Search
  • Follow NativePlanet
Share
» »ബുദ്ധന്‍റെയും മഹാവീരന്‍റെയും സ്മരണകളുറങ്ങുന്ന രാജ്ഗിർ

ബുദ്ധന്‍റെയും മഹാവീരന്‍റെയും സ്മരണകളുറങ്ങുന്ന രാജ്ഗിർ

രാജ്ഗിറിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം..

By Elizabath Joseph

ചരിത്രപ്രാധാന്യം കൊണ്ട് സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമായ സ്ഥലമാണ് ബീഹാറിലെ രാജ്ഗിർ. ചരിത്രപ്രാധാന്യം എന്നു മാത്രം പറഞ്ഞ് ഒതുക്കി നിർത്തുവാൻ പറ്റുന്ന ഒരിടമല്ല ഇതിന്ന്. ആത്മീയതവും വിനോദസഞ്ചാരവും ഒരുപോലെ സ്വീകരിക്കുന്ന ഈ ഇടം ഗൗതമ ബുദ്ധനും മഹാവീരനും വസിച്ചിരുന്ന ഇടം എന്ന നിലയിലാണ് ആത്മീയ തീർഥാടന യാത്രകളുടെ ലിസ്റ്റിൽ ഇടം പിടിക്കുന്നത്. അതുകൊണ്ടുതന്നെ ചുറ്റിനടന്നു കാണേണ്ട കാഴ്ചകൾ ഒരുപാട് ഇവിടെയുണ്ട്. അതിലേതെങ്കിലും ഒന്നു നഷ്ടമായാൽ തന്നെ യാത്രയുടെ രസം മുഴുവൻ പോകുമെന്നുറപ്പ്. രാജ്ഗിറിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം..

അജാതശത്രു കോട്ട

അജാതശത്രു കോട്ട

ആറാം നൂറ്റാണ്ടിൽ മഗധ രാജാവായിരുന്ന അജാതശത്രു നിർമ്മിച്ച ഈ കോട്ടയാണ് രാജ്ഗിറിലെ ഏറ്റവും വലിയ ആകർഷണം. ഗൗതമ ബുദ്ധന്റെ കാലത്താണ് ഈ കോട്ട നിർമ്മിക്കുന്നത്. ഈ കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന അജാതശത്രു സ്തൂപ എന്നപേരിൽ അറിയപ്പെടുന്ന സ്തൂപം കോട്ടയുടെ ഭംഗി വർധിപ്പിക്കുന്നു. ഭീകരമായ വലുപ്പത്തിലുള്ള കോട്ടയിലെ തൂണുകളും ഉരയമേറിയ ഭിത്തികളുടെയും കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്. കോട്ടയുടെ നിർമ്മാണ സമയത്ത് ബുദ്ധൻ ഇവിടെ താമസിച്ചിരുന്നു എന്നൊരു പ്രത്യേകതയുമുണ്ട്.

PC:Chandan Singh

വിശ്വ ശാന്തി സ്തൂപ

വിശ്വ ശാന്തി സ്തൂപ

രാജ്ഗിറിലെ പ്രശസ്തമായ ബുദ്ധിസ്റ്റ് തീർഥാടന കേന്ദ്രമാണ് വിശ്വ ശാന്തി സ്തൂപ. രത്തന്‍ഗിരി കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ സ്തൂപം ഏരെ പ്രശസ്തമാണ്. ബുദ്ധൻരെ ജീവിതത്തിലെ നാലു കാലഘട്ടങ്ങൾ അദ്ദേഹത്തിന്റെ നാല് സ്വർണ്ണ പ്രതിമകളിലൂടെ ഇവിടെ കാണിക്കുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളമായ ഈ നിർമ്മിതി ജപ്പാനിൽ നിന്നുള്ള ബുദ്ധ സന്യാസിയായ നിപ്പോൻസാൻ മ്യോഹോജി 1969 ൽ നിർമ്മിച്ചതാണ്.

