Search
  • Follow NativePlanet
Share
» »റൈസൺ- ബിയാസിന്റെ താഴ്വരയിലെ സ്വപ്ന നഗരം

റൈസൺ- ബിയാസിന്റെ താഴ്വരയിലെ സ്വപ്ന നഗരം

ബിയാസ് നദിയുടെ തീരത്ത് ഒരു സ്വപ്നത്തിലെന്നപോലെ നിൽക്കുന്ന ഒരു നാട്...ആപ്പിൾ മരങ്ങളും ആപ്രിക്കോട്ട് മരങ്ങളും തണലിടുന്ന ഈ നാട് ചുറ്റിയടിക്കുവാൻ കാത്തിരിക്കുന്നവരുടെ പ്രിയപ്പെട്ട സങ്കേതമായി മാറുവാൻ അധിക സമയമെടുക്കില്ല. ഒരിക്കലിവിടെ എത്തിയാൽ പിന്നെ മടങ്ങിപ്പോകുവാൻ പോലും തോന്നിപ്പിക്കാത്തത്ര ഭംഗിയുമായി കാത്തിരിക്കുന്ന ഈ നാടാണ് റൈസൺ. ഉദയ സൂര്യനേക്കാളും ഭംഗിയിൽ, ഹിമാലയ കാഴ്ചകളുടെയും സാഹസിക വിനോദങ്ങളുടെയും കേന്ദ്രമായി നിൽക്കുന്ന റൈസണ്‍ എന്ന ഹിമാചൽ പ്രദേശിലെ സ്വർഗ്ഗത്തിന്റെ വിശേഷങ്ങൾ!!

റൈസൺ

റൈസൺ

ചെറുഗ്രാമങ്ങൾ ചേർന്ന ഒരു ചെറു പട്ടണം. ബിയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നാടിനെ ഏറ്റവും കുറഞ്ഞ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം, സമുദ്ര നിരപ്പിൽ നിന്നും 1433 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം സാഹസികത തേടിയെത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമായാണ് അറിയപ്പെടുന്നത്. കുളുവിൽ നിന്നും 26 കിലോമീറ്റർ അകലെയാണ് റൈസൺ സ്ഥിതി ചെയ്യുന്നത്

PC:Gayatri Priyadarshini

ബിയാസിന്റെ തീരത്ത്

ബിയാസിന്റെ തീരത്ത്

ബിയാസ് നദിയുടെ തീരത്തായാണ് റൈസൺ സ്ഥിതി ചെയ്യുന്നത്. ആർത്തലച്ചു കല്ലികളിൽ തട്ടിച്ചിതറിയൊഴുകുന്ന ബിയാസിന്റെ വന്യസൗന്ദര്യമാണ് ഇവിടുത്തെ പ്രത്യേകത.

PC:Vivek Vikram Singh

വാട്ടർ റാഫ്ടിങ്

വാട്ടർ റാഫ്ടിങ്

ബിയാസ് നദിയുടെ തീരത്തായതുകൊണ്ടു തന്നെ വാട്ടർ റാഫ്ടിങ്ങിന്റെ കേന്ദ്രം കൂടിയാണിവിടം. ബിയാസിന്റെ ഒഴുക്കിനനുസരിച്ചും അതിനെതിരായും ഒക്കെ റാഫ്ടിൽ തുഴഞ്ഞു തെന്നി നീങ്ങുവാൻ സാഹസികത കുറച്ചൊന്നുമല്ല വേണ്ടത്. എന്നാൽ ജീവൻ പണയംവെച്ചുപോലും വെള്ളത്തിലിറങ്ങുവാൻ ഇവിടെ എത്തുന്നവർ ഒരുപാടുണ്ട്. ബിയാസ് നദീതീരത്ത് ക്യാമ്പ് ചെയ്ത ശേഷം റാഫ്റ്റിംഗില്‍ ഏര്‍പ്പെടാനുള്ള അവസരമാണ് റൈസണ്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മാസത്തിലാകും ഇവിടെ റാഫ്റ്റിംഗ് ഉണ്ടാവുക. അല്ലാത്ത സമയങ്ങളില്‍ വെള്ളത്തിന്റെ തണുപ്പ് കഠിനമാകുന്നതിനാല്‍ റാഫ്റ്റിംഗ് ഉണ്ടാകാറില്ല. ക്യാമ്പിംഗ്,റാഫ്റ്റിംഗ് സൗകര്യങ്ങളൊരുക്കുന്ന നിരവധി ടൂര്‍ ഓപ്പറ്റേര്‍മാര്‍ റൈസണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്.

