Search
  • Follow NativePlanet
Share
» »കർണ്ണാടകയിലെ തീരങ്ങൾ

കർണ്ണാടകയിലെ തീരങ്ങൾ

വെറും കരയും തീരവും മാത്രമല്ലാതെ അതിനേക്കാളധികം കാഴ്ചകൾ ഇവിടെയുണ്ട്.

By Elizabath Joseph

കല്ലുകൾ കൊണ്ടു കവിതയെഴുതിയ ഹംപിയും പൂന്തോട്ടങ്ങളുടെ നഗരമായ ബെംഗളുരുവും കൊട്ടാരങ്ങളുടെ നാടായ മൈസൂരും ഒക്കെ ചേരുന്ന കർണ്ണാടക എന്നും സഞ്ചാരികൾക്ക് അത്ഭുതമാണ്. ഇവിടുത്തെ ഏതൊരു ചെറിയ ഗ്രാമത്തിനും കാണും സഞ്ചാരികളോടും ചരിത്രം തേടി വരുന്നവരോടും പറയുവാൻ ഒരുപാട് കഥകൾ. ബീച്ചുകളും ചരിത്രസ്മാരകങ്ങളും താഴ്വരകളും മലമേടുകളും ഒക്കെയുള്ള ഇവിടം സ‍ഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.
അത്തരത്തിൽ കർണ്ണാടകയിലെ ആകർഷിക്കുന്ന ഒരുപാട് കാര്യങ്ങളിൽ ഒന്നാണ് ഇവിടുത്തെ ബീച്ചുകളുടെ സാന്നിധ്യം. വെറും കരയും തീരവും മാത്രമല്ലാതെ അതിനേക്കാളധികം കാഴ്ചകൾ ഇവിടെയുണ്ട്.

ഉഡുപ്പി

ഉഡുപ്പി

കർണ്ണാടകയിലെ ക്ഷേത്രനഗരമാണ് ഉഡുപ്പി. പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളും മാലിന്യം ഒട്ടും ഏൽക്കാത്ത തീരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തേടിയെത്തുന്ന തീർഥാടകരും ഒക്കെ ചേരുന്ന ഈ നഗരം സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണ്. പഴമ ഇഷ്ടപ്പെടുന്നവരെയും പുതുമയിൽ താല്പര്യമുള്ളവരെയും ഒരുപോലെ ചേർത്തു നിർത്തുന്ന ഇവിടെ എത്തുന്ന ആളുകൾ എല്ലാം കൊണ്ടും സുരക്ഷിതർ കൂടിയാണ്.

കർവാർ ബീച്ച്

കർവാർ ബീച്ച്

അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന കർവാർ ബീച്ച് ആർക്കും അത്ര പെട്ടന്ന് ഒഴിവാക്കാൻ പറ്റാത്ത ഒരിടമാണ്. കൃഷിയും മത്സ്യബന്ധനവും ഒക്കെയായി കഴിഞ്ഞു പോകുന്ന ഇവിടുത്തെ ഗ്രാമീണരുടെ ജീവിതം തന്നെ നിറമുള്ള കാഴ്ചയാണ്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന ഈ നഗരത്തിൽ അന്നത്തെ ഭരണത്തിന്റെ ശേഷിപ്പുകൾ ഇന്നും കാണാൻ സാധിക്കും.
ഒരു ബീച്ച് ടൗൺ എന്ന നിലയിൽ പ്രകൃതിയെ അതേപടി മാലിന്യങ്ങൾ ഒന്നും ഇല്ലാതെ കാണാൻ സാധിക്കും. ടാഗോർ ബീച്ച്, മജാലി ബീച്ച്,സദാശിവ്ഗഡ് കോട്ട, മാരിടൈം മ്യൂസിയം, അൻഷി ദേശീയോദ്യാനം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു കാഴ്ചകൾ.

PC:Rane.abhijeet

മംഗളൂർ

മംഗളൂർ

ഒറ്റ ദിവസം കൊണ്ട് കൊണ്ട് കടലും കൊട്ടാരവും പൂന്തോട്ടങ്ങളും ബീച്ചും മ്യൂസിയവും വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും ഒക്കെ കണ്ട് ഒരു ദിവസത്തെ യാത്ര പൂർത്തിയാക്കണോ..എങ്കിൽ അതിനു പറ്റിയ സ്ഥലമാണ് മംഗലാപുരം എന്ന മാംഗളുരു. കര്‍ണ്ണാടകയുടെ കവാടം എന്നറിപ്പെടുന്ന ഇവിടം ബീച്ചുകൾക്കാണ് ഏറെ പ്രശസ്തമായിരിക്കുന്നത്. പനമ്പൂർ ബീച്ച്, സോമേശ്വർ ബീച്ച്, മുക്കാ ബീച്ച്, ഉള്ളാൽ ബീച്ച് തുടങ്ങിയവയാണ് ഇവിടെ കടലിന്റെ സൗന്ദര്യം തേടിവരുന്ന സ‍്ചാരികളെ ആകർഷിക്കുന്ന ഇടങ്ങൾ.

PC:Nithin Bolar k

ഗോകർണ്ണ

ഗോകർണ്ണ

ബീച്ച് യാത്രകൾ ഹരമായിട്ടുള്ളവരുടെയും ബീച്ച് ട്രക്കിങ്ങിന്റെയും രസമറിഞ്ഞിട്ടുള്ളവർ എപ്പോഴും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഗോകർണ്ണ. അന്താരാഷ്ട്ര സഞ്ചാരികളടക്കമുള്ളവർ സ്ഥിരം എത്തിച്ചേരുന്ന ഇവിടം ക്ഷേത്രങ്ങളുടെ പേരിൽകൂടി അറിയപ്പെടുന്ന സ്ഥലമാണ്. ഇവിടുത്തെ മഹാബലേശ്വർ ക്ഷേത്രം കർണ്ണാടകയിലെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രം കൂടിയാണ്.
ചരിത്രത്തോട് ഏറെ ചേർന്നു കിടക്കുന്ന സ്ഥലം എന്ന നിലയിൽ ഇലിടെ ഒട്ടേറെ ചരിത്രാന്വേഷികളും എത്താറുണ്ട്.

PC:Axis of eran

ഭട്കൽ

ഭട്കൽ

നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ഒളിഞ്ഞു കിടക്കുന്ന നാടാണ് ഭട്കൽ. ഹിന്ദു വിശ്വാസികളും ജൈന വിശ്വാസികളും ഒരു പോലെ ആരാധിക്കുന്ന ഒട്ടേറെ പുണ്യ സ്ഥലങ്ങളും കർണ്ണാടകയിലെ ഈ സ്ഥലത്തുണ്ട്. ഭട്കലിനോട് ചേർന്നു കിടക്കുന്ന മുരുഡേശ്വർ എന്ന തീരദേശ തീർഥാടന കേന്ദ്രമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.
ആയിരക്കണക്കിന് വിശ്വാസികൾ ഓരോ ദിവസവും സന്ദർശിക്കുന്ന ഇവിടെ ക്ഷേത്രങ്ങൾ കൂടാതെ ബീച്ചും കാണാം.

Read more about: beach karnataka mangalore gokarna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X