Search
  • Follow NativePlanet
Share
» »വെളുത്ത മരുഭൂമിയിലെ നിലാവിന്‍റെ ആഘോഷവുമായി റാൻ ഉത്സവ്

വെളുത്ത മരുഭൂമിയിലെ നിലാവിന്‍റെ ആഘോഷവുമായി റാൻ ഉത്സവ്

ഒക്ടോബർ അവസാന വാരം ആരംഭിച്ച റാൻ ഉത്സവിന് കൊടിയിറങ്ങുന്നത് 2020 ഫെബ്രുവരിയിലാണ്. റാൻ ഉത്സവിന്റെ വിശേഷങ്ങളിലേക്ക്

മഞ്ഞിന്‍റെ മരുഭൂമി എന്നറിയപ്പെടുന്ന ഇടം... നോക്കെത്താ ദൂരത്തിൽ വെളുത്ത നിറത്തിൽ കിടക്കുന്ന മണ്ണ്.. അടുത്തെത്തി നോക്കിയാലറിയാം അത് മണ്ണും മഞ്ഞുമല്ല..ഉപ്പാണ് എന്ന്... മഞ്ഞിന്റെ മരുഭൂമി മാറി ഉപ്പിന്റെ മരുഭൂമിയായ ഈ നാടാണ് ഗുജറാത്തിലെ ഗ്രേറ്റ് റാൻ ഓഫ് കച്ച്. ഗുജറാത്തിന്റെ കാഴ്ചകൾ തേടിയെത്തുന്നവരെ ഏറ്റവും അധികം വിസ്മയിപ്പിക്കുന്ന റാൻ ഓഫ് കച്ച് ഗുജറാത്തിൽ പോയാൽ തീർച്ചായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ്. എവിടെ നോക്കിയാലും കാണുന്ന ഉപ്പും രാത്രികളിൽ നിലാവിൽതട്ടി തിളങ്ങുന്ന ഇതിന്റെ കാഴ്ചയും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം. ഈ യാത്രയ്ക്കായി ഒരുങ്ങുവാൻ ഏറ്റവും യോജിച്ച സമയമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഒക്ടോബർ അവസാന വാരം ആരംഭിച്ച റാൻ ഉത്സവിന് കൊടിയിറങ്ങുന്നത് 2020 ഫെബ്രുവരിയിലാണ്. റാൻ ഉത്സവിന്റെ വിശേഷങ്ങളിലേക്ക്...

റാൻ ഓഫ് കച്ച്

റാൻ ഓഫ് കച്ച്

ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമിയായാണ് ഗുജറാത്തിലെ റാൻ അറിയപ്പെടുന്നത്. ഗുജറാത്തിന്‍റെ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രദേശമായ ഇവിടം ശരിക്കും ഒരു ഉപ്പുമരുഭൂമിയാണ്. മഞ്ഞുപോലെ കിടക്കുന്ന ഈ ഉപ്പുപാടമാണ് ഇവിടുത്തെ കാഴ്ച.

 ഉപ്പിൽ പൊതിഞ്ഞ മരുഭൂമി!

ഉപ്പിൽ പൊതിഞ്ഞ മരുഭൂമി!


തെക്കുഭാഗത്ത് കച്ച് ഉള്‍ക്കടലും പടിഞ്ഞാറ് അറബിക്കടലും വടക്കും കിഴക്കും ഭാഗങ്ങള്‍ റാന്‍ ഒഫ് കച്ച് മേഖലകളാലും ചുറ്റപ്പെട്ട കച്ച് ഒരുവശത്ത് പാക്കിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ കച്ചിന് ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകള്‍ ഉണ്ട്. മഴക്കാലത്ത് കടലില്‍ നിന്നു ഉപ്പുവെള്ളം കയറുന്ന ഇവിടം മറ്റു സമയങ്ങളില്‍ വരണ്ടുണങ്ങിയാണ് കാണപ്പെടുന്നത്. പരന്നു കിടക്കുന്ന ഉപ്പുപാടങ്ങള്‍കൊണ്ട് സമൃദ്ധമായ ഗ്രേറ്റ് റാന്‍ ഓഫ് കച്ച് 7850 സ്‌ക്വയര്‍ കിലോമീറ്റര്‍ നീളത്തിലാണ് പരന്നു കിടക്കുന്നത്. മഞ്ഞുമൂടിയപോലെയാണ് ഇവിടം കാണപ്പെടുന്നത്. മഴക്കാലങ്ങളില്‍ വെള്ളത്താല്‍ നിറയുന്ന ഇവിടെ വേനലാകുമ്പോഴേക്കും വെള്ളം വറ്റി ഉപ്പ് തന്നെ വെള്ളനിറത്തിലുണ്ടാവും.

റാൻ എന്നാൽ

റാൻ എന്നാൽ

റാൻ എന്നാൽ മരുഭൂമി എന്നാണ് അർഥം. ഗ്രേറ്റ് റാൻ ഓഫ് കച്ച്, ലിറ്റിൽ റാൻ എന്നിവ കൂടിച്ചേർന്നാണ് റാൻ ഓഫ് കച്ച് ഉണ്ടായിരിക്കുന്നത്. കച്ചീസ് എന്നാണ് ഇവിടുത്തെ താമസക്കാർ അറിയപ്പെടുന്നത്. മരുഭൂമിയുടെ ഒരു ഭാഗം തന്നെയാണ് ഇവിടം. അതുകൊണ്ടു തന്നെ അത്ര മനോഹരമായിരിക്കില്ല ഇവിടുത്തെ കാലാവസ്ഥ. മാത്രമല്ല, തണുപ്പു കാലങ്ങളിൽ അതികഠിനമായ തണുപ്പും ചൂടു കാലത്ത് സഹിക്കുവാൻ പറ്റാത്ത ചൂടുമായിരിക്കും ഇവിടെ അനുഭവപ്പെടുക. വേനൽക്കാലത്ത് 50 ഡിഗ്രിയും തണുപ്പു കാലത്ത് പൂജ്യം ഡിഗ്രിയും വരെയാണ് ഇവിടെ അനുഭവപ്പെടുന്ന താപനില.