PC:Balaji.B

ആപ്പിൾ തോട്ടങ്ങൾ

ആപ്പിൾ തോട്ടങ്ങൾ

ചെറുഗ്രാമങ്ങൾ ചേർന്ന റൈസണിന്റെ ഭംഗി എന്നു പറയുന്നത് ഇവിടുത്തെ പഴത്തോട്ടങ്ങള്‍ കൂടിയാണ്. ആപ്പിൾ തോട്ടങ്ങളും പ്ലം, ആപ്രിക്കോട്ട് തോട്ടങ്ങളും ഈ നാടിന്റ ഭംഗി പതിന്മടങ്ങാക്കുന്നു. മാർച്ച് മാസത്തിന്റെ അവസാനത്തോടു കൂടിയാണ് എത്തുന്നതെങ്കിൽ കണ്ടു തീർക്കുവാനാവാത്തത്ര ഭംഗിയായിരിക്കും ഈ സ്ഥലത്തിന്. എവിടെ നോക്കിയാലും പൂത്തുലഞ്ഞു നിൽക്കുന്ന പൂക്കൾ ഇവിടെ എത്തുന്നവരെ സ്വാഗതം ചെയ്യും.

PC:J.M.Garg

 ട്രക്കിങ്ങ്

ട്രക്കിങ്ങ്

റിവര്‍ റാഫ്ടിങ്ങിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇവിടുത്തെ സാഹസികത. വിവിധ ഇടങ്ങളിലേക്കാടി ഇഷ്ടംപോലെ ട്രക്കിങ്ങ് റൂട്ടുകൾ ഇവിടെ നിന്നും ആരംഭിക്കുന്നു. ഇവിടെ എത്തുന്നവരിൽ കൂടുതലും തിരഞ്ഞെടുക്കുന്നത് റൈസണിൽ നിന്നും മണാലിയിലേക്കുള്ള ട്രക്കിങ്ങാണ്. 26 കിലോമീറ്റർ ട്രക്കിങ്ങ് ദൂരം കൂടുതലും നടന്നു തന്നെയാണ് തീർക്കേണ്ടത്. പുൽമേടുകളും അരുവികളും കാടുകളും ഒക്കെ പിന്നിട്ടുവേണം ഇവിടേക്ക് യാത്ര ചെയ്യുവാൻ. കസോള്‍,നഗ്ഗാര്‍, കിസാതാച്ച്, നഗരൂനി, രാംസു എന്നിവിടങ്ങളിലേക്കും റൈസണില്‍ നിന്ന് ട്രക്കിംഗ് പാതകള്‍ ഉണ്ട്.

PC:Syed sabeeh karhani

അടുത്തുള്ള മറ്റിടങ്ങൾ

അടുത്തുള്ള മറ്റിടങ്ങൾ

രാജേന്ദ്രപ്രസാദ് നാഷനല്‍ ഒഫ്ത്താല്‍മോളജി സെന്‍റര്‍ റൈസണിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നടക്കുന്ന വേനല്‍ക്കാല ക്യാമ്പില്‍ വ്യത്യസ്തങ്ങളായ നേത്രരോഗങ്ങള്‍ക്ക് ചികില്‍സ തേടി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് രോഗികള്‍ എത്താറുണ്ട്. രഘുനാഥ് ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. ഭക്തര്‍ക്കൊപ്പം ധാരാളം വിനോദസഞ്ചാരികളും ഇവിടെയത്തൊറുണ്ട്. കുളുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ബേഖി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ജഗന്നാഥി ദേവി ക്ഷേത്രവും ഭക്തരുടെ പ്രിയ കേന്ദ്രമാണ്

PC:Tirthankar99

ഇവിടേക്കും പോകാം

ഇവിടേക്കും പോകാം

കുളുവില്‍ നിന്നും 26 കിലോമീറ്റർ അകലെയാണ് റൈസൺ സ്ഥിതി ചെയ്യുന്നത്. കുളു,മണാലി, ഗുഹാസിനി, നഗ്ഗാര്‍, ബുണ്ടര്‍, മണികരണ്‍, പലമ്പൂര്‍ എന്നിവയാണ് മറ്റുവിനോദസഞ്ചാര കേന്ദ്രങ്ങള്‍.

PC:Kiran Jonnalagadda

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കുളുവില്‍ നിന്നും 26 കിലോമീറ്റർ അകലെയാണ് റൈസൺ സ്ഥിതി ചെയ്യുന്നത്. മണാലിയിൽ നിന്നും 29 കിലോമീറ്ററും ഡെൽഹിയിൽ നിന്നും 575 കിലോമീറ്ററും ഷിംലയിൽ നിന്നും 232 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!!

ഹിമാചലിനെ ഇന്ത്യയിലെ സൂപ്പർ സ്ഥലമാക്കി മാറ്റുന്ന കാരണങ്ങൾ!!

കാടിനുള്ളിലെ ബരോറ്റും മഞ്ഞുമരുഭൂമിയും..ഇത് ഹിമാചലിന്റെ മാത്രം പ്രത്യേകത

Read more about: himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more