» »ശ്രീനഗറില്‍ എന്തുണ്ട് കാണാന്‍?

ശ്രീനഗറില്‍ എന്തുണ്ട് കാണാന്‍?

Written By: Elizabath

കാശ്മീരിനോളം സുന്ദരിയായ മറ്റൊരു നഗരവും നമ്മുടെ രാജ്യത്തില്ല. കാഴ്ചയിലും രൂപത്തിലും ഭാവത്തിലും രുചികളിലുമെല്ലാം കാശ്മീരിനെ തോല്പ്പിക്കാന്‍ ആരും ഇവിടെയില്ല. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറും അതുപോലെ തന്നെയാണ്. കാണാനും അറിയാനും ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുമുണ്ട്.

ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ കാണാത്തീരങ്ങള്‍

ലാന്‍ഡ് സ്‌കേപ് അല്ല ഇത് മൂണ്‍സ്‌കേപ്! ചന്ദ്രനിലെ ഉപരിതലം പോലുള്ള ഇന്ത്യന്‍ ഗ്രാമം

 ദാല്‍ തടാകം

ദാല്‍ തടാകം

ദാല്‍ തടാകത്തെക്കുറിച്ച് കേള്‍ക്കത്തവരായി ആരും കാണില്ല. അത്രയധികം പ്രശസ്തമാണ് ശ്രീനഗറിന്റെ രത്‌നം എന്നറിയപ്പെടുന്ന ദാല്‍ തടാകം.പുഷ്പങ്ങളും പച്ചക്കറികളും വില്‍ക്കുന്ന ഒഴുകിനടക്കുന്ന മാര്‍ക്കറ്റുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
തടിയില്‍ നിര്‍മ്മിച്ച ഷിക്കാര എന്ന പേരില്‍ അറിയപ്പെടുന്ന ബോട്ടുകളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. കാശ്മീരിന്റെ തന്നെ മുഖമുദ്രയാണ് ഈ ബോട്ടുകള്‍. തണുപ്പുള്ള സമയങ്ങളില്‍ തടാകം തണുത്തുറഞ്ഞ് കിടക്കുന്നതിനാല്‍ ആ സമയത്തുള്ള സന്ദര്‍ശനം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

PC:Mike Prince

ജാമിയാ മസ്ജിദ്

ജാമിയാ മസ്ജിദ്

ശ്രീനഗറിന്റെ പഴയ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ജാമിയാ മസ്ജിദ് കാശ്മീരിലെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്നാണ്.
ഇന്‍ഡോ-സാര്‍സെനിക് രീതിയില്‍ എഡി 1394 ലാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.
നാലു മിനാരങ്ങളും പിരിയന്‍ ഗോവണിയുമുള്ള ഈ പള്ളിയുടെ മുകളില്‍ നിന്നുള്ള കാശ്മീര്‍ താഴ്‌വരയുടെ കാഴ്ച ഏറെ മനോഹരമാണ്. ഒരുപാടുതവണ പുതുക്കിപ്പണിത പള്ളിയില്‍ ഒരേ സമയം ഏകദേശം മൂപ്പതിനായിരത്തോളം ആളുകള്‍ക്ക് ഇരിക്കാന്‍ സാധിക്കും.

PC: Indrajit Das

 മുഗള്‍ ഗാര്‍ഡന്‍

മുഗള്‍ ഗാര്‍ഡന്‍

പ്രകൃതിദത്തമായ ഭംഗിയും വാസ്തുവിദ്യയുടെ കൃത്യമായ ഉപയോഗവും നിര്‍മ്മാണരീതിയും കൊണ്ടെല്ലാം ഏറെ പേരുകേട്ടതാണ് ശ്രീനഗറിലെ മുഗള്‍ പൂന്തോട്ടങ്ങള്‍. പേര്‍ഷ്യയിലെ പൂന്തോട്ടങ്ങളുടെ നിര്‍മ്മിതിയില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഇവിടുത്തെ പൂന്തോട്ടങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്.
ദാല്‍ തടാകത്തിനു സമീപം കാണുന്ന ഷാലിമാര്‍ ബാഗാണ് ഏറ്റവും ജനപ്രീതിയുള്ള പൂന്തോട്ടം. മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീര്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വേണ്ടി പണിതതാണ് മൂന്നു തട്ടുകളായുള്ള ഷാലിമാര്‍ ബാഗ്.

PC: Basharat Alam Shah

പാരി മഹല്‍

പാരി മഹല്‍

പാരി മഹല്‍ അഥവാ മാലാഖമാരുടെ വാസസ്ഥലം എന്നറിയപ്പെടുന്ന പാരി മഹല്‍ ശ്രീനഗറിലെ മനോഹരമായ നിര്‍മ്മിതികളിലൊന്നാണ്. ആയിരത്തിഅറുന്നൂറുകളില്‍ മുഗള്‍ രാജാവായ ദാരാ ഷിക്കോയാണ് ഇത് നിര്‍മ്മിച്ചത്.
ഇപ്പോള്‍ ശ്രീനഗര്‍ സര്‍ക്കാരിന്റെ കൈവശമാണ് ഇവിടം.

PC: Basharat Alam Shah

ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍

ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് ഗാര്‍ഡനാണ് ശ്രീ നഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍.
12 ഹെക്ടര്‍ സ്ഥലത്തായി കിടക്കുന്ന ഈ ട്യൂലിപ് ഗാര്‍ഡനില്‍ ഒരു മില്യണോളം പൂക്കള്‍ ഉണ്ടെന്നാണ് കണക്ക്.
മാര്‍ച്ച് അവസാനത്തോടെയും ഏപ്രില്‍ ആദ്യത്തോടെയുമാണ് ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

PC: Kevin.abraham335

ഹസ്രത്ബല്‍ ഷ്രൈന്‍

ഹസ്രത്ബല്‍ ഷ്രൈന്‍

മുസ്ലീം പ്രവാചകമായ മുഹമ്മദ് നബിയുടെ പേരില്‍ അറിയപ്പെടുന്ന സ്ഥലമാണ് ഹസ്രത്ബല്‍ ഷ്രൈന്‍.
വെണ്ണക്കല്ലില്‍ തീര്‍ത്തിരിക്കുന്ന ഇവിടം കാശ്മീരിലെ വിശുദ്ധ സ്ഥലങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.

PC: Basharat Shah

Please Wait while comments are loading...