» »ലിറ്റില്‍ ലാസയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്...

ലിറ്റില്‍ ലാസയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്...

Written By: Elizabath

ലിറ്റില്‍ ലാസ എന്നറിയപ്പെടുന്ന ധര്‍മ്മശാല ഹിമാചല്‍ പ്രദേശിലെ ശാന്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 1475 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ടിബറ്റില്‍ നിന്നിള്ള അഭയാര്‍ഥികളുടെ കേന്ദ്രവും പതിനാലാം ലാമയുടെ വാസസ്ഥലവുമാണ്.

വിവേകാനന്ദന്‍ മുതല്‍ ബോബ് ഡിലന്‍ വരെ ധ്യാനിച്ചിരുന്ന കാസര്‍ദേവി ഗ്രാമം

ടിബറ്റിന്‍ അഭയാര്‍ഥികള്‍ ധാരാളമായി താമസിക്കുന്നതിനാല്‍ ടിബറ്റിന്റെ ഒരു കൊച്ചു പതിപ്പാണിവിടം. അതിനാല്‍ത്തന്ന ലിറ്റില്‍ ലാസയെന്നാണ് ഇവിടം പൊതുവേ അറിയപ്പെടുന്നത്.

ചിരഞ്ജീവികള്‍ ഉണ്ടോ എന്ന് ചോദിക്കാന്‍ വരട്ടെ... ഇതാ ചിരഞ്ജീവികള്‍ വസിക്കും അത്ഭുത കാട്

മലനിരകളുടെ റാണി അഥവാ ഊട്ടിയെപ്പോലൊരു സുന്ദരി

ഹിമാചലിന്റെ രണ്ടാം തലസ്ഥാനമായ ഇവിടെ ദലൈ ലാമ വസിക്കുന്നതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടനവധി സഞ്ചാരികളാണ് എത്തുന്നത്. 

ലിറ്റില്‍ ലാസയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം...

 സുഗ്ലാക്ഷാങ് കോംപ്ലക്‌സ്

സുഗ്ലാക്ഷാങ് കോംപ്ലക്‌സ്

ടിബറ്റന്‍സിന്റെ ഏറ്റവും വിശുദ്ധ സ്ഥലങ്ങളിലൊന്നായി കണക്കാക്കുന്ന ഇവിടെയാണ് ദലൈ ലാമയുടെ ഔദ്യോഗിക വസതി. വസതി കൂടാതം ഇതൊരു ടിബറ്റന്‍ മ്യൂസിയവും ആശ്രമവും ക്ഷേത്രവുമായി പ്രവര്‍ത്തിക്കുന്നു.
ക്ഷേത്രത്തില്‍ പ്രധാനമായും മൂന്ന് പ്രതിഷ്ഠകളാണുള്ളത്. സഖ്യമുനി ബുദ്ധ, പദ്മസംഭവ, അവലോകിതേശ്വര എന്നിവരാണവ. ഈ വിഹ്രഹങ്ങളില്‍ സഖ്യമുനി ബുദ്ധയുടേതിന് മൂന്ന് മീറ്റര്‍ നീളമുണ്ട്. പദ്മസംഭവ ടിബറ്റിലേക്ക് നോക്കി നില്‍ക്കുന്ന രീതിയിലാണുള്ളത്. അവലോകിതേശ്വര കനിവിന്റെ ബുദ്ധന്‍ എന്നാണ് അറിയപ്പെടുന്നത്.

PC: Adam Jones

 നംജിയാല്‍ ആശ്രമം

നംജിയാല്‍ ആശ്രമം

ദലൈ ലാമയുടെ ക്ഷേത്രം എന്നറിയപ്പെടുന്ന നംജിയാല്‍ ആശ്രമം 1575 ല്‍ മൂന്നാം ലാമയാണ് സ്ഥാപിക്കുന്നത്.
യഥാര്‍ഥത്തില്‍ ഈ ആശ്രമം ടിബറ്റിലായിരുന്നു സ്ഥാപിച്ചത്. പിന്നീട് 1959ല്‍ ചൈന ടിബറ്റ് പിടിച്ചടക്കിടപ്പോള്‍ ആശ്രമമടക്കം ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
ഇപ്പോള്‍ ഇവിടെ ഏകദേശം ഇരൂന്നൂറോളം സന്യാസിമാരാണുള്ളത്. ആശ്രമത്തിന്റെ പാരമ്പര്യങ്ങളും പിന്തുടര്‍ന്നു വന്ന ആചാരങ്ങളും കലകളും സംരക്ഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

