
തുടര്‍ച്ചയായി ജോലി ചെയ്ത് ഞായറാഴ്ച വീട്ടില്‍ വെറുതെ ഇരുന്നു സമയം കളയുന്നവരാണോ ? എങ്കില്‍ കുറച്ച് യാത്രകളായാലോ... യാത്ര ചെയ്യാന്‍ പ്രത്യേക സമയം കണ്ടൈത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ദിവസമാണ് ഞായറാഴ്ചകള്‍. അടുത്തുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടുവെയ്ക്കുകയാണെങ്കില്‍ രാവിലെ എഴുന്നേറ്റ് പോയി വരാന്‍ എന്തെളുപ്പമായിരിക്കും. ഇതാ യാതൊരു പ്ലാനിങ്ങുമില്ലാതെ ഞായറാഴ്ച പോയി വരാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

മൂന്നാര്‍
കേരളത്തില്‍ നിന്നും ഏറ്റവുമധികം ആളുകള്‍ സഞ്ചരിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഇടുക്കിയിലെ മൂന്നാര്‍. തേയിലത്തോട്ടങ്ങളും പുല്‍മേടുകളും തടാകങ്ങളും പുല്‍മേടുകളും നിറഞ്ഞ മൂന്നാര്‍ യാത്ര അടിപൊളിയാകും എന്നതില്‍ സംശയമില്ല.
PC:Arshad.ka5

ബേക്കല്‍ ഫോര്‍ട്ട്
കണ്ണൂരില്‍ നിന്നും കാസര്‍കോഡ് നിന്നുമുള്ളവര്‍ക്ക് ഒറ്റ ദിവസം കൊണ്ട് പോയി വരാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബേക്കല്‍ കോട്ട. കാസര്‍കോഡിന്റെ ചരിത്രവും സംസ്‌കാരവും പറയുന്ന ബോക്കല്‍ കോട്ടുയും തൊട്ടടുത്തുള്ള ബീച്ചും ഒക്കെ ആ ഒരു ദിവസം മനോഹരമാക്കും.
PC:Vinayaraj

പൈതല്‍മല
കണ്ണൂരില്‍ നിന്നുള്ളവര്‍ക്ക് പോകാന്‍ പറ്റിയ അടിപൊളി സ്ഥലങ്ങളിലൊന്നാണ് പൈതല്‍മല. അല്പം സാഹസികതയും ധൈര്യവും ഉള്ളവര്‍ക്ക് പറ്റിയ ഇവിടം നടന്നു കയറേണ്ട ഇടമാണ്.
PC: Rawbin

ചിതറാല്‍ ജൈന ക്ഷേത്രം
തിരുവനന്തപുംര-കന്യാകുമാരി പാതയില്‍മാര്‍ത്താണ്ഡത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ചിതറാല്‍ ജൈന ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട മനോഹര ക്ഷേത്രമാണ്. ചരിത്രത്തോടും ക്ഷേത്രങ്ങളോടുമൊക്കെ ഇത്തിരി താല്പര്യം ഉള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഇടമാണിത്.

കുറുവാ ദ്വീപ്
വയനാട്ടില്‍ ഒരു ദിവസം പൂര്‍ണ്ണമായും ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് കുറുവാ ദ്വീപ്. വര്‍ഷം മുഴുവന്‍ പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന ഇവിടം 150 ദ്വീപുകളുടെ ചെറുകൂട്ടമാണ്. പക്ഷി നിരീക്ഷണം, റിവര്‍ റാഫ്ടിങ് തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

വലിയപറമ്പ് ദ്വീപ്
കാസര്‍കോട് ജില്ലയിലാണ് വലിയപറമ്പ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ടൂറിസം രംഗത്ത് ഒട്ടേറെ വളര്‍ന്ന ഇവിടെ കുമരകത്തെ ബോട്ടിങ്ങിന് സമാനമായ അനുഭവമാണ് ലഭിക്കുക.
കവ്വായി കായലിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. കാസര്‍കോട് എത്തുന്ന വിനോദ സഞ്ചാരികളുടെ വലിയ ആകര്‍ഷണമാണ്. ഒന്നിലധികം തുരുത്തുകള്‍ ചേര്‍ന്നതാണ് ഈ ദ്വീപ്. ബേക്കലില്‍ നിന്ന് 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ ദ്വീപില്‍ എത്താം.
PC: Alertedlevel2

വെല്ലിംഗ്ടണ്‍ ദ്വീപ്
വേമ്പനാട്ട് കായലില്‍ 1936 ലാണ് വെല്ലിംഗ്ടണ്‍ ഐലന്റ് നിര്‍മിക്കപ്പെട്ടത്. കൊച്ചി തുറമുഖത്തിന്റെ ശില്പിയായിരുന്ന റോബര്‍ട്ട് ബ്രിസ്‌റ്റോയുടെ ദീര്‍ഘ വീക്ഷണവെല്ലിംഗ്ടണ്‍ ഐലന്റ് എന്ന് പറയാം. മുന്‍ വൈസ്രോയിയാരുന്ന വെല്ലിംഗ്ടന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ഇതിന് വെല്ലിംഗ്ടണ്‍ ഐലന്റ് എന്ന പേരു നല്‍കിയിരിക്കുന്നത്.
PC: Jaseem Hamza

പാതിരാ മണല്‍
മനസ്സിന് ഒരല്പം ശാന്തത തേടി യാത്ര ചെയ്യുന്നവരാണെങ്കില്‍ കോട്ടയത്തു നിന്നും എളുപ്പം പോയി വരാന്‍ സാധിക്കുന്ന സ്ഥലമാണ് പാതിരാ മണല്‍. ദേശാടന പക്ഷികളുടെ സങ്കേതമായ ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പക്ഷികള്‍ എത്താറുണ്ട്.
Pc: Ashwin Kumar

ബാണാസുര ഡാം
വയനാട്ടിലെ കല്‍പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബാണാസുര ഡാം ഇന്ത്യയിലെ ഏറ്റവും വലിയ എര്‍ത്ത് ഡാമാണ്. വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടം കൂടിയാണ് ബാണാസുര ഡാം.
PC: Vaibhavcho

ഹില്‍പാലസ്
മണിച്ചിത്രത്താഴെന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ പ്രശസ്തമായ സ്ഥലമാണ് തൃപ്പൂണിത്തറയിലെ ഹില്‍പാലസ്. കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയമായ ഇവിടം ചരിത്രത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഒരിടമാണ്. പുരാവസ്തു വകുപ്പിന്റെ കീഴില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു കാലത്ത് കൊച്ചി രാജാക്കന്‍മാരുടെ വസതിയായിരുന്നു. 52 ഏക്കര്‍ സ്ഥലത്താണ് ഇത് നിലകൊള്ളുന്നത്.
PC:Ranjithsiji