Search
  • Follow NativePlanet
Share
» »റമാദാന്‍ 2022: വിശ്വാസം നയിക്കുന്ന ആചാരങ്ങളും രീതികളും...ലോകത്തിലെ പെരുന്നാള്‍ പാരമ്പര്യങ്ങള്‍

റമാദാന്‍ 2022: വിശ്വാസം നയിക്കുന്ന ആചാരങ്ങളും രീതികളും...ലോകത്തിലെ പെരുന്നാള്‍ പാരമ്പര്യങ്ങള്‍

ഇതാ വിവിധ ലോകരാജ്യങ്ങളിലെ ഈദ് പാരമ്പര്യങ്ങളെ പരിചയപ്പെടാം

വിശുദ്ധ റമദാന്‍ മാസത്തിന്‍റെ അവസാന മണിക്കൂറുകളാണിത്. ഈദ് ഉല്‍ ഫിത്തറിന്‍റെ ആഘോഷങ്ങളിലേക്കുള്ള കാത്തിരുപ്പിലാണ് വിശ്വാസികള്‍. കേരളത്തില്‍ റമദാന്‍ മുപ്പ്ത പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാണ് (3മേയ്,20222) ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് ദിനത്തിലെ ചന്ദ്രക്കല റമദാൻ മാസത്തിന്‍റെ അവസാനത്തെ അടയാളപ്പെടുത്തുകയും ഈദ് അൽ ഫിത്തർ ആഘോഷങ്ങളുടെ ആരംഭം കുറിക്കുകയും ചെയ്യുന്നതാണ് രീതി.

കുടുംബാംഗങ്ങളുമായി ഒത്തുചേര്‍രുമ്പോഴാണ് ഓരോ ഈദ് ആഘോഷവും പൂര്‍ണ്ണതയിലെത്തുന്നത്. പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ബന്ധുക്കളെ സന്ദര്‍ശിച്ചും രുചികരമായ വിഭവങ്ങളുള്‍പ്പെടുന്ന ഭക്ഷണം കഴിച്ചുമെല്ലാം ഈ ദിനം ആഘോഷിക്കുന്നു. ഓരോ രാജ്യത്തിന്‍റെയും ഈദ് ആഘോഷങ്ങള്‍ അവരുടെ രീതികള്‍ക്കും പാരമ്പര്യത്തിനും അനുസരിച്ച് വ്യത്യാസമുണ്ട്. ഇതാ വിവിധ ലോകരാജ്യങ്ങളിലെ ഈദ് പാരമ്പര്യങ്ങളെ പരിചയപ്പെടാം

സൗദി അറേബ്യ

സൗദി അറേബ്യ

സൗദി അറേബ്യയിലെ ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ശവ്വാല്‍ മാസപ്പിറവി കാണുന്നതനുസരിച്ചാണ് ആഘോഷദിനങ്ങള്‍ കണക്കാക്കുന്നത്. ഈദ് ദിനത്തിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചുകൂടി പണവും വസ്ത്രവും കളിപ്പാട്ടങ്ങളും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ പരസ്പരം കൈമാറും. പരമ്പരാഗത രുചികളിലുള്ല ഭക്ഷണമാണ് സൗദിയിലെ ആഘോഷങ്ങളുടെ മറ്റൊരു പ്രത്യേകത. എരിവും മസാലയും നിറഞ്ഞ ഇറച്ചിവിഭവങ്ങളും മധുരപലഹാരങ്ങളും ഇതില്‍ ഒഴിവാക്കാനാവാത്തതാണ്.
വൈകുന്നേരത്തോടെ ആഘോഷങ്ങള്‍ക്കായി വാങ്ങിയ പുതിയ വസ്ത്രങ്ങള്‍ ധരിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതും പൊതുആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇവിടെ കാണാം.