റാൻ ഉത്സവ്

റാൻ ഉത്സവ്

റാൻ വാസികളുടെ മൂന്ന് മാസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷമാണ് റാൻ ഉത്സവ്. ഗുജറാത്ത് സർക്കാരിൻറെ നേതൃത്വത്തിൽ നടക്കുന്ന റാൻ ഉത്സവ് ഈ പ്രദേശത്തിന്റെ മാത്രം ആഘോഷമല്ല. ഇതിൽ പങ്കെടുക്കുവാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നു. ഒരിക്കൽ ഭൂമികുലുക്കം തളര്‍ത്തിയ ഒരു നാട് അതിൽ നിന്നും ഉയർത്തെണീക്കുന്ന ഒരു കാഴ്ച കൂടി ഇവിടെ കാണാം

മൂന്ന് മാസം നീളുന്ന ആഘോഷം

മൂന്ന് മാസം നീളുന്ന ആഘോഷം

എല്ലാ വർഷവും ഒക്ടോർ അല്ലെങ്കിൽ നവംബറിൽ ആരംഭിച്ച് ഫെബ്രുവരി വരെയാണ് റാൻ ഉത്സവ് നടക്കുക. ഈ വർഷം ഒക്ടോബർ 28 ന് തുടങ്ങി 20202 ഫെബ്രുവരി 23 വരെയാണ് റാൻ ഉത്സവ് നടക്കുക.

ടെന്‍റിലെ താമസം മുതൽ

ടെന്‍റിലെ താമസം മുതൽ

മൂന്നു മാസത്തിലധികം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ കാണേണ്ടതും അനുഭവിക്കേണ്ടതുമായ കാര്യങ്ങൾ ഒരുപാടുണ്ട്. അതിൽ ഏറ്റവും പ്രധാനം രാത്രി മരുഭൂമിയിൽ ടെന്‍റിനുള്ളിലെ താമസമാണ്. ഗുജറാത്തിലെ പ്രാദേശിക വിഭവങ്ങളും തനത് രുചികളും ആസ്വദിക്കുവാൻ ഇവിടെ സൗകര്യമുണ്ടായിരിക്കും. പ്രദേശവാസികൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നും ലഭിക്കും.

മുൻകൂട്ടി ബുക്ക് ചെയ്യാം

മുൻകൂട്ടി ബുക്ക് ചെയ്യാം


മുൻകൂട്ടി പ്ലാൻ ചെയ്ത് മാത്രം ഇവിടേക്ക് വരുവാൻ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം താങ്ങാൻ പറ്റാത്ത നിരക്കായിരിക്കും താമസ സൗകര്യത്തിനും മറ്റും നല്കേണ്ടി വരിക. ചിലപ്പോൾ സൗകര്യങ്ങൾ ലഭിച്ചില്ല എന്നു തന്നെ വരും. അതിനാൽ താമസ സൗകര്യങ്ങളും ടിക്കറ്റും മുൻകൂട്ടി ഉറപ്പാക്കിയിട്ട് മാത്രം ഇവിടേക്ക് വരിക.

പൗർണ്ണമിയിൽ വരാം

പൗർണ്ണമിയിൽ വരാം

റാൻ ഉത്സവം നടക്കുന്ന ഏതു സമയത്തും ഇവിടെ വരാമെങ്കിലും ഏറ്റവും യോജിച്ച സമയം പൗർണ്ണമി ദിനങ്ങളാണ്. പൗർണ്ണമി രാവുകളിൽ രാത്രി മരുഭൂമിയിൽ നക്ഷത്രങ്ങളെ നോക്കി ടെന്‍റിനുള്ളിൽ കിടക്കുന്നത് മറ്റൊരിടത്തും ലഭിക്കാത്ത ഒരനുഭവമായിരിക്കും. നവംബർ 11, 12, 12, ഡിസംബർ 11, 12, 13, ജനുവരി 10,11,12, ഫെബ്രുവരി 8,9,10 എന്നീ ദിവസങ്ങളിലായിരിക്കും പൂർണ്ണ ചന്ദ്രനുണ്ടാവുക.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജില്ലയായ കച്ചിലാണ് റാൻ ഓഫ് കച്ച് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിന്‍റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലാണ് ഇവിടമുള്ളത്. കച്ചിനോട് ചേർന്നുള്ള പ്രധാന വലിയ പട്ടണം 102 കിലോമീറ്റർ അകലെയുള്ള ഭൂജാണ്. ഇവിടെയാണ് വിമാനത്താവളവും റെയിൽവേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം ഇതാ ഇവിടെയാണ്!ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം ഇതാ ഇവിടെയാണ്!

ഗുജറാത്തിലെ കലക്കൻ ഇടങ്ങളിതാഗുജറാത്തിലെ കലക്കൻ ഇടങ്ങളിതാ

ഗുജറാത്തിലേക്ക് പോകാം...ഇതാ വൽസാഡ് കാത്തിരിക്കുന്നുഗുജറാത്തിലേക്ക് പോകാം...ഇതാ വൽസാഡ് കാത്തിരിക്കുന്നു

ഫോട്ടോ കടപ്പാട്-Ran Utsav Official Page

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X