Search
  • Follow NativePlanet
Share
» »ശ്രീകൃഷ്ണന്റെ രാജ്യമായ ദ്വാരകയിലെ കാഴ്ചകൾ

ശ്രീകൃഷ്ണന്റെ രാജ്യമായ ദ്വാരകയിലെ കാഴ്ചകൾ

ഗുജറാത്തിലെ ദ്വാരകയുടെ പ്രത്യേകതകളും അവിടെ എത്തിയാൽ ചെയ്യേണ്ട കാര്യങ്ങളും നോക്കാം.

യാദവരെ രക്ഷിക്കുവാനായി ദേവശില്പിയായ വിശ്വകർമ്മാവ് ഭൂമിയിൽ നിർമ്മിച്ച നാട്...ശ്രീ കൃഷ്ണന്റെ രാജാധാനിയായി പുരാണങ്ങളിലു മിത്തുകളിലും വിളങ്ങി നിന്ന ദ്വാരകാപുരി ഇന്ന് ഗുജറാത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ശ്രീ കൃഷ്ണന്റെ സ്വർഗ്ഗോരോഹണത്തിനു ശേഷം കടലെടുത്തു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടം ഏഴു തവണ കടലിൽ മുങ്ങിപ്പോയെന്നും ഏഴാമത്തെ തവണ പുനർ നിർമ്മിച്ചതാണ് ഇപ്പോള്‍ കാണപ്പെടുന്നത് എന്നുമാണ് കരുതുന്നത്. ഭാരതത്തിലെ ഏഴു പുണ്യ നഗരങ്ങളിൽ പ്രധാന സ്ഥാനമുള്ള ദ്വാരകയെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും അറിയാനായി വായിക്കാം....

Cover PC: Shishirdasika

ശ്രീകൃഷ്ണന്റെ ദ്വാരക

ദ്വാരക എന്ന പേരിനോട് ഏറ്റവും ചേർന്നു കിടക്കുന്ന പേര് ശ്രീകൃഷ്ണന്റേതാണ്. കൃഷ്ണന്റെ രാജ്യമായാണ് ദ്വാരകയെ പുരാണങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രാജധാനി ഇവിടെയായിരുന്നുവത്രെ. വൈഷ്ണവ വിശ്വാസികളുടെ ഏറ്റവും പ്രധാന ഇടം കൂടിയാണ് ദ്വാരക.

സമുദ്രത്തോട് ചേർന്ന്

സാധാരണയായി കര പ്രദേശം സമുദ്ര നിരപ്പിൽ നിന്നും ഉയർന്ന നിലയിലാണ് കാണപ്പെടുന്നത്. എന്നാൽ ദ്വാരകയുടെ പ്രത്യേകത എന്തെന്നാൽ അത് സമുദ്രത്തോട് ചേർന്നാണുള്ളത്. അതായത് സമുദ്ര നിരപ്പിൽ നിന്നും പൂജ്യം അടി മുകളിലായാണ് ഇവിടമുള്ളത് എന്ന്.

ദ്വാരകാധീശ ക്ഷേത്രം സന്ദർശിക്കാം

ഹൈന്ദവ തീർഥാടനത്തിന്റെ ഭാഗമായാണ് ഇവിടെ കൂടുതലും ആളുകൾ എത്തിച്ചേരുന്നത്. ഇവിടെ ഉറപ്പായും സന്ദർശിക്കേണ്ട ഒരിടം ദ്വാരകാധീശ് ക്ഷേത്രമാണ്. ദ്വാരകയുടെ അധിപൻ എന്ന നിലയില്‍ ശ്രീകൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണികഴിപ്പിച്ചതാണെന്നാണ് കരുതുന്നത്.
സ്വർഗ്ഗദ്വാരം എന്നറിയപ്പെടുന്ന കവാടത്തിലൂടെ കയറി മോക്ഷദ്വാരം എന്ന കവാടത്തിലൂടെ പുറത്തിറങ്ങുന്ന രീതിയാണ് ഇവിടെയുള്ളത്.

അഞ്ച് തവണ പതാകയുയർത്തൽ

ദ്വാരകാദീശ് ക്ഷേത്രത്തിൽ കണ്ടിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് ദിവസവും അഞ്ച് തവണ നടത്തുന്ന പതാക ഉയർത്തൽ. ഈ ക്ഷേത്രത്തിൽ ദിവസത്തിൽ അഞ്ച് തവണയാണ് പതാക ഉയർത്തുന്നത് കേസരി വർണ്ണമാണ് പതാകയുടേത്.

രുഗ്മിണി ക്ഷേത്രം സന്ദർശിക്കാം

ദ്വാര സന്ദർശനം പൂർത്തിയാകണമെങ്കിൽ ഇവിടുത്തെ രുഗ്മിണി ക്ഷേത്രം കൂടി സന്ദർശിക്കണം. ശ്രീകൃഷ്ണന്റെ റാണിയായ രുക്മിണിയെയാണ് ഇവിടെ ആരാധിക്കുന്നത്. ബോട്ടിലൂടെ യാത്ര ചെയ്താണ് ഗോമതി നദിയുടെ തീരത്തെ ക്ഷേത്രത്തിൽ എത്തുന്നത്.

തുലാഭാരം

രുക്മിണിയുടെ കഥയുമായി ബന്ധപ്പെട്ട തുലാഭാരം ഇവിടെ രുക്മിണി ക്ഷേത്രത്തിനു സമീപത്തെ മിക്ക ചെറു ക്ഷേത്രങ്ങളിലും കാണാം. നമ്മുടെ തൂക്കത്തിനു തുല്യമായ അളവിൽ ഏഴു കാര്യങ്ങൾ തുലാഭാരം നടത്തിയാൽ മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം.