സൗദി ഈദ് പാരമ്പര്യം

സൗദി ഈദ് പാരമ്പര്യം

സൗദി അറേബ്യയിൽ ഈദിന്‍റെ പ്രസിദ്ധമായ പാരമ്പര്യങ്ങളിലൊന്ന് സമ്പന്നരായ ആളുകള്‍ തങ്ങളുടെ പ്രദേശത്ത് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളുടെ വീടിന് മുന്നില്‍ വലിയ അളവില്‍ ധാന്യങ്ങളും മറ്റും സമ്മാനമായി നല്കുന്നതാണ്.

PC:Ryan Pradipta Putra

തുര്‍ക്കി

തുര്‍ക്കി

തുര്‍ക്കിയിലെ ഈദ് ആഘോഷങ്ങള്‍ പ്രസിദ്ധമാണ്. ഇവിടെ ഈദ് അൽ ഫിത്തർ മധുരത്തിന്റെ വിരുന്ന് എന്നർത്ഥം വരുന്ന സെക്കർ ബൈറാം എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ദേശീയ ആഘോഷങ്ങളെയെല്ലാം ഇവിടെ ബെയ്റാം എന്നാണ് പറയുന്നത്. ഇതിനാല്‍ ഈദിനെ ഈദ് ബൈറാം എന്നു വിളിക്കുന്നു. തുര്‍ക്കിയുടെ പാരമ്പര്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ഇവിടുത്തെ ഈദ് ആഘോഷങ്ങള്‍. അന്നേ ദിവസം കണ്ടുമുട്ടുന്ന ആളുകള്‍ "Bayraminiz mübarek olsun" ("നിങ്ങളുടെ ബൈറാം അനുഗ്രഹിക്കപ്പെടട്ടെ") അല്ലെങ്കിൽ "Bayraminiz kutlu olsun" ("നിങ്ങളുടെ ബെയ്റാം അനുഗ്രഹിക്കപ്പെടട്ടെ) എന്ന് പറഞ്ഞ് പരസ്പരം ആശംസകള്‍ കൈമാറും. മുത്‌ലു ബൈറാംലാർ ("ഹാപ്പി ബൈറാം") എന്നും ഈ അവസരത്തില്‍ ഉപയോഗിക്കാറുണ്ട്.

PC:Adli Wahid

പ്രാര്‍ത്ഥനകളും കൂട്ടായ്മകളും

പ്രാര്‍ത്ഥനകളും കൂട്ടായ്മകളും


ബൈറാംലിക് എന്നറിയപ്പെടുന്ന വസ്ത്രങ്ങളാണ് ഇവിടെ ആളുകള്‍ പെരുന്നാള്‍ ദിവസം ധരിക്കുന്നത്. മുതിർന്ന പൗരന്മാരെ അവരുടെ വലതുകൈ ചുംബിച്ചും നെറ്റിയിൽ വച്ചും ബൈറാം ആശംസകൾ അറിയിക്കുന്നത് വളരെ പ്രധാനമാണ്. മിഠായികളും പരമ്പരാഗത മധുരപലഹാരങ്ങളായ ബക്‌ലാവ, ടർക്കിഷ് ഡിലൈറ്റ്, ചോക്ലേറ്റുകൾ തുടങ്ങിയ കുട്ടികള്‍ക്ക് സമ്മാനമായി ലഭിക്കും.

പ്രാർത്ഥനകൾക്കും കുടുംബയോഗങ്ങൾക്കും ആണ് ഇവിടെ പ്രാധാന്യം നല്കുന്നത്. പ്രിയപ്പെട്ടവരുമായിചിലവഴിക്കുവാനാണ് തുര്‍ക്കിയിലെ ആളുകള്‍ ആഗ്രഹിക്കുന്നത്. സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും പെരുന്നാളിന് മൂന്ന് ദിവസത്തെ അവധിയുണ്ട്.
PC:GR Stocks