PC:Russavia

മക് ലിയോഡ് ഗാഞ്ച്

മക് ലിയോഡ് ഗാഞ്ച്

ബ്രിട്ടീഷ് ഭരണകാലത്ത് പഞ്ചാബിന്റെ ലഫ്. ഗവര്‍ണര്‍ ആയിരുന്ന സര്‍ ഡൊണാള്‍ഡ് ഫ്രില്‍ മക് ലിയോഡില്‍ നിന്നാണ് ഈ സ്ഥലത്തിന് പേരു ലഭിക്കുന്നത്. ധര്‍മ്മശാലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാലയത്തിലേക്കുള്ള ട്രക്കിങ്ങുകളുടെ ബേസ് റൂട്ട് കൂടിയാണ്. ടിബറ്റന്‍ കരകൗശല വസ്തുക്കളും കാര്‍പ്പെറ്റുകളും മറ്റും ലഭിക്കുന്ന ഒരിടം കൂടിയാണ്.

PC: Kiran Jonnalagadda

മസ്രൂര്‍

മസ്രൂര്‍

ധര്‍മ്മശാലയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മസ്രൂര്‍ കല്ലില്‍ തീര്‍ത്ത ക്ഷേത്രങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ്. ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയില്‍ പണികഴിപ്പിക്കപ്പെട്ട ഈ ക്ഷേത്രം ഏകശിലാ ക്ഷേത്രങ്ങളോട് സമാനമായാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
മഹാബലിപുരത്തെയും എല്ലോറയിലെയും ക്ഷേത്രങ്ങളോടുള്ള സാദൃശ്യമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
പാണ്ഡവര്‍ തങ്ങളുടെ വനവാസക്കാലത്ത് ഇവിടെ താമസിച്ചുവെന്നും ഈ ക്ഷേത്രം അവര്‍ പണിതതാണെന്നും ഒരു വിശ്വാസമുണ്ട്. വനവാസക്കാലത്ത് പാണ്ഡവരെ ആളുകള്‍ തിരിച്ചറിഞ്ഞെന്നും അതിനാല്‍ അവര്‍ ഇവിടമുപേക്ഷിച്ച് പോവുകയും ചെയ്തത്രെ. അതിനാലാണ് ക്ഷേത്രനിര്‍മ്മാണം പാതിവഴിയില്‍ കിടക്കുന്നതെന്നും ഒരു കഥയുണ്ട്.

PC: Akashdeep83

ഗ്യൂട്ടോ ആശ്രമം

ഗ്യൂട്ടോ ആശ്രമം

ടിബറ്റിന്‍ ബുദ്ധിസത്തിന്റെ മറ്റൊരു വിഭാഗമായ ക്യാഗു വിഭാഗത്തിന്റെ ആശ്രമമാണ് ഗ്യൂട്ടോ ആശ്രമം. താന്ത്രിക ആചാരങ്ങള്‍ക്കും ധ്യാനങ്ങള്‍ക്കും ബുദ്ധിസ്റ്റ് തത്വചിന്തകള്‍ക്കും ഇന്ത്യയ്ക്കകത്തും പുറത്തും പേരുകേട്ടതാണ് ഇവിടം.
ടിബറ്റിന്‍ സ്വാതന്ത്ര്യ സമരത്തില്‍ ധീരരക്തസാക്ഷികളാവര്‍ക്കു വേണ്ടി നിര്‍മ്മിച്ച ഒരു സ്മാരകവും ഉവിടെ കാണാന്‍ സാധിക്കും.
ദിവസേന നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

PC: Offical Site

കാംഗ്രാ ഫോര്‍ട്ട്

കാംഗ്രാ ഫോര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കോട്ടകളില്‍ ഒന്നും ഹിമാലയന്‍ മലനിരകളിലെ നീളം കൂടിയ കോട്ടയുമായാണ് കാംഗ്രാ ഫോര്‍ട്ട് അറിയപ്പെടുന്നത്. കതോച് വംശത്തിലെ രജ്പുത് കുടുംബമാണ് ഈ കോട്ട നിര്‍മ്മിച്ചത്.

PC: John Hill

ദാല്‍ തടാകം

ദാല്‍ തടാകം

കാശ്മീരിലെ ദാല്‍ തടാകമാണോ ഇതെന്ന് സംശയിക്കേണ്ട്... ഇത് ധര്‍മ്മശാലയുടെ സ്വന്തം ദാല്‍ തടാകമാണ്. സമുദ്രനിരപ്പില്‍ നിന്നും 1775 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഏറെ മനോഹരമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണുള്ളത്.

PC: Officialkt

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...