Search
  • Follow NativePlanet
Share
» »മഴയുടെ പൂരത്തിനു കൊടിയേറി..ഇനി കാണാൻ ഈ കോഴിക്കോടൻ കാഴ്ചകൾ

മഴയുടെ പൂരത്തിനു കൊടിയേറി..ഇനി കാണാൻ ഈ കോഴിക്കോടൻ കാഴ്ചകൾ

മഴയുടെ പൂരത്തിനു കൊടിയേറി...ഇടിവെട്ടി പെയ്യുന്ന മഴയിൽ അങ്ങനെ വീട്ടിലിരിക്കുവാൻ പറ്റില്ലല്ലോ... മഴയത്ത് മാത്രം കൂടുതൽ സുന്ദരമാകുന്ന നൂറുകണക്കിന് ഇടങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. എല്ലാ ജില്ലകളിലും പോയി അർമ്മാദിക്കുവാൻ പറ്റിയ ഇടങ്ങളുണ്ടെങ്കിലും കോഴിക്കോട് കുറച്ച് സ്പെഷ്യലാണ്. വിലങ്ങാട് വെള്ളച്ചാട്ടവും മുത്തപ്പൻ മലയും ജാനകിക്കാടും ഒക്കെയായി സ്ഥലങ്ങൾ ഇഷ്ടംപോലെ കിടക്കുകയാണ് കോഴിക്കോടുകാർക്ക്. ഇതാ മഴ കനക്കുമ്പോൾ വണ്ടിയുമെടുത്ത് ഒന്നു കറങ്ങുവാൻ പോകാൻ പറ്റിയ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

കക്കയം

കക്കയം

അതി മനോഹരമായി ഒരുങ്ങി നിൽക്കുന്ന പ്രകൃതി...മഴക്കാലമാണെങ്കിൽ പറയുകയും വേണ്ട... കോഴിക്കോട് ജില്ലയിലെ സ്വർഗ്ഗങ്ങളിൽ ഒന്നാണ് കക്കയം. ഇടയ്ക്കിടെ വന്നു പൊതിയുന്ന കോടമഞ്ഞും അതിന്റെ അരമ്പടിയിൽ വന്ന് മുഖം കാണിച്ച് പോയി പിന്നെയും വരുന്ന മഴയും ഇവിടുത്തെ ചെറിയ സംഭവങ്ങൾ മാത്രമാണ്. കേട്ടതിലും ഭീകരനാണ് കക്കയം.

ഓരോ നോക്കിലും ഒരോ ഫ്രെയിമൊരുക്കിയിരിക്കുന്ന പ്രകൃതിയും ഇരുണ്ട വനവും ഒക്കെയുള്ള ഇവിടം എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഇടമാണ്.

PC:Shagin sunny

ജാനകിക്കാട്

ജാനകിക്കാട്

പാലേരി മാണിക്യത്തിന്റെ പാലേരിയിൽ നിന്നും അഞ്ച് കിലോമീറ്റർ അപ്പുറത്തായി സ്ഥിതി ചെയ്യുന്ന ജാനകിക്കാട് കോഴിക്കോട് കാടിന്റ കാഴ്ചകൾ കാണാൻ പറ്റിയ ഇടമാണ്. 131 ഹെക്ടർ വരുന്ന ഈ വനം നട്ടുച്ചയ്ക്ക് പോലും വെയിൽ കടന്നു വരാത്ത ഒരു പച്ചക്കാടാണ്. മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയുടെ തീരത്താണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. . വി.കെ. കൃഷ്ണമേനോ‍ന്റെ സഹോദരി ജാനകി അമ്മയുടെ പേരിൽ നിന്നാണ് ഈ കാടിന് ജാനകിക്കാട് എന്ന പേരു കിട്ടുന്നത്.

PC:Razimantv

പെരുവണ്ണാമൂഴി

പെരുവണ്ണാമൂഴി

പശ്ചിമ ഘട്ടത്തിന്‍റെ മനോഹരമായ കാഴ്ചകളുമായി കാത്തിരിക്കുന്ന ഇടമാണ് പെരുവണ്ണാമൂഴി. കോഴിക്കോടുകാരുടെ തുരുത്ത് എന്നറിയപ്പെടുന്ന പെരുവണ്ണാമൂഴിയുടെ ഭംഗിയാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. പെരുവണ്ണാമൂഴി അണക്കെട്ട്, റിസർവ്വോയർ, മലബാർ വന്യജീവി സങ്കേതം, പൂന്തോട്ടം, മുതല വളർത്തൽ കേന്ദ്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

കോഴിക്കോട് നിന്നും 55 കിലോമീറ്റർ അകലെയാണ് പെരുവണ്ണാമൂഴി സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ഇവിടേക്ക് ധാരാളം ബസുകളുണ്ട്