ഗോമതി നദിയുടെ തീരത്തുകൂടെ ഒരു ഒട്ടക സവാരി

ഗോമതി നദിയുടെ തീരത്തുകൂടെ ഒരു ഒട്ടക സവാരി

ക്ഷേത്രങ്ങളും ഘട്ടുകളും ഒക്കെ കൂടിയ ഗോമതി തീരം മറ്റു കാര്യങ്ങൾക്കും പ്രശസ്തമാണ്. ബീച്ചിന്റെ ഭംഗിയിലുള്ള ഈ കടൽത്തീരത്തുകൂടി ഒട്ടകത്തിന്റെ പുറത്തുള്ള സവാരിയ്ക്കായി പ്രദേശവാസികളും സഞ്ചാരികളും എത്താറുണ്ട്.
ഇതിന്റെ മറ്റൊരു വശത്ത് അഞ്ച് മുനിമാൻ അഞ്ച് നദികളിൽ നിന്നും ശേഖരിച്ചുകൊണ്ടുവന്ന മധുരമുള്ള വെള്ളം നിറച്ചിരിക്കുന്ന അഞ്ച് തീർഥക്കുളങ്ങളും കാണാം. കൂടാതെ ലക്ഷ്മി നാരായണ ക്ഷേത്രവും അംബാജി ക്ഷേത്രവും ഇവിടെയുണ്ട്.

സുധമ സേതുവിലെ സൂര്യോദയം

ഗുജറാത്തിൽ സൂര്യോദയ അസ്തമയ കാഴ്ചകൾ കാണാൻ പറ്റിയ ഇടമാണ് സുധമ സേതു. ഗോമതി നദിയുടെ രണ്ടു തീരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ കേബിൾ പാലത്തിന്റെ കാഴ്ചകൾ വ്യത്യസ്തമാണ്.

ദ്വാരക ബീച്ചിലെ സൂര്യാസ്തമയം

ദ്വാരകയിൽ സൂര്യാസ്തമയം കാണുവാൻ പറ്റിയ ഇടം ദ്വാരകാ ബീച്ചാണ്. ഇവിടുത്തെ ബഡ്കേശ്വർ മഹാദേവ ക്ഷേത്രത്തിൽ നിന്നാലാണ് ഈ കാഴ്ച ഏറ്റവും മനോഹരമായി കാണാൻ കഴിയുക.

ഗോമതി ആരതി

വാരണാസിയെ ഗംഗാ ആരതി പോലെ ഇവിടെ ഗോമതി നദിയടുെ തീരത്ത് നടത്തുന്ന പ്രാർഥനയാണ് ഗോമതി ആരതി. വെറും പത്തു മിനിട്ട് മാത്രം നീണ്ടു നിൽക്കുന്ന ചടങ്ങാണിത്. ഗോമതി ഘട്ടിനടുത്തുള്ള ഗോമതി ക്ഷേത്രത്തിലാണ് ഇത് നടക്കുക. എല്ലാ ദിവസവും വൈകിട്ട് 6.30 ന് ഇത് ആരംഭിക്കും.

ദ്വാരകയുടെ ദേവന്മാരെ കാണാം

ദ്വാരകാദീശൻ കൃഷ്ണനാണെന്ന് അറിയുന്നതിനാൽ ഇവിടെ വേറെയെന്ത് ദേവന്മാർ എന്നല്ലേ...കൃഷ്ണനെ ഇവിടെ ദ്വാരകയുടെ രാജാവായാണ് കാണുന്നത്. നഗരത്തിന്റെ ദേവന്മാരായി ശിവനും ഭദ്രകാളിയുമാണ് ഉള്ളത്. സിദ്ധേശ്വർ മഹാദേവ്, ഭദ്രകാളി എന്നീ പേരുകളിലാണ് ഇവരെ ആരാധിക്കുന്നത്.

ദ്വാരകയിലെ ക്ഷേത്രങ്ങൾ കാണാം

ഗുജറാത്തിലെ ഒരു കൊച്ചു ക്ഷേത്ര നഗരമായ ഇവിടെ ധാരാളം ക്ഷേത്രങ്ങളുണ്ട്. സ്വാമി നാരായൺ ക്ഷേത്രം, ഇസ്കോൺ ക്ഷേത്രം. ഗായത്രി ദേവി ക്ഷേത്രം, ശങ്കരാചാര്യ ക്ഷേത്രം. മീരാ ഭായ് ക്ഷേത്രം തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.

ഏറ്റവും പുരാതനമായ ശിലാലിഖിതം വായിക്കാം

ദ്വാരകയിലെ ഏറ്റവും പുരാതനമായ ശിലാലിഖിതം ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഓഫീസിനു സമീപമാണ് ബിസി രണ്ടാം നൂറ്റാണ്ടിലെ ഈ ലിഖിതം സൂക്ഷിച്ചിട്ടുള്ളത്.

രാമൻ ശപിച്ച സീതയും നിശബ്ദമായി പതിക്കുന്ന വെള്ളച്ചാട്ടവും..വിചിത്രമായ കഥയുമായി ചുഞ്ചനകട്ടെ!!രാമൻ ശപിച്ച സീതയും നിശബ്ദമായി പതിക്കുന്ന വെള്ളച്ചാട്ടവും..വിചിത്രമായ കഥയുമായി ചുഞ്ചനകട്ടെ!!

പ്ലാൻ ചെയ്ത് അടിച്ചു പൊളിക്കാം ഫെബ്രുവരിയിലെ അവധി ദിവസങ്ങൾ പ്ലാൻ ചെയ്ത് അടിച്ചു പൊളിക്കാം ഫെബ്രുവരിയിലെ അവധി ദിവസങ്ങൾ

അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രങ്ങൾ അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X