Search
  • Follow NativePlanet
Share
» »യുദ്ധസ്മരണകളുണർത്തി കാർഗിൽ വിജയ ദിവസ്

യുദ്ധസ്മരണകളുണർത്തി കാർഗിൽ വിജയ ദിവസ്

By Elizabath Joseph

കാര്‍ഗിൽ....ഓരോ ഇന്ത്യക്കാരന്റെയും മനസ്സുകളിൽ രാജ്യസ്നേഹം ഉണർത്തുന്ന വാക്ക്..19 വർഷങ്ങൾക്കിപ്പുറവും കാർഗിൽ യുദ്ധം ഭാരതീയ മനസ്സുകളിൽ അറിയാതെയാണെങ്കിലും ഒരു നീറ്റലുണ്ടാക്കുന്നുണ്ട്. യുദ്ധത്തിന്റെ മുറിവുകൾ ഇന്ന്ന ഏറെക്കുറെ ഉണങ്ങി കഴിഞ്ഞുവെങ്കിലും രണ്ട് അതിർത്തികളിലും ഇന്നും സ്ഥിതി ശാന്തമല്ല. കാർഗിൽ യുദ്ധ വിജയത്തെ ഓർമ്മിക്കുവാൻ കാർഗിൽ വിജയ ദിവസ് എന്നാണ് ജൂലൈ 26 അറിയപ്പെടുന്നത്. എന്തുതന്നെയായാലും സാഹസികത കൈമുതലായുള്ള സഞ്ചാരികളുടെയും റൈഡൈഴ്സിന്റെയും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കാർഗിലും സമീപ പ്രദേശങ്ങളും. കാർഗിൽ യുദ്ധത്തിന്റെ ശേഷിപ്പുകൾ ഇന്നുമുള്ള കാർഗിലിലും സമീപ പ്രദേശങ്ങളിലും എത്തുന്ന സഞ്ചാരികൾ തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം...

എന്താണ് കാർഗിൽ യുദ്ധം

എന്താണ് കാർഗിൽ യുദ്ധം

1999 മേയ് മുതൽ ജൂലൈ വരെ നടന്ന സായുധ യുദ്ധത്തെയാണ് കാർഗിൽ യുദ്ധം എന്നു വിളിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിയന്ത്രണ രേഖയ്ക്ക് സമാന്തരമായി 169 കിമീ നീളത്തിലുള്ള ഇന്ത്യൻ പ്രദേശത്തേയ്ക്ക് പാക്കിസ്ഥാന്റെ സൈനികർ നുഴ‍ഞ്ഞു കയറ്റം നടത്തിയതാണ് യുദ്ധത്തിൻറെ കാരണം. ഇതിനെക്കുറിച്ചുള്ല വിവാദങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല.മൂന്നു മാസത്തോളം നീണ്ടു നിന്ന യുദ്ധത്തിൽ അവസാന വിജയം ഇന്ത്യയ്ക്കു തന്നെയായിരുന്നു.

കാർഗിൽ വിജയ് ദിവസ്

കാർഗിൽ വിജയ് ദിവസ്

ഓപ്പറേഷൻ വിജയ് എന്നു പേരിട്ട ഇന്ത്യ-പാക്കിസ്ഥാൻ കാർഗിൽ യുദ്ധത്തിന്റെ വിജയത്തെ അനുസ്രിക്കുവാനായാണ് എല്ലാ വർഷവും ജൂലൈ 26 ന് കാർഗില്‍ വിജയ് ദിവസ് അനുസ്മരിക്കുന്നത്. പാക്കിസ്ഥാൻ കയ്യടക്കിയ ഉയരങ്ങളിലെ ഔട്ട് പോസ്റ്റുകൾ ഇന്ത്യ തിരിച്ചു പിടിച്ച ദിവസമായിരുന്നു 1999 ജൂലൈ 26. സ്വന്തം ജീവൻ നല്കി യുദ്ധത്തിൽ പങ്കെടുത്ത ധീരരായ സൈനികരെയാണ് ഈ ദിവസം ഓർമ്മിക്കുന്നത്.