PC:Sajetpa

കൂരാച്ചുണ്ട്

കൂരാച്ചുണ്ട്

മലനിരകൾക്കും പച്ചപ്പിനും നടുവിലായി സ്ഥിതി ചെയ്യുന്ന കൂരാച്ചുണ്ട് കോഴിക്കോടുകാരുടെ മറ്റൊരു സ്വർഗ്ഗമാണ്. ചുറ്റും കാണുന്ന തെങ്ങിൻ തോട്ടങ്ങളും സുഗന്ധവ്യജ്ഞന കൃഷികളും ഒക്കെയായി തനിനാടൻ കാഴ്ചകൾ ഒരുക്കുന്ന കൂരാച്ചുണ്ട് കോഴിക്കോടു നിന്നുള്ളവർക്ക് ഒരു ദിവസം പോയി വരാൻ പറ്റിയ മികച്ച സ്ഥലമാണ്. പ്രകൃതി സ്നേഹികൾക്ക് ഇഷ്ടപ്പെടുന്ന ഇവിടെ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഇടം കൂടിയാണ്. ട്രക്കിങ്, റോക്ക് ക്ലൈംബിങ് തുടങ്ങിയവയ്ക്ക് ഇവിടെ സൗകര്യമുണ്ട്

PC:Shagin sunny

കടലുണ്ടി

കടലുണ്ടി

കണ്ണിനെയും മനസ്സിനെയും ഒരുപോലെ അതിശയിപ്പിക്കുന്ന തുരുത്തുകളുടെ കാഴ്ചയും കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടന പക്ഷികളും ചേരുന്ന കടലുണ്ടിയെക്കുറിച്ച് കേൾക്കാത്തവർ കാണില്ല.

മലനിരകളാൽ ചുറ്റപ്പെട്ട് കടലുണ്ടി നദി കടലിനോട് ഒന്നു ചേരുന്ന അഴിമുഖവും അസ്തമയത്തിലും പറന്നുയർന്നു പോകുന്ന പക്ഷികളും ഒരു ട്രെയിൻ യാത്രയ്ക്കിടെ എങ്കിലും കാണാത്തവർ ചുരുക്കമായിരിക്കും. കണ്ടൽക്കാടുകൾ നിറഞ്ഞ തുരുത്താണ് കടലുണ്ടിയുടെ പ്രത്യേകത.

PC:Dhruvaraj S

തുഷാരഗിരി വെള്ളച്ചാട്ടം

തുഷാരഗിരി വെള്ളച്ചാട്ടം

മഴക്കാലമായാൽ തീർച്ചയായും ഒന്നിറങ്ങി കയറി വരേണ്ട ഒരുപാടിടങ്ങളിൽ ഒന്നാണ് തുഷാരഗിരി. മഴക്കാലത്ത് നൂറിൽ നൂറു മാർക്കും കൊടുക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നായ തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്. സുന്ദരമായ വെള്ളച്ചാട്ടങ്ങളും, പച്ചപുതച്ച മലയോരക്കാഴ്ചകളും കണ്ട് കൊണ്ട് കൊച്ചരുവികൾക്ക് കുറുകേ നിർമ്മിച്ച മരപ്പാലങ്ങളും പാറക്കെട്ടുകളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് തുഷാരഗിരി എന്ന പേര് വന്നത് മഞ്ഞണിഞ്ഞ മലനിരകൾ എന്ന അർത്ഥത്തിലാണ്.

തുഷാരഗിരിയിൽ ഒന്നിലധികം വെള്ളച്ചാട്ടങ്ങൾ ഉണ്ട്. തുഷാരഗിരി വെള്ളച്ചാട്ടം എന്നാണ് ഇവ മൊത്തത്തിൽ അറിയപ്പെടുന്നത്. ഇവിടങ്ങളിലേക്കുള്ള ട്രെക്കിംഗ് ആണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റികൾ. താന്നി മുത്തശ്ശി എന്ന് അറിയപ്പെടുന്ന ഒരു മത്തശ്ശി മരവും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്.

PC:Dr.Juna

നാരങ്ങാത്തോട്

നാരങ്ങാത്തോട്

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിനും പുല്ലൂരാംപാറയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന നാരങ്ങാത്തോടാണ് മറ്റൊരിടം. പാറക്കെട്ടുകൾക്കിടയിലൂടെ അലച്ചുകുത്തി വരുന്ന വെള്ളമാണ് ഇവിടുത്തെ കാഴ്ച. നല്ല മഴിൽ ഇവിടെ എത്തുന്നത് അപകടമാണ് എന്ന കാര്യം കൂടി ഓർത്തു വേണം ഇവിടേയ്ക്ക് യാത്ര പ്ലാൻ ചെയ്യുവാൻ.

കരുവാരക്കുണ്ട്

കരുവാരക്കുണ്ട്

മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കോഴിക്കോട് നിന്നും എളുപ്പത്തിൽ ഒരു അടിപൊളി ട്രിപ്പടിക്കുവാൻ പറ്റിയ സ്ഥലമാണ് കരുവാരക്കുണ്ട്. മലയോര പ്രദേശ്മായ ഇവിടെ പ്രകൃതി ഭംഗി തന്നെയാണ് പ്രധാന കഥാപാത്രം. കേരളാംകുണ്ട് വെള്ളച്ചാട്ടമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഒരു കുളത്തിനുള്ളിലേക്ക് എന്നതുപോലെ വന്നുപതിക്കുന്ന ഈ വെള്ളച്ചാട്ടം സോഷ്യൽമീഡിയ പ്രശസ്തമാക്കിയ ഇടങ്ങളിലൊന്നു കൂടിയാണ്.

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലം ഇതാ ഇവിടെയാണ്

കാടിനിടയിലെ കർണ്ണാടകൻ ഗ്രാമം- സിദ്ധാപൂർ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more