Search
  • Follow NativePlanet
Share
» »ലൂയി പതിനാറാമന്റെ കൊട്ടാരവും മൊറോക്കോയിലെ ദേവാലയവും ഒക്കെയുള്ള പഞ്ചാബിലെ പാരീസ്

ലൂയി പതിനാറാമന്റെ കൊട്ടാരവും മൊറോക്കോയിലെ ദേവാലയവും ഒക്കെയുള്ള പഞ്ചാബിലെ പാരീസ്

പഞ്ചാബിലെ പ്രധാന നാട്ടു രാജ്യങ്ങളിലൊന്നായിരുന്ന കപൂർത്തലയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ പാരീസ് എന്നറിയപ്പെട്ടിരുന്ന ആ നഗരം, കൊട്ടാരങ്ങളുടെ ഭംഗിയിൽ കഥകളെഴുതിയ കപൂർത്തലുയുടെ വിശേഷങ്ങളിലേക്ക്

By Elizabath Joseph

ഒരു കാലത്ത് സ്വപ്ന നഗരങ്ങളിലൊന്നായിരുന്ന പാരീസിനോട് കിടപിടിക്കുന്ന ഒരു നഗരം നമ്മുടെ രാജ്യത്തുണ്ടായിരുന്നുവത്രെ. ഫ്രാൻസിലെ കെട്ടിടങ്ങളുടെ അതേ രൂപത്തിൽ നിർമ്മിക്കപ്പെട്ട കൊട്ടാരങ്ങളും മറ്റു നിർമ്മിതികളും എല്ലാം ചേർന്ന് ഒരു മിനി പാരീസ് തന്നെയാക്കിയ ഒരു നഗരം. ഒരു കാലത്ത് സമ്പന്നമായിരുന്ന ഇന്നിവിടെ അതിന്റെ ശേഷിപ്പുകൾ കൊട്ടാരങ്ങളുടെ രൂപത്തിലാണ് നിൽക്കുന്നത്. പഞ്ചാബിലെ പ്രധാന നാട്ടു രാജ്യങ്ങളിലൊന്നായിരുന്ന കപൂർത്തലയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ പാരീസി എന്നറിയപ്പെട്ടിരുന്ന ആ നഗരം, കൊട്ടാരങ്ങളുടെ ഭംഗിയിൽ കഥകളെഴുതിയ കപൂർത്തലുയുടെ വിശേഷങ്ങളിലേക്ക്

 ജഗ്ത്ജിത് പാലസ്

ജഗ്ത്ജിത് പാലസ്

ഇംഗ്ലാണ്ടിലെ ലൂയി പതിനാലാമൻ മുതൽ ഫ്രെഞ്ചു വിപ്ലവത്തിന്റെ തുടക്കത്തിൽ ലൂയി പതിനാറാമൻ വരെ താമസിച്ചുകൊണ്ടിരുന്ന ഇംഗ്ലണിടിലെ രാജകീയ വസതിയായിരുന്ന പാലസ് ഓഫ് വെർസല്ലീസിന്റെ മാതൃകയിൽ നിർമ്മിക്കപ്പെട്ട കൊട്ടാരമാണ് ജഗ്ത്ജിത് പാലസ്. കപൂർത്തലയുടെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ കൊട്ടാരം ഇന്ന് ഇവിടുത്തെ സൈനിക സ്കൂളായാണ് പ്രവർത്തിക്കുന്നത്.
ഫ്രഞ്ച് ആർക്ടിടെക്റ്റായിരുന്ന എം. മാർസെൽ ഡിസൈൻ ചെയ്ത് പ്രാദേശിക നിർമ്മാതാവായ അള്ളാ ഡിട്ടയാണ് ഇത് നിർമ്മിച്ചത്. ഏകദേശം 200 ഏക്കർ സ്ഥലത്തായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദർബാർ ഹാളുകളിലൊന്നും ഇവിടെയാണ്.

PC:Dr Graham Beards

മൂറിഷ് മോസ്ക്

മൂറിഷ് മോസ്ക്

മൊറോക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ മരാക്കേഷിൽ സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് മോസ്കിന്റെ മാതൃകയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ദേവാലയമാണ് മൂറിഷ് മോസ്ക്. 13 വർഷക്കാലമെടുത്ത് നിർമ്മിച്ച ഈ ദേവാലയത്തിന്റെ നിർമ്മാണത്തിന് മുൻകൈയ്യെടുത്തതും ഫ്രാൻസിൽ നിന്നുള്ളവരാണ്. ലാഹോറിലെ മായോ സ്കൂളിൽ നിന്നുള്ള കലാകാരൻമാരാണ് ഇതിന്റെ ഉള്ളിലെ ഇലങ്കാരപ്പണികൾ ഒക്കെ തീർത്തത്. ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഏപ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു സ്മാരകമാണിത്.

PC:Nabanita Sinha

ജഗ്ജിത് ക്ലബ്

ജഗ്ജിത് ക്ലബ്

ഏതൻസിലെ പാർഥിനോൺ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിക്കപ്പെട്ട ഒന്നാണ് ജഗ്ജിത് ക്ലബ്. നിർമ്മിക്കപ്പെട്ടതു മുതൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു പോന്നിരുന്ന ഇത് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ദേവാലയമായിരുന്നു. പിന്നീട് സിനിമാ തിയ്യേറ്ററായും ഇപ്പോൾ ആധുനിക സൗകര്യങ്ങളുള്ള ഒരു ക്ലബ്ബായുമായാണ് ഇത് വർത്തിക്കുന്നത്.

PC:MSharma

 ഷാലിമാർ ബാഗ്

ഷാലിമാർ ബാഗ്

കപൂർത്തലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പൂന്തോട്ടമാണ് ഷാലിമാർ ബാഗ്. തിരക്കുകളിൽ നിന്നും രക്ഷപ്പെട്ട് ശാന്തമായി കുറേ സമയം ആസ്വദിക്കുവാൻ പറ്റിയ ഇടമാണിത്.

PC:Guilhem Vellut

പാഞ്ച് മന്ദിർ

പാഞ്ച് മന്ദിർ

മഹാരാജാ ഫത്തേസിങ് ആലുവാലിയയുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് പാഞ്ച് മന്ദിർ. അഞ്ച് വ്യത്യസ്തരായ ദൈവങ്ങളെ ആരാധിക്കുന്ന സ്ഥലമാണിത്. ആദ്യത്തെ വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ അഞ്ച് പ്രതിഷ്ഠകളും ഇവിടെ കാണാൻ സാധിക്കും എന്നതാണ് പ്രത്യേകത.

എവിടെയാണ് കപൂർതല

എവിടെയാണ് കപൂർതല

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് പഞ്ചാബിലെ ഏറ്റവും പ്രധാനപ്പെട്ട നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു കപൂർത്തല. ജലന്ധറിൽ നിന്നും 19 കിലോമീറ്ററും അമൃത്സറിൽ നിന്നും 66 കിലോമീറ്ററും അകലെയാണിത്.

ബല്ലേ ബല്ലേ പഞ്ചാബ്!ബല്ലേ ബല്ലേ പഞ്ചാബ്!

പഞ്ചാബിൽ എത്തുന്ന ഒരാൾ ചെയ്യേണ്ട 7 കാര്യങ്ങൾ പഞ്ചാബിൽ എത്തുന്ന ഒരാൾ ചെയ്യേണ്ട 7 കാര്യങ്ങൾ

Read more about: punjab monuments history palace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X