PC:Knverma

ബിംബിസാരാ ജയിൽ

ബിംബിസാരാ ജയിൽ

അജാതശത്രു കോട്ടയുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു നിർമ്മിതിയാണ് ബിംബിസാരാ ജയിൽ. ഇവിടെയാണ് അജാതശത്രുതന്റെ പിതാവിനെ തടവിൽ പാർപ്പിച്ചത് എന്നു വിശ്വസിക്കുന്നത്. രാജാവായതിനു ശേഷമാണ് അജാതശത്രു പിതാവിനെ തടവിലാക്കുന്നത്. കൽതൂണുകളും ഉയരമേറിയ ഭിത്തികളുമാണ് ഈ തടവറയ്ക്കുള്ളത്. തന്റെ അവസാന നാളുകളിൽ ഇവിടുത്തെ ചെറിയ ഒരു മുറിക്കുള്ളിലാണത്രെ ബിംബിസാരൻ ദിവസങ്ങൾ ചിലവഴിച്ചത്. ആ മുറിയിൽ നിന്നാൽ കോട്ടയിൽ ബുദ്ധൻ താമസിച്ചിരുന്ന ഇടം കാണാൻ സാധിക്കുമായിരുന്നു. അതിനാലണ് അദ്ദേഹം ആ മുറി തിരഞ്ഞെടുത്തതെന്നാണ് പറയപ്പെടുന്നത്. വേൾഡ് പീസ് പഗോഡയുടെ മനോഹരമായ ദൃശ്യം കാണാം.

PC:BPG

ജൈന ക്ഷേത്രങ്ങൾ

ജൈന ക്ഷേത്രങ്ങൾ

ബുദ്ധമതത്തിനും ജൈനമതത്തിനും ഒരുപോലെ പ്രാധാന്യം നല്കുന്ന ഇടമാണ് രാജ്ഗിർ. അതുകൊണ്ടുതന്നെ ഇവിടെ ധാരാളം ജൈന ക്ഷേത്രങ്ങളും കാണാൻ സാധിക്കും. ദിഗംബർ ജെയ്ൻ സിദ്ധ ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. നാലു കുന്നുകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന രാജ്ഗിറിൽ പ്രധാനപ്പെട്ട എട്ടു ക്ഷേത്രങ്ങളാണുള്ളത്.

PC:wikipedia

 വേണുവന

വേണുവന

ഏകദേശം 2500 വർഷങ്ങൾക്കു മുൻപ് മഗധ രാജാവായിരുന്ന ബിബിസാരൻ ഗൗതമ ബുദ്ധന് സമ്മാനമായി നല്കിയതാണ് ഇവിടുത്തെ വേണുവന എന്നറയപ്പെടുന്ന ഇടം. അതുകൊണ്ടുതന്നെ ഇവിടെ എത്തുമ്പോളൊക്കെ ബുദ്ധൻ ഇവിടെ സമയം ചിലവഴിക്കാറുണ്ടായിരുന്നു. വേണുവനത്തിന്റെ നടുവിലായി ഒരു വലിയ കുളം കാണുവാൻ സാധിക്കും. രാജ്ഗിറിൽ താമസിക്കുന്ന ഓരോ ദിവസവും ഈ കുളത്തിൽ കുളിച്ചുകൊണ്ടായിരുന്നു ബുദ്ധൻ തന്റെ ദിവസം ആരംഭിച്ചിരുന്നത്.

PC:wikipedia

ചൂടുനീരുറവകൾ

ചൂടുനീരുറവകൾ

ചൂടുനീരുറവകള്‍ക്ക് ഏറെ പ്രശസ്തമാണ് ഇവിടം. ഹിന്ദു വിശ്വാസികൾക്കും ബുദ്ധ ജൈന വിശ്വാസികൾക്കും വിശുദ്ധമായി കണക്കാക്കുന്നവയാണ് ഇവിടുത്തെ ഈ ഉറവകൾ. ഔഷധ ഗുണമുള്ളവയാണ് ഇവിടുത്തെ ജലം എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. ഇവിടുത്തെ സപ്തര്‍ണി ഗുഹയിൽ നിന്നും ഉത്ഭവിക്കുന്ന നീരുറവയാണ് ഏറ്റവും വിശുദ്ധമായി കണക്കാക്കുന്നത്.

വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പോയിരിക്കേണ്ട ക്ഷേത്രങ്ങൾ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പോയിരിക്കേണ്ട ക്ഷേത്രങ്ങൾ

മദ്യം പിഴയായി നല്കിയാൽ ഊരിപ്പോരാം...വിചിത്രനിയമങ്ങളുള്ള ഒരു ഗ്രാമംമദ്യം പിഴയായി നല്കിയാൽ ഊരിപ്പോരാം...വിചിത്രനിയമങ്ങളുള്ള ഒരു ഗ്രാമം

ഖജുരാഹോ എന്നാൽ ഒറ്റ ക്ഷേത്രമല്ല...85 വിചിത്ര ക്ഷേത്രങ്ങളുടെ കൂട്ടമാണ് ഈ അത്ഭുത നഗരം!! ഖജുരാഹോ എന്നാൽ ഒറ്റ ക്ഷേത്രമല്ല...85 വിചിത്ര ക്ഷേത്രങ്ങളുടെ കൂട്ടമാണ് ഈ അത്ഭുത നഗരം!!

PC:wikipedia

Read more about: bihar temples monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X