യുണൈറ്റഡ് അറബ് എമിറേറ്റ്സ്

യുണൈറ്റഡ് അറബ് എമിറേറ്റ്സ്

യുഎഇയെ അതിന്‍റെ ആഘോഷങ്ങളുടെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നത് കുടുംബസംഗമങ്ങളും രുചികരമായ വിഭവങ്ങളുമാണ്. ആഘോഷങ്ങൾക്ക് മാത്രമായി തയ്യാറാക്കിയ പ്രാദേശിക വിഭവമായ ഔസിയാണ് വിഭവങ്ങളിലെ താരം. വേവിച്ച ആട്ടിൻ മാംസം അരിയുമായി കലർത്തി വറുത്ത പൈൻ പരിപ്പ് കൊണ്ട് അലങ്കരിക്കുന്ന വ്യത്യസ്തമായ വിഭവമാണിത്. ഷോകള്‍, ഇവന്‍റുകള്‍ തുടങ്ങിയവ ഇവിടുത്തെ ആഘോഷങ്ങളുടെ ഭാഗമാണ്.
PC: 𝐀𝐇𝐌𝐄𝐃

ഇന്തോനേഷ്യ

ഇന്തോനേഷ്യ

വളരെ ഗംഭീരമായ ഈദ് ആഘോഷങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ലെബറാന്‍ എന്നാണ് ഇവിടുത്തെ ഈദ് ആഘോഷങ്ങള്‍ അറിയപ്പെടുന്നത്. ഇന്തോനേഷ്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട അവധിക്കാലമാണിത്. ലാപിസ് ലെജിറ്റ് എന്ന ആയിരം പാളികളുള്ള പരമ്പരാഗത കേക്ക് ചുട്ട് ആളുകള്‍ ഇവിടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ലെബറാന്‍റെ തലേന്ന് തെരുവുകളില്‍ ഡ്രംസ് മുഴക്കിയും പടക്കം പൊട്ടിച്ചുമെല്ലാം ആഘോഷങ്ങള്‍ക്കായി ഇവര്‍ ഒരുങ്ങുന്നു. പ്രാർത്ഥനകൾ, ഒത്തുചേരലുകൾ, കുടുംബ സംഗമങ്ങൾ എന്നിവയിലൂടെയാണ് ഈ ദിനം ആഘോഷിക്കുന്നത്.
PC:Sangga Rima Roman Selia

ഹലാൽ ബിഹലാൽ

ഹലാൽ ബിഹലാൽ

ജോലി സംബന്ധമായും മറ്റും നാട്ടില്‍ നിന്നും മാറിനില്‍ക്കുന്ന ആളുകള്‍ പെരുന്നാള്‍ കാലത്ത് കുടുംബത്തോടൊപ്പം ചിലവഴിക്കുവാനായി എത്തുന്നു. സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽക്കാർ, ബന്ധുക്കൾ എന്നിവരുൾപ്പെടെ എല്ലാവരിൽ നിന്നും പാപമോചനം തേടുന്ന ഉൾപ്പെടുന്ന ഹലാൽ ബിഹലാൽ എന്ന ഒരു ചടങ്ങും നടത്തപ്പെടുന്നു. മിക്ക ഇന്തോനേഷ്യൻ മുസ്ലീങ്ങളും ഈദ് ദിനത്തിൽ അവരുടെ പാരമ്പര്യ വസ്ത്രങ്ങള്‍ ധരിക്കുന്നു. പെരുന്നാളിൽ ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറിടങ്ങളും സന്ദർശിക്കാറുണ്ട്.

