കൊറോണ വൈറസ് ബാധ ഏറ്റവുമധികം പ്രഹരമേല്‍പ്പിച്ച നഗരങ്ങളിലൊന്നാണ് ഇറ്റലിയിലെ മിലാന്‍. ലോക ടൂറിസം ഭൂപടത്തില്‍ കണ്ണായ സ്ഥാനം അലങ്കരിക്കുന്ന മിലാന്‍ പ്രതിസന്ധിയില്‍ നിന്നും മുന്‍പെ പോലെസാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ മടങ്ങി വരുവാന്‍ തുടങ്ങി. പ്രതിസന്ധികള്‍ മാറി ലോകം സാധാരണ നിലയിലാവുമ്പോഴേയ്ക്കും വിനോദ സഞ്ചാര രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ഒരുങ്ങുകയാണ് നഗരം.
മാറ്റം സഞ്ചാരികള്‍ക്കായി
ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കായാണ് നഗരം പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സിറ്റി മേയര്‍ ജോസഫ് സലയാണ് നഗരത്തിലെ പുതിയ പദ്ധതികള്‍ വ്യക്തമാക്കിയത്.
തെളിഞ്ഞ മാനം
പൊതുഗതാഗതം വൈദ്യുതീകരിക്കും
ലോക്ഡൗണിനു ശേഷം നഗരം അടിമുടി മാറുവാനാണ് പദ്ധതി. അതിലേറ്റവും പ്രധാനപ്പെട്ടതാണ് നഗരത്തിലെ പൊതുഗതാതഗം മുഴുവന്‍ വൈദ്യൂതീകരിക്കുന്ന പദ്ധതി. 2030 ആകുമ്പോഴേയ്ക്കും നഗരത്തിലെ മുഴുവന്‍ പൊതുഗതാഗതവും വൈദ്യുതീകരിക്കുവാനാണ് ലക്ഷ്യം.
ഓപ്പണ്‍ സ്ട്രീറ്റ്
സഞ്ചാരികള്‍ക്കു നടന്നു കണ്ടുതീര്‍ക്കുവാന്‍ ഇഷ്ടംപോലെ കാഴ്ചകളാണ് മിലന്‍റെ മറ്റൊരു പ്രത്യേകത. ലോക്ഡൗണ്‍ കഴിഞ്ഞ് നാട് പഴയപടി ആകുമ്പോഴേയ്ക്കും ഓപ്പണ്‍ സ്ട്രീറ്റി എന്നൊരു പദ്ധതിയും നടപ്പാക്കും. മിലന്‍ നഗരത്തിലൂടെ 35 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ യാത്ര ചെയ്യുത് പോകുവാന്‍ സാധിക്കുന്നതാണ് ഇത്.
പാര്‍ക്കിങ് കുറയ്ക്കും
കനത്ത ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ നാടാണ് മിലാന്‍. വാഹനങ്ങളുടെ പെരുപ്പം കാരണം കാല്‍നടയാത്ര പോലും ദുഷ്കരമായ നാട്. വരും സമയങ്ങളില്‍ നഗരത്തില്‍ നടപ്പാത വര്‍ദ്ധിപ്പിച്ച് വാഹനങ്ങളുടെ എണ്ണം കുറയ്ക്കുവാനാണ് മറ്റൊരു പദ്ധതി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള് സ്ഥലം കുറച്ച് സിറ്റി സെന്ററില്
പരമാവധി വണ്ടികള്‍ കുറയ്ക്കുവാന്‍ ഇതുവഴി കഴിയുമെന്നാണ് കരുതുന്നത്.



Click it and Unblock the Notifications