PC:wikimediah

കാർഗിൽ

കാർഗിൽ

ജമ്മു കാശ്മീരിലെ ലഡാക്കിനോട് ചേർന്നാണ് കാർഗിൽ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഒരു ജില്ല തന്നെയാണിത്. ലേ കഴിഞ്ഞാൽ ലഡാക്കിലെ ഏറ്റവും വലിയ പട്ടണവും ഇതുതന്നെയാണ്. ദ്രാസിൽ നിന്നും 60 കിലോമീറ്ററും ശ്രീനഗറിൽ നിന്നും 204 കിലോമീറ്ററും അകലെയാണിത്. ഇൻഡസ് നദിയുടെ കൈവഴിയായ സുറു നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന കാർഗിൽ സമുദ്ര നിരപ്പിൽ നിന്നും ഏകദേഷം 2676 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Saurabh Lall

ദ്രാസ് വാർ മെമ്മോറിയൽ

ദ്രാസ് വാർ മെമ്മോറിയൽ

ഓരോ ഭാരതീയനും സ്വന്തം രാജ്യത്തിന്റെ പേരിൽ അഭിമാനിക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ദ്രാസ് വാര്‍ മെമ്മോറിയല്‍ എന്നറിയപ്പെടുന്ന കാർഗിൽ യുദ്ധ സ്മാരകം. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് ജീവൻ വെടിഞ്ഞ മുഴുവൻ പട്ടാളക്കാരുടെയും പേര് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

കാർഗിൽ വിജയ് ദിവസ് ദിനത്തിലെ പരിപാടികളുടെ ഭാഗമായി ജൂലൈ 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാറില്ല. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

കാർഗിൽ ജില്ലയിലെ ദ്രാസില്‍ നിന്നും ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ടോളോലിങ് ഹില്‍സിന്റെ അടിവാരത്തിലാണ് ഈ സ്മാരകമുള്ളത്.

PC: Mail2arunjith

ടൈഗർ ഹിൽ

ടൈഗർ ഹിൽ

കാർഗിൽ യുദ്ധം നടന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ടൈഗർ ഹിൽ. പാക്കിസ്താൻ പിടിച്ചടക്കിയ സ്ഥലങ്ങളിൽ ഇന്ത്യൻ സൈന്യത്തിന് തിരിച്ചു പിടിക്കേണ്ടിയിരുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. കാർഗിൽ പ്രദേശത്തെ ഏറ്റവും ഉയരത്തിലുള്ള ഇടവും കൂടിയാണിത്. പോസ്റ്റ് 5062 എന്നും ഇതിനു പേരുണ്ട്. മഞ്ഞു പുതഞ്ഞു കിടക്കുന്ന മലനിരകളാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്നത്.

PC:taNvir kohli

 മനോജ് കുമാർ പാണ്ഡെ ഗാലറി

മനോജ് കുമാർ പാണ്ഡെ ഗാലറി

കാർഗിൽ യുദ്ധ സ്മാരകങ്ങൽ കാണാനെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് മനോജ് കുമാർ പാണ്ഡെ ഗാലറി. കാര്‍ഗിൽ യുദ്ധത്തിൽ ഭാരതത്തിനു വേണ്ടി അവസാന ശ്വാസം വരെ പൊരുതിയ ഈ സൈനികന്റെ ഉജ്വലമായ പ്രവർത്തികൾ കാർഗിൽ യുദ്ധ ചരിത്രത്തില്‍ ഒരിക്കലും മറക്കാത്ത അധ്യായങ്ങളിലൊന്നാണ്. കാശ്മീരിലെ ബടാലിക് മേഖലയിൽ നിന്ന് ജൂൺ 11ന് നുഴഞ്ഞു കയറ്റക്കാരെ തുരത്തിയത് ലഫ്റ്റനന്റ് മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഈ നീക്കത്തിലൂടെയാണ് തന്ത്രപ്രധാനമായ ജൗബർടോപ്പ് ഇന്ത്യയ്ക്ക് തിരിച്ച് പിടിക്കുവാൻ സാധിച്ചത്. 1999ലെ കാർഗിൽ യുദ്ധകാലത്തെ സേവനത്തിന്റെ പേരിൽ രാജ്യം പരമവീര ചക്രം മരണാനന്ത്ര ബഹുമാതിയായി ഇദ്ദേഹത്തിന് സമർപ്പിച്ചിരുന്നു.

PC:Government of India

സുറു നദി

സുറു നദി

കാർഗിൽ പട്ടണ സ്ഥിതി ചെയ്യുന്നത് സുറു നദിയുടെ തീരത്താണ്. ഇന്‍ഡസ് നദിയുട കൈവഴിയായ സുറു നദി 185 കിലോമീറ്റർ നീളത്തിലാണ് ഉള്ളത്.

