഗഡ് ദേശീയോദ്യാനം

ബാന്ധവ്ഗഡ് ദേശീയോദ്യാനം

മധ്യപ്രദേശിലെ ഉമാരിയ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബാന്ധവ്ഗഡ് ദേശീയോദ്യാനം 1968 ലാണ് നിലവില്‍ വന്നത്. വെള്ളക്കടുവകളുടെ കേന്ദ്രമായാണ് ഇവിടം അറിയപ്പെടുന്നത്. ഒരു കാലത്ത് ഇവിടെ ധാരാളം വെള്ളക്കടുവകളെ കണ്ടിരുന്നുവെങ്കിലും കഴിഞ്ഞ 50 വർഷമായി ഒന്നിനെപ്പോലും കാണാൻ സാധിച്ചിട്ടില്ലത്രെ. എന്നിരുന്നാലും ഇവയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇതിനെ കരുതുന്നത്.

ഉമേറിയ, ജബല്‍പൂര്‍ എന്നീ ജില്ലകളിലായി 450 ചരുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ദേശീയോദ്യാനമാണിത്. വിധ്യ പര്‍വ്വത നിരകളുടെ ഭാഗമായ ഈ സ്ഥലത്തിന്റെ ഉയരമേറിയ കുറച്ച് ഭാഗങ്ങൾ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്

വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍് ആക്ട് പ്രകാരം 1972 ലാണ് ഇവിടം പ്രൊജക്ട് ടൈഗര്‍ ആക്ടിന്റെ കീഴില്‍ കടുവ സംരക്ഷണ കേന്ദ്രം ആയി പ്രഖ്യാപിക്കുന്നത്. ബംഗാള്‍ കടുവകളെയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ആനകളെയും സന്ദര്‍ശകരെയും അക്രമിക്കുന്ന കടുവകളാണ് ഇവിടെ ഉള്ളതിനാല്‍ ഇവിടെ എത്തുന്നവര്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.

PC:Armineaghayan

സുന്ദർബൻസ് ദേശീയോദ്യാനം, ബംഗാൾ

സുന്ദർബൻസ് ദേശീയോദ്യാനം, ബംഗാൾ

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായി അറിയപ്പെടുന്ന സ്ഥലമാണ് പശ്ചിമ ബംഗാളിലെ സുന്ദർബൻസ് ദേശീയോദ്യാനം. കണ്ടൽക്കാടുകൾക്കുള്ളിൽ കടുവകളെ കാണുവാൻ സാധിക്കുന്ന ഏക വന്യജീവി സങ്കേതം കൂടിയായ ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനവുമുള്ളത്. പത്മ, ബ്രഹ്മപുത്ര, മേഘ്ന എന്നീ നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദർബൻ കണ്ടൽ കാടുകൾ സ്ഥിതി ചെയ്യുന്നത്. 10000 ചതുരശ്ര കിലോമീറ്ററിലായി ഈ വനം വ്യാപിച്ചുകിടക്കുന്നു

നീലഗിരി മലനിരകൾ, തമിഴ്നാട്

നീലഗിരി മലനിരകൾ, തമിഴ്നാട്

ദക്ഷിണേന്ത്യയിൽ ആദ്യമായി വെള്ളക്കടുവയെ കണ്ടെത്തിയ ഇടമാണ് തമിഴ്നാട്ടിലെ നീലഗിരി മലനിരകൾ. വെള്ള നിറത്തിൽ സ്വർണ്ണ വരകളുള്ള വെള്ളക്കടുവ ക്യാമറക്കണ്ണുകളില്‍ അവിചാരിതമായി കുടുങ്ങുകയായിരുന്നു.

PC:Koustav2007

കാസിരംഗ, ആസാം

കാസിരംഗ, ആസാം

ഭാരതത്തിന്റെ ദേശീയ മൃഗമായ ബംഗാൾ കടുവകൾ ഏറ്റവും അധികം കാണപ്പെടുന്ന ഇടമാണ് ആസാമിലെ കാസിരംഗ ദേശീയോദ്യാനം. ഇവിടെ വെള്ളക്കടുവകളെട ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലം അവയുടെ സാന്നിധ്യം ഇവിടെയുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

കാസിരംഗ നാഷനല്‍ പാര്‍ക്കിന്റെ മറ്റൊരു ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്‍െറ മൊത്തം വിസ്തൃതി 429.93 സ്ക്വയര്‍ കിലോമീറ്റര്‍ ആണ്.

സഞ്ചാരികൾ തേടുന്ന കൂർഗിലെ കാട്ടുരാജ്യങ്ങൾ

കടുവകളെ കൺമുന്നിൽ കാണാൻ ഒരു സാഹസിക യാത്ര

Read more about: wild life national park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more