PC:Ashkan Forouzani

മലേഷ്യ

മലേഷ്യ


ഈദിന്റെ തലേദിവസം സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്തുകൊണ്ടാണ് മലേഷ്യക്കാർ ഈ ദിവസം ആഘോഷിക്കുന്നത്. ഈദിന്‍റെ തലേദിവസം അവർക്ക് ഏറ്റവും തിരക്കേറിയ സമയമായിരിക്കും, കാരണം അവർ തങ്ങളുടെ വീടുകൾ പെലിറ്റ (എണ്ണ വിളക്കുകൾ) കൊണ്ട് അലങ്കരിക്കുകയും പരമ്പരാഗത വിഭവങ്ങൾ തയ്യാറാക്കുകയും ചെയ്യും. കേതുപത്, കുയിഹ് റായ, ലെമാങ്ങ്, റെൻഡിംഗ് മുതലായവ ഇവിടുത്തെ ജനപ്രിയ വിഭവങ്ങളാണ്. മലേഷ്യയുടെ ദീർഘകാല പാരമ്പര്യമാണ് ഓപ്പൺ ഹൗസുകൾ. സ്വാദിഷ്ടമായ ഭക്ഷണവും നല്ല സമയവും ആസ്വദിക്കാൻ എല്ലാവർക്കും (അവരുടെ നിലയും മതവും പരിഗണിക്കാതെ) വീടുകൾ തുറന്നിരിക്കുന്നു.

ഈദുൽ ഫിത്തറിന്റെ ആഘോഷം എന്നർത്ഥം വരുന്ന ഹരി രായ ഐദിൽഫിത്രി എന്ന് ഈ ദിവസം അറിയപ്പെടുന്നു. പരമ്പരാഗത വസ്ത്രങ്ങൾ എല്ലാവരും ധരിക്കുന്ന ഒരു ദിവസമാണ്.
PC:Ravin Rau

ആഫ്രിക്ക

ആഫ്രിക്ക


മൊറോക്കോ, ഈജിപ്ത്, ടുണീഷ്യ, സൊമാലിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളില്‍ സമാനമായ രീതിയിൽ ഈദ് ആഘോഷിക്കുന്നു, വലിയ കുടുംബസംഗമത്തിന് മുമ്പ് പ്രാദേശിക പള്ളികളിൽ ഭക്ഷണവിരുന്ന് നടത്താറുണ്ട്.

മൊറോക്കോയിൽ, പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നു, മൊറോക്കൻ പാൻകേക്കുകളും അവരുടെ പ്രശസ്തമായ പുതിന ചായയ്‌ക്കൊപ്പം പ്രഭാതഭക്ഷണമായി കഴിക്കുന്നു. അതേസമയം സൊമാലിയയിൽ, ഹാൽവോ ആണ് ഈ ദിവസത്തെ മധുരപലഹാരം.
PC:Shivam Garg

മൊംബാസ

മൊംബാസ

മൊംബാസയിൽ, മുസ്‌ലിംകൾ റംസാന്‍റെ അവസാന പത്ത് ദിവസങ്ങൾ (കുമി ലാ എംവിഷോ എന്നറിയപ്പെടുന്നു) തെരുവ് ഉത്സവങ്ങളും പൊതുയോഗങ്ങളും കൊണ്ട് അടയാളപ്പെടുത്തുന്നു. ദിവസേനയുള്ള നോമ്പ് അവസാനിക്കുമ്പോൾ വൈകുന്നേരം തുറക്കുന്ന ഉത്സവം ആളുകൾക്ക് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ വാങ്ങാനുള്ള അവസരം നൽകുന്നു.
PC:Ravi Sharma

റമദാൻ 2022: പ്രാര്‍ത്ഥനയുടെ പുണ്യം പകരുന്ന ലോകപ്രസിദ്ധ ഇസ്ലാം ദേവാലയങ്ങള്‍റമദാൻ 2022: പ്രാര്‍ത്ഥനയുടെ പുണ്യം പകരുന്ന ലോകപ്രസിദ്ധ ഇസ്ലാം ദേവാലയങ്ങള്‍

റംസാന്‍ 2022- അറിയാം ആഘോഷിക്കാം ഈ ദേവാലയങ്ങളില്‍റംസാന്‍ 2022- അറിയാം ആഘോഷിക്കാം ഈ ദേവാലയങ്ങളില്‍

Read more about: ramadan celebrations world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X