PC: Own work

ദ്രാസ്

ദ്രാസ്

കാർഗിലുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് ദ്രാസ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന ഇവിടം ഇക്കാര്യത്തിൽ ആർട്ടിക്കിനെ വരെ ഒരിക്കൽ കടത്തി വെട്ടിയിട്ടുണ്ട്. ഇന്ത്യയിൽ മനുഷ്യവാസമുള്ള ഏറ്റവും തണുത്ത പ്രദേശം കൂടിയാണ് ഇവിടം. സമുദ്ര നിരപ്പിൽ നിന്നും 10761 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ലഡാക്കിന്റെ കവാടം എന്നും അറിയപ്പെടുന്നു. അതിമതായ തണുപ്പും മഞ്ഞു വീഴ്ചയും എല്ലായ്പ്പോളും അനുഭവപ്പെടുന്ന ഇവിടം ഇന്ത്യയിൽ മനുഷ്യ ജീവൻ നിലനിർത്തുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഇടം കൂടിയാണ്. 1995 ലാണ് ഇവിടെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. അന്നത്തെ മൈനസ് 65 ഡിഗ്രി റെക്കോർഡ് ഇതുവരെയും മാറിയിട്ടില്ല. സാധാരണയായി മൈനസ് 45 ഡിഗ്രി വരെ ഇവിടെ തണുപ്പ് വരാറുണ്ട്.

PC:taNvir kohil

ദ്രാസിലെ കാഴ്ചകൾ

ദ്രാസിലെ കാഴ്ചകൾ

ദ്രാസിലെ ഏറ്റവും പ്രധാന കാഴ്ച എന്നത് ദ്രാസ് വാര്‍ മെമ്മോറിയലാണ്. ദ്രാസ്-ഗുരെസ് ട്രക്ക് റൂട്ട്, മുഷ്‌കു വാലി, ദ്രൗപതി കുണ്ഡ് തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും പോകാൻ കഴിയുന്നവയാണ്

PC:amarjeet sharma

ദ്രാസ് നദി

ദ്രാസ് നദി

ദ്രാസ് താഴ്വരയെ ചുറ്റി ഒഴുകുന്ന ദ്രാസ് നദി 86 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. സോജിലാ പാസിനു സമീപത്തുള്ള മചോയ് ഗ്ലേസിയറിൽ നിന്നുമാണ് ഇത് ഉത്ഭവിക്കുന്നത്. ടെന്‍റടിച്ചു താമസിക്കുവാനും ക്യാംപ് ചെയ്യാനുമായാണ് ഇവിടെ കൂടുതലും സഞ്ചാരികൾ എത്തുന്നത്.

PC:Toprohan

വാഗാ അതിർത്തി

വാഗാ അതിർത്തി

ഞരമ്പുകളിൽ രാജ്യസ്നേഹം ഒവുകുന്ന ഏരോ ഭാരതീയനും ജീവതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന വാഗാ അതിർത്തിയിലെചടങ്ങുകൾ.

ഇവിടെ എല്ലാദിവസവും നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങാണ് ഏറെ പ്രധാനപ്പെട്ടത്. ഇവിടുത്തെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഗേറ്റുകള്‍ തുറന്ന് ആവേശത്തോടെ പതാക താഴിത്തിക്കെട്ടുന്ന പരിപാടിയാണിത്. ബീറ്റിങ് റിട്രീറ്റ് എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. സാധാരണദിവസങ്ങളില്‍ വൈകിട്ട് 4:30ന് ആണിത് ആരംഭിക്കുന്നത്. ശൈത്യകാലത്ത് ഇത് 4 മണിക്ക് ആകുന്നു. സുരക്ഷാകാരണങ്ങളാല്‍ പ്രവേശനകവാടത്തില്‍ തന്നെ ചെക്കിംഗിനും മറ്റുമായി 45 മിനിറ്റോളം ചെലവാക്കേണ്ടി വരുമെന്നതിനാല്‍ ചടങ്ങ് വീക്ഷിക്കുന്നവര്‍ ഒരു മണിക്കൂര്‍ നേരത്തെയെങ്കിലും എത്തേണ്ടിവരും.

PC: Kamran Ali

Read more about: kashmir srinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more